Home | About Us |
പ്രഫ. എം.വൈ യോഹന്നാന്‍ സുവിശേഷ മഹായോഗത്തില്‍ പ്രസംഗിക്കുന്നു

ജോയിച്ചന്‍ പുതുക്കുളം

ന്യൂയോര്‍ക്ക്‌: ക്രിസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌ ഓഫ്‌ റോക്ക്‌ലാന്റിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ്‌ 7,8 (ശനി, ഞായര്‍) തീയതികളില്‍ വൈകിട്ട്‌ ആറുമണി മുതല്‍ 9 മണിവരെ ന്യൂയോര്‍ക്ക്‌ ഹൈഡ്‌ പാര്‍ക്കിലുള്ള യുണൈറ്റഡ്‌ മെതഡിസ്റ്റ്‌ ചര്‍ച്ചില്‍ (2801 Hillside Avenue, Newhide Park, NY 11040) വെച്ച്‌ ആണ്‌ സുവിശേഷ യോഗം നടക്കുന്നത്‌.

സുപ്രസിദ്ധ സുവിശേഷ പ്രസംഗകനും കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ കോളജ്‌ മുന്‍ പ്രിന്‍സിപ്പലുമായ പ്രഫ. എം.വൈ. യോഹന്നാനാണ്‌ സുവിശേഷ മഹായോഗത്തിലെ മുഖ്യ പ്രാസംഗികന്‍.

സഭാ വ്യത്യാസംകൂടാതെ, കക്ഷിപക്ഷ പരിഗണനകളില്ലാതെ പ്രവര്‍ത്തിക്കുന്ന സുവിശേഷ തത്‌പരരായ വിശ്വാസികള്‍ ഒരുമിച്ച്‌ പ്രവര്‍ത്തിക്കുകയും, പ്രാര്‍ത്ഥിക്കുകയും ചെയ്യുന്ന ഒരു കൂട്ടായ്‌മയാണ്‌ ക്രസ്‌ത്യന്‍ റിവൈവല്‍ ഫെല്ലോഷിപ്പ്‌.

അവരവര്‍ പ്രതിനിധാനം ചെയ്യുന്ന സഭകളെ അനുസരിക്കുക, ഇതര സഭകളെ ആദരിക്കുക, മതപരിവര്‍ത്തനമല്ല, മനപരിവര്‍ത്തനമാണ്‌ വേണ്‌ടത്‌. സമുദായ മാറ്റമല്ല, ഹൃദയരൂപാന്തരമാണ്‌ ആവശ്യം എന്ന്‌ ഊന്നിപ്പറയുന്നത്‌ ഈ കൂട്ടായ്‌മയുടെ അടിസ്ഥാനപരമായ ആശയമാണ്‌.

ക്രിസ്‌തു ക്രൂശില്‍ കാണിച്ച സ്‌നേഹവും, പ്രദാനം ചെയ്യുന്ന ജീവിത വിശുദ്ധി, പാപക്ഷമ, നിത്യജീവന്‍, സമാധാനം, ശാന്തി ഇവ കൈമുതലാക്കുവാന്‍ നിരന്തരം ആഹ്വാനം ചെയ്യുന്ന ഫെല്ലോഷിപ്പിന്റെ സ്ഥാപക പ്രസിഡന്റാണ്‌ പ്രഫ. എം.വൈ യോഹന്നാന്‍.

സഭാ വ്യാത്യാസംകൂടാതെ ഏവരും ഈ സുവിശേഷ യോഗത്തില്‍ പങ്കെടുത്ത്‌ ദൈവാനുഗ്രഹവും, ശാന്തിയും, സമാധാനവും കൈവരിക്കാന്‍ മുന്നോട്ടുവരണമെന്ന്‌ സംഘാടകര്‍ അഭ്യര്‍ഥിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ബന്ധപ്പെടുക: സജി വര്‍ഗീസ്‌ (516 352 8179), മാത്യു ജോസഫ്‌ (516 414 2678), ഗ്രേസ്‌ കുര്യാക്കോസ്‌ (646 331 7345), സാജീ ജോര്‍ജ്‌ (516 775 2870), വി. ഗീവരപ്‌ഗീസ്‌ (845 268 4436), ബേബി വര്‍ഗീസ്‌ (845 268 0038). വെബ്‌സൈറ്റ്‌: www.crfgospal.org
[ImgNews]