വിദ്യാധരൻ 2015-03-31 07:04:41 News
'ഒരു പ്രാഭാതത്തിൽ ഞാൻ ചെന്നായിക്കളെക്കുറിച്ച് ചിന്തിച്ചുകൊണ്ടാണ് ഉണർന്നത് പക്ഷെ അവരുടെ കൂട്ടവും ഒരു കുടുംബമായിട്ടാണ് പ്രവർത്തിക്കുന്നത്. എല്ലാവർക്കും അവരവരുടേതായ കർത്തവ്യങ്ങൾ ചെയ്യാനുണ്ട്. എല്ലാവരും അവരവരുടെ പരിതികളിൽ നിന്ന് പ്രവർത്തിക്കുമെങ്കിൽ അത് ആ കൂട്ടത്തിന്റെ  വിജയമായിരിക്കും. പക്ഷെ ആരെങ്കിലും അവരുടെ ധർമ്മങ്ങളിൽ വീഴ്ച വരുത്തുമ്പോൾ അത് ആ കുടുംബത്തിന്റെ പരാജയം ആയിരിക്കും "  .  കുടുംബ ജീവിതത്തെ പ്രവർത്തനോന്മുഖമാക്കി നിറുത്തുന്നതിന് ഓരോ കുടുംബാംഗങ്ങളും വഹിക്കേണ്ട  പങ്കിനെ വളരെ ശക്തമായി എടുത്തു കാണിക്കുന്ന ലേഖനത്തിന്റെ ചില ഭാഗങ്ങൾ തേടിപിടിച്ചു ഇവിട പ്രസിദ്ധീകരിച്ച ശ്രി. അനിയൻകുഞ്ഞു തികച്ചും അഭിനന്ദനം അര്ഹിക്കുന്നു.  ലോകം വെട്ടി പിടിക്കാൻ നാം പരക്കം പായുമ്പോൾ, ചെന്നായിക്കൾ ആണെങ്കിലും, തന്റെ കൂട്ടത്തിലുള്ളവരെ കുറിച്ച് ബോധവാന്മാരും ബോധാവതികളും ആകുന്നില്ല എങ്കിൽ ജീവിതം അർത്ഥ ശൂന്യമായിരിക്കും.  ചെന്നായ് കൂട്ടങ്ങളും സ്നേഹമെന്ന സുകുമാര ഗുണത്താൽ ബന്ധിക്കപ്പെട്ടിരിക്കുന്നു.  രണ്ടുകുഞ്ഞുങ്ങളേയുക്കൊണ്ട് നാട്ടിലേക്കോടിയ മനുഷ്യൻ, കുഞ്ഞുങ്ങളുടെ രക്ഷയക്കാളും, സ്വന്തം അഹംഭാവത്തെ കാത്തു സൂക്ഷിക്കാനുള്ള പരക്കം പാച്ചിലിലാണ്. ആ ഓട്ടത്തിൽ ആരു ചതഞ്ഞരഞ്ഞാലും അയാൾക്ക് അത് പ്രശ്നം അല്ല.  ഇയാളെ അറിയാവുന്ന ആരെങ്കിലും ഈ രാജ്യത്ത് ജീവിക്കുന്നുണ്ടെങ്കിൽ, അയാൾക്ക് ബുദ്ധി ഉപദേശിച്ചു കൊടുത്തിരുന്നെങ്കിൽ നന്നായിരുന്നേനെ, അതുപോലെ വായനക്കാരായ നാം ഓരോത്തർക്കും, നമ്മളുടെ ജീവിതത്തിൽ, സ്നേഹത്തിനുള്ള അർത്ഥവും വ്യാപ്തിയും പുനപരിശോധിക്കുന്നതിനുള്ള ഒരവസരകൂടിയാണ്. 

"സ്നേഹത്താൽ ഉദിക്കുന്നു ലോകം 
സ്നേഹത്താൽ വൃദ്ധിതേടുന്നു 
സ്നേഹം താൻ ശക്തി ജഗത്തിന് 
..........................................................
സ്നേഹ വ്യാഹതി തന്നെ മരണം " (ആശാൻ )

വ്യാഹതി =തടസ്സം, പ്രതിബന്ധം

bijuny 2015-03-31 04:27:38 News
alla , has he got any connection to Kerala Hindus? Isn't he a secular congress man?
Aniyankunju 2015-03-31 03:12:45 News

FWD:  [First half of PJJ Antony's article]  ഒരിക്കല്‍ ആന്ധ്ര പ്രദേശിലെ മുളകുപാടങ്ങള്‍ക്ക്‌ നടുവിലൂടെ തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. നട്ടുച്ചയില്‍ പൊരിയുന്ന വെയില്‍ച്ചൂട്‌. ചൂടുകാറ്റ്‌ കമ്പാര്‍ട്ട്മെന്റുകളെ വേവുന്ന പ്രഷര്‍ കുക്കറുകളാക്കി. ഷര്‍ട്ടിന്റെ ബട്ടണുകള്‍ ഊരിയിട്ട്‌ ഞാന്‍ ജനാലയ്ക്കരുകില്‍ പുറത്തോട്ടുനോക്കി ഇരിക്കുകയായിരുന്നു. നോക്കെത്താത്ത ദൂരം വരെ മുളകുപാടങ്ങള്‍ മലര്‍ന്ന്‌ കിടക്കുന്നു. കാറ്റിന്‌ മുളക്‌ ഗന്ധം. ഇടയ്ക്ക്‌ മണ്‍പാതകള്‍ ചേരുന്ന ക്രോസിംഗുകളില്‍ കാളവണ്ടികള്‍ തീവണ്ടി പോകാന്‍ കാത്തുകിടക്കുന്നു. കൊമ്പുകളില്‍ പലനിറങ്ങളിലുള്ള ചായങ്ങള്‍ തേച്ചുപിടിപ്പിച്ച കാളകള്‍ അക്ഷമരായി തലയിളക്കുമ്പോള്‍ നേര്‍ത്ത മണിയൊച്ച. അപ്പോഴാണ്‌ അവരെ കണ്ടത്‌.

പാടങ്ങള്‍ക്ക്‌ നടുവിലെ വീതികൂടിയ വരമ്പില്‍ ഒരു മാവ്‌. അതിന്റെ തണലില്‍ ഒരു കൊച്ചുകുടുംബം വിശ്രമിക്കുന്നു. ജമുക്കാളം പോലെ എന്തോ ഒന്ന്‌ വിരിച്ചിട്ടുണ്ട്‌. യുവതിയായ ഭാര്യയുടെ മടിയില്‍ തലവച്ച്‌ കിടക്കുന്ന കര്‍ഷക യുവാവ്‌. മാവിന്‍ കൊമ്പില്‍ നിന്നും ഞാന്നുകിടക്കുന്ന തുണിത്തൊട്ടിലില്‍ ഒരു കുഞ്ഞുണ്ട്‌. തീവണ്ടി കുതിക്കുന്നത്‌ അവര്‍ ശ്രദ്ധിക്കുന്നതേയില്ല. യുവാവ്‌ എന്തോ പറയുന്നു. അവള്‍ പൊട്ടിച്ചിരിക്കുന്നു. സ്വര്‍ഗ്ഗത്തിലെന്നവണ്ണം ആനന്ദം അവരെ പൊതിഞ്ഞിരിക്കുന്നത്‌ ഞാന്‍ കാണാതെ കണ്ടു. മുളകു മണക്കുന്ന പാളങ്ങളിലുടെ തീവണ്ടി കൂവിയാര്‍ത്ത്‌ കുതിച്ചുകൊണ്ടേയിരുന്നു. ഒരു നിമിഷാര്‍ദ്ധത്തെ കാഴ്ച. പക്ഷേ പതിറ്റാണ്ടുകള്‍ പലത്‌ കഴിഞ്ഞിട്ടും അത്‌ ഓര്‍മ്മയില്‍ ഒരു രവിവര്‍മ്മച്ചിത്രത്തിന്റെ കാല്‍പ്പനിക ചാരുതയോടെ ജീവനാര്‍ന്ന്‌ നില്‍ക്കുന്നു.

ആ യുവ ദമ്പതികള്‍ ലോകത്തിനുള്ളില്‍ തങ്ങളുടേതായ മറ്റൊരു സ്വകാര്യ ലോകം തീര്‍ക്കുകയായിരുന്നു. കുടുംബമെന്ന ആനന്ദലോകം. മനുഷ്യമഹാവംശം സഹസ്രാബ്ദങ്ങളായി ചരിത്രത്തിലൂടെ നടത്തിയ യാത്രയില്‍ ക്രമേണ ഉരുവപ്പെട്ടതാണ്‌ കുടുംബം. മനുഷ്യന്റെ കണ്ടുപിടിത്തങ്ങളില്‍ ഏറ്റവും ശ്രേഷ്ഠം കുടുംബമാണെന്ന്‌ സാമൂഹികശാസ്ത്രജ്ഞന്മാരില്‍ പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്‌. സാമൂഹിക ഘടനയിലെ ഏറ്റവും ചെറിയ യൂണിറ്റാണ്‌ കുടുംബം. ഇതിന്റെ സുസംഘടിതമായ പെരുക്കങ്ങളാണ്‌ മറ്റുള്ളതെല്ലാം.

വ്യക്തിയുടെ ഏറ്റവും തീവ്രവും ഇഴയടുപ്പമുള്ളതുമായ പാരസ്പര്യം സാര്‍ത്ഥകമാകുന്നത്‌ കുടുംബത്തിനുള്ളിലാണ്‌. കുഞ്ഞുങ്ങളുടെ സര്‍വോത്തമമായ നഴ്സറിയും (വളര്‍ച്ചയ്ക്കുള്ള ഇടം) കുടുംബം തന്നെ. ഒരു ജൈവഘടനയാണ്‌ കുടുംബത്തിന്റേത്‌. സദാ ജീവന്‍ തുടിക്കുന്ന ഒരിടം. ഉള്‍ച്ചേര്‍ന്നിരിക്കുന്ന വ്യക്തികളുടെ ആന്തരികതയെ ഏറ്റവും അഗാധമായി സ്പര്‍ശിക്കുന്ന ജൈവരൂപം. സ്നേഹവും ക്ഷമയും ത്യാഗവും അതിന്റെ ഏറ്റവും ആര്‍ദ്രമായ തനിമയോടെ സന്നിഹിതമായിരിക്കുന്ന ഒരു പാരസ്പര്യം. മനുഷ്യന്റെ ഉജ്ജ്വലവും ഉദാത്തവുമായ ഈടുവയ്പ്പുകളിലെല്ലാം കുടുംബത്തിന്റെ സംഭാവനയുണ്ട്‌. കുടുംബം നിലവിലില്ലാത്ത ഒരവസ്ഥയെ ഭാവന ചെയ്യുന്നത്‌ പോലും ക്ലേശകരമാണ്‌. സവിശേഷമായ ഈ അടിസ്ഥാന സാമൂഹിക ഘടകം മനുഷ്യന്റെ നിലനില്‍പ്പുമായി അത്രമേല്‍ അവിഭാജ്യമായി തീര്‍ന്നിരിക്കുന്നു. യാഥാര്‍ത്ഥ്യം ഇങ്ങിനെയൊക്കെ ആണെങ്കിലും കുടുംബമെന്ന സ്ഥാപനം എല്ലാവശങ്ങളില്‍ നിന്നും വെല്ലുവിളികള്‍ നേരിടുന്ന ഒരു കാലമാണ്‌ നമുക്കുമുന്നിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നത്‌. കേരളീയ സമൂഹത്തില്‍ കൂട്ടുകുടുംബങ്ങള്‍ വിഘടിച്ച്‌ രൂപപ്പെട്ട അണുകുടുംബങ്ങള്‍ക്ക്‌ ക്രമേണ പ്രതിരോധശക്തി കുറഞ്ഞുവരികയാണെന്ന്‌ സമൂഹിക ചിന്തകര്‍ കുറച്ചുകാലമായി സൂചിപ്പിച്ചുവന്നിരുന്നു.

കാര്‍ഷികവ്യവസ്ഥയില്‍ നിന്നും കാര്‍ഷിക-വ്യവസായിക അവസ്ഥയിലേക്ക്‌ സമൂഹം നീങ്ങിയത്‌ കൂട്ടുകുടുംബങ്ങളുടെ തകര്‍ച്ചയെ അനിവാര്യമാക്കി. പകരം രൂപപ്പെട്ട അണുകുടുംബം ഒരോരുത്തരും ജോലിചെയ്ത്‌ കുടുംബം പോറ്റുന്ന നവസമ്പ്രദായത്തിന്‌ ഇണങ്ങിയതാണെങ്കിലും കൂട്ടുകുടുംബങ്ങളില്‍ നിലവിലിരുന്ന സുരക്ഷിതബോധം നിലനിര്‍ത്താന്‍ അതിനായില്ല. കാര്‍ഷികഘടനയില്‍ കൂട്ടുകുടുംബത്തിന്റെ പൊതുസ്വത്ത്‌ എല്ലാവര്‍ക്കുമായി വിനിയോഗിക്കപ്പെടുകയായിരുന്നു. ഏറിയും കുറഞ്ഞുമാണെങ്കിലും കൂട്ടുകുടുംബത്തിലെ അംഗങ്ങള്‍ക്കിടയില്‍ ഒരുതരം സാമ്പത്തിക സമത്വം നിലനിന്നിരുന്നു. ജീവസന്ധാരണത്തിനായി ഓരോരുത്തരും വ്യതിരിക്തങ്ങളായ തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ തുടങ്ങിയതോടെ കൂട്ടുകുടുംബം ചിതറി രൂപപ്പെട്ട അണുകുടുംബങ്ങള്‍ ഓരോന്നും വ്യത്യസ്ത സാമ്പത്തിക നില ഉള്ളവയായി പരിണമിച്ചു. പ്രാരാബ്ധങ്ങളും പണവും പങ്കുവയ്ക്കുന്നതിലേക്ക്‌ നയിക്കുമോ എന്ന സ്വാര്‍ത്ഥചിന്ത അണുകുടുംബങ്ങളെ ഒറ്റയ്ക്ക്‌ നില്‍ക്കാനും സുഖസന്തോഷങ്ങള്‍ അതിനുള്ളില്‍ത്തന്നെ തേടാനും പ്രേരിപ്പിച്ചു. അങ്ങിനെയാണ്‌ ഒരേഉദരം പങ്കുവച്ചര്‍ക്കിടയില്‍പ്പോലും അകല്‍ച്ചയുടെ കളകള്‍ പെരുകി വന്നത്‌. ഇതിന്റെയൊക്കെ ഫലമായി ബന്ധുക്കളും പൊതുസമൂഹവും കുടുംബങ്ങള്‍ക്ക്‌ കെട്ടുറപ്പിനും അതിജീവനത്തിനുമായി നല്‍കിയിരുന്ന ഊന്നുവടികള്‍ ക്രമേണ അപ്രത്യക്ഷമായി. ദാമ്പത്യബന്ധങ്ങളിലെ ഘര്‍ഷണങ്ങളും വിള്ളലുകളും പരിഹരിച്ച്‌ അതിനെ സദാ പ്രവര്‍ത്തനസജ്ജമാക്കി നിലനിര്‍ത്താന്‍ ഉത്സാഹിച്ചിരുന്ന ബന്ധുക്കളും അയല്‍വാസികളും അണുകുടുംബങ്ങള്‍ക്ക്‌ അസ്വീകാര്യരായി. അനിവാര്യമായ കൊച്ചുകൊച്ചു ഘര്‍ഷണങ്ങള്‍ അണുകുടുംബങ്ങള്‍ക്കുള്ളില്‍ പുറത്തേക്ക്‌ വഴികാണാതെ മുട്ടിത്തിരിഞ്ഞ്‌ കറുത്ത നിഴല്‍രൂപങ്ങളായി ബന്ധങ്ങള്‍ക്കിടയില്‍ ഇരുള്‍ വീഴ്ത്തി.

ടെലിവിഷന്റെ കടന്നുവരവോടുകൂടി കുടുംബത്തിനുള്ളിലെ ആശയവിനിമയങ്ങളും സമ്പര്‍ക്കങ്ങളും പേരിനുമാത്രമായി ചുരുങ്ങി. പരസ്പരം മിണ്ടാതെ, കാണാതെ ടെലിവിഷന്‍ സ്ക്രീനില്‍ ശ്രദ്ധയൂന്നിയിരിക്കുന്നതില്‍ അണുകുടുംബങ്ങള്‍ സന്തോഷം കണ്ടെത്തി. ജീവിതപങ്കാളിയായ ഭാര്യയെക്കാള്‍ സിനിമ-ടെലിവിഷന്‍ നടി/അവതാരകമാരുടെ മുഖവും ശരീരത്തിന്റെ ഭൂമിശാസ്തവും ഭര്‍ത്താവിന്‌ കുടുതല്‍ സുപരിചിതമായി മാറി. ഭാര്യമാരുടെ കാര്യവും തഥൈവ!

ഹൃദ്യമായ പങ്കുവയ്ക്കലുകളുകളും കൊടുക്കല്‍ വാങ്ങലുകളും ഭാവിയെ നിര്‍മ്മിക്കാനുദ്ദേശിച്ചുള്ള കൂട്ടായ യത്നങ്ങളും കുടുംബത്തിന്‌ പുറത്തുള്ളവരെയും ചേര്‍ത്ത്‌ പണിയുന്ന സാമൂഹിക പാലങ്ങളുമാണ്‌ കുടുംബത്തെ ഒരുമിച്ച്‌ നിര്‍ത്തുന്ന പശിമയും പ്രാണവായുവും എന്നത്‌ പലരും സൌകര്യപൂര്‍വം വിസ്മരിച്ചു.

വ്യക്തികള്‍ വെള്ളം കയറാത്ത സ്വകാര്യ അറകളായി സ്വയം നിര്‍ണ്ണയിച്ചപ്പോള്‍ നഷ്ടമായത്‌ കുടുംബത്തിന്റെ വേരുകളും ഊന്നുകളുമായിരുന്നു. അദ്ധ്യാത്മികതയും ദൈവാരാധനയും വെറും ചടങ്ങുകളായി. തീഷ്ണമായ മതബോധമുള്ളവര്‍ക്ക്‌ അന്യമതസ്പര്‍ദ്ധയുടെ വിഷം കുടിക്കാനുള്ള വേദിയായി ആരാധനാവേളകള്‍. ഇനിയും കുറച്ചുപേര്‍ മാനസികമായ ഭാരം ഇറക്കിവയ്ക്കാനുള്ള ഒരു കൃത്രിമ അത്താണിയായി മതത്തെ കണ്ടു.

സ്വന്തം ആന്തരികതയെ നിര്‍ണ്ണയിക്കാനും മനുഷ്യോന്മുഖമായി വികസിപ്പിക്കാനുമുള്ള ഔഷധമെന്ന സ്ഥാനം മതബദ്ധമായ അദ്ധ്യാത്മികതയില്‍ നിന്നും ചോര്‍ന്നതോടെ വ്യക്തി ജലോപരിതലത്തിലെ പാഴ്‌വസ്തുവായി. വേരും കതിരും ഊന്നും നഷ്ടമായ പൊങ്ങുതടി. തനിക്ക്‌ വെളിയില്‍ ആശ്രയവും ആലംബവും ഇല്ലാത്തത്‌ തിരിച്ചറിയാത്ത കപട ആത്മവിശ്വാസത്തിന്റെ ഉടമ. ടെലിവിഷന്‍ സീരിയലുകളില്‍ തലപൂഴ്ത്തി വച്ച്‌ പുറമ്പൂച്ചിന്റെ സുഷുപ്തിയില്‍ മയങ്ങുന്ന പാവം പാവം മലയാളി!

ഈ മലയാളിയാണ്‌ പ്രശ്നങ്ങള്‍ മുന്നില്‍പ്പെടുമ്പോള്‍ പതറിപ്പോകുന്നത്‌. നിസ്സാര പ്രശ്നങ്ങള്‍ മലയാളിയെ പരിഭ്രാന്തനാക്കുന്നു. എന്നെ മനസ്സിലാക്കുന്നവര്‍ ആരുമില്ല; എന്നെ സഹായിക്കാനും ആരുമില്ല എന്ന്‌ ഉള്ളില്‍ നീറിയുരുകി ആത്മഹത്യയിലേക്ക്‌ നടന്നുകയറുന്നവരുടെ എണ്ണം കേരളക്കരയില്‍ ദിവസം തോറും പെരുകിക്കൊണ്ടേയിരിക്കുന്നു. മറ്റുള്ളവര്‍ എന്നെ കേമനായി കരുതണം എന്ന ചിന്തയാണ്‌ ഇന്ന്‌ മലയാളിയെ നയിക്കുന്നത്‌. വസ്ത്രം ധരിക്കുന്നതും, വീടുവയ്ക്കുന്നതും, കാറ്‌ വാങ്ങുന്നതും, മക്കളെ പഠിപ്പിക്കുന്നതുമെല്ലാം മറ്റുള്ളവരുടെ മുന്നില്‍ കേമത്തം ഭാവിക്കാനാണെന്ന്‌ വരുമ്പോള്‍ ജീവിതം നിരര്‍ത്ഥകമായ കോമാളിക്കളിയായി മാറുന്നത്‌ പലരും അറിയാതെപോകുന്നു.

മറ്റുള്ളവരുടെ മുന്നില്‍ താഴാന്‍ വയ്യ എന്ന പൊങ്ങച്ചത്തിന്റെ തീവ്രതയാണ്‌ മിക്കപ്പോഴും ആത്മഹത്യയുടെ പിന്നിലെ പ്രേരണയെന്നത്‌ മാധ്യമങ്ങളിലെ ആത്മഹത്യാവാര്‍ത്തകള്‍ വിശകലനം ചെയ്താലറിയാം. കാറില്‍ സഞ്ചരിച്ചവര്‍ക്ക്‌ അത്‌ ഉപേക്ഷിച്ച്‌ ബസ്സ്‌ യാത്രക്കാരനാവാന്‍ വയ്യ. സ്വന്തം ബിസിനസ്സ്‌ സ്ഥാപനം പൊളിയുമ്പോള്‍ വീണ്ടും ഒരു തൊഴിലാളിയാവാന്‍ വയ്യ. കടം കയറിയ വീട്‌ വിറ്റ്‌ വാടകവീട്ടിലേക്ക്‌ മാറാന്‍ വയ്യ. മക്കളെ മുന്തിയ ഇംഗ്ലീഷ്‌ മീഡിയം സ്കൂളില്‍ നിന്നും സാധാരണ ഇംഗ്ലീഷ്‌ മീഡിയത്തിലേക്ക്‌ മാറ്റുന്നത്‌ ആലോചിക്കാനാവുന്നില്ല. ബൈക്കും അടിപൊളി ജീവിതവും തീരുന്ന ദിവസം ജീവിതം അവസാനിപ്പിക്കുമെന്ന്‌ പരസ്യമായി പറയുന്ന ചെറുപ്പക്കാര്‍. തീവ്രമതവിശ്വാസിയെന്ന്‌ സ്വയം വിശേഷിപ്പിക്കുന്നവര്‍ പോലും ആപത്തനര്‍ത്ഥങ്ങളില്‍പ്പെടുമ്പോള്‍ അഭയമായി തിരഞ്ഞെടുക്കുന്നത്‌ ഈശ്വരനെയല്ല മരണത്തെയാണെന്നത്‌ വിചിത്രമല്ലേ?..................

വായനക്കാരൻ 2015-03-30 20:57:07 News
പ്രൊഫസ്സർ ചെറുവേലിൽ‌നെപ്പോലെ എഴുത്തുകാർ പുസ്തകങ്ങളുടെ എണ്ണത്തെക്കാൾ ഗുണത്തിൽ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

സൂതേ സൂകരയുവതീ
സുതശതമത്യന്തദുര്‍ഭഗം ഝടിതി
കരിണീ ചിരേണ സൂതേ
സകലമഹീപാലലാളിതം കളഭം.

പെണ്‍‌പന്നി എരണം കെട്ട നൂ‍റു കുഞ്ഞുങ്ങളെ പെട്ടെന്നു പ്രസവിക്കുന്നു. പിടിയാനയാകട്ടേ എല്ലാ രാജാക്കന്മാരും ലാളിക്കുന്ന ആനക്കുട്ടിയെ വല്ലപ്പോഴും മാത്രം പ്രസവിക്കുന്നു.
നാരദർ 2015-03-30 20:13:40 News
ചിലർക്ക് ചിലരോട് ആകർഷണം തോന്നുമ്പോൾ ഒരുവക കൊഴച്ചിൽ വന്ന് ആടിതുടങ്ങും അപ്പോൾ  നപുംസകം ഒക്കെ നപു ആകുമെടൊ ശകുനി 
Annamma 2015-03-30 20:05:36 News
അന്തപ്പൻ ചേട്ടൻ  ഒള്ള സത്യം പറയുമ്പോൾ നിങ്ങൾ എന്തിനാ നീരസപ്പെടുന്നത് വാസു?  അപ്പോൾ കേറി കൊള്ളുന്നുണ്ട്?
vasu 2015-03-30 19:55:38 News
അന്തപ്പൻ ചേട്ടൻ ഇപ്പോൾ ‘മൊറോൺ’, ‘മാനിയാക്’ എന്നൊക്കെ വിളിച്ച് മലയാളി ചേട്ടന്മാരുടെ നേരെ തിരിഞ്ഞിരിക്കുകയാണന്നു തോന്നുന്നു.
ശകുനി 2015-03-30 19:51:48 News
നപുംസകം പെട്ടെന്ന് ലോഭിച്ച് നപു ആയി വാസുവേട്ടൻ കുഴപ്പത്തിലുമായി. ഓരോ ഗുലുമാലു വരുന്ന വഴിയെ!!

വിദ്യാധരൻ 2015-03-30 19:46:46 News
പ്രൊ. ജോസെഫ് ചെറുവേലിയുടെ പുസ്തകം വായിച്ചില്ലെങ്കിലും അത് വായിപ്പിക്കാൻ മറ്റു വായനക്കാരെ പ്രേരിപ്പിക്കതക്ക രീതിയിൽ അദ്ദേഹത്തിൻറെ പുസ്തകത്തെക്കുറിച്ച് നിരൂപകൻ നിരൂപണം നടത്തിയിരിക്കുന്നു എന്നതിൽ തർക്കമില്ല. 

വാല്മീകി ഗീത രഘുപുംഗവ കീർത്തിലേശൈ
സംത്രിപ്തി കരോമി കഥമപ്യധുനാ ബുധാനാം 
ഗംഗാജലൈർ ഭുവി ഭാഗീരഥ യത്നലുബൈധ് 
കിം തർപ്പണം  ന വിദധാതി ജന പിത്റൂണാം (ഭോജൻ )

വാല്മീകി പാടിയ ശ്രീരാമന്റെ കീർത്തിയെ പ്രകീർത്തിച്ചുതന്നെ എങ്ങനെയെങ്കിലും അറിവുള്ളവരെ തൃപ്തിപ്പെടുത്താനാണ് ഞാനൊരുങ്ങുന്നതു. പിതൃതർപ്പണത്തിനായി ഭഗീരഥൻ ക്ലേശം സഹിച്ചുകൊണ്ടുവന്ന ഗംഗാജലംകൊണ്ട് മറ്റുള്ളവരും പിതൃതർപ്പണം ചെയ്യുന്നുണ്ടല്ലോ ?

Anthappan 2015-03-30 19:22:52 News

I must appreciate Mr. Aniyankunju for finding such a good article and publishing it here.  I don’t know how many Malayalee egomaniacs are going to read this because most of the maniacs live on lies. 

വായനക്കാരൻ 2015-03-30 19:17:34 News
നിന്റെ ചിരിയൊരാർഭാടവെളിച്ചം പോലെ
ജീവിതവൃക്ഷത്തിന്മേലാഞ്ഞുപതിക്കുമ്പോൾ
മാനത്തേക്കു കുതികൊള്ളട്ടെ കിളികളതിൽ നിന്നും.
(പാബ്ലോ നെരൂദ )
നപു 2015-03-30 19:16:06 News
വാസുവേട്ടന് എന്തോ ഒരു പ്രത്യേകതയുണ്ട് 
Aniyankunju 2015-03-30 19:12:21 News

FWD:  ഇന്ത്യയെ നയിക്കാന്‍ ഒരേയൊരു നേതാവേ ഉള്ളൂവെന്ന് വയലാര്‍ രവി കൊച്ചിയില്‍ പ്രഖ്യാപിച്ചത് രാഹുല്‍ഗാന്ധിയെ ചൂണ്ടിയാണ്. ........... വയലാര്‍ രവിക്ക് 78-ാം വയസ്സില്‍ രാഹുല്‍ മാത്രമാണ് അഭയം. ................ മഹാബലി വര്‍ഷത്തിലൊരിക്കലെങ്കിലും കേരളത്തില്‍ വരും. രവിക്ക് ആ പതിവുമില്ല. ......കീഴടക്കാന്‍ ഇനി ഉയരങ്ങളില്ല. .......... ഒടുവില്‍ കേന്ദ്ര പ്രവാസിമന്ത്രിയും. ആറര പതിറ്റാണ്ട് പിന്നിട്ട പദവികളുടെ പരിലാളനത്തില്‍നിന്ന് എന്നിട്ടും രവിക്ക് കുതറിമാറാന്‍ തോന്നുന്നില്ല. സീറ്റുറപ്പിക്കാന്‍ രാഹുല്‍സ്തുതി. പിന്നെ സോണിയക്ക് അപേക്ഷാ സമര്‍പ്പണം. ഒരുകാലത്ത് കൊടുംവൈരിയായിരുന്ന ആന്റണിയുടെ അനുഗ്രഹം തേടല്‍. ഉമ്മന്‍ചാണ്ടിയോട് സമരസപ്പെടല്‍- ഒടുവിലിതാ രാജ്യസഭയിലേക്ക് ഇനിയും ഒരു ആറുവര്‍ഷത്തേക്ക് ഇരിപ്പിടം തയ്യാറാകുന്നു....ഇടയ്ക്ക് ആഗോളവല്‍ക്കരണത്തിനെതിരെ പറയും. സ്വകാര്യവല്‍ക്കരണ വിരുദ്ധനാകും. അടുത്തനിമിഷം വിരുദ്ധസമീപനത്തിലുമെത്തും. സ്ഥാനമാനങ്ങള്‍ വെട്ടിപ്പിടിക്കാനും ആദര്‍ശം പറയാനും ഒരേസമയം പ്രയത്നം. ഒരുകാലത്ത് ആന്റണിയോടൊപ്പമായിരുന്നു ......... കരുണാകരനോടൊപ്പം കൂടി ആന്റണിയെ എതിരിട്ടു. പിന്നെ പതുക്കെ ആന്റണിയുടെ തണലിലേക്ക് മടങ്ങി. സ്വന്തമായി ഒരു ഗ്രൂപ്പ് സംഘടിപ്പിച്ചെങ്കിലും സുധാകരന്റെ കരുണകൊണ്ട് അത് പച്ചപിടിച്ചില്ല. ഒടുവില്‍ മകളെ മത്സരിപ്പിക്കാന്‍ വിഫലശ്രമം. എല്ലാം പരാജയപ്പെട്ട് വയോജനകാല വിശ്രമത്തിന് സമയമായെന്ന് കരുതുമ്പോള്‍ വീണ്ടുമിതാ രാജ്യസഭാ അംഗത്വം. കോണ്‍ഗ്രസില്‍ യുവാക്കള്‍ പരിഗണിക്കപ്പെടാതെ ഒതുങ്ങുമ്പോള്‍ വയലാര്‍ രവിക്ക് 78ന്റെ യുവത്വമാണ്. ...

JOHNY 2015-03-30 14:07:02 News
അല്ലയോ വിശ്വാസി ഒന്നുകിൽ താങ്കൾ മുൻകൈ എടുത്തു ഒരു പള്ളി താങ്കളുടെ അടുത്ത് പണിയുക. ഈ പള്ളി ചെറുത്‌ ആണെങ്കില വലുതാകി പണിയാൻ സഹായിക്കുക. അല്ലെങ്കിൽ പള്ളിയില പോകതിരുക്കുക. ഇത് ഒരു മാതിരി അഭിപ്രായം ആണല്ലോ അച്ചായാ
രാഘവൻ മേശ്ശിരി 2015-03-30 13:59:41 News
രണ്ടു വശങ്ങളും അറിയാതെ ഇതിലെ ന്യായം പറയാനാവില്ല. തീർച്ചയായും  ഇത്തരം കേസുകളിൽ കഷ്ടതയും നഷ്ടവും നേരിടുന്നത് കുട്ടികൾ തന്നെ. ഒരു മാതാവിന്റെ സേനഹവും അന്വേഷണവും അറിയാതെ അവർ വളർന്നു കഴിഞ്ഞു. അവർക്കു പോയതു  മാതാവിനു ഇനി കൊടുക്കാനാവില്ല. എന്തൊരു പരമ കഷ്ടം!
എല്ലാവരും അമേരിക്കൻ പൌരന്മാരായിരിക്കവേ ഇത്തരം അവകാശ തർക്കങ്ങൾ ഇന്ത്യയിൽ കോടതി എങ്ങനെ പരിഗണിച്ചു എന്നു വ്യക്തമല്ല. കോടതി തന്റെ കേസ് പരിഗണിതക്കവിധം എന്തെങ്കിലുംകോടതിയെ ധരിപ്പിക്കാൻ കഴിഞ്ഞു എന്നല്ലേ അത് കാണിക്കുന്നത്? കേസു സുപ്രീം കോടതിവരെ പോയിരിക്കുന്നു.