വിദ്യാധരൻ 2017-11-18 23:20:36 News
അമേരിക്കയിൽ എഴുത്തുകാരികളും എഴുത്തുകാരും എവിടെ പോയി ? സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു ലേഖനത്തിനെ സപ്പോർട്ട് ചെയാൻ മുഖങ്ങൾ ഇല്ലാത്തവർ മാത്രമേയുള്ളല്ലോ? എന്താ പേരുള്ള നിങ്ങൾക്ക് സത്യം വിളിച്ചു പറയാൻ പേടിയാണോ ? അതോ നിങ്ങൾ രണ്ടു നല്ല വാക്ക് പറഞ്ഞതുകൊണ്ട് ലേഖികക്ക് അവാർഡ് കിട്ടുമെന്ന് ഭയപ്പെടുന്നോ ? എന്തായാലും അമേരിക്കയിലെ സാഹിത്യകാരന്മാർക്കും സാഹിത്യകാരികൾക്കും പട്ടിയുടെ സ്വഭാവമാണ് .  മുറുമുറുപ്പ്.   നിങ്ങൾ ഭീരുക്കൾ എന്നു വിളിക്കുന്നവർ മാത്രമാണ് ഇവിടെ അഭിപ്രായം എഴുതുന്നത്. ഇപ്പോൾ മനസ്സിലായി ആരാണ് ഭീരുക്കൾ എന്ന്.  ഒരു പക്ഷെ ഭീരുത്വമായിരിക്കില്ല അസൂയ ആയിരിക്കും.   വ്യാജന്മാരുടെ രീതി സ്വീകരിച്ചെങ്കിലും സമൂഹത്തിൽ നടക്കുന്ന സ്ത്രീ പീഡനത്തിനെതിരെ ശബ്ദം ഉയർത്തുക . സമൂഹത്തിൽ മാറ്റം വരുത്തേണ്ട നിങ്ങൾ ഇങ്ങനെ ഭയപ്പെട്ടാലോ ?  

തിന്മ കണ്ടു മടുത്തുപോയ ജനങ്ങളെ 
മുഖംമൂടിവച്ച് എഴുതു നിങ്ങൾ നിരന്തരം.
കൂടി വന്നാൽ പൊട്ടിപോകാൻ ചങ്ങല 
നേടുവാനോ നിത്യമായ സ്വാതന്ത്ര്യം
ഇവിടെ സ്ത്രീകൾ മർദ്ദിതരായി വീഴുമ്പോൾ 
കയ്യും കെട്ടി നിങ്ങൾ നോക്കി നില്ക്കുന്നോ ?
എവിടെ നിങ്ങൾ ഒളിച്ചു വച്ചു തൂലിക 
എവിടെ നിങ്ങൾ വിളിച്ചു കൂവിയ ആദർശം ?
ഇവിടെ സ്ത്രീകൾ സഹായഹസ്‌തം നീട്ടുമ്പോൾ 
കണ്ടില്ലെന്നു നടിച്ചു നിങ്ങൾ നില്പതോ ?
എന്താണ് ഇവിടെയൊക്കെ ഇത്ര മൂകത 
എവിടെ ലാന ഫോമ ഫൊക്കാനയും 
എവിടെ അവരുടെ സ്രേഷ്ടമായ നേതൃത്വം ?
വീമ്പിളക്കൽ അത്രമാത്രം എപ്പഴും
കാര്യത്തോട് അടുത്തിടുമ്പോൾ ഭീരുക്കൾ !
ഒളിഞ്ഞിരുപ്പുണ്ടായിരിക്കും നിങ്ങൾക്കും 
അളിഞ്ഞു നാറും പഴയ പല കഥകളും.
സമയം കാണുകില്ല നിങ്ങൾക്ക് അൽപ്പവും 
രചിക്കലാവാം അവാർഡിനുള്ള കഥ കവിതകൾ 
എവിടെ സമയം നിങ്ങൾക്ക് പീഡനകഥ കേൾക്കുവാൻ 
ചുറ്റലാവാം നിശാ ക്ളബ്തോറും നിങ്ങൾ 
കശ്‌മലരാം രാഷ്ട്രീയക്കാരുമായി എപ്പഴും . 
നിറുത്തിടുകില്ലേ നിങ്ങൾതൻ കൂറ രചനകൾ 
മടുത്തു ഞങ്ങൾ വല്ലാതെ മനം പുരട്ടുന്നു.
വലിച്ചുകീറി തച്ചുടച്ച് പൊന്നാട ഫലകങ്ങൾ 
വന്നിടുക അതിക്രമങ്ങളെ എതിർക്കുവാൻ 
സഹജീവിസ്നേഹമില്ലാത്ത നിങ്ങടെ സാഹിത്യം 
ആർക്കുംവേണം എറിഞ്ഞിടുക ചവറ്റുകൊട്ടയിൽ 
സ്ത്രീകളെ മാനിക്കാത്ത സാഹിത്യം 
സഹജീവികളെ കരുതിടാത്ത  സാഹിത്യം
മനുഷ്യസ്പർശം നഷ്ടമായ സാഹിത്യം 
തളിർത്തിടില്ലെങ്ങും ഒരു നാട്ടിലും 
മോചിത 2017-11-18 22:25:20 News
ശശി തരൂരിനെപ്പോലുള്ളവരേം ട്രമ്പിനേം റോയ്‌മൂറിനെ ഒക്കെയാണ് ഇന്ന് ജനത്തിന് വേണ്ടത് . സ്ത്രീകളെ എത്രമാത്രം ചവിട്ടി ആഴ്ത്താമോ അത്രക്ക് കരുത്ത് വർദ്ധിക്കും എന്നാണ് ഇവർ കരുതുന്നത് . ഇവരുടെ ഒക്കെ നാറിയ ചരിത്രം ഒരിക്കലും എങ്ങും ഇടംപിടിയാകാതെ ഇവനോടൊപ്പം നശിക്കും . വീട്ടിലും സമൂഹത്തിലും സ്ത്രീകളെ ആദരിക്കാത്തവമാർക്കൊന്നും ഒരിക്കലും ഗതിയില്ല ഇന്നല്ലെങ്കിൽ നാളെ ഇവന്മാർ ആരും ഒരിക്കലും ഓർക്കാതെ ചരിത്രത്തിൽ നിന്നും മാഞ്ഞുപോകും .
Indian 2017-11-18 22:24:04 News
തരൂര്‍ പറഞ്ഞതാണു സത്യം. ആദ്യം മുസ്ലിം ആക്രമണകാരികളുടെയും പിന്നെ ബ്രിട്ടീഷുകാരുടെയൂം കാലു നക്കിയത് ഇവിടത്തെ രാജാക്കന്മാരാണ്. പിന്നെ സവര്‍ണരും. ഇവരൊക്കെ നേട്ടങ്ങളുണ്ടാക്കിയെന്നതു ചരിത്ര സത്യം. മുഗളരുടെയും ബ്രിട്ടീഷുകാരുടെയും പടയാളികള്‍ സവര്‍ണരായിരുന്നു. അവരാണു ഇന്ത്യാക്കാരെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ ഉപയോഗിച്ചത്.
താണ ജാതിക്കാര്‍ ഇതിനൊന്നും പോയില്ല. പോകാന്‍ പറ്റുകയുമില്ലായിരുന്നു.
അതേ സമയം ഷാജഹാനോ അറംഗസീബോ ആക്രമണകാരികളല്ല. അവര്‍ മണ്ണിന്റെ മക്കള്‍, ഇന്ത്യാക്കാര്‍. അവരുടെ പൂര്‍വികര്‍ എവിടെ നിന്നോ വന്നു എന്നു മാത്രം
ഇനി സെന്റ് തോമസ് ചരിത്രം വിശ്വാസ സത്യമൊന്നുമല്ല. ഒരു പാരമ്പര്യം.അതില്‍ സത്യമുണ്ടാകാം. ഇല്ലെന്നു വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെയുമാവാം. ശ്രീരാമന്‍ ജനിച്ച ക്രുത്യ സ്ഥലം പോലും നമുക്ക് അറിയാമെന്നതു മറക്കരുത്‌ 
മോചിത . 2017-11-18 22:18:46 News
അമേരിക്കൻ സാഹിത്യകാരന്മാരെയും സാഹിത്യകാരികളെയും വെല്ലുന്ന ജീവിത ഗന്ധിയായ കഥകൾ എഴുതിയ അനുവും ക്ലാരയും ഇമലയാളിയുടെ അവാർഡിന് അർഹരാണ് .  ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ കഥ എഴുതുമ്പോൾ വായനക്കാർക്ക് അതിനോട് താദാത്മ്യപ്പെടാൻ സാധിക്കും . മലയാളികൾ ഇതല്ല ഇതിനപ്പുറവും ചെയ്യും . ചില വിദ്യാഭ്യാസമുള്ളവന്മാർ ഗ്രീൻ കാർഡിനു വേണ്ടി വിവാഹം കഴിക്കുകയും ഇവിടെ വന്ന് ഗ്രീൻ കാർഡ് കിട്ടിക്കഴിയുമ്പോൾ വിവാഹ മോചനം നേടി മറ്റൊരുത്തിയെ വിവാഹം കഴിച്ച് സ്ഥലം വിടും .  ഈ അബദ്ധം പറ്റിയ പലരും അമേരിക്കയിൽ ഉണ്ട് . പക്ഷെ ഇതിനെ ഓർത്ത് കരഞ്ഞുകൊണ്ടിരിക്കാതെ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരാണ് മിടുക്കികൾ .  ഒരു ശനിദെശ ഒഴിഞ്ഞു കിട്ടിയെന്ന് വിചാരിച്ചാൽ മതി . ഏതായാലും ലേഖനം പലർക്കും പ്രോത്സാഹനം നൽകുന്ന ഒന്നാണ് .  പഠിച്ച് നല്ല ശമ്പളം ഉള്ള നമ്മൾ എന്തിന് ഇവന്മാരെ തീറ്റിച്ചും കുടിപ്പിച്ചും അടിമകളായി കിടക്കണം . അങ്ങനെ കിടക്കുന്നവർ അടിമകളാണ് .  ആൻഡ്രു ചേട്ടൻ പറഞ്ഞതുപോലെ ചങ്ങല പൊട്ടിച്ച് ഓടാൻ സമയമായി 

Thomas Vadakkel 2017-11-18 22:02:59 News
ബുദ്ധിയുള്ള പൊന്മാൻ കിണറ്റിനുള്ളിലെ മുട്ടയിടൂയെന്ന പഴമൊഴിപോലെയാണ് ശ്രീ ശശിതരൂരിന്റെ ചരിത്ര രചനകളിലൂടെയുള്ള പാടവം. ആധികാരികമായ ചരിത്ര സത്യങ്ങൾ നിരത്താതെ മണ്ടത്തരങ്ങളും അദ്ദേഹം എഴുതാറുണ്ട്. അദ്ദേഹത്തിന്റെ 'പാക്സ് ഇൻഡിക്ക' എന്ന പുസ്തകത്തിൽ ഐതിഹാസിക കഥയായ സെന്റ്. തോമസ് ചരിത്ര സത്യമായിട്ടാണ് വിവരിച്ചിരിക്കുന്നത്. 

സെന്റ് തോമസിന്റെ ഇതിഹാസകഥകൾ 'മഹാഭാരതം' കൃതിപോലെ നല്ലയൊരു കഥയെന്നതിൽ സംശയമില്ല. തരൂർ പറഞ്ഞ തോമസിന്റെ ചരിത്രം തന്നെയാണ് നെഹ്രുവും രാജേന്ദ്ര പ്രസാദും എഴുതിയിരിക്കുന്നത്. ഇവരാരും തോമസിന്റെ ഇന്ത്യയിലേക്കുള്ള വരവിനെപ്പറ്റി യാതൊരു ചരിത്ര തെളിവുകളും പുസ്തകങ്ങളിൽ നിരത്തിയിട്ടില്ല. ഈ മഹാന്മാർ തോമസിന്റെ കെട്ടുകഥകളെ  ചരിത്രമായി ആവർത്തിച്ചുവെന്നേയുള്ളൂ.   

പാക്സ് ഇൻഡിക്കായിൽ പേജ് 280-ൽ തരൂർ പറയുന്നു, "ക്രിസ്തുമതം ഇന്ത്യയിൽ കൊണ്ടുവന്നത് ക്രിസ്തു ശിക്ഷ്യനായ തോമസായിരുന്നു. അദ്ദേഹം എ.ഡി. 52-ൽ മലബാർ തീരത്ത് വന്നു. ഒരു യഹൂദ പെണ്ണ് ഓടക്കുഴൽ വായിച്ചുകൊണ്ടു അദ്ദേഹത്തെ സ്വീകരിച്ചു. അനേകരെ ക്രിസ്ത്യാനികളാക്കി. ഏതു യുറോപ്പ്യനും ക്രിസ്ത്യാനിയാകുംമുമ്പ് ഇന്ത്യയിലെ ക്രിസ്ത്യാനികളുടെ പൂർവികർ ക്രിസ്ത്യാനികളായിരുന്നു. അതിൽ ഭാരതത്തിന് അഭിമാനിക്കാം."

ഇന്ത്യയുടെ ശരിയായ ചരിത്രം തന്നെ ഇതുപോലുള്ള ബുദ്ധിജീവികൾ വികൃതമാക്കുന്നുവെന്നും ധരിക്കണം. നെഹ്‌റു, രാജേന്ദ്ര പ്രസാദ്, സർവ്വേപ്പള്ളി രാധാകൃഷ്ണൻ എന്നിങ്ങനെ പ്രസിദ്ധരായവർ കെട്ടുകഥകളെ ചരിത്രമാക്കുമ്പോൾ അവർക്കെല്ലാം രാഷ്ട്രീയ ലക്ഷ്യങ്ങളും എഴുതുന്ന കാലങ്ങളിൽ കണ്ടിരിക്കാം. അവരുടെ ചുവടുകൾ വെച്ച് തരൂരും കെട്ടുകഥകളെ ചരിത്രമാക്കി ആവർത്തിച്ചുവെന്നു മാത്രം. 
നാരദന്‍ 2017-11-18 15:46:22 News
പഴകിയ രോഗി ഡോക്ടറെകാള്‍  മെച്ചം എന്ന്  കേട്ടിടില്ലേ . ഞങ്ങളുടെ നാട്ടില്‍ വരട്ടു ചൊറി പിടിച്ചു  ചൊരിഞ്ഞു  നടന്നവന്‍ ഒരിക്കല്‍  ചൊറി ചികില്‍സ തുടങ്ങി . അതുപോലെ ആണ്  മലയാളി അച്ചായന്‍മാര്‍.
ക്ലാര 2017-11-18 13:50:01 News
അനുവിന്റെ കഥ ഒറ്റപ്പെട്ട ഒന്നല്ല. മലയാളി പുരുഷന്മാരിൽ ഒരു നല്ല ശതമാനവും സ്ത്രീകളെ ഭർത്താവിന്റെ വൃത്തിയിൽ നിറുത്തണം എന്ന് ചിന്തയുള്ളവരാണ് . ഞാൻ പറഞ്ഞത് പണ്ട് അമേരിക്കയിൽ വന്നവരുടെ കാര്യമാണ് . ഇന്നത്തെ തലമുറ സ്വരം നാന്നായിരിക്കുമ്പോൾ തന്നെ പാട്ടു നിറുത്തി സ്ഥലം വിടും . പണ്ട് വന്നവരുടെ കാര്യം അങ്ങനെയല്ലല്ലോ. എന്നെ കെട്ടാൻ വന്നവൻ കേരളം ചൂടിൽ പുകഞ്ഞു കൊണ്ടിരുന്നപ്പോൾ ത്രീ പീസ് സൂട്ടും ഇട്ടുകൊണ്ടാണ് വന്നത്. കയ്യിൽ ഒരു ആൽബവും ഉണ്ടായിരുന്നു . ന്യൂയോർക്കിലെ ഏതോ ഒരു വലിയ വീടിന്റെ മുന്നിൽ ഇമ്പാല കാർ പാർക്ക് ചെയ്ത് അയാൾ അതിൽ ചാരി നിൽക്കുന്ന ഫോട്ടോയും ഒക്കെയായിട്ടാണ് വന്നത്. പാവം എന്റെ ഇച്ചായനും അമ്മച്ചിയും അതിൽ വീണുപോയി .  സാമ്പത്തിക പരാധീനതകളുള്ള ഒരു കുടുംബത്തിൽ പിറന്ന എനിക്ക് എന്റെ വീട്ടുകാരെയും സഹോദരി സഹോദരന്മാരെയും കുറിച്ച് ചിന്തിച്ചപ്പോൾ മറ്റൊന്നും ചിന്തിക്കാതെ അയാളെ വിവാഹം കഴിച്ചു. പിനീട് ഗ്രീൻ കാർഡുമായി വന്ന എന്നെ സ്വീകരിക്കാൻ അയാൾ വന്നത് ഇമ്പാല കാറുമായിട്ടാണ് .  എയർപോർട്ടിൽ നിന്ന് അധിക ദൂരം പോകണ്ട വന്നില്ല അയാളുടെ ആ മഹാ പേടകം ആസ്മാ രോഗിയെപ്പോലെ കുടു കുടു എന്ന ശബ്ദത്തോടെ നിന്നു .  റോഡിന്റെ നടുവിൽ ബ്രേയ്ക്ക് ഡൗണായ കാറിനെ നോക്കി ചിലർ ചീത്തവിളിക്കുകയും അവരുടെ ഹോൺ അമർത്തി ഒച്ച വയ്ക്കുകയും ചെയ്യുത് . ഒരുത്തൻ  നടു വിരൽ പൊക്കി കാണിച്ചു അതു കണ്ട് ഞാൻ അച്ചായനോടു പറഞ്ഞു, " അച്ചായാ ആയാൾ എന്തെങ്കിലും സഹായം വേണോ' എന്ന്  ചോദിക്കുന്നു എന്നു പറഞ്ഞു . അപ്പോൾ അച്ചായൻ പറഞ്ഞു നീ അങ്ങോട്ടു നോക്കണ്ട എന്ന് .  (കാലങ്ങൾക്ക് ശേഷം അച്ചായൻ ഒരു പള്ളിക്കാരെനെ നടുവിരൽ പൊക്കി കാണിച്ചപ്പോൾ അതിന്റെ അർത്ഥം മനസിലാക്കാൻ വലിയ പ്രയാസം ഇല്ലായിരുന്നു) . വളെരെ പ്രതീക്ഷകളുടെ വലതുകാലു വച്ച് വീട്ടിൽ കേറാൻ വന്ന എനിക്ക് മനസിലായില്ല അച്ചായൻ എന്നെംകൊണ്ടു എങ്ങോട്ടാണ് പോകുന്നതെന്ന്. തീപ്പെട്ടി അടുക്കി വച്ചിരിക്കുന്നതുപോലത്തെ ഒരു കെട്ടിടത്തിന്റെ മുകളിലേക്ക് കേറ്റികൊണ്ടുപോയി. അവിടെ ഒരു ചെറിയ മുറിയിൽ ഞാൻ പ്രവേശിച്ചപ്പോൾ എനിക്ക് ഏകേദശം കാര്യങ്ങൾ പിടികിട്ടി തുടങ്ങി 'ഇതെല്ലാം ചതിയാണെന്ന് എനിക്ക് മനസിലായി . പക്ഷെ എന്ത് ചെയ്യാം. അനേകായിരം മയിലുകൾ പിന്നിട്ട് ആരോരും ഇല്ലാത്ത ഒരു നാട്ടിൽ വന്ന നാട്ടിൻപ്പുറക്കാരിയായ ഒരു പെണ്ണിന് എന്തു ചെയ്യാൻ കഴിയും ? ജീവിത പ്രാരാപ്തങ്ങൾ ഉണ്ടായിരുന്നെങ്കിലും നിഷ്കളങ്കമായ ഒരു ജീവിതമായിരുന്നു എന്റെ കൊച്ചു ഗ്രാമത്തിൽ ഉണ്ടായിരുന്നത്.  ഓരോ ദിവസവും അയാളുടെ യദാർത്ഥ സ്വരൂപം വെളിച്ചത്തു വന്നുകൊണ്ടിരുന്നു. അയാളുടെ പിടിയിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ ഓരോ വർഷവും ഓരോ കുഞ്ഞെന്ന കണക്കിന് മൂന്നെണ്ണത്തെ സൃഷ്ടിച്ചു കയ്യിൽ തന്നു .  വളരെ കഷ്ടപ്പെട്ടാണ് ഒരു നഴ്സ് ആയാത് . തിന്ന പാത്രം പോലും കഴുകി വയ്ക്കാൻ ആയാൾ മിനക്കെടാറില്ല .  വൈകിട്ട് മലയാളികളോടൊപ്പം ചീട്ടുകളിയും കള്ളുകുടിയും കഴിഞ്ഞു വന്ന് എന്തെങ്കിലും ചോദിച്ചാൽ നീ ആരാടി ചോദിക്കാൻ, നിന്റെ തന്തേടെ ചിലവിലാണോ ഞാൻ കഴിയുന്നത് ? കൂടാതെ അയാൾ വായിൽ വരുന്ന പുളിച്ച തെറിയും വിളിക്കും . മൂന്നു കുഞ്ഞുങ്ങളെ ഓർത്ത് എല്ലാം സഹിച്ച് ജീവിതം മുന്നോട്ട് പോകുന്നു . അയാൾ പത്ത് അറുപത് വയസ്സായിട്ടും നാട് നന്നാക്കാൻ നടക്കുകയാണ് . ലോകത്തിൽ ഉള്ള എല്ലാ മലയാളികളേം ഒരു  കുട  കീഴിൽ ആക്കാൻ . പക്ഷെ അയാളുടെ കുടക്കീഴിൽ ഞങ്ങൾ കാണില്ല .  അനുവിന് ഒന്നും അല്ലെങ്കിൽ കുട്ടികൾ ഒന്നും ഇല്ലല്ലോ.  ഓടി രക്ഷപ്പെടുക .  അമേരിക്കൻ മലയാളികളുടെ ദുർഗന്ധം വമിക്കുന്ന പള്ളി അമ്പലം സംഘടനകൾ ഇവയൊന്നും ഇല്ലാത്ത ഒരു സ്ഥലത്തേക്ക് ഓടി രക്ഷപ്പെടൂ .  
അനു 2017-11-17 23:11:00 News
ഞാൻ നാട്ടിലെ സമ്പന്നമായ ഒരു കുടുംബത്തിൽ പിറന്ന പെൺകുട്ടിയായിരുന്നു . സാമാന്യത്തിലധികം സൗന്ദര്യവും വിദ്യാഭ്യാസവുംമുണ്ട്.  വീട്ടിൽ എല്ലാ സൗകര്യങ്ങൾ ഉണ്ടെങ്കിൽതന്നെയും എനിക്ക് മറ്റുള്ളവരെപ്പോലെ ജോലി ചെയ്‌തും മനുഷ്യരുമായി ഇടപിഴകിയും ജീവിക്കണം എന്നായിരുന്നു . എന്നാൽ എന്റെ പപ്പയ്ക്ക് ഞാൻ ജോലിക്ക് പോകുന്നതിനോട് താത്‌പര്യമില്ലായിരുന്നു. 'നീ ഇന്ന വീട്ടിലെ ഇന്നാരുടെ മോളാണ് ആ മാന്യത കളഞ്ഞു കുളിക്കാൻ ഞാൻ അനുവദിക്കില്ല " എന്ന് എന്റെ പപ്പാ എന്നെ ഓർപ്പിച്ചുകൊണ്ടിരുന്നു. നിന്റെ ഭാവിയെക്കുറിച്ച് ഞങ്ങൾക്ക് ചില സങ്കല്പങ്ങളുണ്ട് അതിനപ്പുറം നീ മറ്റൊന്നും ചിന്തിക്കണ്ട.   അങ്ങനെയാണ് ഞാൻ അമേരിക്കയിൽ ഒരു ഡോക്റ്ററുടെ ഭാര്യയായി എത്തിയത് .  അമേരിക്കയിലെ പേര് കേട്ട ഒരു പട്ടണത്തിൽ മനോഹരമായ ഒരു പ്രദേശത്ത് രണ്ടേക്കറിൽ തീർത്ത ഒരു സുന്ദര ഹർമ്യം. അതിനകത്ത് ഞാൻ ഏകാന്ത ജീവിതം ആരംഭിച്ചു. പുറത്ത് രണ്ടു ഭീകരന്മാരായ ജർമ്മൻ ഷെപ്പേർഡ് ഇടയ്ക്കിടെ കുരച്ചു ശബ്ദം ഉണ്ടാക്കുന്നൊതൊഴിച്ചാൽ അവിടം തികച്ചും നിശബ്ധമാണ് .  ജോലി തിരക്കിലായിരുന്നു ഭർത്താവ് വളരെ വൈകി വീട്ടിൽ വരികയും പിന്നെ ഉറങ്ങാൻ വേണ്ടുന്ന മദ്യവും കഴിച്ച് കട്ടിലിലേക്ക് മറിയും. ഞാൻ ഒരുത്തി അവിടെ ഉണ്ടെന്നുള്ള ഒരു ചിന്തയും ഇല്ല.  ഒരു സ്ത്രീയുടെ വികാര വിചാരങ്ങളെ മനസിലാക്കാത്ത ആ മനുഷ്യനെ എന്റെ ഭർത്താവായി കണ്ടെത്തിയ മാതാപിതാക്കളോടുപോലും എനിക്ക് കടുത്ത അമർഷം തോന്നി.  ഓരോ ദിവസം ചെല്ലും തോറും ഡോക്റ്റർ ഡോക്റ്ററാണോ അതോ രോഗിയാണോ എന്ന് എനിക്ക് സംശയം തുടങ്ങി.  എന്തായാലും ഞാൻ അയാൾ ജോലിക്ക് പോയി കഴിഞ്ഞ് അവിടെയുള്ള ഓരോ സ്ഥലങ്ങളും പരിശോധിക്കും .  ആ വിസ്‌തൃതമായ കൊട്ടാരത്തിൽ എന്തോ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് എന്റെ ഏഴാം ഇന്ദ്രിയം എനിക്ക് സൂചന നൽകിക്കൊണ്ടിരുന്നു. എന്റെ നിരന്തരമായുള്ള അന്വേഷണം എന്നെ അയാളുടെ കുഴിച്ചുമൂടപ്പെട്ടു കിടന്നിരുന്ന പഴയകാല കേസുകെട്ടുകളിൽ എത്തിച്ചു.  ആയാൾ പണ്ടൊരിക്കൽ വിവാഹം ചെയ്യിതിരുന്നു. അത് വിവാഹ മോചനത്തിൽ കലാശിച്ചു. അയാളുടെ ആദ്യ ഭാര്യയും അധീവ സുന്ദരി ആയിരുന്നു . അയാൾ അവളെ സംശയിച്ചിരുന്നു കൂടാതെ നിരന്തരം പീഡിപ്പിക്കുകയും ചെയ്തിരുന്നു എന്ന് കേസുകെട്ടുകളുടെ പരിശോധനയിൽ നിന്നു മനസ്സിലായി.  അവരുടെ ഒരു ടെലിഫോൺ നമ്പറും എനിക്ക് കിട്ടി . പിറ്റേ ദിവസം തന്നെ അവരെ ഞാൻ വിളിച്ചു .  എന്റെ വിളി കേട്ടപ്പോൾ തന്നെ അവർ എന്നോട് ചോദിച്ചു "എന്താ അയാൾ ഇടി തുടങ്ങിയോ?  ഇല്ലെങ്കിൽ വലിയ കാലതാമസം ഇല്ല. നിങ്ങൾ പേടിക്കണ്ട  എനിക്കും ഇതുപോലെ ഒരാബ്ദം പറ്റിയതാണ്. നിങ്ങൾ അയാളുടെ രണ്ടാം ഭാര്യല്ല മൂന്നാം ഭാര്യയാണ് . അയാൾ ഒരു സംശയ രോഗിയാണ് . നാട്ടിൽ പോയി സുന്ദരികളായ സ്ത്രീകളെ വിവാഹം കഴിച്ചുകൊണ്ടുവന്ന് പീഡിപ്പിക്കലാണ് പണി . അയാൾ ഒരു മനോരോഗി ഡോക്റ്റർ ആയതാണ് .  അയാളുടെ അന്തർമുഖത അയാളുടെ മനോരോഗത്തിന്റെ ലക്ഷണമാണ്. അയാളുടെ അപ്പനും ഇതുപോലെ ഒരു മനോരോഗിയായിരുന്നു എന്നും അമ്മയെ കണ്ടമാനം ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു . അതുകൊണ്ട് നിങ്ങൾ കരുതി ഇരുന്നുകൊൾക.  എങ്ങനെയെങ്കിലും രക്ഷപെടാൻ പറ്റുമെങ്കിൽ ആയിക്കൊള്ളുക.  എപ്പോൾ വേണമെങ്കിലും എന്നെ വിളിച്ചുകൊള്ളൂ . ഞാൻ സഹായത്തിനു കാണും.  ഞാൻ ഒറ്റക്കാണ് താമസിക്കുന്നത് . എനിക്ക് മറ്റ് മലയാളികളുംമായി ബന്ധമില്ല . ഒരെണ്ണത്തിനെ വിശ്വസിക്കാൻ കൊള്ളില്ല . മറ്റുള്ളവരുടെ കഥകൾ ചികഞ്ഞെടുത്ത് മണത്തു നോക്കലാണ് ഇവന്മാരുടെ ജോലി. എല്ലാ പ്രശ്നങ്ങളുടെയും ഉത്ഭവ സ്ഥലം സംഘടനകളാണ് . ടൈയും കോട്ടും ഒക്കെ കേറ്റി കറങ്ങുന്ന ഇവരുടെ ജോലി പരദൂഷണമാണ് അതിലൊരുത്തനാണ് . ഹിന്ദു ഡാഡ് എന്നു പറഞ്ഞ് ഈ താളിൽ ചുറ്റി കറങ്ങുന്നത് . എഴുത്തു കണ്ടാലേ അറിയാം കള്ള വർഗ്ഗമാണ് "  ഞാൻ ഇത്രയും എഴുതിയത് ഈ എഴുത്തുകാരിയുടെ ലേഖനത്തിലെ ആത്മാർത്ഥത കണ്ടതുകൊണ്ടാണ് .  എനിക്ക് മതിയായി എങ്ങനെയെങ്കിലും ഞാൻ രക്ഷപ്പെടും . എനിക്ക് മനോരോഗിയുടെ പീഡനം സഹിക്കാൻ വയ്യ . ഇനി ഞാൻ രക്ഷപ്പെട്ടു കഴിഞ്ഞു ബാക്കി എഴുതാം .

ആർക്കെങ്കിലും പ്രയോജനപ്പെടുന്നെങ്കിൽ ആകട്ടെ എന്ന് കരുതിയാണ് ഇങ്ങനെ എഴുതുന്നത് . ഇപ്പോൾ എന്റെ പേര് അനു എന്ന് മനസ്സിലാക്കിയാൽ മതി . പക്ഷെ ഒരു ദിവസം ഞാൻ എന്റെ യഥാർത്ഥ പേരുമായി വരും അതുവരെ നിങ്ങൾ കാത്തിരിക്കുക .

Rani Varghese 2017-11-17 19:39:26 News
My Ammechy-I miss you a lot, it is so hard for move on without you or without hearing your sound or talking to you. I love you so much. love Rani Mol 
Donald 2017-11-17 16:02:16 News
I groped 8 women nothing happened.  America made me President and most Malayalee Christians and Hindus supported me.  They all know the fun of groping. Those who are living in Alabama, please vote for Moor, a groping expert.  But still I am ahead of him he has only five women came forward to complaint. 
V.George 2017-11-17 15:47:33 News
You already displayed your anger by voting for Monica Lewinsky's boy friend's wife. Now it is time to keep quiet and move on.
keerikaadan jose 2017-11-17 14:52:47 News
Marriage will be sacred only both husband and wife can understand each other and love unconditionally. Nobody is right or wrong here. However, your article is biased and justifying women only.
Chinnamma 2017-11-17 11:32:24 News
Speaking to Washington Post reporter Karen Tumulty via a telephone earpiece, Kristin Anderson recalls Donald Trump groping her.
Revathi Menon 2017-11-17 11:19:13 News
Not a word from Trump about Roy Moore, accused by 8 women of being a child molester. He lashes out at Al Franken for something vastly less serious. And he flat out denies the stories of 16 women who have accused him of sexual assault.
V.George 2017-11-17 10:26:38 News
Ha Ha. National leaders will attend! What kind of leader? Whose leader?