മലയാളം പഠിക്കൂ... മലയാളിയാവൂ ജോസ് പിന്റോ സ്റ്റീഫന്
ന്യൂജേഴ്സി : പ്രവാസി മലയാളികള് അവരുടെ തനതായ പാരമ്പര്യവും സംസ്കാരവും കൈമോശം വരാതെ കാത്തുസൂക്ഷിക്കുന്നതോടൊപ്പം തന്നെ അത് വരും തലമുറയിലേക്ക് പകര്ന്ന് കൊടുക്കുവാനും ഉദ്ദേശിച്ചുകൊണ്ട് വിദ്യാരംഭം മലയാളം പഠന സഹായി നടത്തുന്ന മലയാള പഠന പ്രചരണവും മലയാളം ട്യൂ ട്ടര് സി.ഡി വിതരണവും ന്യൂജേഴ്സിയില് നടന്നു.
ജൂലൈ മാസം 17 ാം തീയതി ഈസ്റ്റ് ബ്രണ്സ്വിക് പെര്ഫോമിംഗ് ആര്ട്സ് സെന്ററില് വച്ച് നടന്ന കാഞ്ച് (കേരളാ അസോസിയേഷന് ഓഫ് ന്യൂജേഴ്സി) സമ്മര് പ്രോഗ്രാമിനോടനുബന്ധിച്ചായിരുന്നു ഈ പരിപാടി.
കലാ, മാധ്യമ, സാംസ്കാരിക മേഖലകളില് പ്രവര്ത്തിക്കുന്ന പ്രമുഖരുടെ സാന്നിദ്ധ്യം ചടങ്ങിനെ കൂടുതല് ആകര്ഷകമാക്കി. ഇന്റര്നാഷണല് ഗുരൂകുല കമ്മ്യൂണിറ്റിയുടെ പ്രസിഡന്റ് ഗുരു ദിലീപ്ജി, ന്യൂവേള്ഡ് സ്റ്റോറീസ് ഓണ്ലൈന് പബ്ലിക്കേഷന്സില് നിന്നും ശ്രീ ജോര്ജ്ജ് കുര്യന്, ശ്രീ ജോര്ജ്ജ് എബ്രഹാം, സൗപര്ണികാ ഡാന്സ് അക്കാഡമിയില് നിന്നും ശ്രീമതി മാലിനി നായര്, അനുഗ്രഹീത ഗായിക ശ്രീമതി സുമാ നായര്, എന്നിവരും അവരുടെ കുടുംബാംഗങ്ങളും പ്രസ്തുത പരിപാടിയില് സന്നിഹിതരായിരുന്നു.
പ്രമുഖ മലയാളി നേതാവും വേള്ഡ് മലയാളി കൗണ്സിലിന്റെ മുന് ഗ്ലോബല് പ്രസിഡന്റുമായ ശ്രീ അലക്സ് കോശി വിളനിലം ഈ സംരംഭത്തിന് എല്ലാ ഭാവുകങ്ങളും ആശംസിച്ചു. പ്രമുഖ സാംസ്കാരിക പ്രവര്ത്തക ശ്രീമതി ഷീലാ ശ്രീകുമാറും ആശംസകള് അര്പ്പിച്ചു. ഫ്രീലാന്സ് ജേര്ണലിസ്റ്റ് ശ്രീ ജോസ് പിന്റോ സ്റ്റീഫന് ഈ അവസരത്തില് സന്നിഹിതനായിരുന്നു.
ന്യൂയോര്ക്ക് കേന്ദ്രമായി പ്രവര്ത്തിക്കുന്ന കലാവേദി ഇന്റര്നാഷണലിന്റെ സഹായവും ഈ പ്രസ്ഥാനത്തിന് വാഗ്ദാനം ചെയ്യുന്നതായി കലാവേദിക്കുവേണ്ടി സിബി ദേവിഡ് അറിയിച്ചു.
കേരളത്തിലെ അലന്പാക്ക് ഇന്ഫോടെക്കും ലോക പ്രശസ്ത മ്യൂസിക് കമ്പനിയായ സോണി മ്യൂസിക്കും ശാസ്ത്രീയ പഠനങ്ങളിലൂടെ രൂപപ്പെടുത്തിയതാണ് വിദ്യാരംഭം എന്ന ഈ ഇന്ററാക്ടീവ് മള്ട്ടി മീഡിയാ മലയാളം ട്യൂട്ടര് വളരെ പെട്ടെന്ന് പരസഹായം കൂടാതെ എഴുതാനും വായിക്കാനും എല്ലാത്തിലും ഉപരിയായി സംസാരിക്കാനും കഴിയും വിധമാണ് ഈ വിദ്യാരംഭം ട്യൂട്ടറിന്റെ രൂപകല്പന. മലയാളത്തിലെ ആദ്യത്തെ പഠനസഹായിയായ വിദ്യാരംഭം ട്യൂട്ടര് വിലയിലും മറ്റേതു പ്രോഗ്രാമിനെക്കാളും കുറവാണ് എന്ന് കമ്പനി അവകാശപ്പെടുന്നു.
മലയാള ഭാഷാ പഠന പ്രചരണത്തിലൂടെ വില്ക്കപ്പെടുന്ന വിദ്യാരംഭം ട്യൂട്ടറിന്റെ ലാഭത്തിന്റെ നല്ലൊരു ശതമാനം വിഹിതം ഇതിന്റെ പ്രചരണത്തിനുവേണ്ടി തന്നെ ഉപയോഗിക്കുമെന്ന് ഇതിന്റെ വിതരണക്കാരായ പിന് സ്പീഡി ഇന്റര്നാഷണലിനുവേണ്ടി സെബാസ്റ്റ്യന് ആന്റണി അറിയിച്ചു. അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളില് നിന്നും അതുപോലെ കാനഡായില് നിന്നും ധാരാളം സംഘടനകള് ഈ മഹത്സംരംഭത്തിന് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഈ കര്മ്മപദ്ധതിയുടെ പിന്നില് പ്രവര്ത്തിക്കുന്ന ശ്രീ ജോയിച്ചന് പുതുക്കുളം അഭിപ്രായപ്പെട്ടു.
വിശദവിവരങ്ങള്ക്കും വിദ്യാരംഭം സി.ഡി.വാങ്ങുന്നതിനും സന്ദര്ശിക്കുക
www .vidyarambham .us ഇ മെയില് -edayath @gmail .com
ഫോണ് : 732 821 2304 847 390 7836
|
|
|
![[ImgNews]](USKerala/0f04a6a8-fedd-4dcd-8c39-4f8ca84bb775.jpg) |
|
|
|
|
|
|
|
|