Home | About Us |
പോള്‍ വധം: സാവകാശംവേണമെന്ന്‌ സി.ബി.ഐ

കൊച്ചി: പോള്‍ ജോര്‍ജ്‌ വധക്കേസിന്റെ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നുമാസം കൂടി അനുവദിക്കണമെന്നാവശ്യപ്പെട്ട്‌ സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ശാസ്‌ത്രീയ തെളിവുകളും തൊണ്ടികളും പൂര്‍ണമായി ശേഖരിക്കാനും വിലയിരുത്താനും സമയം അനുവദിക്കണമെന്നാണ്‌ ആവശ്യം. കേസന്വേഷണം അന്തിമഘട്ടത്തിലാണെന്ന്‌ അഡീ. എസ്‌പി (തിരുവനന്തപുരം) നന്ദകുമാര്‍ നായര്‍ ഹര്‍ജിയില്‍ ബോധിപ്പിച്ചു.
സിബിഐയുടെ പ്രഥമവിവര റിപ്പോര്‍ട്ട്‌ അനുസരിച്ച്‌ 28 പ്രതികള്‍ ഉണ്ട്‌. മൂന്നു പ്രതികളെ സിബിഐ അറസ്‌റ്റ്‌ ചെയ്‌തു. രണ്ടു കത്തികള്‍ കണ്ടെടുത്തു. 201 സാക്ഷികളില്‍ നിന്നു തെളിവെടുത്തു. പ്രതികളെ ചോദ്യം ചെയ്‌തതില്‍ നിന്നു പോളിനെ കൊല്ലാന്‍ കാരി സതീശ്‌ ഉപയോഗിച്ച കത്തി കണ്ടെടുത്തു. മറ്റൊരു പ്രതിയായ സത്താര്‍ ഉപയോഗിച്ച കത്തിയും കണ്ടെടുത്തു. കത്തികള്‍ ഡല്‍ഹിയില്‍ സെന്‍ട്രല്‍ ഫൊറന്‍സിക്‌ സയന്‍സ്‌ ലാബില്‍ പരിശോധനയ്‌ക്കയച്ച്‌, ഫലം കാത്തിരിക്കുകയാണെന്നു ഹര്‍ജിയില്‍ പറയുന്നു.