വിദ്യാധരൻ 2015-07-22 13:44:04 News
അതെ സംഗീത സ്നേഹി ഞാനും ഒരു സാധാരണക്കാരനാണ്.  പണ്ട് നാട്ടിലെ ഓല തീയേറ്ററിൽ തറ ടിക്കെറ്റ് എടുത്തിരുന്നു സിനിമ കാണുമ്പോൾ നായകൻ വില്ലനിട്ട് ഇടിക്കുമ്പോൾ കൈ ചുരുട്ടി രണ്ടൊച്ച വയ്ക്കുമായിരുന്നു.. എന്നാൽ കാലം ഇന്ന് വല്ലാതെ മനസ്സിലും ശരീരത്തിലും മാറ്റം വരുത്തിയിരിക്കുന്നു.  കമിതാക്കൾ പരസ്പരം കത്തിയുമായി ആഞ്ഞടുക്കുമ്പോൾ അവരുടെ കൈ കളിൽ റോസാ പുഷ്പം ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നത്, അവർക്ക് നഷ്ടംമാകാൻ പോകുന്ന അവരുടെ ജീവിതത്തെ ഓർത്താണ്.  കാമത്തിനു കണ്ണ് മാത്രമല്ല, ചെവിയില്ല, ചിന്തികാനുള്ള മനസ്സുമില്ല.  
Mohan Parakovil 2015-07-22 13:37:51 News
ശ്രീ വാസുദേവ് - ഏത് നിരൂപകനാണ് അവാർഡ് കിട്ടിയത്. പേരു വെളിപ്പെടുത്തുന്നതിൽ കുഴപ്പമില്ലല്ലോ? അമേരിക്കൻ മലയാള സാഹിത്യം എവിടെ എത്തി നില്ക്കുന്നു. ഇ മലയാളിയിൽ നിറഞ്ഞ നില്ക്കുന്നത് അവിടത്തെ എഴുത്തുകാരണല്ലോ. വിചാരവേദി എഴുത്തുകാരെ ആദരിക്കുന്ന വിവരം അനുമോദ നാര്ഹം തന്നെ.
നാരദർ 2015-07-22 13:19:32 News
അന്തപ്പനും അന്ത്രയോസിനും പണികൊടുക്കാൻ പിന്നേം പിന്നേം ഇറങ്ങി വരുന്നുണ്ട് ഒരോരത്തരു !
Sangeetha snehi 2015-07-22 12:59:45 News
സാധാരണ പ്രണയങ്ങളിൽ ആണ് റോസാ പുഷ്പം "അത്യു ല്പാദന ശേഷി" ഉള്ള വിത്തുകളിൽ "കത്തി" തന്നെ വേണം വിദ്യധരാ 
ഞങ്ങൾ സാധാരണ വായനക്കാരുടെ പ്രതികരണം .....പാവം വായനക്കാരൻ
Benoy Chethicot 2015-07-22 12:53:23 News
anti-BJP, let me clarify what I wrote. I never said that India is going to beat China. What I said was that the GDP growth rate of India is going to overtake China. And that has already happened. If you look at information provided by the World Bank, you will see that China's growth rate for the year 2015 is 7.1%, while India's is 7.5%. Why I have a positive openion about Mr. Modi's administration is because, in 2013 India's GDP growth rate was a mere 6.9% while China's was 7.9%. Mr. Modi in less than 2 years made tremendous improvements to Indian economy. So, it is not daydreaming. It is a fact. Even though you are not a fan of BJP, you have to accept the truth.
Sangeethasnehi 2015-07-22 12:17:21 News
"അത്യുല്പാദന ശേഷിയുള്ള പ്രണയം !!!" അപാരം !!!
GEORGE V 2015-07-22 10:58:17 News
ശ്രീ വിദ്യാധരൻ, താങ്കളോട് പൂർണമായും യോജിക്കുന്നു. നാടൻ ഭാഷയിൽ പറഞ്ഞാൽ എനിക്ക് അത്രയ്ക്ക് അങ്ങ് പോയില്ല. നന്ദി.
ജോണി കുട്ടി 2015-07-22 10:36:08 News
പഴയ നിയമത്തിൽ DOCTORATE, ചിരി വരുന്നു. സത്യവേദ പുസ്തകം എന്നാണ് അതിന്റെ പുറം ചട്ടയിൽ കൊത്തിവച്ചിരിക്കുന്നത്. ഉള്ളതോ മുഴുവൻ ഒരിക്കലും സത്യം ആവാൻ ഇടയില്ലാത്ത കാര്യഗളും. ഇയിടെ ആയി ഈ സാദനം ഞാൻ വായിക്കാറില്ല. അതിൽ ദൈവം എന്നൊരു കഥാപാത്രം (വിശ്വാസികൾ ക്ഷമിക്കുക) ഉണ്ട്. ഒരു ദൈവത്തിനു ഇതുപോലെ ക്രൂരൻ ആവാൻ എങ്ങിനെ സാധിക്കുന്നു. അങ്ങിനെ ഉള്ള ഒരു ശക്തിയെ ദൈവം എന്ന് വിളിക്കാമോ. വളരെ ചുരുക്കം സ്ഥലത്ത് മാത്രമേ ഒരു ദൈവത്തിന്റെ എന്ന് നാം പ്രതീക്ഷിക്കുന്ന സ്വഭാവം കാണാൻ സാദിക്കുകയുളൂ. കൊല്ലുക കൊല്ലിക്കുക അതാണ് മൂപ്പരുടെ ഒരു വിനോദം. അതല്ലാം വിശദമായി എഴുതാൻ നൂറു കണക്കിന് പേജുകൾ വേണം. ഈ നൂറ്റാണ്ടിലും ഇതെല്ലാം വിശ്വസിച്ചു ഡിഗ്രിയും DOCTORATE ഉം എടുക്കുന്നതിൽ ആണ് മനുഷ്യൻ എത്രത്തോളം ബുദ്ധി ശൂന്യൻ ആണ് എന്ന് തോന്നി പോകുന്നത്. ഇതെഴുതിയത് കൊണ്ട് ഞാൻ RSS BJP ആണ് എന്ന് ചില കമന്റ് എഴുത്ത്കാര് കരുതേണ്ട, അത്യാവശ്യം സണ്‍‌ഡേ സ്കൂൾ (ഞങ്ങളുടെ സഭയിൽ 4 ക്ലാസ് പാസ് ആവണം പെണ്ണ് കെട്ടാൻ എന്ന് ഒരു അലിഹിത നിയമം ഉണ്ടായിരുന്നു) എല്ലാം പഠിച്ചു പഴയ നിയമം പല ആവർത്തി വായിച്ചതിന്റെ വെളിച്ചത്തിൽ ആണ് ഇത്രയും കുറിക്കേണ്ടി വന്നത്
വിദ്യാധരൻ 2015-07-22 10:16:34 News
വടെക്കെ ഇന്ത്യയുടെ പലഭാഗങ്ങളിലും പെണ്‍കുട്ടികളുടെ ജനനം ശാപം ആയിട്ടാണ് കാണുന്നത് അതിന്റെ ഫലമായി പല പെണ്‍കുട്ടികളും വീട്ടുകാരാൽ കുല ചെയ്യപ്പെട്ടിട്ടും അത് തടയാൻ ഭാരതത്തിലെ നിയമ നിർമ്മാക്കൾക്കോ ജീവന്റെ കാവല്ക്കാരെന്നു അവകാശപ്പെടുന്ന മത നേതാക്കൾക്കോ ഒന്നും ചെയ്യാൻ കഴിയുന്നില്ല.  ഏറ്റവും എളുപ്പം ചെയ്യാവുന്നത് ഭ്രൂണത്തിൽ രൂപം കൊണ്ട്കൊണ്ടിരിക്കുന്ന മനുഷ്യനെ കുറിച്ച് പറയുന്നതല്ലേ. ഇതൊക്കെ മനസിലാക്കിയായിരിക്കും യേശു പണ്ട് ചോതിച്ചത് , എന്താണ് എളുപ്പം ; നീ പാപം ചെയ്യെരുതെന്നു പറയുന്നതോ എഴുന്നേറ്റു നടക്ക എന്ന് പറയുന്നതോ?  മാർ ആലെഞ്ചേരിക്ക് ഒരു പക്ഷേ ഭ്രൂണ ഹത്യേ എതിർക്കുന്നതായിരിക്കും എളുപ്പം .
വിദ്യാധരൻ 2015-07-22 10:00:49 News
പന്നികുട്ടികൾ പോലെ വളരുന്ന സംഘടനകൾ, അവിടെ സ്ഥാനമാനങ്ങൾക്ക്‌ വേണ്ടി മത്സരിക്കുന്നവർ, ഇത്തരം സംഘടനകളിലൂടെ തങ്ങളുടെ സ്ഥാപിത താത്പര്യങ്ങളെ വളർത്താൻ ശ്രമിക്കുന്നവർ ഇവെരെല്ലാം ഒരു തരത്തിൽ സമൂഹത്തിലെ മാലിന്യം തന്നെയാണ്. അതുപോലെ അവരുടെ സ്വഭാവവും നായിക്കളുടെ സ്വഭാവം പോലെയാണ്.  എന്തായാലും കമന്റ് എഴുതുന്നവർ ഏകോപിച്ചു നടത്തുന്ന ഈ ആക്രമണത്തിനു രണ്ടു ഗുണങ്ങൾ ഉണ്ട്. ഒന്ന് കേരളത്തിന്റെ മാലിന്യത്തിലേക്കും  രണ്ടാമതായി അത് നാടു  നീളെ നടന്നു വിതറുന്ന, സംസ്ക്കാര  സമ്പന്നരായ കേരള ജനതയുടെ തേച്ചു മിനുക്കിയ വസ്ത്രങ്ങളുടെ അടിയിൽ ഒളിച്ചിരിക്കുന്ന മലീമസമായ ചിന്തകളിലേക്കും വെളിച്ചം വീശുന്നു എന്നുള്ളതാണ്.  ആണ്ട്രൂസ് പറഞ്ഞതുപോലെ, ഒരു കാലത്ത് വൃത്തിയുടെ കാര്യത്തിൽ പേരുകേട്ട കേരളം ഇന്ന്, ശുചിത്വമില്ലായ്മയുടെ തറവാടായി മാറിയിട്ടുണ്ട്.  അതിന്റെ ഏറ്റവും വലിയ തെളിവാണ്. 'നമ്മുടെ വീടിന്റെ മുറ്റം വൃത്തിയാക്കിയിട്ടാൽ നമ്മളുടെ  നാട് വൃത്തിയുള്ളതായിരിക്കും'  ഗാന്ധിജി പറഞ്ഞപ്പോൾ അദ്ദേഹം വിചാരിച്ചില്ല കേരളത്തിലെ അഭ്യസ്തവിദ്യരായ ജനത അവന്റെ മാലിന്യങ്ങൾ അയൽവക്കക്കാരന്റെ പറമ്പിൽ കൊണ്ടെറിയുമെന്ന്.  ഒരു വെടിക്ക് രണ്ടു പക്ഷി എന്നപോലെ, സരസരായ ഒരു കൂട്ടം അഭിപ്രായ തൊഴിലാളികൾ അയച്ചുകൊണ്ടിരിക്കുന്ന ഈ പരിഹാസ ശരങ്ങളെ ഞാൻ ഒരിക്കലും മാലിന്യ കൂമ്പാരം എന്ന് വിളിക്കില്ല ജോർജ്ജെ .  വിപരീത പ്രയോഗങ്ങൾ ചിലപ്പോൾ മനുഷ്യന്റെ ബോധത്തിലേക്ക്‌ തറച്ചു കയറും. അത് തന്നെയാണ് ശ്രീ മോഹൻലാലും ഈ ലേഖനത്തിന്റെ തലക്കെട്ടിലൂടെ ഉദ്ദേശ്യച്ചെതെന്ന് ഞാൻ വിശ്വസിക്കുന്നു.  മറ്റുള്ളവർ സദ്യ കയ്യുപ്പുള്ളതാണെന്ന് പറഞ്ഞെഴുന്നേറ്റപ്പോൾ അടിയന് പഞ്ചസാരയുടെ ക്യ്യിപ്പ് ഇഷ്ടമാണെന്ന് പറഞ്ഞ കുഞ്ചൻ നമ്പ്യാരുടെ ഔചിത്ത്യ ബോധത്തെ മനസിലാക്കാനുള്ള കഴിവ് ഉണ്ടായിരുന്ന ഒരു കാലം കേരളത്തിൽ നിലനിന്നിരുന്നു.  എന്നാൽ ഈ നൂറ്റാണ്ടിൽ അത് 'ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം ' എന്ന അവസ്ഥയിൽ ആയിട്ടുണ്ട്‌.  മാല്യന്യ കുമ്പാരങ്ങൾ കൂടിയാലോ, അത് നായിക്കൾ കടിച്ചു ചുറ്റുപാടുകൾ നശിചാലോ ,എലി പണി, തക്കാളി പണി ഡെങ്കി പനി വന്നാലോ ഇതൊന്നും എന്നെ ബാധിക്കില്ല സ്വന്തം കാര്യം സിന്താബാദ്‌  വിളിക്കുന്ന ഒരു സമൂഹം ആയിട്ടുണ്ട്‌ ലോകം എമ്പാടും ഉള്ള മലയാളി സമൂഹം. അതിന്റെ ഒരു പ്രതിഫലനമല്ലേ ജോർജ്ജെ ഒരു പക്ഷെ ഈ കമന്റുകളിൽ കാണുന്നത് ?   

Joy John 2015-07-22 09:07:05 News
Hearty Congratulation on your Success in the Examination!
Congratulation Rev: Fr. Filx Yohannan
FOMN 2015-07-22 09:04:31 News
FOMN { Federation of Malayalee Naykal}
പ്രിയ നായ്‌ പ്രേമികളെ ! വളരെ സങ്കടത്തോടെ ആണ്  ഈ പ്രസ്താവന നടത്ത്ഹുന്നത് . വളരെ കാലം ഞങ്ങള്‍ക്ക് വേണ്ടി കുരച്ച പ്രിയ രജനിയെ  പുരം തള്ളി . ഒരു  ട്രുസ്ടി  ബോര്‍ഡ് ചെയര്‍മാനോ  വഇയിസ്  പ്രസിടന്ടോ  എങ്കിലും  നല്‍കാതെ  സുപ്പെര്‍ സ്റ്റാര്‍ നേ  കണ്ടപ്പോള്‍  നന്ദി  ഇല്ലാത്ത നായ്‌ കല്‍ ആയി  നിങ്ങള്‍ FONANA  ഉണ്ടാക്കി. അതിനാല്‍ ഞങ്ങള്‍  FOMN [ Federation of Malayalee Naykal}  ഉടന്‍ തുടങ്ങി . രജനി ആയിരിക്കും സ്ഥിരം  ചെയര്‍ . പേര് പറയാന്‍ മടിക്കുന്ന വലിയ ഒരു ബിസിനസ് കാരന്‍  രണ്ടു വര്ഷം ആവടി  എടുത്തു  പ്രടിടെന്റ്റ്  ആകാം എന്നു സമ്മതിച്ചു. ലോകത്തിന്‍റെ ഇല്ല ഭാഗതും ഉനിറുകള്‍ തുടങ്ങി .ഇതിനു വേണ്ടി  ഗ്ലോബല്‍ കര്ടിനടോര്‍  നെവ്യോര്കില്‍  നിന്നും യാത്ര തുടങ്ങി. അദേഹത്തിന്റെ  യാത്രാവിവരണം  ഈ മലയാളില്‍  പ്രസിട്ടികരികും.  മതം ജാതി ഒന്നും ഇല്ലാത്ത ഈ സംഘടന മാത്രം ആണ് റിയല്‍ . കൂടുതല്‍ വാര്‍ത്തകള്‍  പുറകെ .
 നായെ കോണകം ഉടുപ്പിക്കാന്‍ നോക്കരുതേ . ഒരേ സ്ഥാനത്തേക്ക്  കോണക മത്സരം പാടില്ല .
JOHNY KUTTY 2015-07-22 08:59:29 News
ഇയിടെ കേന്ദ്ര വനിതാ ശിശു ക്ഷേമ മന്ത്രാലയം നിയോഗിച്ച ഒരു സമിതിയുടെ ഒട്ടേറെ ശുപാർശ കളിൽ ഒരെണ്ണം മാത്രം ആണ് ഭ്രൂണ ഹത്യയെ കുറിച്ചുള്ളത്. ആണ്കുട്ടികളുടെ വിവാഹ പ്രായം 18 വയസ്സാക്കുക, തലാക്ക് ചൊല്ലിയുള്ള വിവാഹ മോചനം അവസ്സാനിപ്പിക്കുക തുടങ്ങി ഒട്ടേറെ നിർദേശങ്ങൾ അടങ്ങുന്ന ആ റിപ്പോർട്ടിൽ ഈ ഒരണ്ണം മാത്രം എതിര്ക്കപ്പെടുക എന്നത് മറ്റെല്ലാം അംഗീകരിക്കുന്നു എന്നാണോ. കല്യാണ പ്രായം കുറക്കാൻ എല്ലാ മത പുരോഹിതര്കും ഒറ്റകെട്ടു ആണ്. കുടുംബം എന്നത് ഒരു സന്തനോല്പാദനത്തിനുള്ള എര്പാട് ആണ് എന്നാണല്ലോ ഇക്കൂട്ടരുടെ വാദം. വിശ്വാസികളുടെ എണ്ണം കൂടിയാൽ അല്ലെ അവരുടെ തൊഴിൽ നിലനില്ക്ക ഉള്ളൂ. അല്ലാതെ ഒരു 18 വയസ്സുകാരൻ കല്യാണം കഴിച്ചാൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഇവര്ക്കൊന്നും കാണാൻ പറ്റാത്തത് എന്തെ
GEORGE V 2015-07-22 08:23:39 News
ഇ മലയാളിയിലെ കമന്റ്കളും മാലിന്യ കൂമ്പാരം പോലെ ആയി വരുന്നല്ലോ
ചെങ്ങന്നൂർ നായ അസോസിയേഷൻ 2015-07-22 07:40:46 News
ചെങ്ങനൂർ നായ അസോസിയേഷനെ താറടിച്ചു കാണിക്കാൻ തിരുവല്ല നായ അസോസിയേഷൻ നടത്തുന്ന ഇത്തരം കുപ്രചരണങ്ങളിൽ നിങ്ങൾ വിശ്വസിക്കരുതെന്ന് പ്രിയ യജമാനന്മാരോട് അപേക്ഷിക്കുന്നു. നായിക്കളാണെങ്കിലും തറവാടികളും നക്കി കുടിക്കുന്നവരുമാണ്.  അല്ലെങ്കിലും ഒരു നായിക്ക് മറ്റൊരു നായെ കാണുമ്പോൾ മുറുമുറുപ്പെന്നതെനു ജന്മനാലുള്ളതാണെല്ലോ? വലിയവീട്ടിലെ കൊച്ചമ്മമാരുടെ മടിയിൽ ഇരുന്നതുകൊണ്ടു സ്വഭാവം മാറണം എന്നില്ലല്ലോ?