ഒബാമ നവംബറില്‍ ഇന്ത്യ
സന്ദര്‍ശിക്കും
ന്യൂഡല്‍ഹി: നവംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുന്ന
അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തെ
അഭിസംബോധന ചെയ്യും.നവംബര്‍ 9 നായിരിക്കും ഒബാമ പാര്‍ലമെന്റില്‍ പ്രസംഗിക്കുക.
സാധാരണ നവംബര്‍ രണ്ടാമത്തെ ആഴ്‌ച ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം
ഇതിനായി നേരത്തെയാക്കും. ഡല്‍ഹിക്ക് പുറമെ ഒബാമ ആഗ്രയും
സന്ദര്‍ശിച്ചേക്കും.
2006 ല്‍ ഇന്ത്യ സന്ദര്‍ശിച്ച അന്നത്തെ പ്രസിഡന്റ്
ജോര്‍ജ് ബുഷിന് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യാന്‍ സാധിച്ചിരുന്നില്ല. ബുഷ്
പാര്‍ലമെന്റില്‍ പ്രസംഗിച്ചാല്‍ ഇടതുപാര്‍ട്ടികള്‍ പാര്‍ലമെന്റ്
ബഹിഷ്‌ക്കരിക്കുമെന്ന ഭീഷണിയെത്തുടര്‍ന്നാണ് ബുഷിന് ഇന്ത്യന്‍ പാര്‍ലമെന്റിനെ
അഭിസംബോധ ചെയ്യാന്‍ സാധിച്ചിരുന്നില്ല. 2000 ത്തില്‍ ഇന്ത്യ സന്ദര്‍ശിച്ച അന്നത്തെ
പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍ ഇന്ത്യന്‍ പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍
പ്രസംഗിച്ചിരുന്നു. |
|
|
|
|
|
|
|
|
|
|
|
|