അമേരിക്ക സ്റ്റാര്‍ സിംഗേഴ്‌സ്
ലഹരിയില്‍ : സ്റ്റാര്‍ സിംഗേഴ്‌സ് വിജയാരവത്തില്‍
ന്യൂയോര്‍ക്ക് : ഗായകന്‍, ഗായിക പദങ്ങള്‍ക്ക് പുതിയ നിര്‍വചനങ്ങള്‍ രചിച്ച
ഏഷ്യാനെറ്റിന്റെ സിഗ്നേച്ചര്‍ പ്രോഗ്രാമായി അറിയപ്പെടുന്ന ഐഡിയാ സ്റ്റാര്‍
സിംഗേഴ്‌സിലെയും മഞ്ച് സ്റ്റാര്‍ സിംഗേഴ്‌സിലെയും കലാപ്രതിഭകള്‍ മാസ്മരിക
പ്രകടനങ്ങള്‍ കാഴ്ച വച്ച് അമേരിക്കന്‍ മലയാളികള്‍ക്ക് മുന്നില്‍
കലാസ്വാദനത്തിന്റെ വ്യതിരിക്തമായ മറ്റൊരു വാതായനം തുറന്നു.
തിങ്കള്‍ മുതല്‍ വെള്ളി വരെ ഒരു എപ്പിസോഡുപോലും വിടാതെ കണ്ട്, സംഗതികളും
പ്ലാനുകളും എന്ന് മാത്രമല്ല പാട്ടിന്റെ ഓരോ അണുവിലും പ്രസരിക്കുന്ന
സ്ഫുലിംഗങ്ങള്‍ ഏറ്റുവാങ്ങിയ അമേരിക്കന്‍ മലയാളികള്‍ക്ക് സുപ്രസാദകാലം.
മൂന്ന് പ്രോഗ്രാമുകളോടെ 'ഇതാ നിങ്ങള്‍ കാണാന്‍ കാത്തിരുന്ന ഷോ' എന്ന്
പറയിപ്പിക്കുവാന്‍ കഴിഞ്ഞതിന്റെ ത്രില്ലിലാണ് ഏഷ്യാനെറ്റ് യു.എസ്.എ.
അവതരണകല എന്നൊന്ന് ഉണ്ടെന്ന് മലയാളികള്‍ക്ക് മനസിലാക്കിക്കൊടുത്ത്, അതിന്റെ
ഭാവാദികള്‍ ആവിഷ്‌കരിച്ച്, മലയാണ്മയുടെ മനംകവര്‍ന്ന രഞ്ജിനി ഹരിദാസ്,
സൂപ്പര്‍ ഹിറ്റ് സീരിയലായ മാനസപുത്രിയിലെ ഗ്ലോറിയെ അവതരിപ്പിച്ച അര്‍ച്ചന,
2009 ല്‍ പാട്ടുംപാടി, അമ്പതുലക്ഷത്തിന്റെ ഫ്‌ളാറ്റിന്റെ താക്കോലും
വാങ്ങിപ്പോയ വിവേകാനന്ദ്, 2009 ലെ മഞ്ച് സ്റ്റാര്‍ സിംഗര്‍ വിജയി ശ്വേത,
മഞ്ച് സ്റ്റാര്‍ സിംഗറില്‍ കാണികളുടെ മനം കവര്‍ന്ന വിഷ്ണു, സ്റ്റാര്‍
സിംഗര്‍ ഗായകരായ റോഷന്‍, റ്റിനു, കോമഡി രാജാവ് സാബു തിരുവല്ല, സിനിമാനടന്‍
ജോബി, രാവണിലൂടെയും മറ്റ് പല സിനിമയിലൂടെയും സുപരിചിതനായ മുന്ന, കേരള
ശിവമണി ജിനോ, കൊറിയോഗ്രാഫര്‍ വിഷ്ണു തുടങ്ങിയവരെല്ലാം ചേര്‍ന്ന് മൂന്ന്
മണിക്കൂര്‍ സമയം അടിപൊളിയാക്കുകയായിരുന്നു. വിവേകാനന്ദന്റെ വയലിന്‍
വൈദഗ്ദ്ധ്യവും ജിനോയുടെ താളബോധവും ഒന്നിച്ച് ചേര്‍ന്ന്, രണ്ടുപേരും
കാണികളിലേക്കിറങ്ങിയതോടെ ഓഡിറ്റോറിയം അനിര്‍വചനീയമായ
ആഹ്ലാദത്തിമിര്‍പ്പില്‍ ആറാടുകയായിരുന്നു. രഞ്ജിനിയും പാടി ഒരു
ഡപ്പാംകുത്ത് പാട്ട് - ഡാഡി മമ്മി വീട്ടിലില്ല എന്ന തമിഴ് നമ്പര്‍.
പാട്ടുകളുടെ സെലക്ഷന്‍ ഗംഭീരമായി. ന്യൂജേഴ്‌സിയിലെ ഷോയ്ക്ക് ബീനാ മേനോന്‍
നേതൃത്വം കൊടുക്കുന്ന കലാശ്രീ സ്‌കൂള്‍ ഓഫ് ആര്‍ട്‌സിലെ ആര്‍ട്ടിസ്റ്റുകളും
കൂടെ ചേര്‍ന്നപ്പോള്‍ സംഗതി തട്ടുപൊളിപ്പനായി.
ഈ സീസണിലെ ഏറ്റവും മികച്ച അടിപൊളി പരിപാടിയെന്ന് മൂന്ന് പ്രോഗ്രാമോടെ
കാണികള്‍ വിധിയെഴുതിയതിനാല്‍, സംഘാടകരായ മാത്യൂ വര്‍ഗീസും, സുനില്‍
ട്രൈസ്റ്റാറും വിജയ ലഹരിയിലുമായി.
|
|
|
![[ImgNews]](USKerala/172550e7-b39f-419a-81b1-1b566f8c1dce.jpg) |
|
|
|
|
|
|
|
|