Home | About Us |
ടൊറന്റോയില്‍ ഐ.സി.പി.എഫ്‌ കണ്‍വെന്‍ഷന്‍ ഓഗസ്റ്റ്‌ ആറിന്‌

ടോം വര്‍ഗീസ്‌

ടൊറന്റോ: ഐ.സി.പി.എഫ്‌ (ഇന്റര്‍ കൊളിജിയേറ്റ്‌ പ്രെയര്‍ ഫെല്ലോഷിപ്പ്‌) കാനഡയുടെ ആഭിമുഖ്യത്തില്‍ `ടൊറന്റോ കണ്‍വെന്‍ഷന്‍ 2010' ഓഗസ്റ്റ്‌ 6,7 തീയതികളില്‍ നടത്തപ്പെടുന്നു.

നോര്‍ത്ത്‌ യോര്‍ക്കിലുള്ള കേരള ക്രസ്‌ത്യന്‍ അസംബ്ലി (കെ.സി.എ)യില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ ഓഗസ്റ്റ്‌ 6 വെള്ളിയാഴ്‌ച വൈകുന്നേരം 8 മണി മുതല്‍ 10 മണിവരേയും, ഓഗസ്റ്റ്‌ 7-ന്‌ ശനിയാഴ്‌ച വൈകുന്നേരം 7 മണി മുതല്‍ 9.30 വരേയുമാണ്‌ സംഘടിപ്പിച്ചിരിക്കുന്നത്‌.

`തലമുറകളുടെ ദൈവം' എന്നതാണ്‌ കണ്‍വെന്‍ഷന്റെ പ്രധാന ചിന്താവിഷയം. ഇന്ത്യയില്‍ നിന്നുള്ള ഐ.സി.പി.എഫിന്റെ പ്രസിഡന്റ്‌ ഡോ. കെ. മുരളീധര്‍ ആണ്‌ പ്രധാന പ്രഭാഷകന്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: www.icpf.org സന്ദര്‍ശിക്കുകയോ, ഓബി (416 880 9518), റോയി (647 897 9876) എന്നിവരുമായോ ബന്ധപ്പെടുക.
[ImgNews]