കൈ വെട്ടിയ കേസ്: നാല് പേരെ തിരിച്ചറിഞ്ഞു
കൈവെട്ടിയ കേസില്‍ അറസ്റ്റിലായ യൂനസിന്റെ മൊഴിയില്‍ നിന്ന് അക്രമി സംഘത്തിലെ നാല് പേരെ പോലീസ് തിരിച്ചറിഞ്ഞു. ആലുവ സ്വദേശി നാസര്‍, മൂവാറ്റുപുഴ സ്വദേശി സജിന്‍, പെരുമ്പാവൂര്‍ സ്വദേശി ഷംസുദ്ദീന്‍, കോതമംഗലം സ്വദേശി സോബിന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
അധ്യാപകന്റെ കൈ വെട്ടിയ അക്രമിസംഘത്തില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നത്. ഇതില്‍ നാല് പേരെ യൂനസും മൂന്ന് പേരെ നാസറുമാണ് കൊണ്ടുവന്നത്. നാസര്‍ കൊണ്ടുവന്ന മൂന്ന് പേരുടെ പേരറിയില്ലെന്ന് യൂനസ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. |
|
|
|
|
|
|
|
|
|
|
|
|