Home | About Us |
റോഡുകളുടെ പുനരുദ്ധാരണത്തിന് 718 കോടി രൂപ അനുവദിച്ച
ഉത്തേജനമരുന്ന് ഉപയോഗം:വെയ്റ്റ് ലിഫ്റ്റര്‍ സനമാചാ ച
ജര്‍മന്‍ ബേക്കറി സ്ഫോടനം : രണ്ട് പേര്‍ അറസ്റ്റില്‍
ഡല്‍ഹിയില്‍ ഡങ്കിപ്പനി പടരുന്നു
ഇ-മെയില്‍ തട്ടിപ്പില്‍ വീഴരുതെന്ന് റിസര്‍വ് ബാങ്ക്
ശാസ്താംകോട്ടയില്‍ മണ്ണിടിഞ്ഞ് നാല് പേര്‍ക്ക് പരുക്
ഒത്തുകളി:കമ്രാന് ഐസിസിയുടെ നോട്ടീസ്
ജയലളിതയ്ക്ക് മതിയായ സുരക്ഷ നല്‍കുന്നുണ്ടെന്ന് തമിഴ
ആശാ ഭോസ് ലെ 77 ന്‍റെ നിറവില്‍
കേരളസംസ്ഥാന ലോട്ടറി നിരോധിക്കില്ലെന്ന് ധനമന്ത്രി
തീവ്രവാദബന്ധമുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ സീറ്റില
യുവമോര്‍ച്ച മാര്‍ച്ചില്‍ സംഘര്‍ഷം
ആണവ ബാധ്യതാ ബില്‍ പരിശോധിക്കും:യുഎസ്
ഐടി മേഖലയിലെ ഔട്ട് സോഴ്സിങ് നിരോധിച്ചു
ദ്രവ്യന് സ്പിരിറ്റ് എത്തുന്നത് പാലക്കാട് നിന്നെന്ന
ലോട്ടറി : മുന്‍കൂര്‍ നികുതി വാങ്ങുന്നതിന് സ്റ്റേ
തമിഴ്നാട്ടില്‍ പത്ത് പേര്‍ വെന്തുമരിച്ചു
സമരത്തിനെതിരെ എസ്മ
കൊലാര്‍ ഖനി വീണ്ടും തുറക്കാന്‍ ആലോചന
കശ്മീരില്‍ വിഘടനവാദി നേതാവ് സയിദ് അലിഷാ ഗിലാനി അറസ
എസ്‌എന്‍ഡിപി യോഗം തെരഞ്ഞെടുപ്പ്‌ സെപ്‌റ്റം. 4-ന്‌; വെള്ളാപ്പള്ളിയും മത്സരിക്കും

ആലപ്പുഴ: എസ്‌എന്‍ഡിപി യോഗത്തിന്റെ 105-ാം വാര്‍ഷിക പൊതുയോഗവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സെപ്‌റ്റംബര്‍ നാലിനു കൊല്ലം എസ്‌എന്‍ കോളജ്‌ ഗ്രൗണ്ടിലെ ഓഡിറ്റോറിയത്തില്‍ നടക്കും. പതിനഞ്ചു വര്‍ഷത്തിനുശേഷമാണു വാര്‍ഷികയോഗവും തിരഞ്ഞെടുപ്പും യോഗത്തിന്റെ ആസ്‌ഥാന ജില്ലയില്‍ നടക്കുന്നത്‌.ഗോകുലം ഗോപാലന്റെ വെല്ലുവിളി ഏറ്റെടുത്തു ജനറല്‍ സെക്രട്ടറിസ്‌ഥാനത്തേക്കു താന്‍ മല്‍സരിക്കുമെന്നു വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ധര്‍മവേദിക്കാര്‍ക്കു ധൈര്യമുണ്ടെങ്കില്‍ ജനപക്ഷത്തു വന്നുമല്‍സരിക്കണം. പത്തനംതിട്ടയില്‍ യൂണിയന്‍ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ചിട്ടുണ്ട്‌. സ്വന്തം നാട്ടില്‍ മല്‍സരിച്ചു ജയിക്കാന്‍ ശ്രീകുമാറിനെയും വെല്ലുവിളിക്കുകയാണ്‌. ശ്രീകുമാര്‍ ജയിച്ചാല്‍
സമ്മാനം നല്‍കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.കൊച്ചിയില്‍ 1996ല്‍ നടന്ന പൊതുയോഗത്തിലാണു വെള്ളാപ്പള്ളി നടേശന്‍ യോഗം ജനറല്‍ സെക്രട്ടറിയാകുന്നത്‌. ഇത്രയുംകാലം തുടര്‍ച്ചയായി യോഗം ജനറല്‍ സെക്രട്ടറിയാകുന്ന ആദ്യത്തെയാളും വെള്ളാപ്പള്ളിയാണ്‌. അഞ്ചു വര്‍ഷം കൂടുമ്പോഴാണു പൊതുയോഗം.

എസ്‌എന്‍ഡിപി യോഗത്തിന്റെ തിരഞ്ഞെടുപ്പു സംബന്ധിച്ചു സംസ്‌ഥാനത്തെ കീഴ്‌കോടതികള്‍ സ്‌റ്റേ നല്‍കാന്‍ പാടില്ലെന്നു 96ല്‍ ഹൈക്കോടതി വ്യക്‌തമാക്കിയിരുന്നു. അന്നു കൊച്ചിയില്‍ നടന്ന പൊതുയോഗത്തിനു സ്‌റ്റേ ഉണ്ടായതിനെത്തുടര്‍ന്നു ഹൈക്കോടതിയെ സമീപിച്ചപ്പോഴായിരുന്നു ഈ ഉത്തരവ്‌.തദ്ദേശ സ്വയംഭരണ സ്‌ഥാപന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു യോഗത്തിന്റെ നിലപാടു പത്തിനു ചേര്‍ത്തലയില്‍ ചേരുന്ന എസ്‌എന്‍ഡിപി നേതൃയോഗത്തില്‍ തീരുമാനിക്കുമെന്നും വെള്ളാപ്പള്ളി അറിയിച്ചു.