Home | About Us |
മൂന്ന് എം.എല്‍.എ.മാരെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്ന്

നിയമസഭാതിരഞ്ഞെടുപ്പില്‍ എ.ഐ.സി.സി.സെക്രട്ടറി കൊടിക്കുന്നില്‍ സുരേഷ് ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ യു.ഡി.എഫിലെ മൂന്ന് സിറ്റിങ് എം.എല്‍.എ.മാരെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതായി ഒരു ഡി.സി.സി.ജനറല്‍ സെക്രട്ടറി ആരോപിച്ചു.
ആര്‍.ബാലകൃഷ്ണപിള്ള, എഴുകോണ്‍ നാരായണന്‍, കെ.ബി.ഗണേഷ് കുമാര്‍ എന്നിവരെയാണ് തോല്‍പ്പിക്കാന്‍ ശ്രമിച്ചതെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അദ്ദേഹം പറഞ്ഞു. ഇതില്‍ ഗണേഷ് കുമാര്‍ മാത്രം ജയിച്ചു.

സ്വന്തം പാര്‍ട്ടിയിലും ഗ്രൂപ്പിലുംപെട്ട എഴുകോണ്‍ നാരായണനെ തോല്‍പ്പിക്കാന്‍ സുരേഷ് വെളിയത്തു പോയി സ്വന്തം ആള്‍ക്കാരുടെ യോഗം വിളിച്ചു. വെറും 1155 വോട്ടിനാണ് നാരായണന്‍ തോറ്റത്. ഇതു സംബന്ധിച്ച് എഴുകോണ്‍ നാരായണന്‍ പദ്മരാജന്‍ കമ്മിറ്റിക്ക് പരാതി നല്‍കിയിരുന്നു. കൊടിക്കുന്നില്‍ സുരേഷ് തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചുവെന്ന് അതില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്.സുരേഷുമായി അഭിപ്രായവ്യത്യാസം ഉണ്ടെങ്കിലും അദ്ദേഹത്തിനെതിരെ തിരഞ്ഞെടുപ്പ് ഹര്‍ജി നല്‍കാന്‍ തങ്ങള്‍ ആര്‍ക്കും പ്രേരണ നല്‍കിയിട്ടില്ല. സുരേഷിന്റെ ജാതി സംബന്ധിച്ച രേഖകള്‍ ചികഞ്ഞുപോയിട്ടുമില്ല. സുരേഷ് പഠിച്ച സ്‌കൂളിലെ രജിസ്റ്റര്‍ അവിടത്തെ ഹെഡ്മാസ്റ്റര്‍മാരാണ് കോടതി നിര്‍ദ്ദേശപ്രകാരം ഹാജരാക്കിയത്. കൊടിക്കുന്നില്‍