Home | About Us |
എ.കെ.എം.ജി കണ്‍വെന്‍ഷന്‍-കാനഡാ വാന്‍കൂവറില്‍ അരങ്ങേറുന്നു

ജോയിച്ചന്‍ പുതുക്കുളം

വാന്‍കൂവര്‍ (കാനഡ): ഓള്‍ കേരള മെഡിക്കല്‍ ഗ്രാജ്വേറ്റ്‌സിന്റെ (എ.കെ.എം.ജി) ദേശീയ കണ്‍വെന്‍ഷന്‍ കാനഡയിലെ അതിമനോഹരമായ, ബ്രിട്ടീഷ്‌ കൊളംബിയ പ്രവിശ്യയുടെ ആസ്ഥാനമായ വാന്‍കൂവര്‍ നഗരത്തില്‍ വെച്ച്‌ ജൂലൈ 29 മുതല്‍ 31 വരെ തീയതികളില്‍ പ്രൗഡഗംഭീരമായി അരങ്ങേറുന്നു.

വാന്‍കൂവര്‍ നഗരത്തിലെ ഏറ്റവും മനോഹരമായ വെസ്റ്റ്‌ ഇന്‍ ബേ ഷോര്‍ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ വെച്ചാണ്‌ കണ്‍വെന്‍ഷന്‍ അരങ്ങേറുന്നത്‌. ഇരുനൂറിലധികം മുറികള്‍ ഡെലിഗേറ്റ്‌സിനായി ബുക്കുചെയ്‌തു കഴിഞ്ഞു. വിശാലമായ കണ്‍വെന്‍ഷന്‍ ഹാളില്‍, കാമ്പസ്‌ കോമഡിയും, കേരള സ്റ്റൈല്‍ സദ്യയും വെള്ളിയാഴ്‌ച ഒരുക്കിയിട്ടുണ്‌ട്‌. ശനിയാഴ്‌ച രാത്രി ഗ്രാന്റ്‌ ഫിനാലെ ഡിന്നറും, ഏഷ്യാനെറ്റ്‌ സ്റ്റാര്‍സിംഗേഴ്‌സിന്റെ മ്യൂസിക്കല്‍ പ്രോഗ്രാമും ഉണ്‌ടായിരിക്കും. കൂടാതെ നിരവധി പരിപാടികള്‍ ക്രമീകരിച്ചിട്ടുണ്‌ട്‌. എ.കെ.എം.ജി പ്രസിഡന്റ്‌ പി.സി. പുന്നന്റെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. എട്ടുമണിക്കൂര്‍ നീളുന്ന മെഡിക്കല്‍ എഡ്യൂക്കേഷന്‍ സെഷന്‍ പ്രധാന ഇനങ്ങളിലൊന്നാണ്‌. ഡോ. മാത്യു യല്‍ദോ (കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍), ഡോ. ബിജു മാത്യു (കോ-ചെയര്‍മാന്‍), ഡോ. സന്തോഷ്‌ പായിക്കാട്‌ (കോ-ചെയര്‍മാന്‍) എന്നിവരാണ്‌ കണ്‍വെന്‍ഷന്‌ നേതൃത്വം നല്‍കുന്നവരില്‍ പ്രമുഖര്‍.

ശനിയാഴ്‌ച നടക്കുന്ന ചടങ്ങില്‍ ഫ്‌ളോറിഡയില്‍ നിന്നുള്ള ഡോ. അരവിന്ദ്‌ പിള്ള എ.കെ.എം.ജിയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേല്‍ക്കും.
[ImgNews]