Tom abraham 2019-01-19 08:40:03 News
How many houses were redeveloped, how many lakhs of Rupees distributed by the Association -- nothing in the news.  Reporters , please .
Congrats Jee
വിദ്യാധരൻ 2019-01-19 07:37:09 News
അവാർഡുകൾ ആഗ്രഹിക്കാതെ എഴുതാൻ പഠിക്കണം. സാമാധാനത്തിന് നോബൽ പീസ് പ്രൈസ് കിട്ടിയില്ലെങ്കിലും ഗാന്ധിജി ആരും അറിയാതിരിക്കുന്നില്ലല്ലോ ? 

നല്ല അവാര്‍ഡുകള്‍ 2019-01-19 05:14:41 News
എല്ലാ വിജയികള്‍ക്കും അഭിനന്ദനം. എല്ലാവര്ക്കും അവാര്‍ഡ് കൊടുക്കാന്‍ സാദിക്കില്ല എന്നത് ശരി, പക്ഷെ എല്ലാ വര്‍ഷവും ഒരു നല്ല യോഗ്യന്‍ അവഗണിക്കപെടുന്നു - അതാണ് ശ്രി സുദീര്‍ പണിക്കവീട്ടില്‍. ആദ്യത്തെ നിരുപണ സാഹിത്യം മുതല്‍ അനേകം രചനകള്‍ നമുക്ക് തന്ന ശ്രി സുദീര്‍ എന്നും അവാര്‍ഡിന് അര്‍ഹന്‍.
നാരദന്‍ {......}
അപ്പോള്‍ കാണിച്ചത്‌ ഒക്കെയും 2019-01-19 05:07:30 News
അപ്പോള്‍ ഇന്നേവരെ കാണിച്ച പണികള്‍ ഒക്കെ പോക്രിത്തരം ആയിരുന്നു അല്ലേ? ഇവനെ ഒക്കെ നാട്ടുകാര്‍ നല്ല ചൂരല്‍ അടി കൊടുത്തു ഓടിക്കണം. 
Mubeena M Haneefa 2019-01-19 01:26:17 News
Nice team..All the best guys..Good theme..
Mubeena M Haneefa 2019-01-19 01:17:09 News
Waiting...Best team..Gud luck..
Joseph Padannamakkel 2019-01-18 23:42:08 News
അവാർഡ് ജേതാക്കൾക്ക് എന്റെ അഭിനന്ദനങ്ങൾ. അവാർഡിനായി എഴുത്തുകാരെ തെരഞ്ഞെടുക്കാൻ ഇ-മലയാളി ടീം നന്നേ ബുദ്ധിമുട്ടി കാണും.

ഈ വർഷം പ്രസിദ്ധികരിച്ച സാഹിത്യകൃതികളെല്ലാം തന്നെ ഒന്നിനൊന്ന് മെച്ചമായിരുന്നു. പ്രത്യേകിച്ച് കേരളത്തിന്റെ പ്രളയകാലത്ത് അമേരിക്കൻ പ്രവാസികളെ ഉത്തേജിപ്പിക്കുന്ന തരത്തിലുള്ള വാർത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ച വഴി ഇ-മലയാളി നൽകിയ നേതൃത്വം അവിസ്മരണീയമാണ്.  

അമേരിക്കയിൽ കൂണുപോലെ ഓൺലൈൻ പത്രങ്ങളുണ്ട്. എങ്കിലും ഇ-മലയാളിക്കു മാത്രമേ ഒരു 'സാഹിത്യ ജേർണൽ' എന്ന് അവകാശപ്പെടാൻ കഴിയുള്ളൂ. അങ്ങനെയുള്ള വിശിഷ്ടമായ ഈ ജേർണലിൽ എന്റെ ലേഖനങ്ങൾ പ്രസിദ്ധീകരിക്കുന്ന സമയത്തെല്ലാം എനിക്ക് ഓരോ പുതിയ അവാർഡ് ലഭിക്കുന്നതായിട്ടാണ് അനുഭവപ്പെടുന്നത്.

ഇ-മലയാളിക്കും ഇതിലെ പ്രവർത്തകർക്കും എഴുത്തുകാർക്കും വായനക്കാർക്കും അഭ്യുദയകാംക്ഷികൾക്കും എല്ലാവിധ ആശംസകളും നേരുന്നു. 
വിദ്യാധരൻ 2019-01-18 23:18:53 News
കടൽപ്പുറത്തെ പൊടിമണ്ണടിച്ചു-
ക്കൂട്ടുന്നു തട്ടി കളയുന്നിതൊപ്പം 
സനാതനം മാരുതനീശ്വരന്റെ 
സർഗ്ഗാക്രമം കണ്ടു കുറിയ്ക്കയാമോ ? (കണ്ണുനീർത്തുള്ളി -നാലപ്പാട്ട് )

"മോഹങ്ങൾ അവസാന നിമിഷംവരെ 
മനുഷ്യ ബന്ധങ്ങൾ ചുടൽവരെ " (സിനിമാഗാനത്തിന്റെ വരികൾ )

വിദ്യാധരൻ 2019-01-18 23:03:39 News
എന്തുകൊണ്ട് ജയൻ വറുഗീസിന് അവാർഡ് കിട്ടിയില്ല എന്ന ചോദ്യം നല്ലത് തന്നെ . പക്ഷെ 

ഉദ്യമേ നഹി സിദ്ധ്യന്തി 
കാര്യാണി ന മനോരഥൈ 
നഹി സുപ്തസ്യ സിംഹസ്യ 
പ്രവിശന്തി മുഖേമൃഗ  (ഹിതോപദേശം )

കാര്യങ്ങൾ ഉദ്യമത്തലെ സിദ്ധിക്കുകയുള്ളു .മനോരഥങ്ങളാല്ല. ഉറങ്ങുന്ന സിംഹത്തിന്റെ വായിലേക്ക് മാനുകൾ ചെന്നു കയറുന്നില്ല .
ജോണ്‍ 2019-01-18 22:17:25 News
ഏച്ചു കെട്ടിയാല്‍ മുഴചിരിക്കുമെന്നു എന്റെ അപ്പൂപ്പാ പറഞ്ഞുതന്നിട്ടുണ്ടേ ...
ഇട്ടന്‍ 2019-01-18 22:05:44 News
ഫോക്കാന പിളരും എന്ന് പറഞ്ഞു  കൊണ്ട് ഒരു വീഡിയോ ഹൌസ് ഫുള്‍ ആയി ലോകം മുഴുവനും ഓടുന്നുണ്ടേ....അത് ഒന്ന് കാണുന്നത് നല്ലതാ..... 
കവിത അവാർഡ് 2019-01-18 21:45:41 News
കവിത വിഭാഗത്തിൽഅവാർഡ് കമ്മിറ്റി തിരഞ്ഞെടുത്ത ചില കവികളെക്കാൾ മികച്ച നിലവാരമുള്ള കവിതകൾ 2018-ൽ രചിച്ച ജയൻ വർഗീസിനെ എന്തേ പരിഗണിച്ചില്ല?
Sudhir Panikkaveetil 2019-01-18 21:31:15 News
ഡോക്ടർ പൂമൊട്ടിലിന്റെ ലളിതമായ ഈ കവിത ജീവിതത്തിന്റെ 
ഗഹനതേക്കുറിച്ചുള്ള ചിന്തകളാണ്. സത്യസന്ധമായി 
ജീവിതത്തെ വ്യാഖ്യാനിക്കുക പ്രയാസം. അനവധി 
കവികൾ അവരുടെ അഭിപ്രായങ്ങൾ എഴുതി. ജീവിതം 
നമുക്ക് പിടി തരാതെ തുടരുന്നു. ഇതിൽ കവി തന്റെ 
സംശയങ്ങൾ ഉന്നയിക്കുന്നു. സങ്കടകരമായ 
അനുഭവങ്ങൾ എഴുതുന്നു. ഇതൊക്കെ ചേർന്നതാണ് 
ജീവിതമെന്നു കവിക്ക് സമ്മതിക്കാൻ മനസ്സുമില്ല. കവിയുടെ 
അന്വേഷണം ഫലപ്രദമായി തുടരട്ടെ.

വിദ്യാധരൻ 2019-01-18 19:20:07 News
ജീവിതമെന്ന കടങ്കഥ 
എത്രനാളായി നാം
അഴിക്കാൻ ശ്രമിച്ചിടുന്നു 
ഒരറ്റം അഴിച്ചിടുമ്പോൾ
മറ്റൊരറ്റം  കുരുങ്ങിടുന്നു 
പിന്നതൊരു ഊരാ 
കുടുക്കായിടുന്നു
അതാണ് സത്യം ഇതാണ് സത്യം 
എന്നാരേലും പറഞ്ഞിടുമ്പോൾ 
അങ്ങോട്ടു നമ്മൾ ഓടിടുന്നു
അങ്ങോട്ടും ഇങ്ങോട്ടും ഓടി നമ്മൾ 
കാലുകുഴുഞ്ഞു വീണിടുന്നു 
ആരേലും പൊക്കി എടുത്തു നമ്മെ 
ചിതയിലോ കുഴിയിലോ വച്ചിടുന്നു 
ജീവിത സത്യമെന്തന്നറിഞ്ഞിടാതെ 
എല്ലാരും എങ്ങോട്ടോ പോയിടുന്നു 
നമ്മുടെ പിന്ഗാമികളൊക്കെ നമ്മെ -
പോലെ ഇവിടെകിടന്നടിപിടി കൂട്ടിടുന്നു 
സ്വർഗ്ഗവും നരകവും എന്ന മിഥ്യ 
സമയം കൊല്ലിയായി തുടർന്നിടുന്നു  
നിങ്ങൾക്ക് എന്താണോ ഇഷ്ടമെന്നാൽ 
അതിന്റെ പിന്നാലെ ഓടിടുക 
അറിയില്ല ജീവിതം എന്താണെന്ന് 
അതുകൊണ്ടു കുറിച്ചതാണിങ്ങനെ ഞാൻ 
മനകുരുന്നിൽ കനിവുള്ള സാറേ 
പൊറുക്കണേ തെറ്റെങ്ങാൻ കണ്ടിടുകിൽ 
vincent emmanuel 2019-01-18 19:19:09 News
when decipine is fair, everybody will listen. otherwise, nothing works.