വിദ്യാധരൻ 2015-04-15 19:55:04 News
ഈ മലയാളി നിൻ താളുകളൊക്കയും
നിറയട്ടെ സാഹിത്യ കൃതികളാലെ
കവിതകൾ കഥകളും ലേഖനമൊക്കയും 
വളർത്തട്ടെ മർത്ത്യരിൽ സ്നേഹബന്ധം
വിവിദദേശങ്ങളിൽ ചിതറി കിടക്കുന്ന 
കൈരളി മക്കളെ ഒന്നിച്ചു ചേർക്കുവാൻ 
ഉദകട്ടെ ഈ-പത്രം നാൾക്കുനാൾ വളരെട്ടെ-
വളർന്നൊരു വടവൃക്ഷമായിടട്ടെ, 
തണലായി മാറട്ടെ ഏവർക്കും എന്നെന്നും 
ചൊരിയട്ടെ ജഗദീശൻ നന്മകളതിനായി 
andrew 2015-04-15 19:12:23 News

ഇ പമ്പര വിഡ്ഢിത്തം ഇ നൂറ്റാണ്ടിലെ തമാശ

isn't it time to stop all these non sense about god and theo- crazy.

religion and church has to concentrate on fundamental needs of humans.

Find food and shelter and medical help for the poor.

That is what religion and churches should stand for.

Religion and church failed to do their basic duty from the very beginning.

They cannot fool people for ever.

We, humans are not born as- a religious person.

Parents, elders and priests catch us very young and make us slaves to their own trap, the religion they were born in.

the young generation should come up with resources and facilities for public marriage and burial. That is the field the religion and priests play the cat and mouse game.

Be courageous enough to wake up, smell and breath free from the cruel clutches of religion.

Stay away from a religious marriage and burial.

That is the beginning of freedom.

The age old barbaric religion is still hopping around on one leg like a featherless, broken winged bald eagle. It won't live long.

Listen to your inner heart !

Don't you hear the death bells of the hypocritical religion echoing all over the Earth.

Looking forward for that heaven in this earth; the only heaven we humans can experience.


Millennium thoughts- andrew


andrew 2015-04-15 18:23:02 News

തെരുവില്‍ ജനിച്ചു; തെരുവില്‍ വളര്‍ന്നു, തെരുവില്‍ മരിക്കുന്ന

അനേക ലക്ഷം പാവപെട്ട മാനുഷ കോലങ്ങള്‍ ഉള്ള നാട്ടില്‍ എന്തു വിഷു കണി.

വിശകുന്ന വയറിനു മുന്നില്‍ ഒരു പിടി ചോര്‍

അതാണ് ഏറ്റവും വലിയ വിഷു കണി
Sudhir Panikkaveetil 2015-04-15 15:08:29 News
മലയാള  ഭാഷയുടെ കൊന്നപൂക്കൾ വിടർത്തി
കൈരളി ക്ഷേത്രത്തിൽ അർച്ചന നടത്തുന്ന
ഇ മലയാളിക്ക് ഇതാ അക്ഷരങ്ങളെകൊണ്ട് ഒരു
കൈ നീട്ടം.  പ്രസിദ്ധീകരണം എന്നും സമൃദ്ധവും
സമ്പന്നവും ആകട്ടെ, ആശംസകൾ !
വായനക്കാരൻ 2015-04-15 14:01:33 News
കർണ്ണികാരത്തിൻ സ്വർണ്ണം,
       കണിവെള്ളരിക്കയും
വാൽക്കണ്ണാടിയിൽ കാണും
       പുഞ്ചിരിത്തെളിമയും
ഉള്ളം‌കൈക്കുളിലൊരു
        വെള്ളിനാണയത്തുട്ടും
ആദിത്യ സ്തോത്രം ചൊല്ലി
        സൂര്യനമസ്കാരത്തിൽ
മനസ്സിൻ മഞ്ഞിൻ‌പാളി
         ക്കുള്ളിലേക്കിറങ്ങുന്ന
ശാന്തി കിരണങ്ങൾതൻ
          അവാച്യാനുഭൂതിയും
നന്മതൻ മേടമാസ
          പ്പുലരി സമ്മാനിക്കും
ഐശ്വര്യ വിഷുക്കണി
             എന്നും കണിയാവട്ടെ.
വിദ്യാധരൻ 2015-04-15 11:16:07 News
എന്ത് പറ്റി എൻ നാടിന് 
ചന്തമൊക്കെ പോയി
കപടമാണെല്ലാം എങ്ങും 
അപകടം പതിയിരുപ്പൂ 
മായമാമേതിലുമെന്തിലും 
മായം ഇല്ലേലത് മറിമായവും 
കണികാണ്മതില്ല കണിക്കൊന്ന 
കെണികൾ മാത്രമെങ്ങുമേ 
വിഷുഎന്ന പേരുമാറ്റി 
വിഷം ആക്കിയത് കേരളം 
കല്ല്‌ വച്ച നുണകളും 
കള്ളവാറ്റും പെണ്‍വാണിഭോം 
ഹരിത കേരളം ഇന്ന് 
സരിത കേരളം 
ഹ! ഹ! ലജ്ജയാൽ 
ജുഗപ്‌സ തോന്നുന്നു കഷ്ടമേ!
വിദ്യാധരൻ 2015-04-15 10:45:32 News
ഭൗതിക വസ്തുക്കളുടെ ലോകം , തരുലതാതികളുടെ ലോകം, ജന്തുലോകം, മനുഷ്യലോകം ഇവ നാലിലും പഞ്ചഭൂതങ്ങളെ കാണാം എന്നാൽ ആദ്യത്തെ മൂന്നെണ്ണത്തിൽ 'അഹം' ഭാവം ഇല്ല. എന്നാൽ മനുഷ്യലോകത്തിൽ ഉച്ചി തുടങ്ങി ഉള്ളം കാലുവരെ അഹങ്കാരം നിറഞ്ഞു നില്ക്കുന്നു.  ഇന്ന് ലോകത്ത് വിജയ പരാജയങ്ങളുടെ, സമ്പന്നതയുടെ, പദവികളുടെ , കഴിവുകളുടെ എല്ലാം അളവുകോൽ അഹങ്കാരവുമായി ബന്ധപ്പെട്ടു കിടക്കുന്നു.  സ്വയം അവാർഡുകളും, പൗരസ്വീകരണവും ഒക്കെ ഒരുക്കി എഴുത്ത് കാരെന്നു പറഞ്ഞു വിലസുന്ന അഴകിയ രാവണന്മാരും അഹങ്കാരത്തിന്റെ തേരിലാണ് സഞ്ചരിക്കുന്നത്. നിങ്ങൾ കാളിദാസൻ കളിക്കൊന്നെയെക്കുറിച്ച് എഴുതിയ വരികൾ ഉദ്ധരിച്ചപ്പോൾ കേരളത്തിന്റെ പ്രിയ കവി കുമാരനാശാന്റെ കണികൊന്നയുടെ ഒപ്പം നില്ക്കാൻ യോഗ്യത ഇല്ലാത്ത് ഒരു വീണപൂവിനെക്കുറിച്ച് എഴുതിയ കവിതയുടെ ശകലം ഓർത്ത്പോയി 

"ഹാ! പുഷ്പമേ അധിക തുംഗപദത്തിലെത്ര
ശോഭിച്ചിരുന്നൊരു രാജ്ഞികണക്കെ നീ 
ശ്രീ ഭൂവിലസ്ഥിരം അസംശയം ഇന്ന് നിന്റെ 
അഭൂതിയെങ്ങു പുനെരെങ്ങു കിടപ്പിതോർത്താൽ " 

നല്ല എഴുത്തുകാർ അറിവിൽ നിന്നുളവാകുന്ന വിനയത്തെ കാത്തു സൂക്ഷിച്ചിരുന്നു. അവരുടെ ഭാഷയിലും ആശയത്തിലും ശൈലിയിലും അത് മുഴച്ചു നിന്നിരുന്നു. അത് നിങ്ങളുടെ എഴുത്തിലും കാണുന്നു. കാത്തു സൂക്ഷിക്കുക 
Rajeev 2015-04-15 10:29:41 News
" ഏതു ധൂസര സങ്കല്പങ്ങളിൽ വളർന്നാലും ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും മനസ്സിലുണ്ടാകട്ടെ ഗ്രാമത്തിൻ വെളിച്ചവും മണവും മമതയും ഒരിത്തിരി കൊന്നപ്പൂവും "
ഭവനരഹിതൻ 2015-04-15 09:51:42 News
ഭവനൻ കുഞ്ഞന് ഒരു അമേരിക്കൻ മലയാളി എഴുത്തുകാരന്റെ സർവ്വ ലക്ഷണവും ഉണ്ട്.  ഉള്ള കാര്യം ഉള്ളപോലെ പറയുമ്പോൾ, മുഖം മൂടി ഇട്ടു, കാര്യം പറഞ്ഞവനെ തല്ലുക.  മനുഷ്യ പുത്രന് തല ചായിക്കാൻ ഇടം വേണം എന്ന് പറഞ്ഞപ്പോൾ അവനെ ക്രൂശെ കേറ്റി.  ചുമ്മാതല്ല അക്ബർ കട്ടിക്കൽ വലിയ വടിയുമായി നാട്ടിലും വിദ്യാധരൻ ഇവിടെ നില്ക്കുന്നത്.  പാവങ്ങളായ ഞങ്ങൾ ഒരഭിപ്രായം പറയണം എന്നെ ആവശ്യപ്പെട്ടുള്ളു. അത് ന്യാമായ ഒരു ആവശ്യം അല്ലെ. നിങ്ങളെ അഭിപ്രായ കോളം കയ്യടിക്കി വച്ചിരിക്കുന്ന ജന്മിമാർക്ക് ഞങ്ങളെ പോലെയുള്ള ഭാവന രഹിതർക്ക് ഒരു പെൻസിൽ വയ്ക്കാനുള്ള സ്ഥലമേ ചോദിച്ചുള്ളൂ. അത് ഇത്ര അതികമാണോ ?
Rajeev 2015-04-15 09:39:12 News
Couple of more, beautiful mentioning of “കർണികാരം”. From Kumarasambhavam itself. Sorry for any transliteration mistakes if any.. അശോക നിർഭർത്സിത പദ്മരാഗ- മാകൃഷ്ടഹേമദ്യുതി കർണികാരം മുക്താ കലാപിത കൃത സിന്ധുവാരം വസന്തപുഷാഭരണം വഹന്തി ഉമാപിനീലാളകമധ്യശോഭീ- വിശ്രംസയന്തി നവ കർണികാരം ചകാര കർണാച്യുത പല്ലവേന മൂര്ദ്ധ്വാ പ്രണാമം വൃഷഭ ധ്വജായ
ഭവനൻ കുഞ്ഞൻ 2015-04-15 09:15:43 News
തിന്നത്തുമില്ല തീറ്റിക്കത്തുമില്ല എന്നപോലെ എല്ലായിടത്തും കുറെ ഭവന രഹിതർ ഒത്തിരിയുണ്ട്. അവർക്കും എഴുതണമെന്നുണ്ട്. പക്ഷെ എഴുത്തു വരുന്നില്ല. അതുകൊണ്ട് കൈകൾ കാലിനിടയിലേക്ക് കയറ്റി തലചെരിച്ചു കിടന്നുകൊണ്ട് ചിന്തിക്കുന്നു എന്താ എഴുതുക?  പേരും പറയാനും പേടി... എന്തൊരു മാനസിക വിഭ്രമം!
ഭവനരഹിതൻ 2015-04-15 07:37:15 News
യവു ചെയ്യ്തു വിനയനും, അനിയനും, വിവേകാനും ഇതൊക്കെ ഒരു ലേഖനമാക്കി ഇ-മലയാളിക്ക് അയച്ചു കൊടുക്കണം. ഞങ്ങൾക്കും എവിടെയെങ്കിലും തല ചായിക്കെണ്ടേ? 
GEORGE V 2015-04-15 06:41:36 News
42 വര്ഷത്തിനു ശേഷം ഒരിന്ത്യൻ പ്രദാന മന്ത്രി കാനഡ സന്ദർശിക്കുന്നു! നരേന്ദ്ര മോഡിക്ക് അഭിമാനികാം.
GEORGE V 2015-04-15 06:34:20 News
പാസ്ടെർ മത്തായി താങ്കൾ ഏതു ബ്രാഞ്ച് ആണ് ? അംഗയുടെ സഭയിൽ ആളെ എടുക്കുന്നുണ്ടോ ? ഒരു ശാഖ ഇവിടെ തുടങ്ങാൻ വല്ല രക്ഷയും ഉണ്ടോ
Vinayan 2015-04-15 06:25:29 News
മലയാള സിനിമകൾ കണ്ടാൽ മാത്രം മതി ആ നാടിന്റെ പുരോഗതി മനസ്സിലാക്കാൻ. ചട്ടി നടന്നു ഒറ്റക്കൈ കൊണ്ട് ഇപ്പോഴും പത്തു പന്ത്രണ്ടു പേരെ ഒരേ സമയം ഇടിച്ചു താഴെയിടുന്ന ഒരു ഇടിനായകനായി മോഹനലാൽ വരെ അഭിനയിക്കുന്നു! അങ്ങനെ അയാളെ  കാണാനാണ് മലയാളിക്ക് ഇഷ്ടം. മമ്മൂട്ടിയെയും! അഭിനയിക്കാൻ നന്നായി അറിയാവുന്ന വരാണ് മോഹൻലാലും മമ്മൂട്ടിയും. പക്ഷെ അവരുടെ ഇടി കാണാനും അവർ സ്ത്രീകളെ - പ്രധാനമായി ഭാര്യമാരെ- മുഖത്തു അടിച്ചു താഴെയിടു ന്നതു കാണാനുമാണ് ഈ പരട്ട സമൂഹത്തിൽ ഭൂരിഭാഗം പേരും ഇഷ്ടപ്പെടുന്ന തെന്നു തോന്നുന്നു. അത്തരത്തിൽ രംഗങ്ങൾ അനേക ചിത്രങ്ങളിൽ തുടർച്ച യായി കണ്ടുവരുന്നു. മലയാളികളിൽ കഴിവുള്ള ഒരു ഭർത്താവിനെയോ പുരുഷനെയോ ചിത്രീകരിക്കുന്നത് അങ്ങിനെയോ? ഇതിനെതിരെ സ്‌ത്രീകൾ ശബ്ദമുണ്ടാക്കേണ്ടതുണ്ട്. മോഹൻലാൽ മമ്മൂട്ടിമാർ ദയവായി അത്തരത്തിൽ അഭിനയിക്കാൻ തായ്യാറാവരുത്. പത്രക്കാരും ഇതിനെതിരായി എഴുതേണ്ട താണ്. അറിവുള്ളവന്റെ രീതിയല്ലിത്. വിവരമുള്ളവർ നമ്മുടെ സമൂഹത്തിൽ അങ്ങനെ ചെയ്യാറുമില്ല. പിന്നെ കുറച്ചു 'ലോ-ക്ലാസ്സിന്റെ' താൽപ്പര്യങ്ങൾക്ക് വേണ്ടി ഒരു സമൂഹത്തെ മുഴുവൻ എന്തിനു താഴ്ത്തി കാട്ടുന്നു? 
 
അതുപോലെ സദാ സമയവും ഇടിയ്ക്കയും, അട്ടഹസിക്കയും ചെയ്യുന്നവ രാണോ ധീരന്മാരും സമർത്ഥരുമായ പോലീസ് ഉദ്യോഗസ്ഥർ? അങ്ങനെ ഒരുപാട് ഐ.പി.എസ് ഓഫീസർമാരെ ചിത്രീകരിച്ചു കാണിക്കുന്നു. സുന്ദരിമാരെയും ഒത്തിരി ഐ.പി.എസ് പോലീസ് ഓഫീസർ ആക്കി പടം പിടിച്ചിറക്കുന്നു. സിനിമകൾ ഇത്തരത്തിൽ ബോറാക്കാൻ തുടങ്ങിയിട്ട് ഒരുപാടു വർഷങ്ങൾ കഴിഞ്ഞിട്ടും തുടരുന്നു. വങ്കൻ മലയാളിയുടെ അഭിരുചികൾക്കനുസരണമായി ഈ കലാരംഗം നന്നേ അധംപതിച്ചു കഴിഞ്ഞു.

സ്വഭാവികമായ അഭിനയമോ സംസാരമോ രംഗമോ ഒറ്റ ചിത്രത്തിൽ പോലും കാണാനില്ല. എഴുതിക്കൊടുത്തതു വായിച്ചു പഠിച്ചു, താളം തെറ്റി സംഭാഷണം നടത്തുമ്പോൾ അതു വികൃതമായി സംഭവങ്ങൾക്കും വികാര- ഭാവ പ്രകടനങ്ങൾക്കും സമാനമാവാതെ വരുന്നു.  സംഭവങ്ങൾ കഴിഞ്ഞും വികാരങ്ങൾ സെക്കന്ടുകൾ നീളുന്ന ഷോട്ടുകളിൽ അഭിനയിച്ചു കാണിക്ക യാണ്!  ചിന്തിക്കുന്നതും, കരയുന്നതും ദേഷ്യപ്പെടുന്നതും എത്ര നേരമാണ് കാണുക!

റബറിന് വില പെരുകി വന്നപ്പോൾ അനേകം ശൂന്യന്മാർക്കു ചാക്കു നിറയെ പണം കിട്ടി. അതെല്ലാം സിനിമ ഉണ്ടാക്കാൻ ഇട്ടു. അങ്ങനെ ഒത്തിരി നിർമ്മാതാക്കളും, നടന്മാരും, ഡയറക്ടർമാരും ചേർന്ന കലകാരന്മാർ മലയാളത്തിൽ ഉണ്ടായിരിക്കുന്നു.
 
പത്തുപതിനഞ്ചു വർഷങ്ങൾ മലയാളം ടീവി കാണുന്നത് നിറുത്തിയിരുന്നു.  അടുത്ത കാലത്ത് ഒരു സ്പെഷ്യൽ പാക്ക് കിട്ടിയത്തിൽ ചേർന്നു കിട്ടിയതാണ് മലയാളം ചാനലുകൾ. സത്യത്തിൽ ഏതാനും മിനിട്ടുകൾ പോലും കണ്ടിരി ക്കാൻ പ്രയാസം. കുട്ടികള്ക്കു പോലും കാണേണ്ടാ. വാർത്തകൾ വായിക്കു ന്നതു പോലും എത്ര വികൃതമായിട്ടാണ്!  എന്തൊരു  കോമാളിത്തരം! തമാശകളാണ് ഭൂരിഭാഗം സമയവും. ഇതെന്ന് മാറിക്കിട്ടും?