ശകുനി 2015-03-30 19:51:48 News
നപുംസകം പെട്ടെന്ന് ലോഭിച്ച് നപു ആയി വാസുവേട്ടൻ കുഴപ്പത്തിലുമായി. ഓരോ ഗുലുമാലു വരുന്ന വഴിയെ!!

വിദ്യാധരൻ 2015-03-30 19:46:46 News
പ്രൊ. ജോസെഫ് ചെറുവേലിയുടെ പുസ്തകം വായിച്ചില്ലെങ്കിലും അത് വായിപ്പിക്കാൻ മറ്റു വായനക്കാരെ പ്രേരിപ്പിക്കതക്ക രീതിയിൽ അദ്ദേഹത്തിൻറെ പുസ്തകത്തെക്കുറിച്ച് നിരൂപകൻ നിരൂപണം നടത്തിയിരിക്കുന്നു എന്നതിൽ തർക്കമില്ല. 

വാല്മീകി ഗീത രഘുപുംഗവ കീർത്തിലേശൈ
സംത്രിപ്തി കരോമി കഥമപ്യധുനാ ബുധാനാം 
ഗംഗാജലൈർ ഭുവി ഭാഗീരഥ യത്നലുബൈധ് 
കിം തർപ്പണം  ന വിദധാതി ജന പിത്റൂണാം (ഭോജൻ )

വാല്മീകി പാടിയ ശ്രീരാമന്റെ കീർത്തിയെ പ്രകീർത്തിച്ചുതന്നെ എങ്ങനെയെങ്കിലും അറിവുള്ളവരെ തൃപ്തിപ്പെടുത്താനാണ് ഞാനൊരുങ്ങുന്നതു. പിതൃതർപ്പണത്തിനായി ഭഗീരഥൻ ക്ലേശം സഹിച്ചുകൊണ്ടുവന്ന ഗംഗാജലംകൊണ്ട് മറ്റുള്ളവരും പിതൃതർപ്പണം ചെയ്യുന്നുണ്ടല്ലോ ?

Anthappan 2015-03-30 19:22:52 News

I must appreciate Mr. Aniyankunju for finding such a good article and publishing it here.  I don’t know how many Malayalee egomaniacs are going to read this because most of the maniacs live on lies. 

വായനക്കാരൻ 2015-03-30 19:17:34 News
നിന്റെ ചിരിയൊരാർഭാടവെളിച്ചം പോലെ
ജീവിതവൃക്ഷത്തിന്മേലാഞ്ഞുപതിക്കുമ്പോൾ
മാനത്തേക്കു കുതികൊള്ളട്ടെ കിളികളതിൽ നിന്നും.
(പാബ്ലോ നെരൂദ )
നപു 2015-03-30 19:16:06 News
വാസുവേട്ടന് എന്തോ ഒരു പ്രത്യേകതയുണ്ട് 
Aniyankunju 2015-03-30 19:12:21 News

FWD:  ഇന്ത്യയെ നയിക്കാന്‍ ഒരേയൊരു നേതാവേ ഉള്ളൂവെന്ന് വയലാര്‍ രവി കൊച്ചിയില്‍ പ്രഖ്യാപിച്ചത് രാഹുല്‍ഗാന്ധിയെ ചൂണ്ടിയാണ്. ........... വയലാര്‍ രവിക്ക് 78-ാം വയസ്സില്‍ രാഹുല്‍ മാത്രമാണ് അഭയം. ................ മഹാബലി വര്‍ഷത്തിലൊരിക്കലെങ്കിലും കേരളത്തില്‍ വരും. രവിക്ക് ആ പതിവുമില്ല. ......കീഴടക്കാന്‍ ഇനി ഉയരങ്ങളില്ല. .......... ഒടുവില്‍ കേന്ദ്ര പ്രവാസിമന്ത്രിയും. ആറര പതിറ്റാണ്ട് പിന്നിട്ട പദവികളുടെ പരിലാളനത്തില്‍നിന്ന് എന്നിട്ടും രവിക്ക് കുതറിമാറാന്‍ തോന്നുന്നില്ല. സീറ്റുറപ്പിക്കാന്‍ രാഹുല്‍സ്തുതി. പിന്നെ സോണിയക്ക് അപേക്ഷാ സമര്‍പ്പണം. ഒരുകാലത്ത് കൊടുംവൈരിയായിരുന്ന ആന്റണിയുടെ അനുഗ്രഹം തേടല്‍. ഉമ്മന്‍ചാണ്ടിയോട് സമരസപ്പെടല്‍- ഒടുവിലിതാ രാജ്യസഭയിലേക്ക് ഇനിയും ഒരു ആറുവര്‍ഷത്തേക്ക് ഇരിപ്പിടം തയ്യാറാകുന്നു....ഇടയ്ക്ക് ആഗോളവല്‍ക്കരണത്തിനെതിരെ പറയും. സ്വകാര്യവല്‍ക്കരണ വിരുദ്ധനാകും. അടുത്തനിമിഷം വിരുദ്ധസമീപനത്തിലുമെത്തും. സ്ഥാനമാനങ്ങള്‍ വെട്ടിപ്പിടിക്കാനും ആദര്‍ശം പറയാനും ഒരേസമയം പ്രയത്നം. ഒരുകാലത്ത് ആന്റണിയോടൊപ്പമായിരുന്നു ......... കരുണാകരനോടൊപ്പം കൂടി ആന്റണിയെ എതിരിട്ടു. പിന്നെ പതുക്കെ ആന്റണിയുടെ തണലിലേക്ക് മടങ്ങി. സ്വന്തമായി ഒരു ഗ്രൂപ്പ് സംഘടിപ്പിച്ചെങ്കിലും സുധാകരന്റെ കരുണകൊണ്ട് അത് പച്ചപിടിച്ചില്ല. ഒടുവില്‍ മകളെ മത്സരിപ്പിക്കാന്‍ വിഫലശ്രമം. എല്ലാം പരാജയപ്പെട്ട് വയോജനകാല വിശ്രമത്തിന് സമയമായെന്ന് കരുതുമ്പോള്‍ വീണ്ടുമിതാ രാജ്യസഭാ അംഗത്വം. കോണ്‍ഗ്രസില്‍ യുവാക്കള്‍ പരിഗണിക്കപ്പെടാതെ ഒതുങ്ങുമ്പോള്‍ വയലാര്‍ രവിക്ക് 78ന്റെ യുവത്വമാണ്. ...

JOHNY 2015-03-30 14:07:02 News
അല്ലയോ വിശ്വാസി ഒന്നുകിൽ താങ്കൾ മുൻകൈ എടുത്തു ഒരു പള്ളി താങ്കളുടെ അടുത്ത് പണിയുക. ഈ പള്ളി ചെറുത്‌ ആണെങ്കില വലുതാകി പണിയാൻ സഹായിക്കുക. അല്ലെങ്കിൽ പള്ളിയില പോകതിരുക്കുക. ഇത് ഒരു മാതിരി അഭിപ്രായം ആണല്ലോ അച്ചായാ
രാഘവൻ മേശ്ശിരി 2015-03-30 13:59:41 News
രണ്ടു വശങ്ങളും അറിയാതെ ഇതിലെ ന്യായം പറയാനാവില്ല. തീർച്ചയായും  ഇത്തരം കേസുകളിൽ കഷ്ടതയും നഷ്ടവും നേരിടുന്നത് കുട്ടികൾ തന്നെ. ഒരു മാതാവിന്റെ സേനഹവും അന്വേഷണവും അറിയാതെ അവർ വളർന്നു കഴിഞ്ഞു. അവർക്കു പോയതു  മാതാവിനു ഇനി കൊടുക്കാനാവില്ല. എന്തൊരു പരമ കഷ്ടം!
എല്ലാവരും അമേരിക്കൻ പൌരന്മാരായിരിക്കവേ ഇത്തരം അവകാശ തർക്കങ്ങൾ ഇന്ത്യയിൽ കോടതി എങ്ങനെ പരിഗണിച്ചു എന്നു വ്യക്തമല്ല. കോടതി തന്റെ കേസ് പരിഗണിതക്കവിധം എന്തെങ്കിലുംകോടതിയെ ധരിപ്പിക്കാൻ കഴിഞ്ഞു എന്നല്ലേ അത് കാണിക്കുന്നത്? കേസു സുപ്രീം കോടതിവരെ പോയിരിക്കുന്നു.
vasu 2015-03-30 13:37:08 News
എടോ നപുംസകമേ പുരുഷ കേസരികളല്ലേ ഇവിടെ സ്ത്രീവേഷം കെട്ടുന്നത്!
Aniyankunju 2015-03-30 12:45:25 News
FWD: __by PJJ Antony chintha.com/tharjani Feb. 2006 ........കുടുംബബന്ധങ്ങളുടെ ഇഴയടുപ്പവും സാമൂഹികബന്ധങ്ങളുടെ ദൃഢതയും ഈശ്വരവിശ്വാസം പ്രത്യാശാപൂര്‍ണ്ണമാക്കിയ ജീവിതാവബോധവും ആയിരുന്നു ജീവിതത്തെ പ്രകാശമാനവും ആകര്‍ഷണീയവുമാക്കി ബലപ്പെടുത്തിയിരുന്നത്‌. ഇവയെ വീണ്ടെടുക്കുക മാത്രമാണ്‌ ഇന്ന്‌ കാണപ്പെടുന്ന അരക്ഷിതബോധത്തില്‍ നിന്നും കരകയറാനുള്ള പോംവഴി. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്‌ കുടുംബബന്ധങ്ങളുടെ ഇഴയടുപ്പത്തെ വീണ്ടെടുക്കുക എന്നത്‌ തന്നെ. താലി കെട്ടിയതുകൊണ്ടോ ഒരേ മേല്‍പ്പുരയ്ക്ക്‌ കീഴില്‍ ഉണ്ണുകയും ഉറങ്ങുകയും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തതുകൊണ്ടോ യഥാര്‍ത്ഥദാമ്പത്യബന്ധം രൂപപ്പെടുന്നില്ല എന്നത്‌ തിരിച്ചറിയപ്പെടേണ്ടിയിരിക്കുന്നു. ഭാര്യയും ഭര്‍ത്താവും ബോധപൂര്‍വ്വമായി പരിശ്രമങ്ങളിലൂടെ ദാമ്പത്യബന്ധത്തെ നിര്‍മ്മിച്ചെടുക്കുകയാണ്‌ വേണ്ടത്‌. വിവാഹത്തോടെ ഒരുമിക്കുന്ന ദമ്പതികള്‍ക്കിടയില്‍ പൊതുവായുള്ളത്‌ ലൈംഗികമായ ആകര്‍ഷണീയത മാത്രമാണ്‌. പരസ്പരം ലൈംഗികോപകരണമായി മാത്രം കാണുന്ന മൃഗവാസനയില്‍ നിന്നും മുക്തരായി വ്യതിരിക്ത ആശയങ്ങളും അഭിലാഷങ്ങളും വിശ്വാസങ്ങളും ഉള്ള സ്വതന്ത്രവ്യക്തികളായി പരസ്പരം അംഗീകരിക്കാനും ആദരിക്കാനും സ്നേഹിക്കാനും ദമ്പതികള്‍ക്ക്‌ കഴിയണം. എന്നും എവിടെയും എക്കാലവും ആരോഗ്യകരവും ദൃഢവുമായ ദാമ്പത്യബന്ധങ്ങളുടെ അടിത്തറയായി വര്‍ത്തിച്ചത്‌ ഈ പരസ്പരാദരവ്‌ ആയിരുന്നു. ജീവിതപങ്കാളിയെ ആശയപരമായി സ്വാധീനിക്കാന്‍ ശ്രമിക്കുന്നതില്‍ തെറ്റില്ല പക്ഷേ ശാഠ്യത്തോടെ മാറ്റുവാന്‍ ശ്രമിക്കുന്നത്‌ നിശ്ചയമായും ദോഷം ചെയ്യും. സ്വാധീനിക്കാന്‍ ശ്രമിക്കുന്നതിനോടൊപ്പം പങ്കാളിയുടെ ദൃഷ്ടിയില്‍ ആദരവ്‌ അര്‍ഹിക്കുന്ന പ്രവര്‍ത്തികളും ജീവിതദര്‍ശനവും രൂപപ്പെടുത്താനും ദമ്പതികള്‍ യത്നിക്കണം. പ്രായോഗിക ജീവിതത്തില്‍ ഇതാവും കൂടുതല്‍ ഫലപ്രദമാകുക. ആയിരിക്കുന്ന അവസ്ഥയില്‍ പരസ്പരം അംഗീകരിക്കാനും സ്വീകരിക്കാനുമുള്ള സന്നദ്ധത മിക്ക ബന്ധങ്ങളിലും സ്നേഹത്തിന്റെ അടയാളമായി ഗണിക്കപ്പെടുന്നു എന്നതും ഇവിടെ ഓര്‍ക്കാവുന്നതാണ്‌. ത്യാഗം ചെയ്യാനും, സഹിക്കുവാനും ക്ഷമിക്കുവാനും ഉള്ള സന്നദ്ധതയാണ്‌ സ്നേഹത്തെ അളക്കാനുള്ള ഏറ്റവും വലിയ അളവുകോലെന്നത്‌ ദമ്പതികള്‍ മറന്നുപോകരുത്‌. അപരിചിതരോടുപോലും നിസ്സാരകാര്യങ്ങള്‍ക്ക്‌ സോറി പറയുകയും വീഴ്ചകള്‍ ക്ഷമിക്കുകയും ചെയ്യുന്ന പലരും സ്വന്തം ജീവിതപങ്കാളിയോട്‌ ആ സൌമനസ്യം കാട്ടാറില്ല എന്നത്‌ ആശ്ചര്യകരമല്ലേ? ഒരു വ്യക്തി സ്വന്തം തൊഴിലിടം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സമയം അര്‍ത്ഥപൂര്‍ണ്ണമായി ചിലവഴിക്കേണ്ടത്‌ സ്വന്തം കുടുംബത്തിനുള്ളിലാണ്‌. സുഹൃത്തുക്കളോട്‌ മണിക്കൂറുകള്‍ നിര്‍ത്താതെ വാചകമടിക്കുന്നര്‍ക്ക്‌ സ്വന്തം ഭാര്യയോടും മക്കളോടും അരമണിക്കൂറിലധികം സംസാരിച്ചാല്‍ വിഷയദാരിദ്ര്യം അനുഭവപ്പെടുന്നുണ്ടെങ്കില്‍ ആ കുടുംബത്തിന്റെ ഞരമ്പുകളില്‍ ചോരയോട്ടം കുറവാണെന്ന്‌ അനുമാനിക്കാം. ഇത്‌ മാറ്റിയെടുക്കണം. ഒരു കുടുംബം നിലവില്‍ വരുന്നതിനുപിന്നില്‍ സവിശേഷമായ ചില ലക്ഷ്യങ്ങളുണ്ട്‌. •രണ്ട്‌ വ്യക്തികളുടെ അര്‍ത്ഥപൂര്‍ണ്ണമായ പങ്കുവയ്ക്കലും പങ്കാളിത്തവും, • •ഒരുമിച്ച്‌ ഭാവിയെ സര്‍ഗ്ഗാത്മകമായി ഭാവന ചെയ്യലും നിര്‍മ്മിക്കലും, • •അടുത്ത തലമുറയ്ക്ക്‌ ജന്മം നല്‍കലും അവരെ മനുഷ്യരായി വളര്‍ത്തിയെടുക്കലും, • •ചുറ്റുമുള്ള സമൂഹത്തെയും അതുവഴി ലോകത്തെയും കൂടുതല്‍ മനുഷ്യോന്മുഖമായി നവീകരിക്കുകയും മാറ്റുകയും ചെയ്യല്‍, ഇങ്ങിനെ അനേകം ലക്ഷ്യങ്ങളോടെയാണ്‌ ഒരു കുടുംബം നിലവില്‍ വരുന്നത്‌. അതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന വ്യക്തികളെ ആസ്പദമാക്കി ഈ ലക്ഷ്യങ്ങള്‍ വ്യത്യസ്തസമീപനങ്ങളിലൂടെയാണെങ്കിലും നിറവേറപ്പെടണം. വ്യക്തികളുടെയും സമൂഹത്തിന്റെയും സംതൃപ്തിക്കും മാനസിക ആരോഗ്യത്തിനും ഇത്‌ അത്യന്താപേക്ഷിതമാണ്‌. ഈ ലക്ഷ്യങ്ങളെ മുന്‍ നിര്‍ത്തിയുള്ള ചര്‍ച്ചയും സംവാദങ്ങളും പ്രവര്‍ത്തികളുമാണ്‌ ഒരു ആനന്ദാനുഭവമായി ദാമ്പത്യത്തെയും കുടുംബത്തെയും പരുവപ്പെടുത്തുന്നത്‌. അതുവഴി രൂപപ്പെടുന്ന പാരസ്പര്യങ്ങളാണ്‌ കല്ലിന്മേല്‍ കല്ലുവച്ച്‌ ദാമ്പത്യത്തെയും അതുവഴി കുടുംബത്തെയും മെല്ലെ മെല്ലെ പണിതുയര്‍ത്തുന്നത്‌. ഒഴിവ്‌ സമയം മുഴുവന്‍ ടെലിവിഷന്റെ മുന്നിലും ബാക്കി കുടുംബത്തിന്‌ പുറത്തുമായി വ്യയം ചെയ്യുന്നവര്‍ക്ക്‌ ഒരിക്കലും കുടുംബജീവിതം സംതൃപ്തിദായകമോ ആഹ്ലാദകരമോ ആയി അനുഭവപ്പെടാന്‍ ഇടയില്ല. സാഹിത്യവും രാഷ്ട്രീയവും മതവുമെല്ലാം ജീവിതപങ്കാളിയെക്കാളും മക്കളെക്കാളും വലുതാണെന്ന്‌ കരുതിയവരുടെ (ഗാന്ധിജി ഉള്‍പ്പെടെ) കുടുംബജീവിതം അശാന്തമായിരുന്നു എന്ന യാഥാര്‍ത്ഥ്യം മറ്റാരൊക്കെ മറന്നാലും കുടുംബനാഥന്മാര്‍ ഓര്‍ത്ത്‌ വയ്ക്കണം. ആനന്ദാനുഭവങ്ങളുടെ അക്ഷയമായ ഖനിയാണ്‌ കുടുംബം. ബന്ധങ്ങളുടെ ആഴങ്ങളിലേക്ക്‌ ഖനിച്ച്‌ ചെല്ലുകയേ വേണ്ടൂ ആനന്ദത്തിന്റെ ഉറവുകള്‍ നമ്മളിലേക്ക്‌ കിനിഞ്ഞിറങ്ങാന്‍. ഒരോദിവസവും സമയം കണ്ടെത്തി അച്ഛനും അമ്മയും മക്കളുമായി ഒരുമിച്ചിരുന്ന്‌ സ്വപ്നങ്ങളും ആഹ്ലാദവും പങ്കുവയ്ക്കുകയും ഭാവിയെ ആസൂത്രണം ചെയ്യുകയും അഭിനന്ദനീയമായ കാര്യങ്ങളെ പരസ്പരം ചൂണ്ടിക്കാണിക്കുകയും സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുക്കുകയും വിശ്വാസികളായിട്ടുള്ളവര്‍ ഒരുമിച്ച്‌ പ്രാര്‍ത്ഥിക്കുകയും ചെയ്താല്‍ സ്വര്‍ഗ്ഗത്തിനും ആ കുടുംബത്തിനുമിടയില്‍ നിശ്ചയമായും അധികം അകലം ഉണ്ടായിരിക്കില്ല. (ഒരുമിച്ച്‌ പ്രാര്‍ത്ഥിക്കുന്ന കുടുംബം ഒരുമിച്ച്‌ നില്‍ക്കും-Family that prays together stays together- എന്ന പഴമൊഴിയില്‍ പതിരില്ല). മേക്കപ്പില്‍ കുളിച്ച സീരിയല്‍/സിനിമ താരങ്ങള്‍ക്കും വീടിന്‌ വെളിയിലെ സുന്ദരീസുന്ദരന്മാര്‍ക്കുമായി നീക്കിവയ്ക്കുന്ന സമയത്തില്‍ നിന്നും ഒരു പങ്ക്‌ നീക്കിവച്ച്‌ അത്‌ പങ്കാളിയെ കാണാനായി വിനിയോഗിക്കുക. സ്നേഹത്തിന്റെ വിയര്‍പ്പില്‍ നനഞ്ഞ അവളുടെ/അവന്റെ മുഖവും ദേഹവും ഒളിപ്പിച്ചിരിക്കുന്ന സൌന്ദര്യം അപ്പോള്‍ നിങ്ങള്‍ക്ക്‌ വെളിപ്പെടും. താരസ്വരൂപങ്ങളില്‍ കാണാനാവാത്ത ചില മിഴിവുകള്‍ നിങ്ങള്‍ക്ക്‌ മാത്രമായി അപ്പോള്‍ കാണാനുമാകും. ഇങ്ങിനെ ചില ആകര്‍ഷണീയതകള്‍ കണ്ടുപിടിക്കുന്നതിലൂടെയാണ്‌ ലൈംഗികതയുടെ ഗൂഢമധുരിമകള്‍ പങ്കാളികള്‍ക്കിടയില്‍ സദാ നനുത്ത സാന്നിദ്ധ്യമാകുന്നത്‌. കുടുംബം ഒരു ദ്വീപല്ല. ഒറ്റവേരുള്ള ഒറ്റത്തണ്ട്‌ ചെടിയുമല്ല. ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ചുറ്റുമുള്ള സമൂഹം ഇവയെല്ലാം കുടുംബത്തിന്റെ വിലമതിക്കാനാവാത്ത ഊന്നുകളും താങ്ങുകളും തണലുകളുമാണ്‌. കുടുംബമെന്ന വൃക്ഷം വേരുകള്‍ സ്വയം ബലിഷ്ഠമാകുന്നതും വിപത്തുകള്‍ക്കെതിരെ പ്രതിരോധക്കരുത്ത്‌ വര്‍ദ്ധിപ്പിക്കുന്നതും ബന്ധുക്കളും സുഹൃത്തുക്കളും സമൂഹവും അതിന്‌ ചുറ്റുമായി ഒരുക്കുന്ന ബന്ധങ്ങളുടെ ഈറന്‍ മണ്ണില്‍ വേരുകള്‍ പടര്‍ത്തിയാണ്‌. മാതാപിതാക്കളില്‍ നിന്നും സഹോദരീസഹോദരന്മാരില്‍ നിന്നും അകന്ന്‌ ഒറ്റയ്ക്ക്‌ മേയുന്ന കുടുബങ്ങള്‍ പ്രതിസന്ധികളുടെ ചെറിയ കാറ്റില്‍പ്പോലും ഉലഞ്ഞുപോകും. ആത്മഹത്യകളുടെ പ്രത്യേകിച്ച്‌ കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്യുന്ന കേസുകള്‍ വിശദമായി അന്വേഷിച്ചാല്‍ അവരില്‍ പലരും കുടുംബത്തെ ഏകാന്തദ്വീപാക്കിയവര്‍ ആണെന്ന്‌ കാണാം. പങ്ക്‌ വയ്ക്കാനും ആശ്രയിക്കാനും ആരുമില്ലാത്തവര്‍ക്ക്‌ മക്കളെ കൊന്ന്‌ സ്വയം ഹത്യയിലേക്ക്‌ നടന്നുകയറാന്‍ മാത്രമേ കഴിയു. കുടുംബത്തെ സ്വാര്‍ത്ഥപ്രേരിതമായ ഏകാന്ത ദ്വീപാക്കണോ അതോ സമൂഹോന്മുഖമായ ഒരു സ്നേഹകൂടാരമാക്കണോ എന്നത്‌ തീരുമാനിക്കുന്നത്‌ നമ്മള്‍ തന്നെയാണ്‌.
Believer 2015-03-30 11:50:20 News
Most of the parishioners are in Queens. Then why a church in Long Island? Also it is too smalll, members say.
American 2015-03-30 11:44:45 News

Why did you come here Keralite?  You could have stayed there, had children, given education, and instilled all the bad values into the brain of your children and died there.   Go back man.   Why you want a lead a double life here?

നപുംസകം 2015-03-30 11:29:41 News
ഇവിടുത്തെ പുരുഷ കേസരികളൊക്കെ എവിടെ പോയി സ്ത്രീകൾ തകർക്കുകയാണെല്ലോ?
Sumi 2015-03-30 11:21:48 News
എത്ര എത്ര സ്ത്രീകൾ ഈ രാജ്യത്ത് ദുഖം കടിച്ചുപിടിച്ച് കഴിയുന്നു. അന്നമ്മയുടെ ദുഖം ഇങ്ങനെയാണെങ്കിൽ എന്റെ ദുഖം വേറൊന്നാണ്‌. ഞാൻ കാണാൻ കൊള്ളാവുന്നതും വിദ്യാ സമ്പന്നയും, സാമ്പത്തികമായി ഉയർന്ന കുടുമ്പത്തിൽ നിന്ന് ഒരു വളരെ ഉന്നതമായി പ്രാക്ടീസ് ചെയുന്ന ഒരു ഡോക്ടറെ വിവാഹം കഴിച്ചു അമേരിക്കയിൽ വന്ന ആളാണ്‌.  എനിക്ക് ജോലി ചെയ്യണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും അയാൾ എന്നെ അതിനു അനുവദിച്ചിട്ടില്ല.  കല്യാണം കഴിക്കുന്നത്വരെ ഞാനാരാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷേ ഇയാളുടെ ഭാര്യ ആയതിൽ പിന്നെ ഞാൻ ആകെ കണ്ഫ്യുസ്ടാണ്. അയാൾ എന്നെ ഒരു പവായാക്കി മാറ്റി. വീക്ക് എന്ടുകളിൽ പാർട്ടികളിലെ കാഴ്ച വസ്തുവാക്കി. തുറന്നു പറഞ്ഞാൽ സംവിധായകന്റെ അഞ്ജ അനുസരിച്ചു അഭിനിയക്കുന്ന ഒരു നടിയെപ്പോലെ.  ഭൂസ്വത്തും റബറുംമൊക്കെയുള്ള സാമ്പത്തിക ശേഷിയുള്ള കുടുംമ്പത്തിൽ പിറന്നതാണെങ്കിലും ഞങ്ങളുടെ മാതാപിതാക്കൾ ഞങ്ങളെ സ്വയം ബഹുമാനിക്കുന്നവരും മറ്റുള്ളവരെ ബഹുമാനിക്കുന്നവരുമായിട്ടാണ് വളർത്തിയത്. എന്റെ ഭര്ത്താവ്  വിദ്യാസമ്പന്നനാണെങ്കിലും അയാൾക്ക്‌ വലുത് അയാളുടെ പ്ഫ്രോഫെഷനാണ്. അതിനെ ഉയർത്താനും ഉന്നതങ്ങളിൽ എത്താനുമുള്ള അയാളുടെ ശ്രമത്തിൽ ചവുട്ടി അരയ്ക്കപെട്ടത്‌ മൂന്നു ജീവിതങ്ങളാണ്, വൈകി വരികയും മറ്റു ദിവസങ്ങളിൽ മീറ്റിങ്ങുകളും തിരക്കുമായി ജീവിച്ചപ്പോൾ, എന്റെ രണ്ടു കുട്ടികൾ അനാഥരെപോലെയാണ് വളർന്നത്‌.  ഞങ്ങൾ പള്ളിയിൽ പോകാറില്ല. അവിടെയും ഞങ്ങൾ തിരസ്കരിക്കപെട്ടവരാന്. അന്നമ്മയുടെ കഥ വായിച്ചപ്പോൾ ഞാൻ മാത്രമല്ല ഇതുപോലെ ദുഖം അനുഭവിക്കുന്നവർ എന്ന് മനസിലാക്കാനും ആശ്വസിക്കാനും കഴിഞ്ഞു. എന്തായാലും ജീവൻ പോകുന്നത്വരെ ജീവിക്കുക. എത്ര കയിപ്പുള്ളതായാലും.  കമന്റിനു നന്ദി .


vasu 2015-03-30 10:54:52 News
അന്നമ്മച്ചേടത്തി അന്തപ്പൻ ചേട്ടന്റെ സഹധർമണി ആയിരിക്കണം.