Sugathapremi 2015-10-15 22:34:13 News
എന്തതിശ യ മേ.  ഞാൻ എടുത്തു വായിച്ചതേ ഉള്ളൂ 
അമ്പലമണി എന്നാ സമാഹാരം 
അതിൽ ഈ കവിത കണ്ടു ചിരിച്ചതെ ഉള്ളൂ
അപ്പോഴേക്കും ഇവിടെ കണ്ടു.
ഞാൻ അമേരിയിൽ ആരുമല്ല 
ഒന്നും പറയാൻ വിവരവും ഇല്ല 
എങ്കിലും ഒന്ന് മാത്രം വിദ്യാധരനെ 
പറഞ്ഞു വിടല്ലേ . എന്തെങ്കിലും 
മനസ്സിന് രസമായി ആ സഹൃദയൻ എഴുതി വെക്കട്ടെ 
ആരുമാല്ലാ ത്തോ രക്ക് വായിച്ചു രസിക്കാലോ 
നിഷ്പക്ഷന്‍ 2015-10-15 21:09:10 News
പ്രിയ വിദ്യാധരാ..ഇവിടെ നാം ചര്‍ച്ച ചെയ്ത വിഷയം ഒന്ന്, വിദ്യാധരന്‍ ഏറ്റുപിടിച്ച വിഷയം മറ്റൊന്ന്. ഈ ലോകത്തില്‍ ചര്‍ച്ച ചെയ്യാന്‍ വിഷയങ്ങള്‍ ഏറെ... ഏതെങ്കിലും ഒന്നിനെക്കുറിച്ച് പറയുമ്പോള്‍ അതിനെ കുറിച്ച് പറയുന്നതല്ലേ അഭികാമ്യം? നാട്ടില്‍ ഏറെ ബുദ്ധിജീവി,സാഹിത്യ,മനുഷ്യ സ്നേഹികള്‍ ഉണ്ടെങ്കിലും പലപ്പോഴും അവരുടെ ചുണ്ടുകളും പേനകളും ചലിക്കുന്നത് നിഷ്പക്ഷമായിട്ടല്ല!! അവര്‍ക്കും പല പല താല്‍പ്പര്യങ്ങളും കടപ്പാടുകളും ഉള്ളത് പോലെ....ഇവിടെ സക്കറിയ ഇന്ത്യന്‍ ജനാധിപത്യം ഇന്ന് നേരിടുന്ന വെല്ലുവിളിയെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ വിചാരിച്ചത് ഒരാളെങ്കിലും മുമ്പോട്ട്‌ വന്നല്ലോ എന്നാണ്. അപ്പോള്‍ മറ്റു പല കാര്യങ്ങളും എടുത്തിട്ട് വിഷയം മാറ്റി മറിക്കുന്നത് ഞാന്‍ മുന്‍ പറഞ്ഞ ബുദ്ധിജീവികളുടെ ഗണത്തിലേക്ക് വിദ്യാധരനെ കൊണ്ടെത്തിക്കുകയേ ഉള്ളൂ....

വിദ്യാധരൻ 2015-10-15 20:31:47 News
സമർഥനായ സീസറും പ്രസിദ്ധനായ ഹോമറും 
സമത്വമറ്റ സോളമൻ തുടങ്ങിയുള്ള വിജ്ഞരും 
അമർന്നു പോയി കല ചക്ര വിഭ്രമത്തിലെങ്കിലീ 
നമുക്ക് പിന്നെയെന്തുശങ്ക മാറ്റമൊന്നുമില്ലതിൽ 
ഒരിക്കലും തിരിച്ചു പിന്നെ വന്നിടാത്ത യാത്രയാ 
കരത്തിലുള്ളതൊക്കെ നാം ത്യജിക്കണം അതിർഥിയിൽ ( മേരിജോണ്‍ തോട്ടം)
ഒരു വീര്യം പോയ എഴുത്തുകാരൻ 2015-10-15 20:14:12 News
ചുണയുള്ളവന്മാരാരും  ഇല്ലേടാ ഇവിടെ വിദ്യാധരനെപ്പിടിച്ചു കെട്ടാൻ?
വിദ്യാധരൻ 2015-10-15 20:03:14 News
ഭൗതിക സുഖം മുത്തിക്കുടിക്കുന്ന അമേരിക്കൻ മലയാളികളും എഴുത്തുകാരും, അതിന്റെ ലഹരിയിൽ  പലപ്പോഴും അവർ ജനിച്ച നാടും കടന്നുപോന്ന മാർഗ്ഗങ്ങളും മറന്നു പോകാറുണ്ട്. അവരെ അതൊന്നു ഓർമ്മപ്പെടുത്താൻ വേണ്ടിയായിരിക്കും സുഗതകുമാരി 1978 ൽ അമേരിക്കയിലെ മലയാളികൾക്ക് ഒരു കത്തയച്ചത്. അന്ന് മലയാളിയുടെ സംസ്കാരം ഇത്രക്കും തരംതാണിട്ടില്ലായിരുന്നു. പിന്നീട് ഉണ്ടായ കുടിയേറ്റത്തിൽ ധാരാളം ഊത്തകൾ കടന്നു വരികയും പച്ച ഡോളറിന്റെ ബലത്തിൽ എന്തും വിലക്ക് വാങ്ങാമെന്നുള്ള ധാരണയും കടന്നു കൂടിയത്.  ബുദ്ധിയില്ലെങ്കിലും വിദ്യാഭ്യാസം ഇല്ലെങ്കിലും  ബുദ്ധിജീവിയായി അഭിനയിക്കാൻ പറ്റിയ ഒരു മേഖലയാണ് സാഹിത്യം എന്ന് അവർ തിരിച്ചറിഞ്ഞു.  അവര് തന്നെ 'ഓട്ടീര് പറ്റിക്കൽ ' പത്രം ആരംഭിക്കുകയും സാഹിത്യ മേഖല കയ്യേറ്റം ചെയ്യുകയും ചെയുതു. ഒഴുക്കുള്ള നദിയിലെ തടിപ്പുറത്ത് കയറി ഇരുന്ന തടി മുന്നൊട്ടൊഴുകാൻ കാരണം എന്ന് ചിന്തിച്ച തവളയെപ്പോലെ 'ഞാനാണ് അമേരിക്കയിലെ സാഹിത്യത്തിന്റെ പിന്നിലെ വളർച്ചക്ക് കാരണം' എന്ന് അവർ പുലമ്പാൻ തുടങ്ങി.  ജീവിതത്തിൽ നിന്ന് ആത്മാർഥയും ലാളിത്യവും നഷട്ടപെട്ട ഇവരിലേക്ക് അവരുടെ ശ്രദ്ധ തിരിച്ചുവിടാനായിരിക്കും ഒരു പക്ഷെ അന്ന് ആ കവിത എഴുതെയെതിങ്കിലും ഇന്നും അതിനു പ്രസക്തിയുണ്ട്.  സ്വന്തം ദേശത്തെ വിദേശത്തിരുന്നുകൊണ്ട് വികസനത്തിന്റെ പേരിൽ നശിപ്പിക്കാൻ ശ്രമിക്കുന്ന ഈ പുതു പണക്കാരായ കവികളും സാംസ്കാരിക നായകന്മാരും വായിക്കാൻ വേണ്ടി ഞാൻ ഇവിടെ സുഗതകുമാരിയുടെ ആ കവിത കുറിക്കട്ടെ 

അമേരിക്കയിലെ മലയാളികൾക്ക് ഒരു കത്ത് 
                  സുഗതകുമാരി 

ആഴിക്കുമപ്പുറത്തൈശ്വര്യലക്ഷിതൻ 
ആകാശചുംമ്പികൾ മിന്നുമാ ഭുമിയിൽ 
ഇമ്മലനാടിന്റെ ദാരിദ്ര്യതപ്തമാം 
നൻമടിത്തട്ട് വന്നെത്തിയ കൂട്ടരേ 
ഏതു പരിഷ്ക്കാരമോടിയിലും, നവ്യ 
ഭോഗലഹരികൾ നീട്ടും സുഖത്തിലും 
നിങ്ങൾ മുഴുകിലും, ഞാനറിയുന്നിതെ 
നിങ്ങൾതന്നുല്ലിലൊരേകാകിയാം ശിശു 
ഇന്നുമുറങ്ങാതിരിക്കുന്നു, മൂകമാ-
യിന്നും കുരുന്നു കരങ്ങൾ നീട്ടുന്നിതെ 
ഒന്നര ചുറ്റിക്കുളി കഴിഞ്ഞീറനാം 
നൻമുടിതുമ്പിൽ തുളസീദലവുമായി 
നെറ്റിയിൽ ചന്ദനം തൊട്ടു കരം കൂപ്പി 
നിൽക്കുമോരമ്മയെ തേടി നേരല്ലയോ?  (ചിലർ പറയും ഇത് ആർ എസ് എസ് ക്കാരന്റെ അമ്മയാണെന്ന് )
ചിറ്റുചൂടുള്ള ചമ്പാവരിക്കഞ്ഞിയും 
പര്പ്പടവും കണ്ണി മാങ്ങയും കിണ്ണത്തിലി-
ത്തിരിയമ്മ വിളമ്പിത്തരികിലെ -
ന്നിപ്പോഴും ഓർത്തുപോകുന്നു നേരല്ലയോ?
കാറുകൾ മുട്ടിയൊഴുകുമീ 
രാജപഥത്തിൽ പൊടുന്നനെയെന്നപോൽ 
മുന്നിൽ കുടമണി മുട്ടി കിലുങ്ങിടും 
ഖിന്നമൊരു കാളവണ്ടിയും ചെമ്മണ്ണും
തിങ്ങി നിറഞ്ഞ നടപ്പാതയും, കണ്ണ്‍ 
പൊങ്ങുന്നിടത്തൊക്കെയോമനപ്പീലികൾ 
തിങ്ങുന്ന  തെങ്ങിന്റെ പച്ച തിരകളും 
വന്നു നിറഞ്ഞുപോകുന്നു നേരല്ലയോ?
എന്നുമഴിയാത്ത കെട്ടിതു നമ്മളെ 
യൊന്നാക്കിടുന്ന മഹാസ്നേഹ ശ്രിംഖല 
ഉള്ളിന്റെ ഉള്ളിൽ  ഗൃഹാതുരത്വം പേറി -
ലല്ലിലിൽ താഴാതുയർന്ന ശിരസ്സുമായി 
തങ്ങൾക്കഭിമാതമായ പണികളിൽ 
മുങ്ങിയധ്വാനിച്ചു ബുദ്ധിയാൽ മെയ്യിനാൽ 
മായപോൽ സർവ്വ സുഖങ്ങളും നൽകുമാ 
ഡോളറിന്നൈശ്വര്യ സാമ്രാജ്യവേദിയിൽ
സ്വന്തമാം കാലിൽ നിവർന്നു നിന്നും സ്വീയ -
മന്തസ്സിയന്നും വസിക്കും സഹജരെ,
നിങ്ങളെച്ചൊല്ലിയഭിമാനമേലുമീ-
യമ്മ ദരിദ്രയാണാർത്തയാണെങ്കിലും 
മക്കൾ സുഖമായി കഴിയുന്നുവെന്നതെ 
ദുഃഖമാറ്റുന്നതീയാർദ്രമാം ജീവനിൽ 

zachariah fan 2015-10-15 16:52:55 News
I have no problem with Sugathakumari or her fights. But speaking only of parsthithi and aligning with fanatics cannot be taken lightly. Where does she stand as regards India and its democracy and freedoms? What is the biggest threat to the country? Do we want a jjihadi India?
People have different opinions about aranmula or vizhinjam. In vizhinjam, the only problem is about the compensation for those who will be displaced.
എസ്കെ 2015-10-15 13:57:44 News
ശ്രീനാരായണ ഗുരു ഈഴവരുടെ മാത്രം ഗുരുവല്ലെന്ന് ഗുരുവിന്‍റെ ജീവചരിത്രമോ കൃതികളോ വായിക്കുന്നവര്‍ക്ക് മനസ്സിലാകും. എത്ര മലയാളികള്‍ ഇതൊക്കെ വായിച്ചിട്ടുണ്ട്? 
സ്വാര്‍ത്ഥബുദ്ധികളായവര്‍ ഗുരുവിനെ അധികാരത്തിനും പണത്തിനുമായി ബുദ്ധിപൂര്‍വ്വം ഈഴവഗുരുവാക്കി ഒതുക്കി വെച്ചിരിക്കുകയാണ്.  എല്ലാ വൃത്തികേടുകളില്‍ നിന്നും അവരെ സംരക്ഷിക്കുന്ന രക്ഷോപായമാണ് ഈഴവകുലഗുരുവായ ശ്രീനാരയണ ഗുരു.  
പരേതൻ മത്തായി 2015-10-15 13:36:05 News
ഞാൻ ജീവിച്ചിരുന്നപ്പോൾ എന്നെ നിങ്ങൾ ശരിക്ക് പരിപാലിച്ചില്ല. എനിക്ക് വിശന്നപ്പോൾ 'ഷട്ടപ്പ്' പറഞ്ഞു., ഒടുവിൽ നിങ്ങൾ എന്നെ വൃദ്ധ സദനത്തിൽ കൊണ്ടാക്കി. ഞാൻ നിങ്ങൾക്കൊരു ഭാരമായി തീർന്നു. ഒരു കാര്യം നിങ്ങൾ മനസിലാക്കണം അന്ന് നിങ്ങളെന്നെ ചത്തെന്നു പറഞ്ഞു അടക്കിയപ്പോൾ ഞാൻ ശരിക്കും ചട്ടിട്ടില്ലായിരുന്നു. എഴുന്നേറ്റു ഓടണം എന്ന് തോന്നിയതാണ് പക്ഷെ നിങ്ങൾ എന്റെ പദങ്ങളെ തുണി കഷണം കൊണ്ട് കൂട്ടി കെട്ടി, മിണ്ടാതിരിക്കാൻ എന്റെ താടിയെ തലയുമായി കൂട്ടി കെട്ടി. കേൾക്കതിരിക്കാൻ എന്റെ ചെവിയിൽ പഞ്ഞി കുത്തി തിരുകി.  എന്തിനു പറയുന്നു എന്റെ ദുർബലമായ ശ്വാസോച്ചാസം കേള്ക്കാതിരിക്കാൻ മൂക്കിലും പഞ്ഞി കേറ്റി. പക്ഷെ എന്റെ മക്കളും അച്ചന്മാരും അടക്കം പറഞ്ഞ പച്ച കള്ളം മുഴുവൻ ഞാൻ കേട്ടിരുന്നു;  അന്ന് എഴുനേറ്റിരുന്നു അത് വിളിച്ചു പറയാൻ അവസരം തരാതെ നിങ്ങളെന്നെ എത്ര പെട്ടെന്നാണ് ആഴം ഉള്ള കുഴിയിൽ ഇറക്കി മണ്ണിട്ട്‌ മൂടി വലിയ സിമിന്റ് സ്ലാബ് കേറ്റി വച്ചത്.ഞാൻ  ജീവിച്ചിരുന്നപ്പോൾ എന്നെ ഒരിക്കൽ പോലും കാണാൻ വരാത്ത അച്ഛൻ പച്ച കള്ളം വിളിച്ചു പറയുന്നത് കേട്ടപ്പോൾ ശരിക്കും എനിക്ക് മരിച്ചാൽ മതിയെന്ന് തോന്നിയതാണ്.  ഞാൻ മലയാളി അസോസിയേഷന്റെ പ്രസിടണ്ടായിരുന്നപ്പോൾ എനിക്കിട്ടു പാരപണിഞ്ഞവന്മാർ പറഞ്ഞതു 'എന്റെ മരണം മലയാളി സമൂഹത്തിനു ഒരു തീരാ നഷ്ടം മെന്നും എന്റെ മരണ വാർത്ത കേട്ട് അവന്മാർ ഞെട്ടി എന്നുമാണ്"  ഭയങ്കരം ! ഭയങ്കരം.  എന്റെ പ്രിയ ഇ-മലയാളി വായനക്കാരെ നിങ്ങൾ സൂക്ഷിക്കണ്ട രണ്ടു ദുഷിച്ച വര്ഗ്ഗമാണ് അച്ചന്മാരും മലയാളി സംഘടനകളും  കൂടാതെ സാഹിത്യ കാരന്മാരും.  ഒരിക്കൽ എന്തോ പണപ്പിരിവിനു ചെന്നപ്പോൾ നിങ്ങളുടെ നാട്ടിലെ അറിയപ്പെടുന്ന ഒരു സാഹിത്യകാരൻ പറഞ്ഞത് ' അയാൾക്ക് എന്തുകൊണ്ട് ഞാൻ പ്രസിടെണ്ടായിരുന്ന സാഹിത്യ സംഘടന അവാർഡും പോന്നടെം നല്കാതിരുന്നതെന്ന്. ഞാൻ പറഞ്ഞു ഞാൻ അയാളുടെ ഒരു കഥപോലും വായിച്ചിട്ടില്ല എന്ന് .  അപ്പോൾ അയാൾ പറഞ്ഞു അമേരിക്കയിലെ എത്ര എഴുത്തുകാരാണ് ശരിക്കും എന്തെങ്കിലും എഴുതി സമ്മാനം വാങ്ങിയിട്ടുള്ളതെന്ന്.  അവനും വന്നു നിന്ന് എന്റെ ദേഹ വിയോഗത്തിൽ ഞെട്ടൽ രേഖ പ്പെടുത്തുകയും ' സമയമാം രഥത്തിൽ എന്ന ഗാനം അവനെഴുതിയ കവിതയാണെന്ന് പറഞ്ഞു പാടുന്നത് കേട്ട്.  എഴുന്നേറ്റു വന്നു ഇവനെ ഒക്കെ തട്ടിയിട്ടു ശരിക്കും മരിക്കണം എന്ന് തോന്നിയതാണ് . എന്ത് ചെയ്യാം എന്റെ മക്കളും നാട്ടുകാരും അടക്കം എനിക്ക് അനങ്ങാൻ വയ്യാത്തപോലെ ആക്കി കളഞ്ഞില്ലേ.  കോരസൻ വറുഗീസ് എഴുതിയതിൽ സത്യം ഉണ്ട്  അത് നിങ്ങൾ മനസിലാക്കി ദൂരെ മാറി നിന്നില്ലെങ്കിൽ എന്റെ ഗതി നിങ്ങൾക്കും ഉണ്ടാകും അവർ നിങ്ങളെ കൊല്ലാ കൊല ചെയ്യുതു മോക്കിലും വായിലും ഒക്കെ പഞ്ഞികേറ്റി പറഞ്ഞയക്കും.  ഭൂമിയെപ്പോലെ മനോഹരമായ ഒരു സ്ഥലം വേറെയില്ല .  കഴിയുമെങ്കിൽ രാഷ്ട്രീയക്കാരു , മതം മലയാള സാഹിത്യക്കാര് ഇവരെ ഒഴിവാക്കി ജീവിക്കാൻ പഠിക്കുക . അല്ലെങ്കിൽ എന്നെപ്പോലെ അകാല ചരമം തീർച്ച 

വിദ്യാധരൻ 2015-10-15 11:20:23 News
നിഷ്പക്ഷൻ പറഞ്ഞതുപോലെ ആരു പറഞ്ഞു എന്ന് നോക്കാതെ എന്ത് പറഞ്ഞു എന്നതിന്റെ അടിസ്ഥാനത്തിൽ, അല്ലെങ്കിൽ അതിന്റെ പിന്നിലെ ആന്തരോദ്ദേശ്യം എന്താണെന്നു മനസിലാക്കാൻ ശ്രമിക്കാം.  സായിപ്പിനെ കാണുമ്പോൾ കവാത്ത് മറക്കുന്നു എന്ന് പറയുന്നതുപോലെ 'തലയെടുപ്പുള്ള' സാഹിത്യകാരന്മാരെ കാണുമ്പൊൾ ചിന്തിക്കാനുള്ള കഴിവ് നഷ്ടപ്പെടാതെ, അചഞ്ചലമായ നമ്മുളുടെ വിശ്വാസങ്ങളിൽ അടിയുറച്ചു നിന്ന് പ്രകൃതിയുടെയും മനുഷ്യ സംസ്കാരത്തിന്റെയും കാവൽക്കാർ ആയിരിക്കേണ്ട, നിങ്ങൾ പറയുന്ന,  ഈ 'തലയെടുപ്പുള്ള നിരുത്തരവാദികൾ നടത്തുന്ന പ്രസ്താവനകളെ വില ഇരുത്താം.  പ്രകൃതി, മനുഷ്യൻ മറ്റു ജീവജാലങ്ങളും അടങ്ങിയ ഈ പ്രപഞ്ചത്തിൽ നിന്നാണ് സാഹിത്യം പിറക്കുന്നത്‌.  പ്രകൃതിക്കുണ്ടാകുന്ന നാശം,  മനുഷ്യന്റെ നിലനില്പ്പിനെ ഇളക്കുന്ന ചെയ്തികൾ, ജീവജാലങ്ങൾക്കുണ്ടാകുന്ന നാശം എല്ലാം തന്നെ ഒരു സാഹിത്യകാരന്റെയും, കവിയുടെയും നാശം തന്നെയാണ്. പ്രകൃതിയുടെ ആത്മാവ് തെങ്ങിയാൽ, മനുഷ്യന്റെ ആത്മാവ് തേങ്ങിയാൽ,  ഒരു മൃഗത്തിന്റെ ആത്മാവ് തെങ്ങിയാൽ ഒരു സാഹിത്യകാരനും കവിക്കും ആ തേങ്ങലുകൾ കേൾക്കാൻ കഴിയും.   കേരളത്തിലെ ജനങ്ങൾക്കും അവിടുത്തെ നേതാക്കൾക്കും പ്രകൃതിയോ അതിന്റെ നാശമോ ഒന്നും പ്രശനമല്ല.  മാലിന്യ കൂമ്പാരത്തിൽ കേരളം ഭാരത്തത്തിന്റെ ഭൂപടത്തിൽ നിന്ന് മാഞ്ഞുപോയാലും അതും അവർക്ക് പ്രശ്നമല്ല.  സുഗതകുമാരിയിൽ ഞാൻ ഒരു പ്രകൃതി സ്നേഹിയെ, മനുഷ്യ സ്നേഹിയെ ജീവജാലങ്ങളെ സ്നേഹിക്കുന്ന ഒരു കവയിത്രിയെ കാണുന്നു എന്നാൽ സക്കറിയാ ധൈര്യം ചോർന്നു പഴയ തല എടുപ്പുന്റേയും പ്രതാപത്തിന്റേയും തണലിൽ നിന്ന്, ചില സാഹിത്യ കീടങ്ങളുടെ കൂടെ ചേർന്ന് എന്തൊക്കൊയൊ വിഡ്ഢിത്വം പുലമ്പുന്നു.  സുഗതകുമാരിയുടെ ശബ്ദത്തിൽ ഇന്ന് ആഗോളതലത്തിൽ ഈ പ്രപഞ്ചത്തിനു സംഭവിച്ചുകൊണ്ടിരിക്കുന്ന നാശത്തെയും, വരാൻ പോകുന്ന തലമുറ നേരിടേണ്ട ദുരന്തത്തെയും കുറിച്ചുള്ള ആകുലതയുടെ തേങ്ങലുകളും ഉത്‌ക്കണ്ഡയും കേൾക്കുന്നു .
bijuny 2015-10-15 10:52:33 News
Dear fan, please find out along WITH whom Sugatha Kumari is fighting AGAINST the Vizinjam project? She is supporting the priests and bishops and the majority Xtian coastal community against this so called BJP supported Vizinjam project. So please don't say she is vargeeya vadi , because she is figthing to preserve the nature and Aranmula
John Varghese 2015-10-15 10:25:43 News
സാഹിത്യകാരന്മാർക്കു പുരസ്കാര ഭ്രമം കൂടുമ്പോൾ അതിന്റെ ലക്ഷണം അവർക്ക് സാമൂഹ്യ പ്രതിബദ്ധതയും കടപ്പാടും ഒക്കെ നഷ്ടപ്പെട്ട് ഭൗതിക വസ്തുക്കളോട് ഭ്രമം കൂടുന്നു എന്നാണു.  ആ പ്രവണത സാഹിത്യ പ്രസ്ഥാനത്തെ നശിപ്പിക്കും.  ശ്രീ. വിദ്യാധരന്റെ നിരീക്ഷണങ്ങൾ കഴമ്പുള്ളതാണ്.  ഇന്നത്തെ പല എഴുത്തുകാരും ചെറിയ ഒരു കാറ്റടിച്ചാൽ ആടുന്നവരാണ്. അത്തരക്കാർ സമൂഹത്തിന്റെ അപകടകരമായ പോക്കിന്റെ വേഗത കൂട്ടുന്നവരാണ്.  അത്തരക്കാരാായവരുടെ ഒരു സങ്കേതമാണ് അമേരിക്ക.  സക്കറിയായെപോലുള്ളവർ ഇവരുമായി കൂട്ടുകെട്ടുന്നത് ശരിയല്ല.  ഇത്തിരി ദൂരം ഇടുന്നത് നല്ലതാണു.  'വളവിൽ തിരിവ് അപകടം പതിയിരിക്കുന്നു' എന്ന ചൂണ്ടു പലക ഈ സന്ദർഭത്തിലും കൊണ്ട് നാട്ടാം.  കേരളത്തിൽ നിന്ന് അമേരിക്കയിലേക്ക് സന്ദർശനത്തിന് വരുന്ന സാഹിത്യ കാർന്മാർക്കു വായിക്കാൻ 
zachariah fan 2015-10-15 10:07:18 News
സുഗതകുമാരി പറയുന്നു അറന്മുള വലിയ ദ്രോഹമാണെന്നു. സക്കറിയ പറയുന്നു ആവശ്യമെന്നു. ആരെ വിശ്വസിക്കണം? രണ്ടാളും തലയെടുപ്പുള്ള സാഹിത്യകാരന്മാര്‍. ഓരോരുത്തര്‍ക്കും ഓരോ വിശ്വാസം. ആറന്മുളക്കെതിരെ സുഗതകുമാരി ആരുടെ കൂടെയാണു കൂടിയത്? ഇന്ത്യയെ, ഇന്ത്യ അല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന ഭീകര ശക്തികളുടെ കൂടെ. അതില്‍ നിന്നു നമുക്കു പലതും മനസിലാക്കാം. ചില്ലുമേടയിലിരുന്നാണു അവര്‍ പരിസ്ഥിതിയെപറ്റി പറയുന്നത്. ഇടുക്കിയിലും വയനാട്ടിലുമുള്ള പട്ടിണിപ്പാവങ്ങളെ കണ്ടാല്‍ അങ്ങനെ പറയില്ല. അവിടെയൊക്കെ സമ്പന്നരാണെന്നും കുടിയേറ്റം എന്തോ ദുരുദ്ദേശത്തൊടെയായിരുന്നുവെന്നുമുള്ള തെറ്റിദ്ധാരണകളില്‍ നിന്നുള്ള എതിര്‍പ്പ്. കേരലത്തിലെ എറ്റവും ദരിദ്ര ജില്ലകളാണു ഇതു രണ്ടും. എന്തായാലും പരിസ്ഥിതിയെപറ്റി പറയും മുന്‍പ് ഇന്ത്യയെപറ്റി പറയാന്‍ സമയമായി. മതത്തിന്റെ വ്രുത്തികെട്ട വേലിക്കെട്ടുകള്‍ ഇന്ത്യയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്ന കരാള ശക്തികള്‍ക്കെതിരെ അവര്‍ മിണ്ടട്ടെ. അപ്പോള്‍ അവര്‍ എവിടെ നില്‍ക്കുന്നു എന്നു മനസിലാക്കാം. അതു പറയാതെ പരിസ്ഥിതിയെപറ്റി മാത്രം പറഞ്ഞാല്‍ അവരെ മുഖവിലക്കെടുക്കാന്‍ വിഷമമാകും അതു പോലെ തന്നെ വിമാനത്താവളം വന്നാല്‍ പൈത്രുകം പോകും എന്നത് ഒരു കൂട്ടരുടെ ധാരണ മാത്രം. 700 ഏക്കര്‍ ഭൂമിയിലാനോ പൈത്രുകം? ഇതൊരു വിശ്വാസം മാത്രം.
വിദ്യാധരൻ 2015-10-15 07:52:14 News

'അങ്കണത്തൈമാവിൽ നിന്നാദ്യത്തെപ്പഴം വീഴ്കെ 

അമ്മതൻ നേതൃത്തിൽ നിന്നുതിർന്നു ചുടകണ്ണീർ 

നാലുമാസത്തിൻ മുമ്പിലേറെനാൾ കൊതിച്ചിട്ടി 

ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ

അമ്മതൻ മണികുട്ടൻ പൂത്തിരി കത്തിച്ചപോ-

ലമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തി 

ചോദിച്ചു മാതാവപ്പോൾ "ഉണ്ണികൾ വിരിഞ്ഞ പൂ-

വൊടിച്ചു കളഞ്ഞല്ലോ കുസൃതിക്കുരുന്നെ നീ ?'

'മാങ്കനി, വീഴുന്നേരമോടിച്ചെന്നെടുക്കെണ്ടോൻ 

പൂങ്കുല തല്ലുന്നത് തല്ലു കൊള്ളാഞ്ഞിട്ടല്ലേ ?'

പൈതലിൽ ഭാവം മാറി വദനാംബുജം വാടി 

കൈതവം കാണാക്കണ്ണു കണ്ണുനീർ തടാകമായി 

'മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നില്ലന്ന'വൻ

മാണ്പെഴും മലർക്കുലയെറിഞ്ഞു വെറുംമണ്ണിൽ 

വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ 

ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ '

തുംഗമാം മീനച്ചൂടാൽ ത്തൈമാവിൻ മരതക -

ക്കിങ്ങിണി സൗഗാന്ധിക സ്വർണ്ണമായിത്തീരുംമുമ്പേ 

മാങ്കനിവീഴുന്നത് കാത്തു നില്ക്കാതെ മാതാവിന്റെ 

പൂങ്കുയിൽ കൂടുവിട്ടു പരലോകത്തേക്കു പൂകി "

വിദ്യാധരൻ 2015-10-15 07:25:32 News
എന്തോ  തെറ്റ്ധാരണകൊണ്ടും ഇഷ്ടക്കേടുകൊണ്ടും   ഞാൻ എന്തൊക്കൊയോ  സക്കറിയാ എന്ന എഴുത്തുകാരാനെക്കുറിച്ച് വിളിച്ചു പറയുന്നു എന്ന് വായനക്കാരനും നിഷ്പക്ഷനും പറയുന്നു.  സക്കറിയായെക്കുറിച്ച് പ്രത്യേക ഇഷ്ടം തോന്നാൻ തക്കവണ്ണം, ക്യാനഡായിലെ മലയാള സാഹിത്യകാരനെപ്പോലെ തോളത്തു കയ്യ് ഇട്ടും അമേരിക്കയിലെ ചില സാഹിത്യകാരന്മാരെപ്പോലെ മദ്യ ബന്ധങ്ങൾ ഒന്നും എനിക്കില്ല.  ഒരെഴുത്തുകാരൻ എന്ന നിലയിലും യാഥാസ്ഥിതിക വിശ്വസങ്ങളെ പൊളിച്ചു ഇളക്കി പുരോഹിത വർഗ്ഗത്തിന്റ്റ് ളോഹയും ആൾദൈവത്തിന്റെ (പേര് എഴുതാൻ ധൈര്യം ഇല്ലഞ്ഞിട്ടല്ല അതെഴുതിയാൽ ഒരു പക്ഷെ പത്രാതിപർ ഇടുമോ എന്നുള്ള സംശയംകൊണ്ടാണ് ) മുഖം മൂടി വലിച്ചുകീറാൻ ധൈര്യം കാണിച്ച വ്യക്തി എന്ന നിലക്കും എനിക്ക് അദ്ദേഹത്തോട് മതിപ്പുണ്ടായിരുന്നു.   വായനക്കാരൻ പറയുന്നതുപോലെ ഈ സാഹിത്യകാരനെക്കുരിച്ചുള്ള എന്റെ  തെറ്റ് ധാരണ തുടങ്ങിയത് അദ്ദേഹത്തിൻറെ , ആറുമുള വിമാന താവളം ആ നാടിന്റെ വികസനത്തിന് അത്യാവശ്യം ആണെന്നുള്ള മുറവിളിയോട് കൂടിയാണ്.  സുഗതകുമാരി എന്ന കവയിത്രിയുടെ കവിതകളെ അനുധാവനം ചെയ്യുന്നവർക്കറിയാം പ്രകൃതിയെ സംരക്ഷിക്കണം എന്നുള്ള അവരുടെ വാദം ഇന്നോ ഇന്നലെയോ തുടങ്ങിയ്തല്ലന്നു. അത് സക്കറിയായിക്കും അറിയാം.  ആറുമുള വിമാനത്താവളം എന്ന ആശയം, അമേരിക്ക, ഗൾഫു തുടങ്ങി വിദേശത്തു താമസിക്കുന്ന ഒരു കൂട്ടരുടെ മുൻപിൻ ചിന്ത ഇല്ലാത്തെ സ്വാർത്ഥ താത്‌പര്യത്തിന്റെ വിത്താണ്.  ആറുമുള , ലോകം എമ്പാടും ബലാൽസംഗം ചെയ്യപ്പെടുന്ന പ്രകൃതിയുടെ കേരളത്തിലെ പ്രതീകവും.  മണൽ വാരിയും, പ്ലാസ്റ്റിക്ക് കൂടുകൾ വലിച്ചെറിഞ്ഞും ഭക്തിയുടെ പേരിലും പമ്പ, ഗംഗാ തുടങ്ങിയ പുണ്യനദികൾ മലീമസമാക്കിയപ്പോൾ അധർമ്മത്തിനും അനീതിക്കും എതിരെ പോരാടിയിരുന്ന ഈ ആദൃശ ധീരരായ ഏഴുത്തുകാരൻ  എവിടെയായിരുന്നു?   കുറെ കവിതയും കഥയും എഴുതി പുരസ്കാരം വാങ്ങിയും കുറെനാളത്തേക്ക് സാഹിത്യകാരനായോ സാഹിത്യക്കരിയായോ വിളങ്ങിയെന്നിരിക്കും. പക്ഷെ പ്രബുദ്ധരായ വായനക്കാരന്റെ മനസ്സിൽ സ്ഥാനം നേടണമെങ്കിൽ അത് ആ എഴുത്തുകാരന്റെ അചപലമായ ജീവിതത്തോടുള്ള കാഴച്ച്പ്പടിനെ ആശ്രയിച്ചിരിക്കും.
'മല ഇളകിലും മഹാജനനാം മനമിളക' എന്നാണല്ലോ ആപ്തവാക്ക്യം.  പക്ഷെ എന്ത് ചെയ്യാം സാഹിത്യവൃത്തിയിൽ യാതൊരു തത്വദീക്ഷയും ഇല്ലാത്ത അമേരിക്കയിലെ ചില എഴുത്തുകാരുടെ കയ്യിലെ ചട്ടുകം  സക്കറിയായെപോലുള്ളവർ തരം താഴുന്നത് കാണുമ്പോൾ വളരെ ദുഖം തോന്നുന്നു. ഞാൻ എതിർക്കുന്നത്  സക്കറിയ എന്ന വ്യക്തിയെ അല്ല. ധീരനായ ഒരെഴുത്തുകാരൻ,  കണ്ണാടികൂടുകളിൽ ഇരുന്നു മദ്യലഹരിയിൽ സാഹിത്യ വൃത്തി നടത്തുന്ന ഒരു പറ്റം പൊങ്ങച്ചക്കാരുടെ കയ്യിലെ കാലാൾപ്പാവയായി തീരുന്നത് കാണുമ്പോൾ ഉണ്ടാകുന്ന സഹതാപമാണ്.  

'സ്നേഹിക്കയില്ല ഞാൻ നോവും എൻ ആത്മാവിനെ 
സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും'  എന്ന വയലാറിന്റെ കവിത മനസ്സിന് ചാഞ്ചാട്ടം ഉണ്ടാകുമ്പോൾ സക്കറിയായും അദ്ദേഹത്തെ വഴിപിഴപ്പിക്കാൻ ശ്രമിക്കുന്നവരും മദ്യം കഴിക്കാതെ ഉരുവിടെണ്ടാതാണ്.   
നിഷ്പക്ഷന്‍ 2015-10-14 20:00:48 News
സക്കറിയ പറഞ്ഞതിനോട് യോജിക്കുന്നു. വിദ്യാധരന് പണ്ടേ ചിലരോടൊക്കെ ഇഷ്ടക്കേടാണ്... ആരു പറഞ്ഞു എന്ന് നോക്കാതെ എന്ത് പറഞ്ഞു എന്ന് നോക്കി പ്രതികരിക്കൂ....