ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവക
പിക്‌നിക്ക് നടത്തി
ജോയിച്ചന്‍
പുതുക്കുളം
ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാര്‍
ഇടവകയുടെ ആഭിമുഖ്യത്തില്‍ ഈവര്‍ഷത്തെ സമ്മര്‍ പിക്‌നിക്ക് ജൂലൈ പതിനേഴാംതീയതി
ശനിയാഴ്‌ച ഹാര്‍ട്ട്‌സ് ഡെയിലിലെ റിഡ്‌ജ് റോഡ് പാര്‍ക്കില്‍ വെച്ച് വിവിധ
കലാ-കായിക മത്സരങ്ങളോടെ നടത്തി.
പിക്‌നിക്കിന്റെ ഉദ്‌ഘാടനം വികാരി ഫാ.
ജോസ് കണ്‌ടത്തിക്കുടി നിര്‍വഹിച്ചു. അമേരിക്കന്‍ ഭക്ഷണത്തിനൊപ്പം കേരള രീതിയിലുള്ള
വിഭവങ്ങളും പിക്‌നിക്കിന്റെ പ്രത്യേകതയായിരുന്നു. ജോഷി തെള്ളിയാങ്കല്‍ പിക്‌നിക്ക്
കോര്‍ഡിനേറ്ററായി പ്രവര്‍ത്തിച്ചു. വിവിധ കലാ-കായിക മത്സരങ്ങള്‍ ബെന്നി
മുട്ടപ്പള്ളി, മിനി മുട്ടപ്പള്ളി, എല്‍ദോ കുരുന്നപ്പള്ളി എന്നിവര്‍ നിയന്ത്രിച്ചു.
പിക്‌നിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ട്രസ്റ്റി ഇട്ടൂപ്പ് കണ്‌ടംകുളം,
സെക്രട്ടറി തോമസ് ചാമക്കാല, ജോട്ടി പ്ലാത്തറ, ജോസഫ് പുതുപ്പറമ്പില്‍, മാത്യു
ഓണാട്ട്, റോണി പള്ളിക്കാപ്പറമ്പില്‍, മത്തച്ചന്‍ പുതുപ്പള്ളി, ബെന്നി ആലപ്പാട്ട്,
ജോബ് ആറാംചേരില്‍, ജ്യോതിനി പ്ലാത്തറ, സണ്ണി കൊല്ലറയ്‌ക്കല്‍, സെബാസ്റ്റ്യന്‍
വിരുത്തിയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
മത്സരവിജയികള്‍ക്കുള്ള
ട്രോഫികള്‍ സ്‌പോണ്‍സര്‍ ചെയ്‌തത് യോങ്കേഴ്‌സിലെ ജി ആന്‍ഡ് ജെ ഓട്ടോ റിപ്പയര്‍
ഷോപ്പാണ്. ഷോളി കുമ്പിളുവേലി അറിയിച്ചതാണിത്.
|