ഇന്ത്യന്‍ വംശജന്‍ ഷിക്കാഗോ സ്‌കൂള്‍
ഡീന്‍
ബോസ്‌റ്റന്‍: അമേരിക്കയില്‍ ഇന്ത്യന്‍ വംശജന് അഭിമാനാര്‍ഹമായ നേട്ടം.
ലോകപ്രസിദ്ധമായ ഷിക്കാഗോ ബിസിനസ് സ്‌കൂളിലെ ഡീനായി നിയമിക്കപ്പെട്ട സ്‌റ്റാന്‍ഫഡ്
സര്‍വകലാശാലയിലെ പ്രഫസര്‍ സുനില്‍കുമാറാണ് ഈ നേട്ടം കൈവരിച്ചത്. പ്രശസ്‌തമായ
ഷിക്കാഗോ സര്‍വകലാശാലയുടെ അഭിമാനസ്‌തംഭമാണു ഷിക്കാഗോ ബൂത്ത് എന്നറിയപ്പെടുന്ന
ബിസിനസ് സ്‌കൂള്‍. അഞ്ചുവര്‍ഷമാണു നിയമന കാലാവധി. അടുത്ത വര്‍ഷം ജനുവരിയിലാണു
സുനില്‍കുമാര്‍ ഡീനായി ചുമതലയേല്‍ക്കുക.
ബാംഗ്ലൂരിലെ ഇന്ത്യന്‍
ഇന്‍സ്‌റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ നിന്നു പഠനം പൂര്‍ത്തിയാക്കിയ
സുനില്‍കുമാര്‍ ഉന്നതപഠനത്തിനു ശേഷം സ്‌റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ബിസിനസ്
സ്‌കൂളിലെ സീനിയര്‍ അസോസിയേറ്റ് ഡീനായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോള്‍.
ഹൈദരാബാദിലെ സ്‌കൂള്‍ ഓഫ് ബിസിനസ് പ്രഫസര്‍ ഓഫ് ദി ഇയര്‍ ആയി സുനില്‍കുമാറിനെ
തിരഞ്ഞെടുത്തിരുന്നു. ഐഐടിയിലെ പൂര്‍വവിദ്യാര്‍ഥിയായ നിതിന്‍ നോഹ്‌റ ഹാര്‍വഡ്
ബിസിനസ് സ്‌കൂളിലെ ഡീന്‍ ആയി തിരഞ്ഞെടുക്കപ്പെട്ട് ഒരുമാസം തികയുമ്പോഴാണു മറ്റൊരു
ഇന്ത്യക്കാരനും നേട്ടം കൊയ്‌തത്.
|
|
|
|
|
|
|
|
|
|
|
|
|