വി.എസ്. ഇസ്‌ലാമിനെ വിമര്‍ശിച്ചിട്ടില്ല: വൈക്കം
വിശ്വന്‍
തിരുവനന്തപുരം: മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ ഇസ്‌ലാം
മതത്തിനെതിരെ സംസാരിച്ചിട്ടില്ലെന്ന് ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന്‍.
പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍ അത് ഇസ്‌ലാമിനെ
വിമര്‍ശിക്കുന്നതാവില്ലെന്നും അദ്ദേഹം പറഞ്ഞു. എകെജി സെന്ററില്‍ ഇടതുമുന്നണി
യോഗതീരുമാനങ്ങള്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
എന്‍സിപിക്കു
മന്ത്രിസ്‌ഥാനം നല്‍കുന്ന കാര്യം യോഗം ചര്‍ച്ച ചെയ്‌തില്ലെന്ന് അദ്ദേഹം അറിയിച്ചു.
വയനാട് ഭൂമി പ്രശ്‌്‌നത്തില്‍ നടപടികള്‍ വേഗത്തിലാക്കാന്‍ തീരുമാനമായി.
വി.സുരേന്ദ്രന്‍ പിള്ളയ്‌ക്ക് ഏതു വകുപ്പു നല്‍കണമെന്ന കാര്യം മുഖ്യമന്ത്രി
തീരുമാനിക്കുമെന്നും വൈക്കം വിശ്വന്‍ അറിയിച്ചു. എന്‍സിപിയേയും ഉള്‍പ്പെടുത്തി
വിപുലീകരിച്ച ഇടതുമുന്നണിയുടെ ആദ്യയോഗമായിരുന്നു ഇന്നത്തേത്.
|
|
|
|
|
|
|
|
|
|
|
|
|