വിദ്യാധരൻ 2015-11-08 09:45:58 News
എവിടെ വച്ചാണ് നമ്മൾക്ക് കവിതയുടെ നിഷ്കളങ്ക ഭാവങ്ങൾ നഷ്ടമായത്? ഒരു പക്ഷെ അമേരിക്കയിലെ ചില്ലുമേടകൾക്കുള്ളിൽ മുന്തിരിച്ചാർ മുത്തിക്കുടിക്കുമ്പോളായിരിക്കും.

നല്ലൊരു കവിതക്ക് കവയിത്രിക്ക് അഭിന്ദനം

ടിഞ്ചുമോൻ 2015-11-08 09:40:30 News
         ഗോ 
   മാതാവെങ്കിൽ 
കാള പിതാവാണ് 
വിദ്യാധരൻ 2015-11-08 09:36:20 News
കേരളത്തിലുള്ള ഏതെങ്കിലും നേതാവിനെ എന്തെങ്കിലും പറഞ്ഞു മനസ്സിലാക്കിക്കാൻ  പറ്റുമോ? അമേരിക്കയിലെ മലയാളി നേതാക്ക്ന്മാരോട് എന്തെങ്കിലും പറഞ്ഞു മനസ്സിലാക്കിക്കാൻ  പറ്റുമോ? അമേരിക്കയിലെ സാഹിത്യകാരന്മാരോട് പറഞ്ഞു മനസ്സിലാക്കിക്കാൻ  പറ്റുമോ? പ്രത്യേകതാല്‍പര്യമെടുത്ത് ഒരു സാഹചര്യം  പഠിച്ചോ  ഒരു സംഗതി മനസ്സിലാക്കിയോ രാജ്യത്തിനും ജനത്തിനും സേവ ചെയ്യാൻ തയാറുള്ളവരോടെ എന്തെങ്കിലും പറഞ്ഞു മനസ്സിലാക്കിക്കാൻ ശ്രമിച്ചിട്ട് കാര്യമുള്ളു.  മാണി പാലായിലെ മാണിക്യം ആണെങ്കിൽ കേരളത്തിലെ കൊച്ചുണ്ണിയാണ്.  ഇവിടെ മാണിയുടെ തന്ത്രം പാലയിലെ ജനങ്ങളെ സന്തോഷിപ്പിച്ചു അദ്ദേഹത്തിൻറെ സ്ഥാനം ഉറപ്പു വരുത്തുക അങ്ങനെ കേരള ഖജനാവ്, പാലാക്കാരുടെ സഹായത്തോടെ കൊള്ളയടിച്ചുകൊണ്ടേയിരിക്കുക. കേരളത്തിലെ എല്ലാ ഭരണകർത്താക്കളും ചെയ്യുന്നത് ഇതാണ്.  ആർക്കും കേരളത്തോടോ ജനങ്ങളോ ടോ കടപ്പാടില്ല.  കാട്ടിലെ തടി തേവരുടെ ആന പിടിയട പിടി.  ഇവിടെയാണ്‌ സാഹിത്യകാരന്മാരുടെ സാമൂഹ്യ പ്രതിബദ്ധത ഉണർന്നു പ്ര്വർത്തിക്കെണ്ടത്. പക്ഷെ എന്ത് ചെയ്യാം ഈ കഴിഞ്ഞ ലാനാ സമ്മേളനത്തിൽ ഉടനീളം മുഴങ്ങി കേട്ടത് സാമൂഹ്യ പ്രതിബദ്ധതയുടെ ഭാണ്ഡക്കെട്ട് ചുമക്കണ്ട ചുമതല സാഹിത്യകാരന്റെയല്ല എന്നാണു.  നാട് നന്നായാൽ ഞങ്ങളും നന്നാകും എന്ന പ്രതീക്ഷയോടെ ഞങ്ങൾ സാഹിത്യകാരന്മാരിലെക്ക് നോക്കുമ്പോൾ 'സ്വന്തം പേരിനു അനശ്വരത്വം ഉണ്ടാക്കാൻ ആരുടെ പാദം നക്കിയാലും അവരുടെ പിന്നാലെ പരക്കം പായുന്ന കുറെ 'പൊള്ള സാഹിത്യകീടങ്ങളെയാണ് .  ലോകത്തിലെ  പല രാഷ്ട്രീയ ഗതിവിഗതികളെയും തിരിച്ചു വിട്ടിട്ടുള്ള സാഹിത്യകാരന്മാരും കാരികളെക്കുറിച്ചും ഞങ്ങൾക്കറിയാം. പക്ഷെ  ഇവിടെ അമേരിക്കന് സാഹിതികാരന്മാർ അവശ്യപ്പെടുന്നത് ഫോമ ഫൊക്കാനപോലെ യാതൊരു ദീർഘവീഷണവും ഇല്ലാത്ത സംഘടനകളോട് കേരളത്തിലെ രാഷ്ട്രീയക്കാരെ ഉപദേശിക്കാനാണ്.  അന്ധനായ മനുഷ്യൻ മറ്റൊരാളെ വഴികാണിച്ചുകൊടുക്കാം എന്ന് പറയുന്നതുപോലെ ഇരിക്കും.  ആറുമുളപോലയുള്ള സ്ഥലങ്ങളിലെ ഭൂ പ്രദേശങ്ങളെ വെട്ടി നിരത്തി നശിപ്പിക്കാൻ കൂട്ട് നില്ക്കുന്ന സാഹിത്യകാരന്മാർ, പാലായുടെ അഭിവൃദ്ധിക്ക് വേണ്ടി കൂട്ട് നില്ക്കുന്ന സാഹിത്യകാരന്മാർ, ആരോടും കടപ്പാടില്ലാതെ റാപ്പ് മ്യുസിക്ക് പോലെ കവിത എഴുതി വിടുന്ന സാഹിത്യ കാരന്മാർ അങ്ങനെ സ്വാർഥമായ ഈ സമൂഹത്തിനും കേരളത്തിലെ രാഷ്ട്രീയക്കാർക്കും , അമെരിക്കയിലെ നേതാക്കളും തമ്മിൽ എന്ത് വ്യത്യാസം?  
ഒരു സാഹിത്കാരന് അല്ലെങ്കിൽ കലാകാരന് കക്ഷിനിരപേക്ഷമായ ഒരു മനസ്സാക്ഷിയുണ്ട് എന്ന് ശ്രീ എം പി പോളിന്റെ വാക്കുകൾ ശ്രദ്ധവച്ച് പഠിക്കേണ്ടതാണ്.  'കേരള ജനതയുടെ സംസ്കരണത്തിൽ പുരോഗമന സാഹിത്യകാരന്റെ ചുമതല അവസാനിക്കയല്ല തുടങ്ങിയെട്ടെയുള്ളൂ' എന്ന അദ്ദേഹത്തിൻറെ വാക്കുകൾ വാതുറന്നു എന്ത് വിഡ്ഢിത്തരവും ഉളിപ്പില്ലാതെ വിളിച്ചു പറയുന്ന അമേരിക്കൻ മലയാള സാഹിത്യ വൃന്ദവും അവരുടെ ചുറ്റും നിന്ന് കയ്യടിക്കുന്ന സാഹിത്യകാരന്മാരും ഒര്ത്തിരിക്കുന്നത് നല്ലത്.  ഒരു കലാകാരന് തന്റെ ആശയസ്വാതന്ത്ര്യവും പ്രയോഗസ്വാതന്ത്ര്യവും ജീവനേക്കാൾ വലിയതാണ്. കലയുടെ പ്രേരണശക്തി എല്ലാവർക്കും അറിയാം . അതിനെ തന്റെതാക്കാൻ എല്ലാ രാഷ്ട്രീയപാർട്ടികളും ശ്രമിക്കും. പക്ഷേ ഇവിടെയാണ്‌ സാഹിത്യകാരൻ  സാമൂഹത്തോടുള്ള ആകമാനമായ പ്രിതബദ്ധതയുടെ കാഹളം മുഴക്കേണ്ടത്?  "കാലഗുണമില്ലാത്ത പ്രചരണങ്ങൾ നല്ല സാഹിത്യവുമല്ല നല്ല പ്രചരണവുമല്ല " (എം. പി .പോൾ "

Ninan Mathullah 2015-11-08 09:34:14 News
Read several comments here on the LANA convention. Overall the convention was well organized. Those who look for negatives see only negatives. A convention becomes a success when different talents work together. Good writers may not be good organizers. Good organizers may be not good writers like those who run Newspaper may not be the best writers. Both are necessary. I think some of the negative comments here is from a problem of a type of 'Krimi kadi' that has no cure. They are not organizers or writers and do not contribute anything other than these negative comments here that give them a special inner pleasure. Some here will criticize if the group they identify with is not represented well or a member of their group not invited to the convention as chief guest.
George Nadavayal 2015-11-08 07:33:43 News
അമേരിക്കയിലെ രാഷ്ടീയ സംവിധാനങ്ങളെ കേരളത്തിൽ നിന്നും വരുന്ന രാഷ്ട്രീയ നേതാക്കളെ ബോദ്ധ്യ പ്പെടുത്താനാകണം ഇവിടത്തെ ഐ എൻ ഓ സിയും പ്രവാസി കേരളാ കോണ്ഗ്രസ്സും ഫൊക്കാനയും ഫോമയും തുനിയേണ്ടത്~. പ്രഗത്ഭന്മാരെ അബ്കാരികളും സ്ഥാനമോഹികളും കുരുക്കി ത്തകർക്കുന്നതിന്റെ ബാക്കി പത്രമാണ്‍~ കേരളത്തിലെ  മസ്തിഷ്ക നഷ്ടത്തിന്റെ കാരണം. അമേരിക്കൻ മലയാളി  കേരള മലയാളികള്ക്ക്  പ്രോ ആക്ടിവ് എന്ന പ്രയോഗരീതിയുടെ  വെളിച്ചം കാട്ടണം.  രാഷ്ട്രീയത്തിൽ വാൻ തുകകളുടെ വ്യാപാരം വേണമെന്ന ശീലങ്ങൾ മാറ്റാനാർക്കാവുമോ   അവരാണ്‍~ കേരളത്തിന്റെ നവോത്ഥാനക്കാർ  .  കേരളത്തിൽ വോട്ടു ചെയ്യാൻ പോലും വോട്ടേഴ്സിന് ~ കള്ളും കൈക്കൂലിയും നല്കണമെന്ന സ്ഥിതിയുണ്ട്~. ഓരോ ജനതയ്ക്കും   അവരര്ഹിക്കുന്ന രാഷ്ടീയ നേതാക്കളെയാണ്‍~ ലഭിക്കുക.

sheelanp 2015-11-08 07:14:20 News
Molly  Ithanu kavitha  congrats !
ഹായ് കൂ 2015-11-07 22:04:46 News
ആരാ?
മാതാവാ 
go-മാതാവേ 
വിദ്യാധരൻ 2015-11-07 21:54:20 News
എവിടെയോ ആശാന് പിഴച്ചിട്ടുണ്ട്. അല്ലെങ്കിൽ ഈയുള്ളവനടക്കം ഇത്രയും പേർ മലയാള ഭാഷയിൽ പിഴച്ചുപോകാൻ കാരണം എന്താണ്? ഒന്നാമതായി മലയാളം സാറ് ശരിക്ക് പടിപ്പിക്കില്ലായിരുന്നു. അദ്ദേഹത്തിന് കുട്ടികൾ പഠിച്ചു രക്ഷപ്പെടുന്നതിലും കാര്യം അദ്ദേഹത്തിൻറെ കൃഷി രക്ഷപ്പെടുന്നതിലായിരുന്നു.  വീടിനോട് ചേർന്ന് ഒരു ജോലി ഇടക്ക് ഓടിപ്പോയി വീട്ടിലെ കാര്യം നോക്കാനുള്ള അവസരം ഇതിൽ കവിഞ്ഞു അവർക്ക് ആരെങ്കിലും രക്ഷപ്പെടണം എന്നൊന്നും ഇല്ല. തറ. പന, ആന ചേന എന്നൊക്കെ പഠിപ്പിച്ചു വിട്ടതല്ലാതെ വ്യാകരണത്തിന്റെ കാര്യം ചോദിച്ചു ചെന്നാൽ കരണത്തടി തീർച്ച. അതിനിടക്ക് വിസർഗ്ഗത്തിന്റെ കാര്യം ചോദിച്ചാൽ വിസർജ്ജിക്കുന്നതുവരെ ചന്തിക്ക് കിഴുക്ക്.  അം, അ: എന്നിവയ്ക്ക് യഥാക്രമം അനുസ്വാരം, വിസർഗ്ഗം എന്നൊക്കയാണ് പേര്. ഉച്ചാരണത്തിൽ അനുസ്വാരത്തിനു 'മ' കാരത്തോടും വിസർഗ്ഗത്തിന് 'ഹ' കാരത്തോടും സാദൃശ്യമുണ്ടെന്നു ഒരു അമേരിക്കൻ മലയാളി സാഹിത്യകാരനോട് പറഞ്ഞപ്പോൾ അയാൾ പറഞ്ഞത് 'താങ്കൾ മകാരം മത്തായിയുടെ കാര്യമാണോ പറയുന്നതെന്നു ഒരു മറു ചോദ്യം. അല്ല വ്യന്ജാനാക്ഷരമായ 'മ'യുടെ കാര്യമാണ് പറയുന്നത് എന്ന് പറഞ്ഞപ്പോൾ അദ്ദേഹം ചൂടാകുകയും 'താൻ എന്നെ അതികം പഠിപ്പിക്കണ്ട മലയാള ഭാഷ ആദ്യമായി അമേരിക്കയിൽ കൊണ്ട്വന്നത് ഞാനാണ്' എന്ന് പറഞ്ഞു തട്ടികേറി.   ആദ്യം അമേരിക്കയിൽ വന്നപ്പോൾ, അതായത് വലിയ എഴുത്തുകാരനാകുന്നത് മുന്പ്  'മഴയ്ക്ക്' മശ  എന്നും 'സ്പുടതക്ക്' 'സ്പുഷത' എന്നുമൊക്കെ പറഞ്ഞപ്പോൾ ഒരു പ്രായം ചെന്ന സാറ് പറഞ്ഞു തന്നു അക്ഷരങ്ങളെ ഉച്ചരിക്കുമ്പോൾ സ്ഥാനഭേദത്തെക്കുറിച്ച് അറിഞ്ഞിരിക്കണമെന്നു.  ഞാൻ പറഞ്ഞു, അങ്ങ് സാറായിരുന്നു എന്ന് ഞാൻ അറിഞ്ഞില്ല ക്ഷമിക്കണമെന്നു. അപ്പോൾ അദ്ദേഹം പറഞ്ഞു 'അത്തരത്തിലുള്ള സ്ഥാനഭേദത്തെ ക്കുറിച്ചല്ല ഞാൻ പറയുന്നത്, നേരെമറിച്ച് അക്ഷരങ്ങളെ ഉച്ചരിക്കുമ്പോൾ ഏതേതു സ്ഥാനത്തു നിന്നാണോ ധ്വനി പുറപ്പെടുന്നത് അതനുസരിച്ച് അക്ഷരങ്ങളെ കണ്ഠ്യ, താലവ്യം, ഒഷ്ട്യം, മൂർദ് ധന്യം കണ്ഠതാലവ്യം, കണ്ഠ+ ഓഷ്ട്യം   എന്നുണ്ടാന്നൊക്കെ പറഞ്ഞു.  അപ്പോൾ ഞാൻ ചോദിച്ചു 'സാറേ  ഈ ഗുലുമാലിൽക്കൂടി കടന്നുപോകാതെ എങ്ങനെങ്കിലും ഒരു സാഹിത്യകാരനാകാൻ പറ്റുമോ എന്ന്. അപ്പോൾ അദ്ദേഹം പറഞ്ഞു എന്ത് വേണമെങ്കിലും ആർക്കും മനസിലാകാത്തപോലെ പറയുകയോ എഴുതുകയോ ചെയ്യ്തോ എന്നിട്ട് അതിനെ ആധുനികമെന്നോ, അത്യന്താധൂനികമെന്നോ, ഉത്തരാധൂനികമെന്നൊക്കെ വിളിച്ചാൽ മതിയെന്ന്.  എന്തായാലും അമേരിക്കയിൽ ഒരുത്തൻ എഴുതുന്നതും മനസിലാകില്ല. ചിലെരെഴുതുന്ന കവിത വായിച്ചാൽ ചവിട്ടു നാടകം കാണുന്നതുപോലിരിക്കും 

sheelanp 2015-11-07 18:52:41 News
neena, fino fine !
A.C.George 2015-11-07 15:05:13 News
Sure, Congress will come back. (Tirichuvarum) But in Kerala Congress and UDF need some punishment and shock treatment. Think in impartial way with out adding any water. The corruption and cover up and the lies of the ruling front cannot be tolerated for long time. drive the UDF away for some time and give chance to LDF. Hope they will do better. We know no front is good. " Just tammil Bhedam Thomman".  Let the Congress correct and come back. They will come back. Utmost India is for every body, not just for RSS/BJP alone. I am just a well wisher/ ordinary Indian born common man.
All the best to India/Bharat
ഒരു ഇര 2015-11-07 14:21:02 News
കാപട്ട്യമേ  നിന്‍റെ  ശരി പേര്  അല്ലെ  മതം ?
Men can have several wives
Men can sexually abuse boys in the altar
Men priests rape Nuns
but these are ok ?
same sex is a wrong usage. It is same gender marriage. Marriage is not just for sex. Holy matrimony is companionship.
The tendency to mate with or marry same gender is not a disease.
your thoughts are welcome with an open mind.
വിദ്യാധരൻ 2015-11-07 08:06:49 News
കഥ എഴുതി 
കഥ കഴിഞ്ഞു 
കഥാവശേഷനായി 
വിദ്യാധരൻ 2015-11-07 08:02:33 News
നിങ്ങൾക്കെല്ലാം തെറ്റ് പറ്റിയിരിക്കുന്നു സ്നേഹിതരെ!  "ഇടിവെട്ട് തട്ടുപൊളിപ്പൻ ശബ്ദ കോലാഹല ജഘന കുംബ സ്തനങ്ങൾ കുലുക്കിയുള്ള" ആട്ടത്തെ പ്രാഭാഷകൻ വിമർശിക്കുമ്പോൾ തന്നെ അദ്ദേഹം കറുത്ത കണ്ണാടിയിലൂടെ നോക്കി അത് ആസ്വതിക്കുകയും ചെയ്യുന്നുണ്ട്.  നിത്യ ചൈതന്യയ തി പറഞ്ഞത് പോലെ 'മർദ്ദിതൻ ആഗ്രഹിക്കുന്നത് മർദ്ദകന്റെ വീരസ്യം ആർജ്ജിക്കാനാണ്"  ഈ വിരോധഭാസം ജീവിതത്തിന്റെ  എല്ലാ തുറകളിലും കാണുന്നു. അതിനെക്കുറിച്ച് നാം ബോധവാന്മാരും ബോധവതികളും ആയിരിക്കണം.

  
Mallu 2015-11-07 07:59:15 News
കേരളം മതമൗലിക വാദികളുടെ കയ്യിലേക്കു പൊകുകയാണോ? കേരള കോണ്‍ഗ്രസും മുസ്ലിം ലീഗും ഇല്ലേ എന്നു എതിര്‍ ചൊദ്യം വരാം. പക്ഷെ അവര്‍ ആരും മതരാഷ്ട്രം കൊണ്ടു വരാനോ എതിരഭിപ്രായം പറയുന്നവരെ അടിച്ചൊതുക്കാനോ ആക്രമണത്തിന്റെ തത്വ ശാസ്ത്രം പഠിപ്പിക്കാനൊ മുതിര്‍ന്നിട്ടില്ല.
എന്തായാലും മതം ശക്തിപ്പെട്ട് വ്യക്തി സ്വാതന്ത്ര്യം പോകുന്നത് ഹിന്ദുക്കള്ക്കും ഗുണകരമല്ല. ഇന്ത്യന്‍ പൗരന്മാര്‍ക്ക് എതിരെയാണു മതമാുലികക്കാര്‍ നിലകൊള്ളൂന്നതെന്ന് അവര്‍ മറക്കുന്നു.
അവാര്‍ഡ് മടക്കിക്കൊടുക്കുനതിനെതിരെ ഹിന്ദി നടന്‍ അനുപം ഖേരിന്റെ രാഷ്ട്രപതി മാര്‍ച്ചിനു അവാര്‍ഡ് കൊടുക്കണം. ഇന്ത്യയില്‍ അഷിഷ്ണുത ഇല്ലെന്നും അങ്ങനെ ഉണ്ടെന്നു പറയുന്നവര്‍ ദേശദ്രോഹികളാണെന്നും അവരെ കണ്ടോളാമെന്നുമാണു മാര്‍ച്ചില്‍ പങ്കെടുത്തവര്‍ പറയുന്നത്.
എന്തെല്ലാം തമാശകള്‍ 
വിക്രമൻ 2015-11-07 07:47:27 News
അത് ഇൻഫ്രാ റെഡ് ഗ്ലാസ്സല്ല സ്നേഹിതാ.  അദ്ദേഹത്തിൻറെ തലമുടിയിൽ നിന്ന് ഹെയർ ഡൈ കണ്ണാടിയിലേക്ക് പടർന്നു കയറിയതായിരിക്കും . എന്തെല്ലാം ഭാഷ്യങ്ങലാണ് ഓരോത്തൊരു കൊടുക്കുന്നത്?