വിദ്യാധരൻ 2015-03-18 19:31:46 News
ഇത്തരം ചിത്തരോഗങ്ങൾക്കെതിരെ  കേഴുന്ന കവി ഹൃദയങ്ങൾ ഉണ്ടെന്നുള്ളത് ആശ്വാസകരംതന്നെ .

കഥം തരേയം ഭവ സിന്ധുമേതം 
കാ വാ ഗതിർമേ കതമോ സത്യുപായ 
ജാനെന കിഞ്ചിത് ക്രിപയാവം പ്രഭോ 
സംസാര ദുഃഖ ക്ഷതി മാതനുഷ്വ        (ശ്രീശങ്കരാചാര്യർ )

ഈ സംസാര സാഗരത്തെ ഞാൻ എങ്ങനെ തരണം ചെയ്യും? സമുദ്രം കടക്കാൻ എന്തുപായമാണുള്ളത്? എനിക്കൊന്നും അറിഞ്ഞുകൂടാ പ്രഭോ, കൃപയാർന്ന് എന്നെ രക്ഷിച്ചാലും. സംസാര ദുഃഖനാശം സാധിച്ചു തന്നാലും.
Ninan Mathullah 2015-03-18 19:10:23 News
Truth can be only one, no matter what you and I believe. Our believes only changes with change in our knowledge and understanding. The truth still remains the same. It is our job to find the truth. Vayalar and the authors of Vedas, the M unis are human beings. They need not know the Truth well.
andrew 2015-03-18 19:08:17 News
regardless of what the commentators; you should keep on with your mission. your own inner satisfaction is the key to bliss. No one can pass the key to you or make a duplicate. so keep going.
andrew 2015-03-18 18:48:21 News

ഓര്‍മ്മകള്‍ തന്‍ ശവപെട്ടി എന്തിനു ചുമച്ചു കുരച്ചു ചുമക്കുന്നു.

എറിയു എല്ലാം ദൂരെ

സര്‍കസ് കൂടാരത്തില്‍ നിന്നും പുറത്ത് ചാടിയ കുരങ്ങനെ പോലെ .

ശവ പെട്ടിയില്‍ ഉറങ്ങുന്ന പൊള്ള നാടകം അല്ലെ ജീവിതം.

അരയില്‍ ചങ്ങല ഇട്ടു പൂട്ടിയ കുരങ്ങന്‍ അല്ലെ മനുഷന്‍

why we keep on carrying the coffins of our memories, coughing and panting?

cast them away.

Like a trapped monkey running away from the circus tent.

Isn't life a fake drama sleeping in a coffin?

Isn't man a monkey chained to his waste?

Millennium thoughts -128വിദ്യാധരൻ 2015-03-18 18:42:45 News
ഒരേ വിഷയത്തെക്കുറിച്ച് രണ്ടു (കവിയും, വായനക്കാരനും) കാവ്യ മനസ്സുകളുടെ വ്യത്യസ്‌തമായ സമീപനം വായിച്ച് ആസ്വതിക്കാൻ കഴിയുന്നത്‌ വായനക്കാർക്ക്  ആനന്ദം പകരുന്നതു തന്നയാണ്.  

വിദ്വാനേവ വിജാനാതി 
വിദ്വജ്ജന പരിശ്രമം 
നഹി വന്ധ്യ വിജാനാതി 
ഗുർവീം പ്രസവ വേദനാം  (നീതി സാരം )

വിദ്വാന്മാരുടെ പരിശ്രമത്തെപ്പറ്റി വിദ്വാൻ മാത്രമേ മനസ്സിലാക്കുന്നുള്ളൂ. വർദ്ധിച്ച പ്രസവ വേദന എന്തെന്ന് വന്ധ്യ അറിയുന്നില്ല .
വായനക്കാരൻ 2015-03-18 18:24:11 News
ആലങ്കാരങ്ങൾ കുറച്ചുകൊണ്ട് മൂലകൃതിയോട് കൂറുപുലർത്താനൊരു ശ്രമം.

പ്രേമഗാനം 

കവി താൻ രചിച്ചൊരു പ്രേമഗാനം
എത്ര സുന്ദരമെന്നാഹ്ലാദിച്ചു
ആണും പെണ്ണുംസുഹൃത്തുക്കൾക്കായ്
പകർത്തിയെഴുതിക്കൊടുത്തയച്ചു.
ഒരിക്കൽമാത്രം  താൻ കണ്ടൊരാളും 
കവിയുടെ ഓർമ്മയിലോടിയെത്തി
മലകൾക്കുമപ്പുറം  വസിക്കുന്നയാ
യുവതിക്കയക്കാനും  മറന്നതില്ല

രണ്ടുനാൾ കഴിയുന്നതിൻ മുമ്പുതന്നെ
യുവതിതൻ കത്തുമായ് ദൂതനെത്തി
“നിൻ പ്രേമഗാനമെൻ ഹൃദയത്തിനെ
ആഴത്തിൽ സ്പർശിച്ചു, സത്യമായും..
പോരൂ നീ വേഗമെൻ വീട്ടിലേക്ക്
അമ്മേം എന്നച്ഛനേം വന്നു കാണൂ
നാം തമ്മിലുള്ള വിവാഹത്തിനെ
അനുഗ്രഹിക്കുമവർ  തീർച്ചയായും.“

മറുപടിയായി കവിയെഴുതി
“അതു കവിഹൃത്തിലുണർന്ന ഗാനം
ഏതുപുരുഷനും സ്ത്രീയോടായി
പാടാനാഗ്രഹിക്കുന്ന പ്രേമഗാനം“
അവളുടെ മറുപടി വേഗമെത്തി
“ നീയൊരു കപടനും നുണയനും  താൻ
നീ മൂലമെന്നുടെ അന്ത്യം വരെ
വെറുക്കും ഞാനെല്ലാകവികളേയും“
വായനക്കാരൻ 2015-03-18 17:08:58 News
വിദ്യാധരൻ ഉദ്ധരിച്ച വയലാർ വരികൽ ഓർപ്പിക്കുന്നത് വാഴ്‌വേ മായം എന്ന ചലച്ചിത്രത്തിന് വയലാർ എഴുതിയ വരികളാണ്:

ചലനം ചലനം ചലനം
മാനവ ജീവിത പരിണാമത്തിന്‍ 
മയൂരസന്ദേശം
ചലനം ചലനം ചലനം....

വേദങ്ങളെഴുതിയ മുനിമാര്‍ 
പാടീ വാഴ്‌വേ മായം
ഈയുഗം നിര്‍മിച്ച മനുഷ്യന്‍ തിരുത്തി 
വാഴ്‌വേ സത്യം 
വാഴ്‌വേ സത്യം വാഴ്‌വേ സത്യം....
(ചലനം ചലനം ചലനം....)

സ്വപ്നമൊരുവഴിയേ സത്യമൊരുവഴിയേ
അവയെ കണ്ണും കെട്ടിനടത്തും കാലം മറ്റൊരു വഴിയേ

വാല്‍മീകി പാടി വള്ളുവര്‍ പാടീ വാഴ്‌വേ മായം
ഈയുഗം സ്നേഹിച്ച കവികള്‍ തിരുത്തി വാഴ്‌വേ സത്യം
വാഴ്‌വേ സത്യം വാഴ്‌വേ സത്യം.......
(ചലനം ചലനം ചലനം....)
G. Puthenkurish 2015-03-18 17:05:37 News

Thanks to the commentators.  It gives inner joy when my attempt inspires ‘vayanakkaran’  or anyone else to try to translate it beautifully without losing the message of the original poems.  Such attempt will only enrich the Malayalam language.  

വായനക്കാരൻ 2015-03-18 15:41:41 News
ചൊന്നേൻ കണ്ണൊരു ദിനം
      കാണ്മൂ ഞാൻ  താഴ്‌വാരത്തി-
നപ്പുറം നീലമഞ്ഞിൽ
      പർവ്വതം മനോഹരം.
ചെവി കാതോർത്തു കേട്ടു
      എന്നിട്ടു ചൊന്നാൻ “പക്ഷേ
എവിടെയാപർവ്വതം?
      ഞാനതു കേൾക്കുന്നില്ല”
കൈകളോ പിന്നെ ചൊല്ലി
     അതിനെ തൊടാൻ ഞാൻ
വൃഥാവിൽ ശ്രമിക്കുന്നു
      പർവ്വതമെന്നൊന്നില്ല.
മൂക്കിന്റെയൂഴമായി
      “മണക്കുന്നില്ലൊന്നും ഞാൻ
പർവ്വതം? അങ്ങിനൊന്ന്
      മണത്താൽ അറിഞ്ഞീല”
കണ്ണതിൻ ദൃഷ്ടി മാറ്റി
      മറ്റൊരു ദിശതന്നിൽ,
കണ്ണിനെക്കുറിച്ചുടൻ
      മൂവരും സംസാരിച്ചു.
“കണ്ണിന്റെ മിത്യാബോധം
      വിചിത്രം, സാരമായ
തകരാറെന്തോ പറ്റി
      കണ്ണിന്, തീർച്ചയായും.
വിദ്യാധരൻ 2015-03-18 15:16:44 News
സ്വർഗ്ഗവാതിൽ പക്ഷി ചോതിച്ചു ; "ഭൂമിയിൽ 
സത്യത്തിനെത്ര വയസ്സായി ?"
വേദങ്ങളിലെ മഹർഷിമാർ മന്ത്രിച്ചു 
:വേറൊരിടത്താണ് സത്യം "
ഭൂമിയിലഗ്നിയായ്, കാറ്റായ്, തമോമയ 
രൂപിയാകും മ്രിത്യുവായ് ,
സ്വർഗ്ഗസ്ഥിതിലയകാരണഭൂതമാം 
സത്യമെങ്ങുന്നൊ വരുന്നു 
വന്നവഴിക്കതുപോകുന്നു 
സ്വർണ്ണചിറകുകൾ വീശി 
തത്വമസിയുടെ നാട്ടിൽ -ലൗകീക 
സത്യമാന്വേഷിച്ചുപോയി 
പണ്ട് മഹാവിഷ്ണു എന്ന രാജാവിന്റെ 
പാൽക്കടൽ ദീപിലിറങ്ങി,
വിശ്വസംസ്കാര മഹാശിൽപികൾ നിന്നു 
വിസ്മയം പൂണ്ടൊരു കാലം 
കൗസ്തുഭരത്നവും നാഭീമൃണാളവും 
കണ്ടു കണ്ണഞ്ചിയ കാലം 
ഭാരതം കേട്ടു പ്രണവം കണക്കൊരു 
നാമ സങ്കീർത്തനാലപം 
"പാലാഴിയിലെ പ്രപഞ്ച സത്യത്തിനെ 
പള്ളിഉണർത്തുക നാം 
സ്വർഗ്ഗവാതിൽ പക്ഷി ചോതിച്ചു ; "ഭൂമിയിൽ 
സത്യത്തിനെത്ര വയസ്സായി ?"
ആര്യമതത്തെ ഹരിശ്രീ പഠിപ്പിച്ച 
യാജ്ഞവല്ക്ക്യൻ നിന്ന് പാടി 
"സ്വർണ്ണ പാത്രം കൊണ്ട് മൂടിയിരിക്കുന്നു 
ഭൂമിയിലെ ശ്വാശ്വത സത്യം " (വയലാർ ) 

കൗസ്തുഭരത്നം = വിഷ്ണു  മാറിടത്തില്‍ ധരിക്കുന്ന ഒരു രത്നം

മൃണാളം =താമര വളയം , രാമച്ചം 

സരസൻ 2015-03-18 14:47:51 News
ശരിക്ക് പകർത്താൻപോലും  അറിയാൻ വയ്യാത്തവന്മാര് അഭിപ്രായം പറയാൻ പോകരുത്. ചുമ്മാതല്ല എഡിറ്റർ ചവറ്റു കൊട്ടയിൽ ഇട്ടത് 

മു-തല മാത്തൻ 2015-03-18 14:43:45 News
ആലോചിക്കണം എങ്കിൽ തല ഉപയോഗിക്കണ്ടേ ചേട്ടാ? തട്ട് കടെ കേറി ചായ കുടിക്കണം എങ്കിൽ തലേം വായും വേണ്ടേ.  ഇതൊന്നും ഇല്ലാതെ ബോബി ജോസ് പറഞ്ഞത് നമ്മൾക്ക് എങ്ങനെ നടപ്പാക്കാൻ പറ്റും?  ചേട്ടൻ ആദ്യം പോയി തല എവിടെയാ വച്ച് മറന്നത് എന്ന് കണ്ടു പിടിച്ചുവാ എന്നിട്ട് ആലോചിക്കാം. ഇത്രേ നാളും പ്രശ്നം പേരും നാളും ഇല്ലാത്തവന്മാരായിരുന്നു   ഇപ്പോൾ തല ഇല്ലാത്തവന്മാരാണ്! എന്തൊരു ലോകം.

2015-03-18 12:33:34 News
എപ്പോഴും ആലോചിക്കുന്ന ഒരു കാര്യമുണ്ട്. നമ്മള്‍ ഒരു ചായക്കടയിലോ തട്ടുകടയിലോ ഇരിക്കുമ്പോള്‍ നമുക്ക് മതമോ ജാതിയോ ഒന്നുമില്ല. എല്ലാവരും ഒന്നിച്ച് ചായകുടിക്കുന്നു, സംസാരിക്കുന്നു, പിരിയുന്നു. എന്നാല്‍, ദേവാലയങ്ങളിലേക്ക് പ്രവേശിക്കുന്നതോടെ നാം വേറെ വേറെയാവുന്നു. വ്യത്യസ്ത മതം, വ്യത്യസ്ത വിശ്വാസം, വ്യത്യസ്ത പ്രാര്‍ഥനകള്‍. ഇത് മാറി എല്ലാ മതക്കാരും ചായക്കടയിലേതുപോലെത്തന്നെ ഒന്നിച്ചിരുന്ന് പ്രാര്‍ഥിക്കുന്ന ഒരിടം എന്റെ സ്വപ്നമാണ്. എന്തുകൊണ്ട് നമുക്ക് ഒന്നിച്ചിരുന്ന് പ്രാര്‍ഥിച്ചുകൂടാ? ഒരു മേല്‍ക്കൂരയ്ക്കുകീഴെ ചേര്‍ന്നിരുന്ന് ദൈവവുമായി ഭാഷണം ചെയ്തുകൂടാ? അത്തരത്തിലുള്ള ഒരു മതവും ആ അവസ്ഥയിലേക്കെത്തിയ ഒരു മനുഷ്യനുമാണ് എന്റെ സങ്കല്പത്തിലുള്ളത്. (ഇത് ഫാദർ ബോബി ജോസിന്റെ വാക്കുകൾ ആണ്)
Viswas A.M. 2015-03-18 12:24:50 News
അനിയൻ കുഞ്ഞിന്റെ നീണ്ട കുറിപ്പുകൾ സന്തോഷത്തോടെ ഈ- മലയാളി ഇട്ടപ്പോൾ, അമേരിക്കയിലെ പ്രബലമായ ഒരു യൂണിവേർസിറ്റി ഇക്കാര്യത്തിൽ നടത്തിയ പഠനത്തിലേ ചുരുക്കം ഞാൻ പകർത്തി അയച്ചത് പത്രാധിപർ ചവറ്റു കുട്ടയിൽ എറിഞ്ഞു.

പോത്തിറച്ചി മേശപ്പുറത്തു ഇടതു വശത്തും, പന്നി വലത്തും ഇടതു കയ്യിൽ നീണ്ട ചിക്കൻ കാലുമായിട്ടാണ് ഇ-മലയാളി പത്രാധിപർ കുറിപ്പുകൾ തന്റെ പേന വലതു കയ്യിൽ പിടിച്ചു എഡിറ്റു ചെയ്യുക എന്നൊരാൾ സരസ്സമായി പറഞ്ഞത് ശരിയായിരിക്കാം എന്നോർത്തു പോയി. ന്യായമായും സസ്യാഹാരം നല്ലതാന്നു പറയുന്നത്‌ അദ്ദേഹത്തിനു പിടിച്ചു കാണില്ല. അതുകൊണ്ട് എന്റെ കുറിപ്പ് എടുത്തെറിഞ്ഞു.

ഓക്കേ, പക്ഷെ  വയറ്റിളക്കം വരുമോഴെങ്കിലും ഇറച്ചി നിറുത്തി കഞ്ഞീം പയറും കഴിക്കാൻ വരും, എന്നിട്ട് തോരൻ വെല്ലതും ഉണ്ടോന്നു തപ്പും. ഓർത്തോളൂ. കൂടാതെ,  പിള്ളാരെല്ലാം പോത്തും ബീഫക്കറിയും മാത്രം തിന്നു വളർന്നാൽ, വയ്യാതെ വരുമ്പോൾ, "ഇത്തിരി കഞ്ഞീം പയറും നാരങ്ങാക്കറിയും ഉണ്ടാക്കാവോ മോളെ, അപ്പച്ചന് കൂച്ചാൻ ..." എന്നതിനോട് ചോദിച്ചാൽ, "...വാട്ട്..." എന്നും പറഞ്ഞത് വാ പൊളിക്കും!  അതുകൊണ്ട് പറയുകയാ, സസ്യാഹാരം നല്ലതുതന്നെ, ആ കോഴിക്കാല് മാറ്റി വെക്ക്, പിന്നെ തിന്നാം. ഇപ്പോൾ,  ദാ, ഈ വെബ് സയിറ്റു കുറിച്ചിരിക്കുന്നത് വായനക്കാർക്ക് ഇട്ടു കൊടുക്ക്‌, പത്തു പേരു അമേരിക്കയിലെ യൂണിവേർസിറ്റി പഠിച്ചത് മനസ്സിലാക്കട്ടെ. പോത്തിനെയും പശൂനെയും  കേറ്റുന്നത്‌ കുറയ്ക്കട്ടെ:

http://www.berkeleywellness.com/healthy-eating/nutrition/article/vegetarian-safe-way

http://www.chacha.com/gallery/3594/what-are-some-reasons-to-stop-eating-meat

Shaji M, Kozhencherry. 2015-03-18 12:24:32 News
May our Lord bless and comfort you and your family during this time of grief. Please accept my sincere condodlences. Shaji M,Kozhencherry/FOMAA,NY Region.