സ്റ്റാറ്റന്‍ ഐലന്റില്‍ ദമ്പതികളെ ആദരിക്കുന്നു
സ്റ്റാറ്റന്‍ ഐലന്റ് സെന്റ് ജോണ്‍സ് ചര്‍ച്ച് സില്‍വര്‍ ജൂബിലി ആഘോഷപരിപാടികളുടെ ഭാഗമായി ഈ വരുന്ന ആഗസ്റ്റ് 1 ാം തീയതി ദാമ്പത്യ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ ദമ്പതികളെ ആദരിക്കുന്നു. ആഗസ്റ്റ് 1 ാം തീയതി വി.കുര്‍ബാനയ്ക്ക് ശേഷം നടക്കുന്ന ഹ്രസ്വ ചടങ്ങില്‍ വച്ച് ഇടവക വികാരി റവ.ഫാ.ഗീവര്‍ഗീസ് ചട്ടത്തില്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്യുന്നതായിരിക്കും. ഏകദേശം 6 മാസക്കാലം നീണ്ടു നില്ക്കുന്ന ജൂബിലി ആഘോഷങ്ങളുടെ സമാപനം ആഗസ്റ്റ് 28 ാം തീയതി സ്റ്റാറ്റന്‍ ഐലന്റിലുള്ള സ്‌നഗ് ഹാര്‍ബര്‍ മ്യൂസിക്കല്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്നതാണ്. അമേരിക്കന്‍ ഭദ്രാസനാധിപന്‍ അഭിവന്ദ്യ യല്‍ദോസ് മാര്‍ തീത്തോസ് അദ്ധ്യക്ഷത വഹിക്കുന്ന സമാപന സമ്മേളനത്തില്‍ പ്രശസ്ത സിനിമാതാരം കനിഹ മുഖ്യാതിഥിയായിരിക്കും. പബ്ലിസിറ്റി കോര്‍ഡിനേറ്റര്‍ ശ്രീ സന്തോഷ് ഫിലിപ്പ് അറിയച്ചതാണിത്.
സന്തോഷ് ഫിലിപ്പ് - 718 702 4515
|
|
|
|
|
|
|
|
|
|
|
|
|