Home | About Us |
എബ്രഹാം കാഞ്ചിയുടെ നിര്യാണത്തില്‍ ഫൊക്കാനയുടെ അനുശോചനം
മൊയ്തീന്‍ പുത്തന്‍ചിറ

ഫൊക്കാനയുടെ മുന്‍ നേതാവും സജീവപ്രവര്‍ത്തകനുമായിരുന്ന എബ്രഹാം കാഞ്ചിയുടെ നിര്യാണത്തില്‍ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. ഫൊക്കാനയുടെനാഷണല്‍ കമ്മറ്റി മെംബര്‍ (2004-2006), കണ്‍വന്‍ഷന്‍ കോ-ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച് അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ഏറെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ശ്രീ എബ്രഹാം കാഞ്ചി.

സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ രംഗങ്ങളില്‍ സജീവപ്രവര്‍ത്തകനായിരുന്ന അദ്ദേഹം, തെറ്റും ശരിയും വിവേചിച്ചറിഞ്ഞ്മുഖം നോക്കാതെ തന്റെ അഭിപ്രായം തുറന്നു പറയുന്ന പ്രകൃതക്കാരനായിരുന്നു.

എബ്രഹാം കാഞ്ചിയുടെ വേര്‍പാടില്‍ ദു:ഖിതരായ കുടുംബാംഗങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതോടൊപ്പം, അവരുടെ ദു:ഖത്തില്‍ അമേരിക്കന്‍ മലയാളികളും ഫൊക്കാനയും പങ്കു ചേരുന്നു എന്നുംപ്രസിഡന്റ് ജി.കെ. പിള്ള, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്, ട്രഷറര്‍ ഷാജി കെ. ജോണ്‍ എന്നിവര്‍ ഒരു സംയുക്ത പ്രസ്ഥാവനയില്‍ പറഞ്ഞു.

ഫൊക്കാനയുടെ നാഷണല്‍ കമ്മറ്റി മെംബേഴ്‌സിന്റെ പേരിലും അമേരിക്കന്‍ മലയാളികളുടെ പേരിലും എബ്രഹാം കാഞ്ചിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു എന്ന് ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ് ഒരു പത്രക്കുറിപ്പില്‍ അറിയിച്ചു.
[ImgNews]