സഹസ്രം
വള്ളുവനാട്ടിലെ പ്രസിദ്ധമായ മന ഇന്ന് അടഞ്ഞു കിടക്കുകയാണ്. അടഞ്ഞു കിടക്കാന്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടിലേറെയായി. മനശാസ്ത്ര വിദഗ്ധയായ ഡോക്ടര്‍ സുനന്ദയുടെ ഉടമസ്ഥതയിലാണ് ഇപ്പോള്‍ ഈ മന. ഭൂത പ്രേതങ്ങളുടെയെല്ലാം വിഹാര രംഗമാണിപ്പോള്‍ ഈ മന എന്നാണ് നാട്ടിലെ സംസാരം. ഈ മനയിലേക്ക് ഒരു സിനിമാ സംഘം എത്തുന്നു. പ്രശസ്ത സംവിധായകന്‍ മോഹന്‍ തമ്പി സംവിധാനം ചെയ്യുന്ന യക്ഷി അമ്പലം എന്ന ചിത്രം. നൂറു പേരിലധികം വരുന്ന ചലച്ചിത്ര സംഘം.
ഇവിടെയുള്ള ചിത്രീകരണത്തിനിടയില്‍ ദാരുണമായ ഒരു സംഭവം അരങ്ങേറി. ഈ സിനിമയിലെ സുപ്രധാന വേഷം അവതരിപ്പിക്കുന്ന സുധീര്‍ എന്ന നടന്‍ മരണപ്പെടുന്നു. ഈ മരണത്തെക്കുറിച്ച് പല അഭ്യൂഹങ്ങളും നാട്ടില്‍ പരന്നു. പ്രേത ശല്യമാണെന്ന് നാട്ടുകാരില്‍ ഒരു പ്രബല വിഭാഗം അതല്ല കൊലപാതകമാണെന്ന് ശക്തമായ പ്രചരണം. സിനിമാ സംഘത്തിലെ പലരെയും സംശയിക്കുന്നുമുണ്ട്.
സംസ്ഥാനത്തെ മന്ത്രി ശ്രീകണ്ഠന്‍ നായരുടെ മകന്‍ കൂടിയാണ് മരിച്ച സുധീര്‍. അതിനാല്‍ പോലീസ് കേസ് ഗൗരവമായി തന്നെ എടുത്തു. കേസിന്റെ അന്വേഷണ ചുമതല വിഷ്ണുസഹസ്രനാമം ഐ.പി.എസിനായിരുന്നു. വമ്പന്‍ ഡയലോഗുകള്‍ ഇല്ലാതെ ബുദ്ധിപരമായ നീക്കങ്ങളിലൂടെ കുറ്റങ്ങള്‍ തെളിയിക്കുവാന്‍ കഴിവുള്ള കുറ്റാന്വേഷകനാണ് സഹസ്രനാമം. ഇദ്ദേഹത്തിന്റെ ഓരോ നീക്കങ്ങളും ഉദ്വേഗം നിലനിര്‍ത്തുന്നതാണ്.
ത്രിലോക് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോ.എസ് ജനാര്‍ദ്ദനന്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന സഹസ്രം എന്ന ചിത്രത്തിന്റെ പശ്ചാത്തലമാണിത്.
ഹൊറര്‍ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന ഈ ക്രൈം ത്രില്ലറിലെ സഹസ്രനാമം എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരേഷ് ഗോപിയാണ്. സുരേഷ് കൃഷ്ണയാണ് സുധീറിനെ അവതരിപ്പിക്കുന്നത്. കാതല്‍ സന്ധ്യയാണ് ചിത്രത്തിലെ നായിക. നാലു വേഷങ്ങളിലാണ് സന്ധ്യ ചിത്രത്തില്‍ എത്തുന്നത്.
ബാല, മധു, ജഗതി, കോട്ടയം നസീര്‍, റിസബാബ, ലക്ഷ്മി ഗോപാലസ്വാമി കൊച്ചു പ്രേമന്‍, സരയു, കിരണ്‍രാജ് എന്നിവരും പ്രധാന താരങ്ങളാണ്. ഗാനങ്ങളൊരുക്കിയിരിക്കുന്നത് എം.ജയചന്ദ്രനാണ്. സെന്തില്‍ കുമാറാണ് ഛായാഗ്രഹണം. ത്രിലോക് പ്രൊഡക്ഷന്‍ സിന്റെ ബാനറില്‍ ത്രിലോക് സുന്ദരന്‍പിള്ള നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ഒറ്റപ്പാലത്തും പരിസരത്തുമായി പുരോഗമിക്കുന്നു. -വാഴൂര്‍ജോസ്, ഫോട്ടോ: സലീഷ് പെരിങ്ങോട്ടുകര.
|