Home | About Us |
ഡാലസ് ക്രൈസ്റ്റ് ദ് കിംഗ് ക്‌നാനായ കാത്തലിക് ദേവാലയം കുദാശ ചെയ്തു
ബിനോയി സെബാസ്റ്റ്യന്‍

ഡാലസ്: ഡിഎഫ്ഡബ്‌ളിയൂ ക്‌നാനായ മിഷന്‍ സ്വന്തമായി വാങ്ങിയ ക്രൈസ്റ്റ് ദ് കിംഗ് ക്‌നാനായ കാത്തലിക് ദേവാലയത്തിന്റെ വിശുദ്ധ കൂദാശ ആയിരങ്ങളുടെ സാന്നിദ്ധ്യത്തില്‍ നടന്നു. കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ചിക്കാഗോ സെന്റ് തോമസ് രൂപതാദ്ധ്യന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, ഡാലസ് രൂപതാ സഹായ മെത്രാന്‍ എച്ച്.ഈ മാര്‍ക്ക് ജെ. സീറ്റ്‌സ് എന്നിവര്‍ കൂദാശാകര്‍മ്മങ്ങള്‍ക്കു നേതൃത്വമേകി. ചിക്കാഗോ രൂപതാ മോണ്‍. എബ്രഹാം മുത്തോലത്ത്, ചാന്‍സലര്‍ ഫാ. റോയി കടുപ്പില്‍, ക്രൈസ്റ്റ് ദ് കിംഗ് കിംഗ് ചര്‍ച്ച് വികാരി ഫാ. ജോസഫ് ശൗര്യാമാക്കീല്‍, ഫാ.ജോസഫ് മണപ്പുറം എന്നിവര്‍ സഹകാര്‍മ്മീകരായിരുന്നു. നോര്‍ത്ത് അമേരിക്കയിലെ ആറാമത്തെ ക്‌നാനായ കത്തോലിക്കാ ദേവാലയമാണ് ക്രൈസ്റ്റ് ദ് കിംഗ് ചര്‍ച്ച്.

മൂന്ന് ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന മുപ്പത്തിരാണ്ടായിരത്തില്‍ പരം ചതുരശ്രയടിയുള്ള ദേവാലയ കെട്ടിടസമുച്ചയത്തില്‍ എഴുന്നൂറു പേര്‍ക്ക് ഒരേസമയമിരുന്നു പ്രാര്‍ത്ഥിക്കാവുന്ന കുര്‍ബാനസ്ഥലം, ഇരുന്നുറു ആളുകളെ ഉള്‍ക്കൊള്ളുന്ന ചാപല്‍, വിശാലമായ ഓഡിറ്റോറിയം , വേദപഠനത്തിനും ചെറിയ മീറ്റിംഗുകള്‍ക്കും  വേണ്ടിയുള്ള ഇരുത്തിയഞ്ച് മുറികള്‍, റെക്ടറി, ഇരുന്നൂറു കാറുകള്‍ക്കുള്ള പാര്‍ക്കിംഗ് സൗകര്യം എന്നിവയുണ്ട്. ഡാലസ് ഫോര്‍ട്ട്‌വര്‍ത്ത്ിന്റെ എതാണ്ട് മദ്ധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന ദേവാലയം ഫാര്‍മേഴ്‌സ് ബ്രാഞ്ച് സിറ്റിയിലാണ് നിലകൊള്ളുന്നത്. ഡിഎഫ്ഡബ്‌ളിയൂ സിറ്റിയുടെ എല്ലാ ഭാഗത്തു നിന്നും സൗകര്യപ്രദമായി എത്തിച്ചേരാം.

നോര്‍ത്ത് അമേരിക്കയിലെ ക്‌നാനായ സഭാചരിത്രത്തിലെ  ഒരു നാഴിക്കല്ലായി മാറിയ കൂദാശാ ചടങ്ങില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വൈദീകശുശ്രൂഷ ചെയ്യുന്ന മുപ്പതിലധികം പുരോഹിതരും കന്യാസ്ത്രീകളും സാമൂഹ്യസാംസ്‌ക്കാരിക രാഷ്ട്രീയ രംഗങ്ങളിലെ വിശിഷ്ഠവ്യക്തികളും, ആത്മായരും പങ്കെടുത്തു. ആറു കുട്ടികളുടെ ആദ്യകുര്‍ബാനസ്വീകരണവും 28 കുട്ടികളുടെ സൈ്ഥര്യലേപനവും ചടങ്ങിനോടൊപ്പം നടത്തപ്പെട്ടു.

വിശുദ്ധകുദാശയോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനത്തില്‍ ഫാമേഴ്‌സ് ബ്രാഞ്ച് സിറ്റി മേയര്‍ ടിം ഒഹയര്‍, മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ ജേക്കബ് അങ്ങാടിയത്ത്, മാര്‍ ജോസഫ് പണ്ടാരശേരില്‍, എച്ച്.ഈ മാര്‍ക്ക് ജെ. സീറ്റ്‌സ്, മോണ്‍. എബ്രഹാം മുത്തോലത്ത്, എം.എല്‍.എമാരായ തോമസ് ചാഴികാടന്‍, മോണ്‍സ് ജോസഫ്, ഫാ.ജോസഫ് ശൗര്യാമാക്കീല്‍, ഡിഎഫ്ഡബ്‌ളിയൂ ക്‌നാനായ കത്തോലിക്കാ അസോസിയേഷന്‍ പ്രസിഡന്റ് സാബു ജോസഫ് തടത്തില്‍, കെസിസിഎന്‍എ പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം തുടങ്ങിയവര്‍ സംസാരിച്ചു.

ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍,സൈമണ്‍ ആറുപറ, ഐന്‍സ്റ്റിന്‍ വാലയില്‍, ബിജോമോന്‍ ചേന്നാത്ത്, സ്റ്റെബി ചെറിയാക്കല്‍, കോട്ടയം രൂപതയിലെ സന്യാസി സമൂഹങ്ങളായ സെന്റ് ജോസഫ് മദര്‍ ജനറാള്‍ സിസ്റ്റര്‍ ആനി ജോണ്‍, വിസിറ്റേഷന്‍ സമുഹം മദര്‍ ജനറാള്‍ സിസ്റ്റര്‍ മെറിന്‍, ഫാമേഴ്‌സ് ബ്രാഞ്ച് സിറ്റി പോലീസ് ചീഫ് സീഡ് ഫുള്ളര്‍,കെസിസിഎന്‍എയുടെ മറ്റു നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കുരുവിള ചെമ്മച്ചേല്‍, മത്തച്ചന്‍ തോട്ടപ്പുറം, തോമസ് മുകളേല്‍ എന്നിവരെ വേദിയില്‍ ആദരിച്ചു. ഡെന്നീസ് നടക്കുഴയ്ക്കല്‍ നന്ദി പറഞ്ഞു. തിയോഫിന്‍ ചാമക്കാല മോഡറേറ്ററായിരുന്നു.
[ImgNews]