സംശയം 2014-08-04 17:47:04 News
കതിറെ കൊണ്ട് വളം വച്ചിട്ട് എന്ത് കാറ്യം? . ഇവന്മാറൊന്നും ഈ അറുപതാം വയസ്സിൽ ഒറ് പാഠം പഠിക്കില്ല
keralite 2014-08-04 17:18:21 News
I know a Korean whose first name is Nhari. A Gujarati's name is Kurang shah.
ആകുലൻ 2014-08-04 17:15:45 News
ഇനി മരിച്ച നാറികൾ എഴുനേറ്റു വന്നു നാറി എന്ന് വിളിക്കാൻ തുടങ്ങിയാൽ എന്തു ചെയ്യും? ജീവിച്ചിരിക്കുന്ന നാറികളെ തന്നെ സഹിക്കാൻ വയ്യാ അപ്പോഴാണ്‌ മരിച്ചവർ വാരാൻ സാദ്ധ്യതയുണ്ടെന്ന വായനക്കാരന്റെ ഓർമ്മപ്പെടുത്തൽ! ഈശ്വറാ റക്ഷിക്കണേ?
രസികൻ 2014-08-04 16:51:29 News
സംഗീത ക്ലാസിലെ അദ്ധ്യാപകനോട് വിദ്യാർത്തി ചോദിച്ചു "സാറേ സാറേ ദാസേട്ടനെപോലെ പാടാൻ ഞാൻ എന്ത് ചെയ്യണം?" അദ്ധ്യാപകൻ പറഞ്ഞു, " നീ അക്ഷര സ്പുഷതയോടെ പാടാൻ പടിക്കണം."
kuttaie 2014-08-04 15:46:25 News
Sare Ithu Van vijayamanelum allelum njangla vayanakkarkku enthuvenam..
vayanakaran 2014-08-04 15:35:02 News
ചില രചനകൾക്ക് ഒരടിക്കുറിപ്പ് ആവശ്യമാണു.
"ജീവിച്ചിരിക്കുന്നവരോ, മരിച്ച്പോയവരോ
ഇതിലെ കഥാപാത്രങ്ങളല്ല. " ഈ കഥയിലെ
ആ കുട്ടി മരിച്ച്പോകുന്നുണ്ട്. എന്തായാലും
കൊച്ചിനു "നാറി" എന്ന വാക്കിനെപറ്റി ഒരു
രൂപം ഉണ്ടായി. അമേരിക്കൻ മലയാളികൾ അവരുടെ മക്കളുടെ
മുന്നിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. അല്ലെങ്കിൽ അവരേയും കള്ളത്തരം പഠിപ്പിക്കണം.
വിദ്യാധരൻ 2014-08-04 13:23:43 News
എഴുത്തിൽ അല്പം നർമ്മം കലർത്തുന്നതിൽ തെറ്റില്ല. അല്ലെങ്കിൽ അമേരിക്കയിലെ എഴുത്തുകാരുടെ മസിലു തകരാറിലാകും. പണ്ട് പണ്ട് സ്കൂൾ പരിശോധനക്ക് വന്ന മേലുദ്ദ്യോഗസ്ത്ൻ മലയാളം ക്ലാസ്സിലെ വിദ്യാർത്തിയോടു അന്ന് പഠിപ്പിച്ച മലയാളം ശ്ലോകം ചൊല്ലാൻ ആവശ്യപ്പെട്ടു. വിദ്യാർത്തി വളരെ സന്തോഷത്തോടെ ചൊല്ലാൻ ആരംഭിച്ചു, "നാറികൾ നാറികൾ വിശ്വവിപത്തിന്റെ നാറായ വേറുകൾ." പരിശോധകൻ ക്ലാസ്സിലുള്ള എല്ലാ കുട്ടികളെ കൊണ്ടും കവിത ചൊല്ലിപ്പിച്ചു. പക്ഷെ എല്ലാവരും നാറികൾ നാറികൾ... എന്ന് ആദ്യ കുട്ടി ചൊല്ലിയതുപോലെയാണ് ചൊല്ലിയത്. അവസാനം അദ്ധ്യാപകനോട് ചൊല്ലാൻ ആവശ്യപെട്ടു. അദ്ധ്യാപകനും നാറികൾ നാറികൾ എന്ന് ചൊല്ലാൻ തുടങ്ങി. പരിശോധകൻ കൂടുതൽ ചോതിച്ചപ്പോൾ അദ്ദ്യാപക്ൻ സത്യം തുറന്നു പറഞ്ഞു. തന്റെ നാക്കിന്റെ അടിയിൽ ഒരു കെട്ടുണ്ടെന്നും അതുകൊണ്ട് നാക്ക് അകത്തേക്ക് വളയുകില്ല 'ര' എല്ലാം 'റ' ആയിട്ടെ വരുകയുള്ളു എന്നും പറഞ്ഞു. എന്ന് പറഞ്ഞതുപോലെ പെണ്‍കുട്ടിയുടെ അച്ഛന്റെ നാക്കിന്റെ അടി ഒന്ന് പരിശോധിക്കുന്നതിൽ തെറ്റില്ല.
Vargeeyan 2014-08-04 04:54:41 News
ഹിന്ദുക്കള്‍ക്ക് എന്തു പറ്റി? എന്നു മുതല്‍ ആണു ഉമ്മന്‍ ചാണ്ടി 'ക്രിസ്ത്യാനി' ആയത്? മനോരമ, മാത്രുഭൂമി എന്നിവയിലെയൊക്കെ കമന്റുകള്‍ വായിച്ചപ്പോള്‍ ഞെട്ടിപ്പോയി. ഹിന്ദുക്കളെല്ലാം സുരേഷ് ഗോപിയുടെ പക്ഷത്ത്. ക്രിസ്ത്യന്‍-മുസ്ലിംപേരുള്ളവര്‍ ചാണ്ടിയുടെ പക്ഷത്ത്. ആറന്മുള വിമാനത്താവളത്തെ അനുകൂലിക്കാം, എതിര്‍ക്കാം. പക്ഷെ അതില്‍ മതത്തെ കൊണ്ടു വരുന്നത് എന്തിനു?
അതോ മതപരമായല്ലാതെ ഒന്നിനെയും കാണാന്‍ പറ്റാത്ത സ്ഥിതി കേരളത്തിലെ ഹിന്ദുക്കള്‍ക്ക് സംഭവിച്ചോ? ഉത്തരേന്ത്യിലെ വിവരമില്ലാത്തവര്‍ വര്‍ഗീയം കളിക്കുന്നതു കണ്ട് അതു കേരളത്തില്‍ അതു കൊണ്ടു വരണോ? മറ്റു സമുദായങ്ങള്‍ നിങ്ങളോടു എന്തു ദ്രോഹം ചെയ്തു?
വിദ്യാധരൻ 2014-08-04 04:26:39 News
"മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുമ്പോൾ മനസ്സിൽ ദൈവം ജനിക്കുന്നു മനുഷ്യൻ മനുഷ്യനെ വെറുക്കാൻ തുടങ്ങുമ്പോൾ മനസ്സിൽ ദൈവം മരിക്കുന്നു ഈ യുഗം കലിയുഗം ഇവിടെയെല്ലാം പൊയ്മുഖം.." എന്ന വയലാർ ഗാനവും നിങ്ങളുടെ ലേഖനവും സമാന ചിന്തകളെ വച്ച് പുലർത്തുന്നു. അഭ്യസ്തവിദ്യരെങ്കിലും നായെരെന്നും ഈഴവെനെന്നും ഒക്കെ മാറ്റി നിറുത്തി വേദാന്തത്തെ വളച്ചൊടിച്ചു പൊരുൾ തിരിക്കുമ്പോഴും, അവർക്ക് അവാർഡു കൊടുത്തും പോന്നാടയിട്ടും സ്വീകരിക്കുന്ന ഒരു സമൂഹമായി മാറിയിരിക്കുകയാണ് നമ്മളുടെ സാഹിത്യകാരന്മാർ എന്ന് പറയുന്നവർ. പ്രൊഫെസ്സർ, ഡോക്ടർ എന്നൊക്കെ കേട്ടാൽ മതി, ഏതോ സർവ്വന്ജനെ കണ്ട മട്ടാണ് പിന്നെ. വാത്മീകി ഏത് സർവ്വകലാശാലയിൽ നിന്നാണോ ഡിഗ്രി എടുത്തത്? ചിതൽപുറ്റ് സർവ്വകലാശാല ആയിരിക്കും? ക്രിസ്തു ദേവൻ ഏതു സർവ്വ കലാശാലയിൽ നിന്നാണോ ഡിഗ്രി എടുത്തത് ? ഗലീലിയുടെ താഴ്വാരങ്ങളിൽ അടിച്ചമർത്തപെട്ട കുരെപെരല്ലാതെ ഔര് സർവ്വകലാശാല ഉണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നില്ല? അദ്ദേഹം ബുദ്ധിജീവികളുടെ തലസ്ഥാനമായ ജെറുസലേം അവഗിക്കുകയായിരുന്നു ചെയ്തത്. ജാതിമതങ്ങൾക്ക് ആപ്പുറത്തു സ്നേഹം എന്ന പാശത്തിൽ മനുഷ്യർ ബന്ധിതരാണെന്ന് കാട്ടി കൊടുക്കുവാൻ ഈ ഹൃസ്വ ലേഖനത്തിനും അതിന്റെ കർത്താവിനും കഴിഞ്ഞിരിക്കുന്നു. അഭിനന്ദനം
Sudhir Panikkaveetil 2014-08-04 03:37:48 News
മനുഷ്യനെ ദർസിക്കാൻ കഴിയാത്തവർക്ക് ഈശ്വരനെ
ദർശിക്കാൻ കഴിയില്ല ..ജാതി മത ചിന്തകൾക്കതീതമായ് ഈശ്വര സങ്കൽപ്പത്തെക്കുരിച്ച്
ശ്രീ ഇളമത എഴുതുന്നു.  ഉത്കൃഷ്ട ചിന്തകള്
വായനക്കാരിൽ നിറയാൻ പര്യാപ്തമായ വിധത്തിൽ. ഏതെങ്കിലും ഒരു മതത്തിന്റെ
ചങ്ങലക്കുള്ളിൽ കുടുങ്ങി കിടക്കാതെ വിശ്വ മാനവികതയുടെ വിശാലതയിലേക്ക് മനുഷ്യർ ഇറങ്ങി വരണം. നല്ല ലേഖനം... ഒരൊറ്റ മതമുണ്ടുലകിന്നുയരാം, പ്രേമമതൊന്നാല്ലൊ
പരക്കെ നമ്മെ പാലമ്രുതൂട്ടും പാർവ്വണ ശശി ബിംബം.
Raveendran Narayanan 2014-08-03 17:19:47 News
https://www.youtube.com/watch?v=jZ7GMBHL9Lg&feature=youtube_gdata_player
വിശ്വാമിത്ര മഹർഷി 2014-08-03 10:34:48 News
എന്തിനാണ് സാം നിങ്ങൾ എന്നെ ഉണർത്താൻ ശ്രമിക്കുന്നത്. നോം തപസ്സിലാണെന്നറിഞ്ഞുകൂടെ? സുന്ദരികളെക്കുറിച്ചുള്ള ലേഖനങ്ങളും, നാരദരുടെ സെക്സിയായിട്ടുള്ള കഷണ്ടിതലകളും നോമിന്റെ മനസ്സിനെ കുലുക്കുന്നു. എങ്കിലും പണ്ട് മേനക എന്നെ ഇളക്കിയതിന്റെ ഷോക്ക് ഇതുവരെയും വിട്ടുപോകാത്തതുകൊണ്ട് ബലം പിടിച്ചിരിക്കുകയാണ്. ദയവു ചെയ്ത് എന്നെ വെറുതെ വിടൂ.
Vinu M.N. 2014-08-03 09:42:50 News
"...ഈ ലേഖനം ഞാന് എഴുതുന്നത് നായന്മാരുടേയും ഈഴവരുടേയും മഹത്വം ആഘോഷിക്കുന്നതിനപ്പുറം, ഇന്നു കേരളീയര്ക്ക് അടിയന്തിരമായി ആവശ്യമുള്ള പ്രവര്ത്തന മണ്ഡലത്തെ ചൂണ്ടിക്കാണിക്കാന് വേണ്ടിയാണ്..."

ഇന്നത്തെ 'അടിയന്തിര' ആവിശ്യങ്ങൾക്കും, 'പ്രശ്നങ്ങളുടെ' പരിഹാരത്തി നും, സമൂഹനന്മക്കായി വ്യക്തമായ 'പരിപാടികൾ' ആസൂത്രണം ചെയ്തു നടപ്പാക്കുക, ആഘോഷങ്ങൾക്ക് അതീതമായി 'കർമ്മപരിപാടികൾ'കൊണ്ട് ക്രിയാത്മകമാക്കുക എന്നു നായന്മാരോടും ഈഴവരോടും എ.കെ.ബി.-യുടെ നിർദ്ദേശിച്ചിട്ടുണ്ട്. കേൾക്കാൻ സുഖമുള്ള വാക്കുകളെങ്കിലും എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നതെന്നു വ്യക്തമല്ല. അവരുടെ  പരിപാടികളിലെ 'അവ്യക്തത' എന്താണെന്നു വെളിപ്പെടുത്താതെ, 'എന്തെങ്കിലും ഉണ്ടെങ്കിൽ, ഇങ്ങനെ വേണം' എന്നൊരു 'അമ്മൂമ്മ' ഉപദേശം എഴുതിവന്നപ്പോൾ ചേർത്തതായിത്തോന്നി.

അമേരിക്കയിൽ ഇരു കൂട്ടർക്കും പ്രശ്നങ്ങൾ ഒരുപോലെയാണ്, ജാതി കളിച്ചിട്ടു കാര്യവുമില്ല. ഇരുസംഘടനകളും പൊതുനന്മ പറഞ്ഞാണ് പ്രവർത്തിക്കുന്നതും. എന്നാൽ കേരളത്തിലെ സ്ഥിതികൾ വെത്യസ്തമാണ്. അവിടെ ജാതി തന്നെ ഇന്നും കളിക്കുന്നത്. ജാതി വെച്ചു ജോലിയും വിദ്യാഭ്യാസവും, നാനാവിധ സാമ്പത്തിക സാമൂഹിക പരിപാടികളുടെ പ്രയോജനങ്ങളും സ്വന്തമാക്കുന്നു. ഇക്കാര്യം മറച്ചുവെച്ചു, "ആര്യന്മാരുടെ മേധാവിത്വത്തില് ഉണ്ടായ കേരളീയമായ സംസ്ക്കാര-സാമൂഹ്യ-സംഘങ്ങളാണ് ഈ സംഘടനകൾ", എന്നു പറയുന്നതു ശരിയല്ല.

നായരും ഈഴവരും ഹിന്ദുക്കൾ തന്നെയെങ്കിലും (എ.കെ.ബി-പറയുമ്പോലെ) ആര്യന്മാരുടെ ജാതി-വർണ്ണത്തിൽപ്പെട്ടു അവരുടെ 'മേധാവിത്വത്തിൽ' അവർക്കു വേണ്ടി കാപ്പിക്കമ്പും, വെട്ടുവാളുമേന്തി അവരോടു ചേർന്നു പ്രവർത്തിച്ചവരായിരുന്നു നായന്മാർ. ഈഴവരെയും, സമൂഹത്തിലെ മറ്റുള്ളവരെയും നിരവധി താഴ്ന്ന ജാതികളാക്കി തരംതാഴ്ത്തി, വിദ്യാഭ്യാസവും മറ്റു സാമൂഹിക സഹായങ്ങളും നിഷേധിച്ചു, അടിമപ്പണി ചെയ്യിപ്പിക്കുന്നതിനു ബ്രാഹ്മണനു കൂട്ടുനിന്ന, ഉയർന്ന ജാതി-പദവി അനുഭവിച്ചു പോന്ന, അക്രമങ്ങളുടെ കഥകൾ ധാരാളം പറയാനുള്ള ഒരു സമൂഹമായിരുന്നു നായന്മാർ. അതിനെ എ.കെ.ബി., "ബ്രാഹ്മണ-രാജത്വകൂട്ടുകെട്ടില് ഏതാണ്ട് എട്ടാം നൂറ്റാണ്ട് മുതല് സാമൂഹ്യ നായകന്മാരായി പ്രവര്ത്തിക്കുകയും ബ്രാഹ്മണ സംസ്ക്കാരത്തിന്റെ സ്ഥായീഭാവങ്ങള് നടപ്പാക്കുകയും ചെയ്തവരാണ് നായകന്മാര്" എന്നു പ്രകീർത്തിച്ചിട്ടുണ്ട്. "ബ്രാഹ്മണ സംസ്ക്കാരത്തിന്റെ സ്ഥായീഭാവങ്ങള്" ഒരിക്കലും അബ്രാഹ്മണർക്കു ഹിതകരമായിരുന്നില്ല - പലപ്പോഴും നായർക്കും.

സ്വന്തം നിലനില്പ്പിനു വേണ്ടി ബ്രാഹ്മണൻറെ 'സെക്യൂരിറ്റിഗാർഡു' കളിച്ച നായർ പതിനായിരക്കണക്കിനു ഈഴവരുടെയും പറയർ,  പുലയർ, ചെറുമർ തുടങ്ങിയവരുടെയും ജീവിതം കഷ്ടപ്പാടിന്റെയും കണ്ണീരിന്റെയു കഥകളാക്കി മാറ്റിയിരുന്നുവെന്നു ചരിത്രം കാണിക്കുന്നു. അതൊന്നും പറയാതെ "കോരിത്തരിപ്പുണ്ടാക്കുന്ന" നായർ  തറവാടുകളുടെ ഓർമ്മകൾ അദ്ദേഹം അയവിറക്കുന്നു. "അമ്മമാരും, അമ്മായിമാരും, അമ്മാവന്മാരും, കൊച്ചമ്മ- പേരമ്മ കൂട്ടരും, ചേച്ചിമാരും ചേട്ടന്മാരും നവോദയത്തിലേയും സായം കാലത്തേയും നിലവിളക്കും പ്രാര്ത്ഥനാഗീതങ്ങളും, പൂജകളും, സദ്യകളും, വ്രതങ്ങളേയും, ഓണത്തിനും വിഷുവിനും മറ്റു സ്ത്രീകളുടെ ആഘോഷങ്ങളും, തിരുവാതിരക്കളിയും നമ്പൂതിരിക്കു കൊടുത്തത് ദ്രാവിഡസംസ്ക്കാരത്തിന്റെ സംഭാവനകളാണ്" എന്നെതുമ്പോൾ അത് നായരുടെ സംഭാവനകളായി ചമക്കുക കൂടിയാണ്. 

"ഏ.കെ.ബി." എന്നതു എന്തെന്ന് മുഴുവൻ പറയാതെ 'പിള്ള'യെന്ന ജാതിപ്പേരു 'പൊക്കം' കാട്ടി എഴുതുന്ന മാനവവികാസശാസ്ത്രജ്ഞനും കേരളത്തിന്റെ ദീര്ഘകാല ഗവേഷകനുമായ പ്രൊഫസർ, അരിയും കപ്പയും കൊണ്ട് കഷ്ടി കഴിഞ്ഞു പോന്ന ഒരു വലിയ വിഭാഗത്തിനു ഇത്തരം അനുഭവങ്ങൾ നിഷേധിച്ചു അവരുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്ന ഏർപ്പാടിൽ സംഘടിതമായി പ്രവർത്തിച്ച സമൂഹത്തിന്റെ അകമങ്ങളും അനീതികളും എന്തിനു മറച്ചു പിടിച്ചുവെന്നു തോന്നിപ്പോയി.  ഒപ്പം അദ്ദേഹം സൂചിപ്പിക്കുന്ന ഈഴവരുടെ ചരിത്രം (ബുദ്ധമതവിശ്വാസികളായിരുന്നു), ആരോമൽ ചേവകരുടെയും ഉണ്ണിയാർച്ചയുടെയും പാരമ്പര്യത്തിൽ അനീതിക്കെതിരേ പോരാടാൻ തന്റേടം കാണിച്ചവരും, വിദ്യ നിഷേധിച്ചിരുന്നിട്ടും ചിന്താപരമായും ആത്മീയമായും ഉയരാൻ ശ്രീനാരായണ ഗുരുവിന്റെ പുറകിൽ അണിനിരന്നു വെല്ലുവിളികളെ അതിജീവിച്ച സമൂഹവും കൂടിയായിരുന്നു എന്നതും മറച്ചു വെച്ചു. ഒരു ഗവേഷകൻ എന്ന നിലയിൽ അതൊരു വലിയ തെറ്റു തന്നെ.

Ramachandran 2014-08-03 09:38:38 News
A brilliant comment by Vidyaadharan
Anthappan 2014-08-03 08:50:28 News
It is time to take out attaché's dangerous weapon!