Home | About Us |
ലാവ്‌ലിന്‍: ക്ലോസ് ട്രെന്‍ഡലിന് വീണ്ടും വാറന്റ്

കൊച്ചി: കോളിക്കമുണ്ടാക്കിയ എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ ആറാം പ്രതി ക്ലോസ് ട്രെന്‍ഡലിന് വീണ്ടും വാറന്റയക്കാന്‍ സിബിഐ കോടതി ഉത്തരവിട്ടു. എസ്എന്‍സി ലാവ്‌ലിന്‍ കമ്പനിയുടെ സീനിയര്‍ വൈസ് പ്രസിഡന്റായ ട്രെന്‍ഡലിന് നേരത്തെ വാറന്റുണ്ടായിരുന്നു. എന്നാല്‍ ഇദ്ദേഹം ഇതു കൈപ്പറ്റിയിരുന്നില്ല. ആദ്യവാറന്റ് നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് സിബിഐ അറിയിച്ചതിനെത്തുടര്‍ന്നാണ് വീണ്ടും വാറന്റയക്കാന്‍ ഉത്തരവിട്ടത്. ഹൈക്കോടതി വഴി വാറന്റയക്കാനാണ് സിബിഐ കോടതി നിര്‍ദേശിച്ചിരിക്കുന്നത്.

ലാവ്‌ലിന്‍ കരാറിലെ സാക്ഷിയായി ഒപ്പിട്ടിരുന്ന ദിലീപ് രാഹുലിനെ ചോദ്യം ചെയ്തതിന്റെ വിശദമായ റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിക്കും. ലാവ്്‌ലിന്‍ കമ്പനിയുടെ ബിസിനസ് ഡവലപ്മന്റ് വി‘ാഗത്തിന്റെ ഡയറക്ടറാണ് ദിലീപ് രാഹുല്‍. കേസിന്റെ വിശദമായ വാദം കോടതിയില്‍ തുടരുകയാണ്.

കേസിലെ ഒന്നാം പ്രതി വൈ ദ്യുതിവകുപ്പു മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. മോഹനചന്ദ്രന്‍, മൂന്നാം പ്രതി വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ആര്‍. ശിവദാസന്‍, നാലാം പ്രതി ജനറേഷന്‍ വി‘ാഗം മുന്‍ ചീഫ് എന്‍ജിനീയര്‍ എം. കസ്തൂരിരംഗ അയ്യര്‍, അഞ്ചാം പ്രതി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ പി.എ. സിദ്ധാര്‍ഥ മേനാന്‍, എട്ടാം പ്രതി ഊര്‍ജവകു പ്പു മുന്‍ ജോയിന്റ് സെക്രട്ടറി എ. ഫ്രാന്‍സിസ് എന്നിവര്‍ മുന്‍പ് കോടതിയില്‍ നേരിട്ടു ഹാജരായി ജാമ്യം നേടിയിരുന്നു.

ചെങ്കുളം, പന്നിയാര്‍, പള്ളിവാസല്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി ലാവ്‌ലിന് കരാര്‍ നല്‍കിയതില്‍ സംസ്ഥാനത്തിന്് വന്‍ നഷ്ടം വരുത്തിയ അഴിമതി നടന്നിട്ടു ണെ്ടന്ന് അന്വേഷണ ഏജന്‍സിയായ സിബിഐ കണെ്ടത്തിയിരുന്നു. കുറ്റകരമായ ഗൂഢാലോചന, വഞ്ചന,അഴിമതി,ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യല്‍, അധികാരദുര്‍വിനിയോഗം എന്നിവയാണ് പ്രതികള്‍ ക്കെതി രെ ചാര്‍ജ് ചെയ്തിട്ടുള്ളത്.

ലാവ് ലിന്‍ കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും പ്രതിയാണ്.