വായനക്കാർ 2015-10-12 19:57:04 News
വായനക്കാരനെഴുതുന്നു 
വായനക്കാരൻ പഴിക്കുന്നു 
വായനക്കാർ കുഴയുന്നു 
വായനക്കാരാകഥയെന്ത് ചൊല്ല്?

വായനക്കാരൻ 2015-10-12 18:30:49 News
‘വായനക്കാര‘നെഴുതുന്ന രീതി 
വായിക്കുന്നവർക്കറിയാമെന്നതിനാൽ 
‘വായനക്കാര’ നെന്ന പേരിലെഴുതി 
വായനക്കാരെ കുഴക്കല്ലെ കൂവേ
വിഡ്ഢികൂഷ്മാണ്ടൂ 2015-10-12 12:20:40 News
റിട്ടയർ ചെയ്തവർ വരില്ല. അവർ പഴയ കഥകൾ പൊടി തട്ടികളഞ്ഞു പ്രസിദ്ധീകരിച്ചു അവാർഡ് വാങ്ങാനുള്ള ശ്രമത്തിലാണ് വിഡ്ഢി ചേട്ടാ 
മൈക്ക് 2015-10-12 11:40:57 News
എന്തിനാണ് എന്നോട് ചിലർക്കിത്ര ദ്വേഷ്യം. ചിലരുടെ നോട്ടം കണ്ടില്ലേ. ഞാൻ അവരെ കടിക്കാൻ ചെല്ലുന്നതുപോലെ. ചിലരുടെ ദൃഷ്ടിയിൽ ഞാൻ ഒരു പെണ്‍കുട്ടിയെപ്പോലെ. ചിലർക്ക് എന്റെ മുഖത്തു നോക്കാൻ നാണം അതുകൊണ്ട് ഫോണിൽ നോക്കി നില്ക്കുന്നു.  മറ്റു ചിലർ ഇന്ന് വരെ കാണാതെ കിടന്ന ഒരു ആഹാരം കണ്ടതുപോലെ എന്നെ അണ്ണാക്ക് വരെ കേറ്റും.  ഞാൻ മൈക്കാണ് നിങ്ങളുടെ ചെറിയ ശബ്ദത്തെ അതിന്റെ നാലിരട്ടിയിൽ പെരുക്കി നിങ്ങളെ നന്നാക്കാനും നശിപ്പിക്കാനും കഴിവുള്ള മൈക്ക്.  എന്നെ ഉപയോഗിക്കണ്ട ചില വിധങ്ങളുണ്ട് അല്ലെങ്കിൽ ഞാൻ സംഗതി വഷളാക്കും 

പമ്പര വിഡ്ഢി 2015-10-12 10:35:44 News
തെരുവിലേക്ക്  ഇറങ്ങാൻ  അവര്ക്ക്  കാഷ്വൽ  ലീവ്  കാണില്ല . 
റിട്ടയർ  ചെയ്തവർ  വരുമായിരിക്കും .
P. വത്സല  യുടെ  പുസ്തകം  സ്നേഹതോടെ  എന്നും നോക്കാരുണ്ടായിരുന്നു 
തയ്യൽ   മെഷീൻ  ഒക്കെ   “വെറും  മെഷീൻ ” ആയിരുന്നോ ??
അമേരിക്ക  ക്കാര്!!! അവാർഡ്‌  കളഞ്ഞിട്ടോ ??
അവർ  ലീവ്  എടുക്കും  പക്ഷെ  അവാർഡ്‌  കളയില്ല . 
വായനക്കാരൻ 2015-10-12 10:10:17 News
ഇല്ല വരില്ല ഞങ്ങളാരും 
അവാർഡും പൊന്നാടെം വിട്ടു ചേട്ടാ
അരാജകത്വം നാട്ടിൽ വിളയാടിടട്ടെ 
ലോകം കീഴ്മേൽ മറിഞ്ഞിടട്ടെ 
എന്നാലും ഞങ്ങൾ വരികയില്ല 
അവാർഡും പൊന്നാടെം വിട്ടു ചേട്ടാ.
സത്യം ഞങ്ങടെ നാവിനൊട്ടും 
വഴങ്ങുകില്ലെന്നറിഞ്ഞുകൂടെ 
നാടോടുമ്പോൾ നടുവേതന്നെ  
ഓടുന്ന എഴുത്തുകാരാണ് ഞങ്ങൾ 
ആദർശം മുറുകെ പിടിച്ചു ഞങൾ 
ജീവിതം തുലക്കില്ല നിങ്ങളെപോൽ 
നിങ്ങടെ വിമർശന ശരങ്ങൾ ഒന്നും 
ഞങ്ങടെ തൊലിയിൽ ഏല്ക്കുകില്ലേ 
പോത്തിന്റെ തൊലികട്ടിയുണ്ട് 
കണ്ടമൃഗത്തിന്റെ തലച്ചോറുമുണ്ട് 
ഇല്ല വരില്ല ഞങ്ങളാരും 
അവാർഡും പൊന്നാടെം വിട്ടു ചേട്ടാ

വിദ്യാധരൻ 2015-10-12 07:34:59 News
അമേരിക്കയിലെ എഴുത്തുകാർ വന്നെന്നിരിക്കും!
വിദ്യാധരൻ 2015-10-12 07:33:01 News
'പൊന്നാനിയിൽ ഭർത്താവിനെ കൊലപ്പെടുത്തി കുഞ്ഞിനേയും കൊണ്ട് ജീവനൊടുക്കിയ' വാർത്ത വായിച്ചു കഴിഞ്ഞാണ് 'ഒരു ദാമ്പത്ത്യത്തിന്റെ ഹൃസ്വ ചിത്രം വായിച്ചത് '  ഭർത്താവിനെ കൊലപ്പെടുത്തി കുഞ്ഞിനേംകൊണ്ട് ജീവനൊടുക്കിയ സ്ത്രീക്ക് മാനസീകാ അസ്വാസ്ഥ്യം ഉണ്ട് എന്ന നിഗമനത്തിൽ ആ വാർത്തക്ക് തിരിശീല വീണിരിക്കുന്നു.  അതോടൊപ്പം സ്ത്രീയെ കുറ്റവാളിയായും ജനകീയ കോടതി വിധിച്ചു കഴിഞ്ഞു.  ഷീല മോൻസ് മുരിക്കന്റെ  ചെറു കഥയുടെ പേര് 'ഒരു ദാമ്പത്യത്തിന്റെ ഹൃസ്വ ചിത്രം' എന്നാണെങ്കിലും അത് അനേകായിരം ദാമ്പത്യ ജീവിതങ്ങളുടെ വലിയ ചിത്രമാണ്.  സാമ്പത്തികമായി സ്വതന്ത്രരല്ലാത്ത രണ്ടു സ്ത്രീകളുടെ ദാരുണമായ അവസ്ഥയാണ്‌ ഈ രണ്ടു കഥയിലും കാണാൻ കഴിയുന്നത്‌.  സ്ത്രീകളെ   ലൈംഗികസക്തി   തീർക്കാനുള്ള മാംസ പിണ്ഡമായും വസ്തുവായും കാണുന്ന ഒരു സംസ്കാരം ഭാരതത്തിൽ എന്നും നില നിന്നിരുന്നു.  സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിച്ച് സാമ്പത്തിക സ്വാതന്ത്ര്യത്തിനുള്ള അവസരം നഷ്ടപ്പെടുത്തുന്ന വ്യക്തികളും,  മതവും, സമൂഹവും ഈ ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ലോകത്തിൽ ഉണ്ടെന്നുള്ളത് ഒരു നഗ്നമായ സത്യമാണ്.  ശ്രിമതി മുരിക്കന്സിന്റെ കഥയിലെ നായിക,  ഇതിനു ഉത്തമോദാഹരണമാണ്. തങ്ങൾക്ക്ക്കുണ്ടായ അവസ്ഥ അടുത്ത തലമുറയിലെ സ്ത്രീകൾക്ക് ഉണ്ടാകാതിരിക്കണം എന്ന വാശിയും ഉറച്ച തീരുമാനവും,  മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം സാമൂഹികമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്യും. സ്ത്രീ വിദ്യാഭ്യാസം  നിര്‍ബന്ധിതമാക്കാൻ സമൂഹം മുൻകയ്യ് എടുക്കേണ്ടതാണ്   അയാളുടെ മോഹത്തിൽ നിന്ന് ഉണ്ടായ കുട്ടികൾ എന്നതിന് പകരം കാമത്തിൽ നിന്ന് ഉണ്ടായത് എന്ന് തിരുത്തണം.  പലപുരുഷന്മാർക്കും സ്ത്രീകളെപ്പോലെ കുട്ടികളടങ്ങുന്ന ഒരു കുടംബത്തെക്കുറിച് അത്ര വലിയ സങ്കല്പങ്ങൾ ഉണ്ടെന്നു തോന്നുന്നില്ല.  എന്തായാലും ഒരു വലിയ  സാമൂഹ്യ അവസ്ഥയുടെ ഹൃസ്വമായ ചിത്രം നന്നായിരിക്കുന്നു 
Vayanakkaran 2015-10-11 23:54:16 News
Press or media should be free and independent. It should not be biased or with any strings attached. 90 percent of the real writers or media personnel do not belong to any any particular group of press club or media whether old or new. Before the establishments of the press club group there were writers and media personnel in USA. Press club groups whether old or new please do not misguide or divide the writers or mmedia based on any thing. Let us be clear, unbiased and independent. We all speak freedom of the press and freedom and independence. FOKANA & FOMAA like groups already divided tiny groups without followers depeding only on Press and media. Whether press groups or any they just bring some Indian usual celebrities, distribute awards etc.. etc. For all groups they are looking to indian celeebrities wasting the money for them. But one thing emalayalee is better than many other media or groups. It is keeping up some independence and standard. As a regulae emalayalee vayanakkran that is what I observed. The new press group also is nothing but repetition of undemocratic functioning and show of certain two or three person actions. Every thing same and certain extent worst also.
critic 2015-10-11 14:37:48 News
ഫൊക്കാനയിലെയും ഐ.എന്‍.ഒസി.യിലെയും പിളര്‍പ്പു വിദഗ്ദരെ ഒറ്റയാള്‍ പ്രസ് ക്ലബില്‍ കണ്ടു. അവാര്‍ഡുകള്‍ വഴിയെ പോകുന്നവര്‍ക്കും വാരി വിതറുന്നു. ഇങ്ങനെയൊക്കെ ചെയ്താല്‍ പത്രപ്രവര്‍ത്തകനാകുമോ?
mallu 2015-10-11 14:36:58 News
വളരെ ശ്രദ്ധേയമായ വിഷയം. അമേരിക്കന്‍ മലയാളിയെ ചതിക്കുഴിയില്‍ പെടുത്തൂന്ന സ്വറണ്ണ ഭ്രമവും സാരി ഭ്രമവും വര്‍ദ്ധിച്ചല്‍ അത് ദോഷകരമാകും. രണ്ടാം തലമുറയ്ക്കകട്ടെ സ്വര്‍ണവും സാരിയും വേണ്ട. വമ്പന്‍ കമ്പനിക്കാര്‍ അത് ഓറ്ക്കുന്നത് നന്ന്. ഇതു ഗള്‍ഫല്ല. 
molly 2015-10-11 13:47:13 News
Thank you vidyadharan sir for your ecouraging words..
newswatch 2015-10-11 08:52:38 News
ഇവിടെ ദേശീയ പ്രസിഡന്റ് തിരി കൊളുത്തുന്നു. മറ്റൊരു സംഘടനയില്‍ ദേശീയ പ്രസിഡന്റിനെ കാണാനില്ല. എന്തൊരു സംഘടന 
വിദ്യാധരൻ 2015-10-10 18:55:59 News
മന്നിലെങ്ങുമൊരുക്കണം, ഗാന്ധിതൻ 
മംഗളസ്മാരകങ്ങളുചിതമായി 
ഒന്നെനിക്കു മനസ്സിലായില്ലതി -
ന്നെന്തിനാണി പണപ്പിരിവൊക്കയും 
നാണയവ്യവസ്ഥയ്ക്കുമൊട്ടപ്പുറ -
ത്താണിതിന്റെ വിശാലമാം മണ്ഡലം 
പൊൻപ്രതിമകൾക്കുള്ളിലൊതുങ്ങുമോ 
കർമ്മശക്തിതൻ വ്യാപകചിന്തകൾ?
x x xx x xx x xx x xx x xx x xx x xx x x

ഒത്തുചേർന്നു നമുക്ക് സൃഷ്ടിക്കണം 
മർത്യതയുടെ മംഗള സ്മാരകം 
വർഗ്ഗ വർണ്ണ രഹിതമാം ജീവിത -
സ്വർഗ്ഗം, -മാ മഹാത്മാവിന്റെ പേരിലായി (ഗാന്ധിസ്മാരകം -വയലാർ )
RAJAN MATHEW DALLAS 2015-10-10 13:21:54 News
WHY CONGRESS HAS TO FEAR ? WHOSE VOTE BANK IS ERODING...?