Home | About Us |
കെ.എ.എന്‍.ജി ഓണാഘോഷം സെപ്‌റ്റം 25-ന്‌
മനീഷി നാടകോത്സവം 2011 ഏപ്രില്‍ 2ന്‌
പ്രവാസി വോട്ടവകാശം: ഫൊക്കാനയുടെ അഭിനന്ദനം
ഹാര്‍ട്ട്‌ ഫോര്‍ഡ്‌ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ്‌ ചര്‍
വേണു നാഗവള്ളി: ഫൊക്കാന അനുശോചിച്ചു
ടൊറന്റോ സെന്റ്‌ മാത്യൂസ്‌ ചര്‍ച്ച്‌ കൂദാശ
എക്‌സ്‌ എയര്‍ ഫോഴ്‌സ്‌ സംഗമം
കെ.എ.ഒയുടെ ഓണാഘോഷവും പ്രവര്‍ത്തനോദ്‌ഘാടനവും
കെ.എച്ച്‌.എന്‍.എ ഡിട്രോയിറ്റ്‌ ചാപ്‌റ്റര്‍ ഉദ്‌ഘാ
ന്യൂജേഴ്‌സിയില്‍ ആഫ്രിക്കന്‍ ഫെസ്റ്റിവല്‍
ബോപ്പണ്ണ- ഖുറേഷി സഖ്യം ഫൈനലില്‍
എന്‍.എഫ്.ഐ.എ 16 ാം വാര്‍ഷിക മേള ന്യൂയോര്‍ക്കില്‍
മലയാളം സൊസൈറ്റി ഓഫ് അമേരിക്ക സെപ്റ്റംബര്‍ സമ്മേളനം
ചെറിയ പെരുന്നാള്‍ - കവിത
കൈരളി ഓഫ് ബാള്‍ട്ടിമോറിന്റെ ഓണാഘോഷത്തിന്റെ ഒരുക്കങ
കെ.എസ്.എ.സി ഓണം ആഘോഷിച്ചു
മുറിവേറ്റ പട്ടിയെ റോഡിലൂടെ നടത്തിയതിന് ഉദ്യോഗസ്ഥന
വേണു നാഗവള്ളി: ഫോമ അനുശോചിച്ചു
ജയ്‌ഹിന്ദ്‌ ടിവി തില്ലാന 2010
മാവേലി കപ്പ്‌ സോക്കര്‍ ടൂര്‍ണമെന്റ്‌ ബാള്‍ട്ടിമോറി
HyperLink
Unable to read ????........... click me
ഫോമാ നേതൃത്വത്തില്‍ മാപ്പിന്റെ നിറസാന്നിധ്യം

ജോയിച്ചന്‍ പുതുക്കുളം

ഫിലാഡല്‍ഫിയ: ലാസ്‌വേഗസ്‌ കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ നടത്തിയ ഫോമാ തെരഞ്ഞെടുപ്പില്‍ മലയാളി അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ ഫിലാഡല്‍ഫിയയുടെ നോമിനികളായ ഐപ്പ്‌ ഉമ്മന്‍ മാരേട്ട്‌ (ജോയിന്റ്‌ ട്രഷറര്‍), രാജന്‍ ടി. നായര്‍ (റീജിയണല്‍ വൈസ്‌ പ്രസിഡന്റ്‌) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. രാജന്‍ ടി. നായര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഐപ്പ്‌ ഉമ്മന്‍ മത്സരിച്ച്‌ വ്യക്തമായ ഭൂരിപക്ഷത്തോടെ വിജയിച്ചു. മാപ്പിന്റെ മറ്റൊരു പ്രതിനിധിയായ വര്‍ഗീസ്‌ ഫിലിപ്പ്‌ ഫോമാ ജുഡീഷ്യറി കമ്മിറ്റി മെമ്പറായി ഒരുവര്‍ഷംകൂടി തുടരും.

ഫോമയില്‍ ഒരേസമയം മൂന്നു സ്ഥാനങ്ങള്‍ വഹിക്കുന്ന ഏക സംഘടനയെന്ന ബഹുമതിയാണ്‌ മാപ്പിന്‌ ലഭിച്ചിരിക്കുന്നത്‌. 27 വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഫൊക്കാനയുടേയും പിന്നീട്‌ ഫോമയുടേയും രൂപീകരണത്തില്‍ മുഖ്യ പങ്കുവഹിച്ച മാപ്പ്‌ എക്കാലവും തങ്ങളുടെ പ്രാതിനിധ്യം ദേശീയ നേതൃത്വത്തില്‍ സജീവമായി നില നിര്‍ത്തിയിട്ടുണ്‌ട്‌. ലാസ്‌വേഗസ്‌ ഫോമാ കണ്‍വെന്‍ഷനില്‍ മാപ്പിനെ പ്രതിനിധീകരിച്ച്‌ അമ്പതില്‍പ്പരം ആളുകള്‍ പങ്കെടുത്തുവെന്നത്‌ പ്രസ്‌താവയോഗ്യമാണ്‌. കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പില്‍ മാപ്പിന്റെ പ്രതിനിധികളായിരുന്ന ഫോമാ വൈസ്‌ പ്രസിഡന്റ്‌ യോഹന്നാന്‍ ശങ്കരത്തില്‍, രജിസ്‌ട്രേഷന്‍ കോ ചെയര്‍മാന്‍ ഷാജി ജോസഫ്‌, അവാര്‍ഡ്‌ കമ്മിറ്റി കോ-ചെയര്‍മാന്‍ ഐപ്പ്‌ ഉമ്മന്‍ മാരേട്ട്‌ എന്നിവര്‍ ചെയ്‌ത സേവനങ്ങള്‍ നിസ്‌തുലമായിരുന്നു.

മാപ്പ്‌ എക്‌സിക്യൂട്ടീവ്‌ കമ്മിറ്റിയുടേയും ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റീസിന്റേയും സംയുക്ത യോഗം വിജയികളായി ഐപ്പ്‌ ഉമ്മനേയും, രാജന്‍ ടി. നായരേയും പ്രത്യേകം അനുമോദിച്ചു. യോഗത്തില്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ എം. മാത്യു അധ്യക്ഷതവഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ അലക്‌സ്‌ അലക്‌സാണ്‌ടര്‍, ജനറല്‍ സെക്രട്ടറി റോയി ജേക്കബ്‌, ബോര്‍ഡ്‌ ഓഫ്‌ ട്രസ്റ്റി ഏബ്രഹാം വര്‍ഗീസ്‌ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.