Home | About Us |
ഫ്രാങ്ക്‌ഫര്‍ട്ടില്‍ തിരക്കില്‍പെട്ട്‌ 19 പേര്‍ മരിച്ചു

ഫ്രാങ്ക്‌ഫര്‍ട്ട്‌: ജര്‍മ്മനിയിലെ പടിഞ്ഞാറന്‍ നഗരമായ ഡ്യുസ്‌ബര്‍ഗില്‍ സംഗീത നിശയ്‌ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലുംപെട്ട്‌ 19 പേര്‍ മരിച്ചു. 342 പേര്‍ക്ക്‌ പരിക്കേറ്റു. 14,000 ത്തോളം പേര്‍ പങ്കെടുത്ത സംഗീത പരിപാടിയ്‌ക്കിടെയാണ്‌ ശനിയാഴ്‌ച രാത്രി തിക്കും തിരക്കുമുണ്ടായത്‌.

ഇടുങ്ങിയ തുരങ്കത്തിലൂടെ പരിപാടി നടക്കുന്ന സ്ഥലത്ത്‌ എത്താന്‍ ശ്രമിച്ചവരാണ്‌ അപകടത്തില്‍ പെട്ടത്‌. മദ്യപിച്ചെത്തിയവരാണ്‌ തിക്കും തിരക്കും ഉണ്ടാക്കിയതെന്ന്‌ ദൃക്‌സാക്ഷികളെ ഉദ്ധരിച്ച്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്‌തു. ജനത്തിരക്കുമൂലം പരിപാടി നടക്കുന്ന വേദി രാത്രിയോടെ അടച്ചിരുന്നു. തുടര്‍ന്നും ഒരുകൂട്ടം ആളുകള്‍ അവിടേക്ക്‌ തള്ളിക്കയറാന്‍ ശ്രമിച്ചതാണ്‌ അപകട കാരണം. സംഭവത്തില്‍ ജര്‍മ്മന്‍ ചാന്‍സ്‌ ലര്‍ ഏയ്‌ഞ്‌ജലാ മെര്‍ക്കല്‍ നടുക്കം രേഖപ്പെടുത്തി.