വിദ്യാധരൻ 2015-06-06 20:43:15 News
അവഗണിക്കപ്പെട്ട നമ്മളുടെ ശരീരം 
വേദനയിൽക്കൂടി 'എന്നെ ശ്രദ്ധിക്കൂ'
എന്ന് നമ്മളോട് ആവശ്യപ്പെടാറുണ്ട് .
വേദനകൾ  നാം ഇന്നുവരെ കാണാതെകിടന്ന  
വശങ്ങളെ നമ്മൾക്ക് കാട്ടിതാരാറുണ്ട് 
അതുപോലെ നമ്മളുടെ ഉൾക്കണ്ണുകൾക്ക് 
കാഴ്ച കൊടുക്കാറുണ്ട് 
ഒരു പക്ഷെ നാലപ്പാടിന്റെ ചോദ്യപ്പോലെ  
" അതോ തടതല്ലിയലഞ്ഞ കണ്ണീർ 
ക്കടൽക്കകം മുത്തുകളോ കിടപ്പൂ?"
ദുഖത്തിന്റെ ആഴങ്ങളിൽ ഒരു പക്ഷെ 
മുത്തുകളെ കണ്ടെത്താൻ കഴിയുമായിരിക്കും 
 
വിദ്യാധരൻ 2015-06-06 20:31:30 News
ഞാൻ അത്ഭുതപ്പെടുകയായിരുന്നു 
നിങ്ങൾ എവിടെയായിരുന്നു എന്ന്!
ബെതനിക്കാരനായിരുന്ന നിങ്ങളെ 
ആ നസറേത്തു കാരൻ ഉയർത്ത് 
എഴുന്നേല്പിച്ചതിനു ശേഷം 
ഇപ്പോഴാണ് കാണുന്നത്.
നിങ്ങൾ യഥാർത്തത്തിൽ 
പുരോഹിത വർഗ്ഗത്തിന് ഒരു
തലവേദന ആകാൻ പോകുന്നു.
ഇപ്പോൾ നിങ്ങളും മറ്റുള്ളവരെ 
ഉയർത്തെഴുന്നെൽപ്പിക്കാൻ 
തുടങ്ങിയിരിക്കുന്നു.
ഉണങ്ങി വരണ്ടതും, 
നിങ്ങൾ പറയാൻ മടിക്കുന്ന
മണല് വാരി വറ്റിച്ചു കളഞ്ഞ 
പുഴകളേയും നദികളേയും !
നിങ്ങൾ മുത്തശിയെ 
തമിഴ്നാട്ടിലേക്ക് മാറ്റിയെങ്കിലും 
അവർ കാണുന്ന പുഴകളും 
നദികളും ഉയർത്ത് എഴുന്നേൽക്കുന്നത്‌ 
മുല്ലപ്പെരിയാറിൽ നിന്നാണെന്നു മറക്കണ്ട.

Lissy 2015-06-06 20:01:38 News
Mr.Raju Mylapra.
Thank u. Well written.I am not sure whom to blame.The sponsors or american malayalees who are so easy to be fooled. This is the time malayalees should act.this has been going on and on. The actors,ministers,preachers and so on...are taking undue advantage of American malayalees who work hard to meet the ends.Let me ask you what's the pleasure in posing with these people or inviting them to home? If you have extra money,give it to the poor& needy instead of feeding these people who doesn't even help the artists who are in need of financial help in Kerala .
What about these sponsors ? Rewind your own family life! How many of them had shaking married life because they are running after these people.Pls sponsors ,Stop this play ! You are simply after money or to MUKKAL plans.
വായനക്കാരൻ 2015-06-06 18:40:44 News
ഒരു 
വരിയിൽ
ഒരു
വാക്ക്
എന്ന
കണക്കിൽ
എഴുതിയാൽ
കവിതക്ക്
നീളം
കൂട്ടാം
പക്ഷെ.
ഉയരം
കൂട്ടാനാവില്ല.
വിദ്യാധരൻ 2015-06-06 07:16:51 News
അറിയാമായിട്ടും 
വളഞ്ഞവഴിയെ നടക്കരുതായിരുന്നു, 
വഴുകുന്ന മീനെ പിടിക്കരുതായിരുന്നു, 
മനസിലാകത്തവനോട് പറയരുതായിരുന്നു, 
വന്ന വഴികൾ തിരികെ പോകാൻ വയ്യാത്തവിധം 
താഴിട്ടു പൂട്ടരുതായിരുന്നു. 
എന്നും ഒഴിക്കിനോപ്പം നീന്താൻ പഠിക്കുക 
കടലാസ്സിൽ ഇരുന്ന് പിറുപിറുക്കുന്ന മൗനം 
ഭ്രാന്തല്ലാതെ എന്താണ്?
Johny Kutty 2015-06-06 06:52:34 News
ആംഗലേയ ഭാഷ പര്ജ്ഞാനം കുറവായത് കൊണ്ട് ചോദിക്കുകയ എന്താ ഈ 'journalist വിത്ത്‌ balls '
Joby 2015-06-06 06:18:06 News
I don't know, why every one is worried about all this kind of cheating. We can complaint to our law enforcement. One who is bringing this kind of cheap artists and they are responsible for our loss. We need to sue them. Last couple of years the same thing going on. We need to stop this foolish programs.
Thomas Varghese 2015-06-06 06:01:08 News
മൈലപ്ര വീണ്ടും കലക്കി. പള്ളികൃഷി ഉള്ള കാലം വരെ ഇവർ വീണ്ടും വരും.
Sam George 2015-06-05 21:13:10 News

After a  long time I read an article written by a journalist with BALLS!

വായനക്കാരൻ 2015-06-05 19:37:57 News
വരികൾ മൌനഗർഭം 
വായനക്കാരന്റെ മൌനം അർഥഗർഭം.
stageprogramvirodhi 2015-06-05 18:48:52 News
ലേഖകന് അഭിനന്ദനങ്ങൾ... അമേരിക്ക യിലെ മലയാളി അസോസിയേഷനുകളും പള്ളി ഫണ്ട്‌ പിരിവുകാരുടെയും സ്ഥിരം ഹോബി ആണ് ഇടയ്ക്കിടെ സിനിമാ താരങ്ങളെയും അവര്ക്ക് കഞ്ഞി വെക്കുന്നവരെയും ഇവിടെ കൊണ്ടുവന്നു നമ്മളെ പോലെ യുള്ളവരെ പിരിവു ചോദിച്ചു പേടിപ്പിക്കൽ. പുതുമ ഇല്ലാത്ത തീം കൊണ്ടു വന്നു മടുപ്പിക്കുന്ന കാഴചകൾ കാണിക്കുന്ന ഈ പരിപാടി അവസാനിപ്പിക്കണം. American മലയാളി കളിൽ കഴിവുള്ള കലാകാരന്മാരുടെ ഷോ നടത്തിയാൽ നമ്മളെ നാം തന്നെ പ്രോല്സാഹിപ്പിക്കുന്നല്ലോ എന്ന സമാധാന മെങ്കിലും ഉണ്ട്. സമാന ചിന്തകർ തുറന്നെഴുതുക
വായനക്കാരൻ 2015-06-05 18:40:36 News
എന്താണ് ശരി, എന്താണ് തെറ്റ്? എന്റെ ശരി നിങ്ങളുടെ തെറ്റാകാം. മറിച്ചും. സമൂഹത്തിന്റെ ശരികളും തെറ്റുകളും വേറെയുമാകാം. ഇന്നത്തെ തെറ്റ് നാളത്തെ ശരി ആയി മാറിയെന്നുമിരിക്കും. സമൂഹമെന്നൊന്നില്ലെങ്കിൽ ശരികളും തെറ്റുകളുമുണ്ടോ?

പ്രമേയം പുതിയതല്ലെങ്കിലും ശരികളെയും തെറ്റുകളെയും കുറിച്ചുള്ള ചിന്തകൾ ഒരിക്കൽ കൂടി ഉയർത്തിക്കൊണ്ട്  മുരളി കഥ നന്നായി പറഞ്ഞിരിക്കുന്നു. വായനാസുഖമുണ്ട്. അഭിനന്ദനങ്ങൾ.
Senu Eapen Thomas 2015-06-05 16:39:41 News
കൈയിൽ ഇരുന്ന ഡോളറും കൊടുത്ത്, കടിക്കുന്ന പട്ടിയെ വിലയ്ക്ക് വാങ്ങിയെന്ന് പറഞ്ഞ പോലത്തെ അവസ്ഥ. മലയാളികളുടെ "നൊസ്റ്റാൾജിയ" എന്ന വികാരത്തെ ചൂഷണം ചെയ്തു തിന്നുന്ന കുറെ മലയാളികൾ. മലയാളത്തിന്റെ താര രാജാവ് തന്നെ മലയാളികളായ നമ്മളോട്, ചരിഞ്ഞു നിന്ന് വൈകിട്ട് എന്താ പരിപാടിയെന്ന് ചോദിക്കുമ്പോൾ, അവിടുത്തെ സ്വന്തം പ്രജകളുടെ കാര്യം പറയണോ? ഗിന്നസ് പക്രു വെള്ളം അടിക്കാതെ പരിപാടിക്ക് വന്നുവെന്നത് പാവത്തിന് ത്രാണിയില്ലാത്റ്റതു കൊണ്ട് മാത്രം. അമേരിക്കൻ ഐക്യനാടുകളിൽ കറങ്ങി, അവരുടെ ചിലവിൽ പുട്ടും അടിച്ചു, വെള്ളവും മോന്തി... ഒടുക്കം നാട്ടിൽ ചെന്ന് കുറ്റം പറയലും കളിയാക്കലും മിച്ചം. ഇനി നാളെയും ഇത് പോലെ കുറെ നടന്മാരും, അവരുടെ സിൽബന്ധികളും വരുന്നൂന്ന് പറഞാൽ മതി.. ടിക്കറ്റ് എടുക്കാൻ തള്ളുന്ന മലയാളിയെ ഇനിയും കാണാം.. ഇതൊക്കെ കാണാനും കേൾക്കാനും മലയാളിയുടെ ജന്മം ഇനിയും ബാക്കി. സെനു ഈപ്പൻ തോമസ്, പൂവത്തൂർ
Arun thomas 2015-06-05 15:25:46 News
Mr. Raju was exactly right. We should avoid this type fo stage shows in the future. We pravasi malayalis shold give a complaint to American Embossy in india to stop this type of visas or shows in the USA or any other countries....This is really stupid .....Wasting our time and money..Our artists in usa should get motivate and encourage and not this "tourists" from India .. Malayalee associations in USA please pay attention to this matter............SHAME.................
വിദ്യാധരൻ 2015-06-05 13:03:08 News
ലേഖനത്തോടു താങ്കൾ  നീതിപുലർത്തിയിരിക്കുന്നു. അതിന് അഭിനന്ദനം.  താരങ്ങൾ തറകൾ ആകാൻ കാരണം തറകൾ ഈ രാജ്യത്ത് കൂടുതൽ ഉള്ളത്കൊണ്ടാണ്.  താരങ്ങളെ മാത്രമല്ല,   കേരളത്തിലെ സാഹിത്യകാരന്മാരെ പൊക്കികൊണ്ട് നടന്നു 'തന്റെ വ്യക്തിത്ത്വത്തിനു' മാറ്റു കൂട്ടാൻ ശ്രമിക്കുന്ന പല തറകളും  അമേരിക്കയിലുണ്ട്.  ഇതെല്ലാം ദുർബല വ്യക്തിത്വത്തിന്റെ സവിശേഷതകൾ ആണെന്ന് തിരിച്ചറിയാനുള്ള കഴിവ് നഷ്ടപെട്ടവരാണെന്ന സത്യം ഇവർ ഒരിക്കലും മനസിലാക്കുന്നില്ല. ഇത്തരം ചങ്ങാത്തങ്ങളിൽക്കൂടി ആർജ്ജിക്കുന്ന ശക്തി ഷ്വാഷതമല്ല   എന്നതും  ഇവർ മനസിലാക്കുന്നില്ല.  പിന്നെ ഇവരെ ദൂരെ നിന്ന് നിരീക്ഷിക്കുന്നവർ/ വായനക്കാർ എല്ലാം വെറും തറകളാണെന്ന തെറ്റായ ധാരണയും ഇവിടെയുള്ള പല തറകളും  വച്ച് പുലർത്തുന്നുണ്ട് . സിനിമാതാരങ്ങളും സാഹിത്യകാരന്മാരും ഇന്നും ഇന്നലെയായിട്ടു ഈ രാജ്യത്ത് വരാൻ തുടങ്ങിയതല്ല.  ഇവിടെയുള്ളവരുടെ കല-സാഹിത്യബോധത്തിന്റെ ആഴങ്ങൾ ഇവർ നേരത്തെ തന്നെ അളന്നിട്ടുണ്ട്.  ഇവിടെയുള്ളവർക്ക് തങ്ങളുടെ മക്കളെ നടികളുടെ കൂടെ ഒന്ന് നൃത്തം ചെയ്യിക്കണം, അച്ഛനും അമ്മയ്ക്കും നടിനടന്മാരെ വീട്ടിൽ വരുത്തി തീറ്റിക്കണം , കൂടാതെ ചേച്ചിമാരേം ഏട്ടന്മാരേം കൂട്ടി ഷോപ്പിങ്ങിനു പോകണം എന്നൊക്കെയല്ലാതെ അതിൽ ഉപരി അവർക്ക് മറ്റൊന്നും വേണ്ട.  ഇത് മനസ്സിലാക്കി നാട്ടിൽ നിന്ന് വരുന്ന നടന്മാരും നടികളും അതിനു അനുസരിച്ചുള്ള തയാറെടുപ്പോടുകൂടിയാണ് വരുന്നത്. അവൻ മുണ്ട് പൊക്കി കാണിക്കുമ്പോൾ അടിയിലോന്നും കണ്ടെന്നിരിക്കില്ല . മിക്കതും മൂക്കുമുട്ടെ കുടിചിട്ടാണ് സ്റേജിൽ കയറുന്നത്- ഇരുന്നു കാണുന്ന മുക്കാലും വെള്ളം അടിചിട്ടിരുന്നാ കാണുന്നത്. എന്തായാലും രണ്ടുകൂട്ടരും ചിരിക്കും.  പണ്ടൊരുത്തി ഇവിടെവന്നു കേരളത്തിൽ മടങ്ങി ചെന്നപ്പോൾ അമേരിക്കയിൽ നിന്ന് മടങ്ങിപോയ ഒരു ആണ്‍കുട്ടിയുമായി ഏറ്റു മുട്ടി.  അങ്ങനെയുള്ള ആണ്കുട്ടികളെ  കാണാൻ പ്രയാസം.  അതുകൊണ്ടായിരിക്കാം ഒരു സാഹിത്യകാരി ഭർത്താക്കന്മാരെ അടച്ചു കൊഞ്ഞാണ്ടാന്മാരെന്നു വിളിച്ചത്. സാഹിത്യകാരന്മാരുടെ കാര്യം പറഞ്ഞാൽ, ഒരു സാഹിത്യകാരൻ നാട്ടിലെ പ്രശസ്തനായ ഒരു സാഹിത്യകാരന്റെ തോളിൽ കൈഇട്ടു നില്ക്കുന്ന ചിത്രം വച്ചായിരുന്നു എഴുത്ത്.   പണ്ട് മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയത്ത് രാമൻക്കുട്ടിയുടെ തോളിൽ കയ്യിട്ടു ഞാനും നടക്കുമായിരുന്നു.  പിന്ന പ്രായം ആയപ്പോൾ അത് ശരിയല്ല എന്ന് മനസിലായി അത് നിറുത്തി. അമേരിക്കയിൽ ഇത് സ്വവർഗ്ഗാനുരാഗികൾ ചെയ്യുന്ന ഒരു പരിപാടിയാണ് ഇതെന്ന് മനസിലായപ്പോൾ, ഈ തോളത്തു കയ്യിട്ടു ചിത്രം ഈ മലയാളിയിൽ കാണുമ്പോൾ ആകപ്പാടെ ഒരു വൈക്ലബ്യം ആയിരുന്നു. ഇത്തരം കോമാളി ത്തരങ്ങൾ കാട്ടികൂട്ടുന്ന അമേരിക്കൻ സമൂഹത്തെക്കുറിച്ച് നാട്ടിൽ നിന്ന് വരുന്നവർക്ക് നല്ല അറിവുണ്ട്.  റോമിൽ ചെല്ലുമ്പോൾ റോമാക്കാരെപ്പോലെ പെരുമാറണം എന്നുള്ള ആ അറിവ് അവർ പ്രാവർത്തികം ആക്കുന്നു എന്നേയുള്ളു. .തറകളുടെ നാട്ടിൽ ചെല്ലുമ്പോൾ താരം വെറും തറ.

വിദ്യാധരൻ