Home | About Us |
ന്യൂയോര്‍ക്ക് സെന്റ് തോമസ് ദിനാഘോഷം ആഗസ്റ്റ് ഒന്നിന് ഗ്ലെന്‍ ഓക്‌സില്‍
തോമസ് ടി.ഉമ്മന്‍

നോര്‍ത്ത് അമേരിക്കയിലെ പ്രമുഖ എക്യൂമെനിക്കല്‍ പ്രസ്ഥാനമായ ന്യൂയോര്‍ക്ക് സെന്റ് തോമസ് എക്യൂമെനിക്കല്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ സെന്റ് തോമസ് ദിനാചരണം വിവിധ പരിപാടികളോടെ ആഗസ്റ്റ് ഒന്നിന് ഗ്ലെന്‍ ഓക്‌സിലെ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നതാണ്.

ന്യൂയോര്‍ക്ക് ട്രൈസ്റ്റേറ്റ് ഏരിയായിലെ വിവിധ ക്രൈസ്തവ വിഭാഗങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് നടത്തുന്ന ഈ ആഘോഷത്തില്‍ സഭാ നേതാക്കളെ കൂടാതെ രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ പ്രമുഖരും പങ്കെടുക്കും.

മലങ്കര സിറിയന്‍ ക്‌നാനായ ആര്‍ച്ച് ഡയോസിസിന്റെ അമേരിക്കന്‍ ഭദ്രാസനാധിപനായ അയൂബ് മാര്‍ സില്‍വാനോസ് മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനം ചെയ്യും. ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍ ഫ്രാങ്ക് പാടവന്‍ മുഖ്യാതിഥിയായി സംബന്ധിക്കും.

വിവിധ ക്രൈസ്തവ സഭാ വിഭാഗങ്ങള്‍ അവതരിപ്പിക്കുന്ന കലാസാംസ്‌കാരിക പരിപാടികള്‍, നൂപുര സ്‌കൂള്‍ ഓഫ് ആര്‍ട്‌സിന്റെ കേരള സംസ്‌കാരം വിളിച്ചറിയിക്കുന്ന നൃത്താവിഷ്‌കാരങ്ങള്‍ തുടങ്ങി നിരവധി പ്രോഗ്രാമുകള്‍ ഉണ്ടായിരിക്കും. പ്രോഗ്രാം കോര്‍ഡിനേറ്റേഴ്‌സ് ആയി പ്രവര്‍ത്തിക്കുന്നത് ലാജി തോമസ്, ജി മാത്യൂ എന്നിവരാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

റവ.സന്തോഷ് തോമസ് - 516 206 3523
മാത്യൂ ജോഷ്വാ - 516 761 2406