Home | About Us |
കാവ്യ ഗാര്‍ഹിക പീഡനത്തിന്‌ ഹര്‍ജി നല്‍കി

കൊച്ചി: പ്രശസ്‌ത ചലച്ചിത്ര നടി കാവ്യ മാധവന്‍ ഗാര്‍ഹിക പീഡന നിരോധന നിയമ പ്രകാരം ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കുമെതിരെയും കോടതിയെ സമീപിച്ചു. പുറമെ വിവാഹമോചന ഹര്‍ജിയും നല്‍കി. എറണാകുളം കുടുംബ കോടതിയിലാണ്‌ഹര്‍ജി നല്‍കിയത്‌.

ഭര്‍ത്താവില്‍ നിന്നും ഭര്‍തൃ വീട്ടുകാരില്‍ നിന്നും ഭീഷണികള്‍ ഉണ്ടായെന്നും അതിനാല്‍ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടാണ്‌ എറണാകുളം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ ഹര്‍ജി നല്‍കിയത്‌. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. 2009 ഫെബ്രുവരി അഞ്ചിന്‌ കൊല്ലൂരില്‍ വച്ച്‌ വിവാഹിതയായ കാവ്യ കഴിഞ്ഞ ജൂലൈയിലാണ്‌ ഭര്‍ത്താവ്‌ നിഷാല്‍ ചന്ദ്രയുമായി വേര്‍പിരിഞ്ഞത്‌.

[ImgNews]