|
|
ദി കിംഗ് ആന്റ് ദി കമ്മീഷണര്‍
മലയാള സിനിമാ പ്രേക്ഷകരെ ആവേശം കൊള്ളിക്കുന്ന ഒരു വാര്‍ത്ത
എത്തിയിരിക്കുന്നു. തന്റെ എക്കാലത്തെയും മികച്ച ഹിറ്റ്
കഥാപാത്രങ്ങളിലൊന്നായ ദ കിംഗ് എന്ന ചിത്രത്തില്‍ തേവള്ളിപ്പറമ്പില്‍ ജോസഫ്
അലക്‌സ് ഐ.എ.എസ് ആയി മമ്മൂട്ടി വീണ്ടും അഭ്രപാളികളിലെത്തും എന്നതാണ് ആ
വാര്‍ത്ത.
മമ്മൂട്ടിയുടെ ആരാധകര്‍ക്കും മലയാളത്തിലെ കൊമേഴ്‌സ്യല്‍ സിനിമാ
പ്രേക്ഷകര്‍ക്കും ഇത്രയേറെ ആവേശം പകരുന്ന മറ്റൊരു വാര്‍ത്തയുണ്ടാവില്ല.
കിംഗില്‍ മമ്മൂട്ടിയുടെ തീപ്പൊരു ഡയലോഗുകള്‍ ഇന്നും മിമിക്രി വേദികളിലെ
പ്രധാന നമ്പരാണ്. ഇത്രത്തോളം പ്രേക്ഷക മനസില്‍ മായാത മുഴുങ്ങുന്ന
സംഭാഷണങ്ങള്‍ മറ്റൊരു മലയാള ചിത്രത്തിലുണ്ടോ എന്ന് സംശയം. വീണ്ടും കിംഗിലെ
ജോസഫ് അലക്‌സായി മമ്മൂട്ടി എത്തുമ്പോള്‍ ചിത്രത്തിന് പേരിട്ടിരിക്കുന്നത്
ദി കിംഗ് ആന്റ് ദി കമ്മീഷണര്‍ എന്നാണ്. ഇവിടെ കമ്മീഷണറുടെ കഥാപാത്രം
എന്തെന്ന സംശയം പ്രേക്ഷകര്‍ക്ക് തീര്‍ച്ചയായും ഉണ്ടാകും. കൊമേഴ്‌സ്യല്‍
സൂപ്പര്‍ ഹിറ്റായ സുരേഷ്‌ഗോപിയുടെ കമ്മീഷണര്‍ തന്നെയാണിവിടെയും
പുനര്‍ജനിക്കുന്നത്. പക്ഷെ കമ്മീഷണറായി അഭിനയിക്കാന്‍ എത്തുന്നത് സുരേഷ്
ഗോപിയല്ല മറിച്ച് യുവതാരം പൃഥ്വിരാജാണെന്ന് മാത്രം. ഇവിടെയും തീരുന്നില്ല
പ്രത്യേകതകള്‍. മലയാളത്തിലെ ഏറ്റവും മികച്ച ഒരു കൂട്ടുകെട്ടും ഈ
ചിത്രത്തിലൂടെ വീണ്ടും എത്തുന്നു. സംവിധായകന്‍ ഷാജി കൈലാസും തിരക്കഥാകൃത്ത്
രഞ്ജി പണിക്കരും. ഏറെക്കാലത്തിന് ശേഷം രഞ്ജി പണിക്കര്‍ തിരക്കഥയെഴുതി ഷാജി
കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമായിരിക്കും ദി കിംഗ് ആന്റ് ദി
കമ്മീഷണര്‍. കാലങ്ങള്‍ക്ക് ശേഷം ജോസഫ് അലക്‌സിനെയും കമ്മീഷണറെയും
ഒന്നിക്കുമ്പോള്‍ അതിന് തുടക്കമിട്ടതും ഷാജികൈലാസും രഞ്ജി പണിക്കരും
ചേര്‍ന്ന് തന്നെ. മമ്മൂട്ടിയും പൃഥ്വിരാജും ഒന്നിച്ച പോക്കിരി രാജ വന്‍
വിജയമായതോടെയാണ് ഇരുവരെയും വീണ്ടും ഒരുമിപ്പിക്കാനുള്ള ആലോചനകള്‍ നടന്നത്.
അപ്പോള്‍ അതിന് ശക്തമായ കഥാപാത്രങ്ങള്‍ തന്നെ വേണം എന്നു വന്നു. അങ്ങനെയാണ്
ജോസ്ഫ് അലക്‌സ് ഐ.എ.എസിനെയും കമ്മീഷണറെയും ഒന്നിപ്പച്ചൊരു ചിത്രം എന്ന
അലോചനയിലെത്തിയത്. രണ്ട് കഥാപാത്രങ്ങള്‍ക്കും ജന്മം നല്‍കിയ രഞ്ജി
പണിക്കര്‍ തിരക്കഥയെഴുതാനും ഷാജി കൈലാസ് സംവിധാനം ചെയ്യാനും തീരുമാനമായി.
സുരേഷ് ഗോപിയുടെ തിരക്കുകള്‍ കാരണം ചിത്രത്തിലേക്ക് പുതിയ പോലീസ് ഓഫീസര്‍
ആരെന്ന ആലോചനയിലാണ് പൃഥ്വിരാജ് സ്‌ക്രീനിലേക്ക് വരുന്നത്. മെഗാസ്റ്റാറും
യുവതാരവും വീണ്ടുമൊരുമിക്കുമ്പോള്‍ അത് ആരാധര്‍ക്ക് തികഞ്ഞ പ്രതീക്ഷ
തന്നെയാണ് നല്‍കുന്നത്.
ഈ ചിത്രത്തിനൊപ്പം തന്നെ മമ്മൂട്ടി ഏറെ പ്രധാനപ്പെട്ട മറ്റൊരു ചിത്രത്തില്‍
അഭിനയിച്ചു വരുകയാണിപ്പോള്‍.
ഹിറ്റുകളുടെ തിരക്കഥാകാരനായ രഞ്ജിത്തും താരങ്ങളില്‍ താരമായ മമ്മൂട്ടിയും
വീണ്ടും ഒന്നിക്കുന്നു. ചിത്രം പ്രാഞ്ചിയേട്ടന്‍ ആന്‍ഡ് ദി സെയിന്റ്.
പലേരിമാണിക്യം എന്ന ഏറെ ശ്രദ്ധേയമായ ചിത്രത്തിന് ശേഷം ഇരുവരും
ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇവിടെയുണ്ട്.
ഓരോ സിനിമകളിലും വേഷപ്പകര്‍ച്ചകള്‍ കൊണ്ട് വ്യത്യസ്തനാകാന്‍ ശ്രമിക്കുന്ന
മമ്മൂട്ടിയുടെ പുതിയ വേഷമാണ് പ്രാഞ്ചിയേട്ടനില്‍. ഒരു പക്ഷെ മമ്മൂട്ടിയുടെ
സിനിമകളില്‍ നമ്മള്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു രൂപമായിരിക്കും
പ്രാഞ്ചിയേട്ടന്‍ എന്ന കഥാപാത്രത്തിന്. ഏറെ നര്‍മ്മത്തില്‍ പൊതിഞ്ഞ
സിനിമയാണ് പ്രാഞ്ചിയേട്ടന്‍. പ്രീയാമണിയാണ് ചിത്രത്തിലെ നായിക. ഖുശ്ബുവും
ചിത്രത്തില്‍ പ്രധാനപ്പെട്ട ഒരു വേഷം അഭിനയിക്കുന്നു.
മൂന്ന് സിനിമകളില്‍ ഒരേ സമയം അഭിനയിച്ചു വരുമ്പോള്‍ തന്നെയാണ് മമ്മൂട്ടി
ഇത്രയേറെ സരസമായ ഒരു കഥാപാത്രമായി എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്.
മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ബെസ്റ്റ് ആക്ടറില്‍ കോളജ്
അധ്യാപകനായും, കന്നഡ ഭാഷയില്‍ ചിത്രീകരിക്കുന്ന ശിക്കാരിയില്‍
സോഫ്റ്റ്‌വെയര്‍ എഞ്ചിനിയറായും ഇപ്പോള്‍ പ്രാഞ്ചിയേട്ടന്‍ എന്ന
ചിത്രത്തില്‍ വ്യാപാരിയായും മമ്മൂട്ടി ഓരേ സമയം പല മുഖങ്ങള്‍
എടുത്തണിയുന്നു.
|
 |
|
|
|
|
|
|
|
|
|