Indian 2015-07-15 09:05:26 News
If the lower caste people herad Veda, molden lead was pored in to his ear. Vasudev must be speaking about the upper castes' Veda, not of ordinary people.
JEJI 2015-07-15 08:50:27 News
വേദങ്ങൾ എഴുതിയ മുനിമാർ പാടി വാഴ്വേ മായം ..... ശ്രീ വാസുദേവ് വേദങ്ങളെ കുറിച്ച് വളരെ ലഖുവായി മനസ്സിലാകതക്ക രീതിയിൽ എഴുതിയിരിക്കുന്നു. വളരെ നന്ദി
GEORGE V 2015-07-15 08:08:12 News
പ്രതീക്ഷയുടെ അഭിപ്രായത്തോട് പൂർണമായും യോജിക്കുന്നു. ശ്രീ അന്ദ്രുസ്, ശ്രീ അന്തപ്പൻ, നിങ്ങൾ സമൂഹത്തോട് ചെയ്യുന്ന നന്മ കുറെ പേരെങ്കിലും മനസ്സിലാക്കുണ്ട്. നിങ്ങളുടെ ദൌത്യത്തിന് എല്ലാവിധ ആശംസകളും. വരും തലമുറയെങ്ങിലും രക്ഷപെടട്ടെ.
SchCast 2015-07-15 07:52:33 News
ശത്രു സംഹാര പൂജയിലാണ് ഞാൻ.  എന്റെ ശത്രുക്കളെ ഒന്നടങ്കം കെടാത്ത അന്ഗ്നിയും ചാകാത്ത പുഴുവുമുള്ള നരകത്തിലേക്ക് വിടാനായി.  പല നിരീശ്വര വാദികളുടെ ' പ്രതീക്ഷ'  ഇത്തവണ ഞാൻ ശരിയാക്കും 
  - SchCast
John Varghese 2015-07-15 06:15:16 News
സാഹിത്യം എന്നത് ഒരു തുടർക്കഥപോലെയാണ്. ഒരു കാലഘട്ടം മറ്റൊരു കാലഘട്ടാത്തോട് ബന്ധപ്പെട്ടിരിക്കുന്നു. എന്നാൽ വിദ്യാധരൻ പറഞ്ഞതുപോലെ,  ചിലരുടെ എഴുത്ത് കണ്ടാൽതോന്നും അവരു ആദ്യമായി കണ്ടുപ്പിടിച്ചതാണ് സാഹിത്യം എന്നത്.  ഇയാൾ എന്റെ തന്ത അല്ല എന്ന് പറഞ്ഞു നിഷേധിക്കുന്നതുപോലെ.  ഇത്തരം പ്രവണത അമേരിക്കൻ സാഹിത്യകാരന്മാരുടെ ഇടയിൽ പ്രബലമാണ്.  അതുകൊണ്ട് എനിക്കും മനസിലാകുന്നില്ല ആധുനിക സാഹിത്യം എങ്ങനെ വേദ സാഹിത്യത്തെ പ്രതിരോധിക്കുമെന്ന്. 'പഴയതായതുകൊണ്ട്  നാന്നാകണം എന്നില്ല പക്ഷേ പുതിയത് നിന്ദ്യവും അല്ല 'എന്ന വാദം നല്ലത് തന്നെ. പക്ഷേ ഇന്നത്തെ പോക്ക് കണ്ടാൽ തോന്നും പുതിയതി കഴിഞ്ഞ് ഒന്നും ഇല്ല എന്ന്.  വായനക്കാരൻ പറഞ്ഞതുപോലെ നല്ലത് തിരെഞെടുക്കുക. പക്ഷേ എല്ലാ പുതിയതും പഴയതിൽ നിന്ന് രൂപാന്തരപ്പെട്ടു വരുന്നതാണ് എന്ന് മറക്കാതിരിക്കുക.
Korah Cherian 2015-07-15 04:35:37 News
A poetry with full of reality and expectation from hopelessness. Expect more good poetry from Ms.Janardhnan
പാസ്റ്റർ മത്തായി 2015-07-14 20:49:12 News
മത്തുള്ളയുടെ ഉയർത്തെഴുന്നെല്പ്പു അത്ര വിദൂരം അല്ല മക്കളെ. വിശ്വാസി സമൂഹം പ്രാർഥനയോടെ ഇരിക്കുകയാണ് 
പ്രതീക്ഷ 2015-07-14 20:41:05 News
മതം ലോകത്തിലെ സമാധാനം കെടുത്തി കളഞ്ഞു. ഇങ്ങനെയുള്ള സമയത്താണ് മനുഷ്യന്റെ മനസ്സിനെ ഉത്തേജിപ്പിച്ചു, സത്യത്തിന്റെ വഴി കാട്ടി അവരെ പ്രകാശത്തിലേക്ക് നയിക്കേണ്ടത്. അതാണ്‌ ഖലീൽ ജിബ്രാനെപ്പോലെയുള്ള കവികൾ ചെയ്തത്. എന്നാൽ ഇന്നത്തെ കവികൾ എരിതീയിൽ എണ്ണ ഒഴിച്ച് കത്തിക്കുന്ന പരിപാടിയാണ്.  മനുഷ്യനെ അവന്റെ അന്ജതയിൽ നിന്ന് വെളിയിൽ കൊണ്ടുവരുവാൻ ശ്രമിക്കുന്നവരാണ് അന്ദ്രുവും അന്തപ്പനും ആരെല്ലാം എന്തെല്ലാം പറഞ്ഞാലും നിങ്ങൾ എഴുത്ത് തുടരുക.  മാത്തുള്ള ചിലപ്പോൾ ഇവരുടെ ആരാധകനായി മാറി, അവരുടെ പടം വച്ച് പൂജ തുടങ്ങി കാണും.  എന്നെങ്കിലും അദ്ദേഹം പുറത്തു വരാതിരിക്കില്ല. പ്രതീക്ഷയോടെ ഇരിക്കാം 
വായനക്കാര്‍ 2015-07-14 19:16:42 News
വല്ല പെണ്‍ പിള്ളേരുടെ  പേരും ഫോട്ടോയും  വച്ചാല്‍  പിന്നെ  60 കഴിഞ്ഞ  പൂവാലന്മാര്‍ എന്തെല്ലാം  എഴുതിയേനെ .
andrew 2015-07-14 19:08:47 News

Cast system

In the beginning cast system was intended to be based on one's character. It was not hereditary. It was purely a philosophical concept to distinguish people according to their character and attitude to life and the way they interact to others. But soon the society lost its ability to conceive this concept and it took the easy path. It became hereditary.

Anyone who was born in a Brahmin family is not a Brahmin . He or she could be warrior and dominating- then they are a warrior cast. One may be born in a Sudra family, but if they are pious and filled with love for mankind they become a Brahmin.

If one is born in the family of ''Scheduled cast” they are not tied to it eternally.

The choice is entirely on the individual.

Heaven and hell are not nouns, but verbs. It is a way of life, your attitude towards the present life. Heaven and hell are not future life. You can make yours and others life a heaven or hell. Choice is within you.

വിദ്യാധരൻ 2015-07-14 18:11:21 News
ആധുനിക സാഹിത്യപ്രവണതകൾക്ക് വേദസാഹിത്യത്തെ പ്രതിരോധിക്കാൻ കഴിയില്ല എന്ന പക്ഷക്കരാനാണ് ഞാൻ. കാരണം ആധുനിക സാത്യത്തിനു വേദസാഹിത്യവുമായി കുലബന്ധമില്ലന്നത് തന്നെ.  ആശയപരമായും ഭാഷാപരവുമായി ആധുനിക സാഹിത്യം ദുർബലമാണ് കാരണം അത് അന്ജതയിൽ നിന്ന് ഉടെലെടുക്കുന്ന അഹങ്കാരത്തിൽ അധിഷ്ടിതമാണ്. ഇക്കാരണത്താൽ ആധുനിക സാഹിത്യത്തിനു വേദസാഹിത്യത്തെ കാത്തു സംരക്ഷിക്കാനാവില്ല അല്ലെങ്കിൽ പ്രതിരോധിക്കാനാവില്ല.  വേദമെന്ന പദത്തിന്റെ അർത്ഥംപോലെ അത് ജ്ഞാനമാണ്. പരിപക്വതവന്ന ജ്ഞാനത്തിന്റെയും കവിത്വത്തിന്റെ ഫലം വേദത്തിൽ സർവ്വത്ര കാണാം. വാത്മീകി, വ്യാസൻ, ഭാസൻ, കാളിദാസൻ മുതലായ കവികൾക്ക് മുൻപും ഉത്തമകവിതകൾ ഉണ്ടായിരുന്നുവെന്നും ആ കവിതാ സംസ്കാരമാണ് അവരിൽ പ്രതിഫലിക്കുന്നതെന്നും വായിച്ചെടുക്കാൻ ഏഴാം ഇന്ദ്രിയത്തിന്റെ ആവശ്യം ഇല്ല.  ഋഗ്വേദത്തിന് മുൻപും ആർഷ ഭൂമിയിൽ ഭൂതിമത്തായ ഒരു ഭൂതകാല സ്മസ്ക്കാരവും, വിജ്ഞാന പാരമ്പര്യവും സാഹിത്യ സരണിയും ഉണ്ടായിരിന്നിരിക്കണം. അല്ലെങ്കിൽ വേദത്തിൽ ഇത്ര പരമോന്നതമായ വിചാരശൈലിയും വിജ്ഞാനപ്രകാശവും ഭാവനാഭവ്യതയും ഉണ്ടാവാനിടയില്ല. ഋഗ്വേദത്തിന്റെ പ്രഥമാധ്യായത്തിൽ രണ്ടാം ഋക്കിൽ "പൂർവ്വേഭിര്ർഷിഭി നൂതൈരുത " (പൂർവ്വന്മാരായ ഋഷികലാലും നവീന്മാരാലും )എന്ന് പ്രസ്താപിചിട്ടുള്ളത് വേദപൂർവ്വകാല സംസ്ക്കാരത്തെ സൂചിപ്പിക്കുന്നു. പക്ഷേ ആധുനിക കവിതകളിൽ ഇത്തരം സൂചനകൾ ഇല്ലാ എന്നതല്ല, വേദസംസ്ക്കാരത്തിന്റെ പിതൃത്വം എങ്ങനെ നിഷേധിക്കാം എന്നുള്ള പോംവഴി നോക്കുകയാണ് ആധുനികവും അത്യന്താധുനികവും. രസ തന്ത്ര സമവാക്ക്യങ്ങൾ പോലെ പടച്ചുവിടുന്ന കവിതകൾ കണ്ടാൽ തന്നെ അറിയാം അത് സങ്കരബന്ധത്തിലൂടെ ജനിച്ചതാണ്. ഇത്തരം കവിതകൾക്ക്  വേദസാഹിത്യത്തെ കാത്തു സംരക്ഷിക്കാനാവില്ല അല്ലെങ്കിൽ പ്രതിരോധിക്കാനാവില്ല.

ഉതത്വം സഖ്യേ സ്ഥിരപീതമാഹു- 
ന്നൈർഹിന്വന്ത്യപിവാജിനേഷു 
അധേന്വാചരതിമായയൈഷ 
വാചാം ശുശ്രുവാ അഫലാമപുഷ്പം (8 -2-23 )

(വിദ്വൽ സദസ്സിൽ പളരിലോരാൾ മാത്രം വേദാർത്ഥവേദിയായി കാണപ്പെടുന്നു. അവനെ ആരും അനാദരിക്കുന്നില്ല (ഇന്ന് അത്തരക്കാരെ ചീത്തവിളിച്ചോടിക്കും ) എന്നാൽ വേദാർഥം അറിയാത്തവൻ മച്ചിപ്പയ്യിനെ പോറ്റുന്നപോലെയാണ്, ഫലപുഷ്പങ്ങൾ ഇല്ലാത്ത വാക്ക് ചൊല്ലിയലയുനത് )  
വായനക്കാരൻ 2015-07-14 13:43:29 News
WWF - ലെ ഗുസ്തിയും ഗുസ്തിക്കാരെയും കൈയ്യടിച്ച് ആസ്വദിക്കുന്ന നാരദര്  

മാത്തുള്ളച്ചേട്ടൻ പോയതിൽ പിന്നെ   
മതഗുസ്തി കാണാൻ കൊതിയാണേ  

എന്നും പറഞ്ഞിരിക്കുന്നു. അന്തപ്പനാണേൽ ഗോദയിൽ ബോറടിച്ച് നിന്നോണ്ട്   ‘കേറി വാ, ഗുസ്തിക്ക്’ എന്ന് വെല്ലുവിളിച്ചോണ്ടിരിക്കുന്നു. ആരുമില്ലെങ്കിൽ  ഇടക്കൊക്കെ ഒന്നു രണ്ടു ഇരയിട്ടുകൊടുക്കൂ പത്രാധിപരേ.
വിദ്യാധരൻ 2015-07-14 13:22:55 News
മതം ഒരു ലഹരിയായി മാറി 
മനുഷ്യരോ ഭ്രാന്തരായി മാറി 
കയർകെട്ടി തുള്ളിക്കും 
പാവയെപ്പോലെ 
പാവം ജനങ്ങളെ തുള്ളിപ്പൂ 
മതനേതാക്കളെങ്ങും.
കൊടി പിടിക്കുവാൻ 
അടിപിടി ഉണ്ടാക്കാൻ 
കുത്തി മരിക്കുവാൻ 
തല കൊയ്യുവാൻ ,
പാവകളെപ്പോലെ 
പാവം ജനങ്ങൾ തുള്ളുന്നു 
ചരട്വലിക്കുമ്പോളുടനെ 
മതം ഒരു ലഹരിയായി മാറി 
മനുഷ്യരോ ഭ്രാന്തരായി മാറി
JEGI 2015-07-14 13:20:30 News
കുറുക്കൻ പളനിക്ക് പോയപ്പോൾ കോഴി രാജാവായി എന്ന പോലാണ് ഒരു മാത്തുള്ള അവധിയിൽ പോയപ്പോൾ എല്ലാ മുഹം മൂടി എഴുത്തുകാരും ഇ മലയാളിയിൽ തകർക്കുന്നത്. മാതുല്ലയെ വിളിക്കൂ അമേരിക്കയിലെ ക്രിസ്തിയാനികളെ ഒക്കെ രക്ഷിക്കൂ.
SchCast 2015-07-14 12:21:54 News
--എത്ര ചാട്ട വാർ കണ്ടിരിക്കുന്നു, 
ചാട്ടവാർ എത്ര -- കണ്ടിരിക്കുന്നു ?