Ninan Mathullah 2017-04-14 04:03:40 News
Beautiful. Please click on the link ti view the Youtube video.

https://www.youtube.com/watch?v=lKa72CR0Oxk
വായനക്കാരൻ 2017-04-13 20:03:35 News
മല എ രിപി രികൊണ്ടു തോന്നിയപോലെ 
ഹാസ്യമായി  തുള്ളി പാടും - ലാല .. ലോലോ..  ഹ.. ഹ..  ഹമ്മിങ്  ചേർക്കാത്ത ഗാനം പുള്ളി എഴുത്തും.  കാരണം മുസ്‌സിക്കൽ ഹമ്മിങ് പുള്ളിക്കറിയില്ല. അതിനുശേഷം നമ്മളെ സാഹിത്യം പഠിപ്പിക്കാൻ  അനവധി ലേഖനങ്ങളുടെ ഒരു പ്രവാഹമായിരിക്കും
Tom Abraham 2017-04-13 17:19:43 News

Let me tell Mr Vidyadharan, on this Vishu/ Good Friday, your status is Uttama Kavi. But for your verses, Sankrit quotes, humble as I am, would never read any Malayalam poems. You make emalayalee columns a literary blessing.


John Philip 2017-04-13 16:16:38 News
വിദ്യാധരൻ സാറിന്റെ പേനയുടെ ശൗര്യം ഫലിക്കാഞ്ഞിട്ടോ എന്തോ കവികളുടെ ഒരു പട
തന്നെ ഇമലയാളിയിൽ നിരക്കുന്നു. ശ്രീമാൻ ജോണ് കുന്തറ എഴുതിയ പോലെ എല്ലാവരും പെൻഷൻ പറ്റുമ്പോൾ പേന കയ്യിലെടുക്കുന്നു. പ്രിയ പെൻഷൻ പറ്റി കളെ, ദയവു ചെയ്തു കലാമൂല്യം ഒട്ടുമില്ലാത്ത കവിതകൾ എഴുതി വായനക്കാരെ കഷ്ടപ്പെടുത്തരുത്.   അമേരിക്കൻ മലയാള സാഹിത്യം എവിടെ ചെന്ന് നിൽക്കും എന്റെ കർത്താവേ.. മലയാളത്തിൽ എന്തെഴുതിയാലും അത് സാഹിത്യമാകുന്ന അമേരിക്കൻ മലയാള സമൂഹത്തിൽ വൈകി എത്തിയിരിക്കുന്നു ശ്രീമാൻ ജോയ്‌സ് തോന്യമല .
അദ്ദേഹത്തിന്റെ അറിവിന്റെ ലോകം അപാരം തന്നെ. അദ്ദ്ദേഹത്തെ എന്തുകൊണ്ട് സാഹിത്യ സംഘ ടനകൾ തഴഞ്ഞു.!!!!
വാല്മീകത്തിൽ നിന്നും ഒരു കാട്ടാളൻ പുറത്ത് വന്നു മഹര്ഷിയായി ലോക പ്രസിദ്ധ്‌നായി. അമേരിക്കയിൽ അനവധി വാല്മീകിമാർ ഉണ്ടാകുമെന്നു പ്രതീക്ഷിക്കാം.
Dr.Sasi 2017-04-13 16:05:00 News
കവികളുടെ കവന കർമ്മമനുസരിച്ചു ഉത്തമ കവി ,മധ്യമ കവി ,അധമ കവി എന്ന പ്രകാരത്തിൽ പ്രായേണ തരം തിരിക്കാവുന്നതാണ് .ഉത്തമ കവി സ്വന്തം കാര്യം  ത്വജിച്ചു ലോകസംസ്കാരത്തെ പൂർണമായും  ഒന്നായി കണ്ടു സ്നേഹിച്ചു കവിത എഴുതുന്നു .മധ്യമ കവി സ്വന്തം കാര്യം,സംസ്കാരത്തെ സ്നേഹിക്കുന്നത് പോലെ  അന്യരുടെ സംസ്കാരവും നല്ലതായി കണ്ടു കവിത എഴുതുന്നു .അധമ കവികളാകട്ടെ എല്ലാ സംസ്കാരവും മലിനമായി കണ്ടു നാശമായി കണ്ടു സ്വന്തം സംസ്കാരം മാത്രം നല്ലതാണെന്നു  കരുതി പുറത്തു വരയുള്ള അണ്ണാനിലുടെ (സ്വന്തം സംസ്കാരം )പുറത്തു വരയില്ലാതെ അണ്ണാനിലുടെ (അമേരിക്കൻ സംസ്കാരം)വ്യങ്ങ്യ ഭാഷയിൽ കവിതയെഴുതുന്നു.സ്ക്വിറലും (അണ്ണാനും), ചിപ്മങ്കും തമ്മിലുള്ള വ്യത്യാസം കവി ഒരിക്കൽക്കൂടി മനസ്സിലാക്കിയാൽ നന്ന്.
(Dr.Sasi)
നാരദർ 2017-04-13 15:56:01 News
ജോയ്‌സ് തോന്ന്യമലക്ക് ഇതുകാണുമ്പോൾ അടിമുടി ചൊറിഞ്ഞു കേറാൻ സാദ്ധ്യതയുണ്ട് ? ഇനി ഒരു ഹാസ്യ  കവിത പ്രതീകിഷിക്കാമായിരിക്കും 
Dr.Sasi 2017-04-13 15:26:21 News
കവികളുടെ കവന കർമ്മമനുസരിച്ചു ഉത്തമ കവി ,മധ്യമ കവി ,അധമ കവി എന്ന പ്രകാരത്തിൽ പ്രായേണ തരം തിരിക്കാവുന്നതാണ് .ഉത്തമ കവി സ്വന്തം കാര്യം  ത്വജിച്ചു ലോകസംസ്കാരത്തെ പൂർണമായും  ഒന്നായി കണ്ടു സ്നേഹിച്ചു കവിത എഴുതുന്നു .മധ്യമ കവി സ്വന്തം കാര്യം,സംസ്കാരത്തെ സ്നേഹിക്കുന്നത് പോലെ  അന്യരുടെ സംസ്കാരവും നല്ലതായി കണ്ടു കവിത എഴുതുന്നു .അധമ കവികളാകട്ടെ എല്ലാ സംസ്കാരവും നാശമായിക്കണ്ടു ,മലിനമായിക്കണ്ടു സ്വന്തം സംസ്കാരം മാത്രം നല്ലതാണെന്നു  കരുതി പുറത്തു വരയുള്ള അണ്ണാനിലുടെ (സ്വന്തം സംസ്കാരം )പുറത്തു വരയില്ലാതെ അണ്ണാനിലുടെ (അമേരിക്കൻ സംസ്കാരം)വ്യങ്ങ്യ ഭാഷയിൽ കവിതയെഴുതുന്നു.സ്ക്വിറലും (അണ്ണാനും), ചിപ്മങ്കും തമ്മിലുള്ള വ്യത്യാസം കവി ഒരിക്കൽക്കൂടി നന്നായി മനിസ്സിലാക്കിയാൽ നന്ന് .
(Dr.Sasi)
വായനക്കാരൻ 2017-04-13 12:45:14 News
വായീന്നു വരുന്നത് നല്ലതല്ലേൽ
വായിലെ നാക്ക് മുറിഞ്ഞുപോകും
മുള പുത്തനായാലും ശരിയല്ലായെങ്കിൽ
മുളയിലേ തന്നെ നുള്ളിടെണം

വിദ്യാധരൻ 2017-04-13 09:14:29 News
ഇല്ലെനിക്കൊന്നും കൂടുതൽ ചൊല്ലിടുവാൻ
എല്ലാം ഉണ്ടിതിൽ യേശു ചൊന്നതൊക്കെ
അർഥം ഗ്രഹിയാതെ ഒത്തിരിപ്പേർ നി-
രർത്ഥകമായെഴുതുന്നു കവിതയെന്നാൽ 
വിദ്യാധരൻ 2017-04-13 09:06:10 News
നഗ്നനായി ഞാൻ മുന്നിൽ വന്ന നാളിൽ
കാണാത്ത ഭാവം നടിച്ചു നിങ്ങൾ
തൊണ്ട നന്നാക്കുവാൻ വെള്ളംപോലും
തന്നില്ല നിങ്ങൾ തിരിഞ്ഞു നിന്നു
അപ്പത്തിനായ് ഞാൻ കൈ നീട്ടിയപ്പോൾ
ആട്ടിയോടിച്ചൊരു പട്ടിയെപ്പോൽ
രോഗിയായി ഞാൻ കിടന്നനേരം
കാണുവാൻ വന്നില്ല നിങ്ങളാരും 
രണ്ടാമതൊരവസരം തന്നിടാതെ
കൽത്തുറുങ്കിൽ എറിഞ്ഞു നിങ്ങൾ
അന്നെന്നെ മത കിങ്കരന്മാർ
കൊല്ലാകൊല ചെയ്യതനേരം
അറിയില്ലവനെയെന്നു ചൊല്ലി നിങ്ങൾ
ഇവയെക്കുറിച്ചു ഞാൻ ചൊന്ന നേരം
എന്തെന്നറിയാതെ നിങ്ങൾ പകച്ചു നിന്നു
പൊരുളറിയാതെ നിങ്ങളിന്നും
കുറിക്കുന്നു കവിതകൾ ഗാനമൊക്കെ
ഉണ്ടൊരായിരം അശരണർ ഇവിടെ ഭൂവിൽ
അവർക്കായ് ഞാൻ ചൊന്നത് ചെയ്തിടുകിൽ
സ്വർഗ്ഗം ഈ ഭൂവിൽ പ്രാപ്യമത്രെ     
A participant 2017-04-13 08:09:13 News
It was an orderly and neat function. Kudos to all organizers.
വിദ്യാധരൻ 2017-04-13 07:43:32 News
ചെന്നെത്തിയ നാട്ടിലെ മണ്ണിൽ നിന്നും
ഉൾകൊള്ളേണം വളം മുള പൊട്ടിയാർക്കാൻ
അല്ലാതെ വാശി പിടിച്ചിരുന്നാൽ
ഒന്നോടെ മൂട് കരിഞ്ഞുപോകും  

Johnson 2017-04-13 07:09:53 News
Nice article. Happy Vishu and Easter wishes!
വിദ്യാധരൻ 2017-04-13 06:57:08 News

എത്ര നാളായി നിങ്ങളെന്നെ
ചാട്ടവാറുകൊണ്ടടിച്ചിടുന്നു?
എത്ര നാളായി നിങ്ങളെന്നെ
ക്രൂശിച്ചു ക്രൂശിച്ചു കൊന്നിടുന്നു?
എന്നാണ് ഇതിനൊരന്ത്യമെന്ന്
ചൊല്ലാമോ കൂട്ടരേ നിങ്ങളൊന്ന്?
പുത്തനൊരാകാശോം ഭൂമിയും ഞാൻ
സ്വപ്നങ്ങൾ കണ്ടു നടന്നിരുന്നു
ഇവിടെ സമത്വവും സാഹോദര്യം
വരണേയെന്നു ഞാൻ ആഗ്രഹിച്ചു
ചൊല്ലിയും കാണിച്ചും നിങ്ങളെ ഞാൻ
നേർവഴിക്കാക്കാൻ ശ്രമിച്ചിരുന്നു
കുരിശെടുത്തെൻ പിന്നാലെ വന്നിടുവാൻ
വിളിച്ചപ്പോൾ നിങ്ങൾ തിരിച്ചുപോയി,
മരകുരിശെനിക്കായി തീർത്തു നിങ്ങൾ
തിരികെ വന്നതിൽ ക്രൂശിച്ചെന്നെ
കുന്തത്താൽ കുത്തിയും പീഡിപ്പിച്ചും
നിങ്ങൾ ആർത്തട്ടഹസിച്ചു
പങ്കിലമായ  എൻ വസ്ത്രമൊക്കെ
പങ്കിട്ടു നിങ്ങൾ നിന്ദയോടെ
മതി മതി നിങ്ങടെ നാടകങ്ങൾ
മതിയാക്കു നിങ്ങടെ കാപട്യങ്ങൾ
വെറുമൊരു സാധാരണക്കാരൻ  ഞാനോ
കൊതിച്ചത് പുതിയൊരു ലോകമത്രെ
സ്നേഹത്തിൻ പാശത്തിൽ ബന്ധിതമാം
പുതിയൊരു ഭൂമിയും ആകാശവും
അവിടെ മനുഷ്യർക്ക് ശ്വസിച്ചീടാം
സ്വാതന്ത്യത്തിൻ പ്രാണവായു എന്നുമെന്നും
എഴുതുക  കവികളെ അതിനായി നിങ്ങൾ
കവിതകൾ; മാലോകർ സത്യം അറിഞ്ഞിടിട്ടെ
മതി മതി നിങ്ങടെ നാടകങ്ങൾ
മതിയാക്കു നിങ്ങടെ കാപട്യങ്ങൾ


നാരദർ 2017-04-13 06:13:02 News
ഒന്നുകൂടി പൊടി തട്ടി നോക്ക്. ചിലപ്പോൾ വര തെളിഞ്ഞു വരും.   ദൈവങ്ങളുടെ ഒരു ഗതികേടെ. കർമ്മ ഫലം അല്ലാതെ എന്ത് പറയാനാണ്. എലിയായും ആനയായും ഒക്കെ അവതരിച്ചിരിക്കുന്നു. ഇപ്പോൾ വരയില്ലാത്ത അണ്ണാര കണ്ണനും.