വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ സീറോ മലബാര്‍
കത്തീഡ്രലില്‍
ജോയിച്ചന്‍ പുതുക്കുളം
ഷിക്കാഗോ:
ഭാരതത്തിന്റെ അഭിമാനവും, പ്രഥമവിശുദ്ധയുമായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍
ബല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രലില്‍ ഭക്ത്യാഡംഭരപൂര്‍വ്വം കൊണ്‌ടാടുന്നു.
ഓഗസ്റ്റ് ഒന്നിന് ഞായറാഴ്‌ച രാവിലെ 11 മണിക്ക് കത്തീഡ്രല്‍
ദേവാലയത്തില്‍ ആഘോഷമായ ദിവ്യബലിയും തിരുനാള്‍ പ്രസംഗവും ലദീഞ്ഞും ഉണ്‌ടായിരിക്കും.
തുടര്‍ന്ന് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുസ്വരൂപവും വഹിച്ച്
മുത്തുക്കുടകളുടേയും ചെണ്‌ടമേളങ്ങളുടേയും അകമ്പടിയോടെ ആഘോഷമായ പ്രദക്ഷിണം പാരീഷ്
ഹാളിലേക്ക് നടത്തപ്പെടും. തുടര്‍ന്ന് നേര്‍ച്ച, കാഴ്‌ച സമര്‍പ്പണവും
വിഭവസമൃദ്ധമായ സ്‌നേഹവിരുന്നോടുംകൂടി തിരുനാള്‍ സമാപിക്കും.
തിരുനാള്‍
കര്‍മ്മങ്ങളില്‍ സംബന്ധിച്ച് വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മധ്യസ്ഥതയാല്‍ കൂടുതല്‍
ദൈവാനുഗ്രഹങ്ങള്‍ പ്രിപിക്കാന്‍ ഏവരേയും വികാരി ഫാ. ആന്റണി തുണ്‌ടത്തില്‍, ഫാ.
മാത്യു ശാശേരില്‍ എന്നിവരും മറ്റ് ഭാരവാഹികളും ക്ഷണിക്കുന്നു. കൂടുതല്‍
വിവരങ്ങള്‍ക്ക്: 708 544 7250.
|
|
|
![[ImgNews]](USKerala/20ce2bd9-adbb-4b17-9e3c-a58f51201c68.jpg) |
|
|
|
|
|
|
|
|