Sebastian Vattamattam 2015-11-13 18:00:13 News
ഇതൊരു പൊളിച്ചെഴുത്താണ് - മലയാളിയുടെ കപടസദാചാര നാട്യങ്ങളുടെ സരസമായൊരു പൊളിച്ചെഴുത്ത്. 
വിദ്യാധരൻ 2015-11-13 13:46:55 News
ഉത്തമസാഹിത്യ സൃഷ്ടിയുടെ ലക്ഷ്യം എന്ന വിഷയം കാലോചിതമാണ്.  ഇത്തരം ചർച്ചകൾ ചില വഴിതെറ്റിപോയിക്കൊണ്ടിരിക്കുന്ന സാഹിത്യകാർന്മാർക്കും അവരുടെ തെറ്റായ ധാരണകളെ യഥാസ്ഥാനപ്പെടുത്തുവാനും അനിവാര്യമാണ്.  ശൂനിയത നിറഞ്ഞ ആധുനികതയും, പ്രതിബദ്ധതയില്ലാത്ത സാഹിത്യത്തെ വാഴ്ത്തി സ്തുതിക്കുന്നവരുടെ കാലമാണ്.  പണ്ഡിതരും ഉള്ക്കാഴച്ചയുള്ളവരും എന്ന് നാം ധരിച്ചിരുന്നവർ ഈ 'വഴിതെറ്റിക്കലിന്' കൂട്ട് നില്ക്കുന്നത് കാണുമ്പോൾ നാം മൂക്കത്ത് വിരൽ വച്ച്പോകും..  ഇത് കയ്യും കെട്ടി കേട്ട് നിന്ന് ഹലേല്ലുയ്യാ പാടുന്ന അമേരിക്കയിലെ സാഹിത്യകാരന്മാർ എന്ന് സ്വയം കൊട്ടിഘോഷിക്കുകയും ചെയ്യുന്ന വിവരം കെട്ട സാഹിത്യകാരന്മാരുടെ കാഴ്ചപ്പാടുകൾ എന്താണ് എന്ന് ഞാൻ വിവരിക്കാതെ പ്രബുദ്ധരായ വായനക്കാർക്ക് മനസിലാക്കാം എന്നേയുള്ള .  ഡോക്ടർ. എം വി പിള്ളയോടും , ബനിയാമിനോടും , സഖരിയായോടും ഉണ്ടായിരുന്നതും മാന്സ്സിൽ സൂക്ഷിച്ചിരുന്നതുമായ ബഹുമാനം എനിക്ക് നഷ്ടമായിരിക്കുന്നു.  അതിനെ ചോദ്യം ചെയ്യ്ത ഡോക്ടർ , എ കെ ബി യും  ഡോക്ടർ ശശിധരനും ആ സ്ഥാനം പിടിചെടുത്തിരിക്കുന്നു.  സാഹിത്യസ്നേഹവും നീതിബോധവും, സമൂഹത്തോട് പ്രതിബദ്ധതയുമുള്ള ഒരു വ്യക്തിക്കെ കാലുകളിൽ ഉറച്ചു നിന്ന് ഇങ്ങനെ പറയാൻ കഴിയു.  അവർ അമേരിക്കയിലെ ചില സാഹിത്യകാരന്മാരുടെ 'പാട്ടകൊട്ട് കേട്ട്'  ഭയപ്പെടാറില്ല.  അമേരിക്കയിലെ ഒരു നല്ല ശതമാനം എഴുത്തുകാരെയും  വിളിച്ചു കൂട്ടി ഒരു കൂട്ട അടിക്ക് സമയം അതിക്രമിച്ചിരിക്കുന്നു 

വായനക്കാരൻ 2015-11-13 13:02:11 News
‘താക്കോലുകൾ തേടി’ എന്ന തലക്കെട്ട് ഉചിതമാണ്, കാരണം, മിക്ക ‘കവിത‘കളും കവിതയുടെ താഴിന്റെ ചാവികൾ നഷ്ടപ്പെട്ട കൃതികളാണെന്ന് തോന്നിയിട്ടുണ്ട്.  നിങ്ങൾ ചോദിച്ചേക്കാം ‘ആശയങ്ങളില്ലേ?’ ഉണ്ട്. ഉചിതമായ വാക്കുകളില്ലേ? ധാരാളം ഉണ്ട്. പ്രാസമില്ലേ? പ്രാസത്തിനുവേണ്ടിത്തന്നെ വാക്കുകളുണ്ട്. ഉത്തരാധുനികതക്കുവേണ്ട വൃത്ത/താള ഭംഗമില്ലേ? ഉണ്ട്. അറിവും ദർശനവുമില്ലേ? ഉണ്ട്, അറിവിന്റെ പ്രദർശനം തന്നെയാണവ. പിന്നെയെന്താ പ്രശ്നം?
ഞാനൊരു കഥ പറയാം. ഒരു പെണ്ണുകാണലിനു ശേഷം അമ്മാവൻ ചോദിച്ചു 'ഇഷ്ടമായോ' 'ഇല്ല അമ്മാവാ' അതെന്താ, ധാരാളം മുടിയില്ലേ, മുലയില്ലേ, വേണ്ട  അവയവങ്ങളൊക്കെയില്ലേ? ഉവ്വ് ഉവ്വ് എല്ലാമുണ്ട്‌ അമ്മാവാ, പക്ഷെ സ്ത്രീത്വം എന്നൊന്ന് വേണ്ടേ?
OBSERVER 2015-11-13 12:04:08 News
where did you get this idiotic idea ?
പാല വാല 2015-11-13 12:02:33 News
പാലം  കടകകുവോളും  നാരായണ നാരായണ
പാലം കടന്നു  കഴിയുമ്പോള്‍  ......................
അങ്ങെനെ  ആണ് മാണി  മിടുക്കന്‍ ആയത് . മാണി പാര്‍ടി  മെത്രാന്മാരുടെ കാല് തിരുമി  കേരള രാശ്ര്ടിയം  നശിപിച്ചു . മുസ്ലിം ലീഗും , SNDP, NSS  ഈ തന്ത്രം  കോപ്പി അടിച്ചു  കേരളം അകെ നശിപിച്ചു .ബാബു, തിരുവഞ്ചൂര്‍  ഇടുക്കി മെത്രാന്‍ വെള്ളാപ്പള്ളി  ഇതു പോലെ ഉള്ള  കുറെ എണ്ണം കൂടി താഴെ വീണാല്‍  കേരളം ഒന്ന്  നേരെ  ശ്വസം  വിട്ടേനെ !
വിദ്യാധരൻ 2015-11-13 11:10:14 News
നിങ്ങൾ പറഞ്ഞത് ശരിയാണ് കാരൂർ.   നല്ലൊരു എഴുത്തുകാരനും കവിയും ഋഷി തുല്യരാണ്. അവർ സത്യന്വേഷികളാണ്  ശ്രീബുദ്ധനും ശ്രീയേശുവും എബ്രഹാം ലിങ്കണും മഹാത്മാഗാന്ധിയും ഋഷികളായിരുന്നു. പക്ഷേ അവർ വേട്ടയാടപ്പെട്ടു ക്രൂരമായി വധിക്കപ്പെട്ടു. ഒരു പക്ഷെ ഇന്നത്തെപ്പോലുള്ള വ്യാജ ഋഷിമാർ അതിനു ഉത്തരവാധികളാണ്  
വിദ്യാധരൻ 2015-11-13 10:48:51 News
നിങ്ങളുടെ നിരൂപണത്തിന്റെ ശൈലി എനിക്ക് ഇഷ്ടപ്പെട്ടു.  അക്ഷരത്താഴിന്റെ നഷ്ടപ്പെട്ട ചാവി ' എന്നെ ഒരിക്കലും  ഭയപ്പെടുത്തിയിട്ടില്ല. പക്ഷെ അദ്ദേഹത്തിൻറെ ചില ഹാലോവീൻ മുഖം മൂടി വച്ച് (റിയലിസം, കാല്പനിക സ്വപ്നം , ശാസ്ത്രബോധം) വരുന്ന കവിതകൾ എനിക്ക് കാല്പ്പനിക സ്വപ്നത്തെക്കാൾ പേടിസ്വപ്നമായി മാറുന്നു.  അദ്ദേഹത്തിൻറെ പരിതികളുള്ള അറിവിനെ ഞാൻ മാനിക്കുന്നു.  ഡോക്ടർ. കുഞ്ഞാപ്പു സംഗീത ബോധമുള്ള വ്യക്തിയെന്ന് ഞാൻ അദ്ദേഹത്തിൻറെ തന്നെ ലേഖനങ്ങളിൽ നിന്ന് വായിച്ചു മനസിലാക്കിയിട്ടുണ്ട്. സംഗീതത്തിന്റെ താള ലയങ്ങളെ മനസിലാക്കിയ ഒരു വ്യക്തി കവിതയുടെ കാര്യം വരുമ്പോൾ എടുക്കുന്ന നിലപാടിനോട് എനിക്ക് യോചിക്കാൻ കഴിയില്ല. നൂറ്റാണ്ടുകളായി അടുക്കും ചിട്ടയോടും താളലയങ്ങളോടും  എഴുതിപോന്നിരുന്നു ഒരു കാവ്യസംസ്കാരത്തെയാണ് ആധുനികം, അത്യന്താധുനികം എന്നൊക്കെ പറഞ്ഞു ചിലർ അടിച്ചു പൊളിക്കാൻ ശ്രമിക്കുന്നുതു. എത്രപേർക്ക് സച്ചിതാനതന്റെയും ബാലകൃഷ്ണൻ ചുള്ളിക്കാടിന്റെയും കവിതകൾ മനപ്പാടമാക്കി ആലപിക്കാൻ കഴിയും?   . ഒരു പക്ഷെ അവാർഡ് കൊടുത്ത് ശ്വാസം മുട്ടിച്ചു കൊന്നുകാണും)  സംഗീതത്തിൽ വിവിധ രാഗങ്ങൾ ഉള്ളതുപോലെ കവിതയിൽ മനുഷ്യന്റെ വിവിധ വികാരങ്ങളെ ഉൾക്കൊണ്ടു എഴുതത്തക്ക രീതിയിൽ വൃത്തങ്ങളും മുണ്ട്.  ആകെ കുഴഞ്ഞുമറിഞ്ഞ ഒരവസ്ഥ പ്രകൃതിയിൽ കാണാംമെങ്കിലും അപ്‌സ്വരങ്ങളില്ലാത്ത ഒരു സംവിധാനം പ്രകൃതിക്ക് ഉണ്ട് എന്നത് നമ്മൾക്ക് അറിയാവുന്നതാണ് .  ഒരു ശാസ്ത്രജ്ഞ നായ പ്രൊഫ്‌. കുഞ്ഞാപ്പുവിനു മാറ്റാരേക്കാളും നന്നായറിയാം. പക്ഷെ കവിതയുടെ കാര്യം വരുമ്പോൾ,  അദ്ദേഹത്തിൻറെ ക്ലാസിലിരുന്നു രസതന്ത്രത്തിന്റെ നിഗൂഡതകൾ മനസ്സിലാക്കുന്നതിലും ദുർഗ്രഹമാണ്.  അദ്ദേഹത്തിൻറെ കവിത വായിക്കുമ്പോൾ എന്താണ് കവിയുടെ ലക്ഷ്യം എന്നതിനെക്കുറിച്ച് ഞാൻ ചിന്തിക്കാറുണ്ട്.  ഒരു പുതിയ കവിത പ്രസ്ഥാനത്തിലൂടെ സാഹിത്യ ചരിത്രത്തിന്റെ ഭാഗമായി മാറാ നാണോ ? അതോ ഞാൻ കണ്ടിട്ടില്ലാതെ ഒരു ലോകത്തിന്റെ വാധായനം തുറക്കാൻ ഒരു ചാവി വച്ച് നീട്ടുകയാണോ എന്നൊക്കെ.  വൃത്തത്തിലും താളത്തിലും കവിതകൾ കുറിക്കുന്നവരുടെ ലക്ഷ്യം എങ്ങനെയെങ്കിലും അവർ കണ്ട ലോകത്തെ അതിന്റെ സൗന്ദര്യത്തെ അനുവാചകർക്ക് കാട്ടിക്കൊടുക്കുക എന്നതാണ് . അതിലൂടെ എഴുത്തുകാരും അവരുടെ കൃതികളും നമ്മൾ ജീവിക്കുവോളം നമ്മളിൽ ജീവിക്കുന്നു.  നിത്യചൈതന്യയതി പറഞ്ഞതുപോലെ മക്കത്തുള്ള മുഹമ്മദീയപ്പളളിയും , ഇസ്രയേലിലെ പുണ്യ സ്ഥലങ്ങളും, ശബരിമലയിലെ അയ്യപ്പൻറെ പ്രതിഷ്ടയും ഇളക്കി കൂടെകൊണ്ടുപോകാൻ പറ്റില്ലല്ലോ പക്ഷെ ഇവരെക്കുറിച്ചുള്ള സ്തോത്ര ഗീതങ്ങളും കവിതകളും ഭക്തന്മാർ പോകുന്നിടത്തൊക്കെ മന്ത്രമായി ഉരുവിടുന്നു . ഒരു എഴുത്തുകാരനും കവിക്കും ആ നിലയിൽ ഉയരാൻ കഴിയുന്നില്ല എങ്കിൽ അവരുടെ പ്രവർത്തികൾ വ്യർത്ഥമാണ് . സുധീർ പണിക്കവീട്ടിൽ അദ്ദേഹത്തെ എൽപ്പിച്ച കർത്തവ്യം അഭിനന്ദനീയമാം വിധം നിർവഹിച്ചരിക്കുന്നു. വായനക്കാർ വിധികര്ത്താക്കളായിട്ടുള്ള ഇ-മലിയാളി അവാർഡിന് അത് അർഹമാണ് 
Nadan 2015-11-13 10:40:32 News
Entho?? Enginae??
KCF moolam evar jayichenno?
Tholikkatty apaaram! !!
A reader 2015-11-13 09:51:58 News
വായനക്കാർ ധാരാളമുള്ള ഈ ലോകത്ത് ഒരു വായനക്കാരൻ മറ്റേ വായനക്കാരനെ ഡ്യൂപ്പ് എന്ന് വിളിക്കുന്നതിൽ യാതൊരു യുക്തിയുമില്ല.  ഒരു നായിക്ക് വേറൊരു നായെ കണ്ടുകൂടാ എന്ന് പറയുന്നത് അമേരിക്കയിലെ സാഹിത്യകാരന്മാരേ സംബന്ധിച്ചടത്തോളം സത്യമാണ്. പക്ഷെ ആ ദുഷിച്ചു നാറുന്ന സ്വഭാവും വായിച്ചു അറിവും പക്വതയും വന്ന വായനക്കാർ പകർത്തുന്നത് സാഹിത്യത്തെ പരിപോഷിപ്പിക്കുന്നതിന് സഹായകരമല്ല.   അതുകൊണ്ട് വായനക്കാർ ഒന്നിച്ചു നില്ക്കണ്ടത് ആവശ്യമാണ്.  We need to demonstrate our power as readers by critiquing the self proclaimed writers who were running like rats where there was no cat.  
വായനക്കാരൻ 2015-11-13 09:24:57 News
ഒരു ഡ്യൂപ് ‘വായനക്കാരൻ’ വിലസാൻ തുടങ്ങിയിട്ടുണ്ട്.
നാരദർ 2015-11-13 09:09:35 News
എന്തായാലും വിദ്യാധരൻ ഇട്ട തീപ്പൊരി കത്തി പടരുന്നുണ്ട്.  ചൂട് കൂടിയിട്ടു ഓരോ അവന്മാര് പുറത്തേക്ക് വന്നു തുടങ്ങിയിട്ടുണ്ട്. വിദ്യാധരനെ എന്തെങ്കിലും കൊടുത്ത് മോഹിപ്പിച്ചു പിടിക്കാനേ പറ്റു.
വായനക്കാരൻ 2015-11-13 08:50:52 News
വിദ്യാധരന് ന്യുയോർക്കിലുള്ള സർവ്വ തരികടകളെയും അറിയാം.  അദ്ദേഹത്തിനു സർഗ്ഗവേദിയും വിചാരവേദിയുമായി വളരെ അടുത്ത ബന്ധവും ഉണ്ട്.  ഇപ്പോൾ നിഷ്ക്രിയരായിരിക്കുന്ന അഗംങ്ങലാണ് 
ചെറിയാൻ കെ ചെറിയാൻ, ജയൻ കെ.സി, സുധീർ പണിക്കവീട്ടിൽ തുടങ്ങിയവർ.  വിദ്യാധരനാവട്ടെ വിചാരവേദിയിലെ ചിലർ എവിടെപോയാലും അവരെ പിന്തുടരുന്നുണ്ട്.  പ്രത്യേകിച്ചു ഇവരിൽ ചിലർക്ക് ലാനായുമായി ബന്ധംമുള്ളത്കൊണ്ട്.  വിദ്യാധരനാണെന്നു പറഞ്ഞു ജനം  അമേരിക്കയുടെ മുക്കിലും മൂലയിലും ഇട്ടു സാഹിത്യ താത്പര്യമുള്ള പലരേം പീഡിപ്പിക്കുന്നുണ്ട്.  ഇദേഹം ഒന്ന് വെളിപ്പെട്ടിരുന്നെങ്കിൽ പലർക്കും മോചനം കിട്ടുമായിരുന്നു .
GEORGE V 2015-11-13 08:50:52 News
ഈ മലയാളി കെ കോ പിന്തുണ ഉള്ള പത്രം ആണ് എന്നാണ് ഞാൻ കരുതുന്നത്. തെറ്റ് ആണെങ്ങിൽ ക്ഷമിക്കുക. അതുകൊണ്ട് കമന്റ്‌ കോളത്തിൽ വരുമോ എന്നറിയില്ല. എൻറെ ഒരു സുഹൃത്ത്‌ അയച്ചു തന്നതാണ് താഴെ കാണുന്നത് :

പണ്ട് പി. ടി ചാക്കോ എന്ന നേതാവിനെ കോണ്‍ഗ്രസുകാർ അപമാനിച്ചിറക്കി വിട്ടു, അങ്ങിനെ അദ്ദേഹം ഹൃദയം പൊട്ടി മരിച്ചു എന്ന തോന്നലിൽ മന്നത്ത് പദ്മനാഭന്റെ അനുഗ്രഹത്തോടെ കേരള കോണ്‍ഗ്രസ് എന്ന പാർട്ടി കെ എം ജോർജ് സ്ഥാപിക്കുമ്പോൾ കെ എം മാണി കോട്ടയം ഡി ഡി സി സെക്രട്ടറി മാത്രമായിരുന്നു. ജോർജിന്റെ കൂടെ കൂടി മാണി എം എൽ എ ആയി. മാണിയെ ഓരോ തലത്തിലും ജോർജ് വളർത്തിക്കൊണ്ടുവന്നു, നേതാവാക്കി.
1976-ഇൽ അച്യുതമേനോൻ മന്ത്രിസഭയിൽ അംഗമാകാൻ കൊണ്ഗ്രസിന്റെ വിരട്ടലിനെത്തുടർന്നു കേരള കോണ്‍ഗ്രസ് തീരുമാനമെടുത്തു. ചെയർമാൻ കെ എം ജോർജും എം . പി ആയിരുന്ന ആർ ബാലകൃഷ്ണ പിള്ളയും മന്ത്രിമാരാകും എന്നായിരുന്നു ധാരണ. മാണി അപ്പോൾ ഒരു പുതിയ സിദ്ധാന്തം കൊണ്ടുവന്നു: പാർട്ടി ചെയർമാനും പാർലമെന്ററി പാർട്ടി ലീഡരും ഒരാളാകാൻ പാടില്ല. അത് സഭയുടെ പിന്തുണയോടെ പാർട്ടിയെക്കൊണ്ട് അംഗീകരിപ്പിച്ചു. ജോർജ് സാറിനെപ്പോലെ ഒരാൾ ചെയർമാൻ സ്ഥാനം വിട്ടിട്ടു മന്ത്രിയാകുകയോ...ഛെയ് ലജ്ജാവഹം. അതും മാണി തന്നെ പറഞ്ഞു. ചീരക്കറി ചെന്താമരക്കറി അളിയന് കൊട്, കോഴിക്കറി അഴുക്കുകറി എനിക്ക് താ എന്ന് പറഞ്ഞു മാണി മന്ത്രിയായി. പാരട്ടിയുണ്ടാക്കിയ നേതാവ് പുറത്ത്.
അന്ന് പിന്നിൽ നിന്ന് കിട്ടിയ കുത്ത് ജോർജിന്റെ ഹൃദയം തകർത്തു എന്നത് കേരള കോണ്‍ഗ്രസ് രാഷ്ട്രീയത്തെ എന്നും പിന്തുടരുന്ന ശാപമാണ്. അന്ന് കിട്ടിയ ആഘാതത്തിൽ നിന്ന് ജോർജ് ഒരിക്കലും മോചിതനായിരുന്നില്ല എന്ന് ബാലകൃഷ്ണപിള്ളയടക്കമുള്ള നേതാക്കൾ പലവട്ടം പറഞ്ഞിട്ടുണ്ട്.
പിന്നീട് ബാലകൃഷ്ണ പിള്ള ഒഴിഞ്ഞപ്പോൾ ജോർജ് മന്ത്രിയായി, എങ്കിലും അകാലത്തിൽ അന്തരിച്ചു. അദ്ദേഹത്തിൻറെ മൃതശരീരം കാണാൻ വരരുത് എന്ന് മൂവാറ്റുപുഴയിലെ കേരള കോണ്‍ഗ്രസുകാർ മാണിയ്ക്ക് മുന്നറിയിപ്പ് നല്കിയിരുന്നു.
പാർട്ടി സ്ഥാപകനെ ഇടംകാലുകൊണ്ട് വീഴ്ത്തിയ മാണി ഇപ്പോൾ വീഴുമ്പോൾ സാക്ഷിയാകാൻ കെ . എം ജോർജിന്റെ മകൻ ഫ്രാൻസിസ് ജോർജ് ഉണ്ട് എന്നത് കാലം കാത്തുവച്ച കാവ്യനീതി.
മാണിയെ മുഖത്ത് നോക്കി പത്ത് പള്ള് നേരിട്ട് വിളിക്കാൻ പി. സി ജോർജിനെ കേരളാ കൊണ്ഗ്രെസ്സിൽ കാലം കരുതി വെച്ചാതായിരിക്കാം .


ഒരു ആധുനിക കവി 2015-11-13 08:30:35 News
" എവിടെ വച്ചാണ് നമ്മൾക്ക് കവിതയുടെ നിഷ്കളങ്ക ഭാവങ്ങൾ നഷ്ടമായത്? ഒരു പക്ഷെ അമേരിക്കയിലെ ചില്ലുമേടകൾക്കുള്ളിൽ മുന്തിരിച്ചാർ മുത്തിക്കുടിക്കുമ്പോളായിരിക്കും." (വിദ്യാധരൻ)  ഇതിന്റെ അർഥം എന്താണ് ഒബ്സെർവറെ.  ആധുനിക വിദ്യകൾ ഉപയോഗിച്ച് കവിത എഴുതുന്നവർ വെള്ളം അടിച്ചിട്ട് എഴുതുന്നു എന്നല്ലേ? ഇതൊന്നു കണ്ടിട്ട് നിങ്ങൾക്ക് ഒന്നും പറയാനില്ലേ?  
പാസ്റ്റർ മത്തായി 2015-11-13 08:22:54 News
"എല്ലാവരും കാലയവനികൾക്കുള്ളിൽ അണയാനുള്ള
പ്രായമായി... വയസ്സായവരുടെ പ്രവർത്തികൾ കരുണയോടെ കാണുക ഒരു പുതിയ ആകാശവും ഭൂമിയ്ക്കുമായി കാത്തിരിക്കുന്നവർക്ക് വേണ്ടി നമ്മൾക്ക്  കൊച്ചുകുഞ്ഞു ഉപദേശിയുടെ പാട്ട് കയ്യടിച്ചു പാടാം 

സമയമാം രഥത്തിൽ ഞാൻ  സ്വർഗ്ഗ യാത്ര ചെയ്യുമ്പോൾ 
എന്റെ ദേഹം മൂടുവാനായി  പൊന്നിൽ തീർത്ത ആടയും 
വൈരികളാം വിമർശകരെ അടിച്ചു വീഴ്ത്താൻ ഫലകവും