എസ്.എം.സി.സി വെബ്‌സൈറ്റ് ഉദ്‌ഘാടനം
ചെയ്‌തു
ജോയിച്ചന്‍
പുതുക്കുളം
ന്യൂജേഴ്‌സി: സീറോ മലബാര്‍ സഭയുടെ അത്മായ സംഘടനയായ സീറോ മലബാര്‍
കാത്തലിക് കോണ്‍ഗ്രസിന്റെ (എസ്.എം.സി.സി) ഔദ്യോഗിക വെബ്‌സൈറ്റ് ജൂലൈ
പതിനൊന്നാംതീയതി ഞായറാഴ്‌ച ന്യൂജേഴ്‌സിയിലെ ഈസ്റ്റ് മില്‍സ്റ്റോണ്‍ ദേവാലയത്തില്‍
വെച്ച് ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് നിര്‍വഹിച്ചു.
എസ്.എം.സി.സി നടത്തുന്ന സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണെന്ന് മാര്‍
അങ്ങാടിയത്ത് തന്റെ ഉദ്‌ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
എസ്.എം.സി.സി ദേശീയ
പ്രസിഡന്റ് പോള്‍ കൂള അധ്യക്ഷതവഹിച്ച യോഗത്തില്‍ ഷിക്കാഗോ രൂപതാ ചാന്‍സലര്‍ റവ.ഡോ.
റോയി കടുപ്പില്‍, എസ്.എം.സി.സി ദേശീയ ജനറല്‍ സെക്രട്ടറി ജോസഫ് കാഞ്ഞമല, ഈസ്റ്റ്
മില്‍സ്റ്റോണ്‍ ഇടവക വികാരി ഫാ. തോമസ് കടുകപ്പള്ളി, റീജിയണല്‍ പ്രസിഡന്റ് ജിബി
തോമസ്, എസ്.എം.സി.സി ഭാരവാഹികളായ തോമസ് തോമസ് പാലത്തറ, ബോബന്‍ തോട്ടം, ജയിംസ്
മുക്കാടന്‍, ജോയി ചാക്കപ്പന്‍, ടോം തോമസ്, ഷോളി കുമ്പിളുവേലി, ദേവസി പാലാട്ടി,
ഡെയ്‌സി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ഈസ്റ്റ് മില്‍സ്റ്റോണ്‍
എസ്.എം.സി.സി ചാപ്‌റ്റര്‍ വൈസ് പ്രസിഡന്റ് ജോസ്‌മോന്‍ ജോസഫ് ആണ് വെബ്‌സൈറ്റ്
ഡിസൈന്‍ ചെയ്‌തത്. അദ്ദേഹത്തെ യോഗത്തില്‍ പ്രത്യേകം ആദരിച്ചു. ഷോളി കുമ്പിളുവേലി
അറിയിച്ചതാണിത്. വെബ്‌സൈറ്റ് അഡ്രസ്: www.smccusa.org
|
|
|
![[ImgNews]](USKerala/e5b1b90e-fab0-4a01-a870-5875855418ea.jpg) |
|
|
|
|
|
|
|
|