രാജപ്പൻ 2015-05-02 17:38:12 News
കല്ല്‌ വലിച്ചെറിയരുതെ നാട്ടാരെ എന്ന- വീ.ഡീ രാജപ്പന്റെ രീതിയിൽ പാടുക 

മുട്ട വലിച്ചെറിയരുതെ നാട്ടാരെ അയ്യോ ...
മുട്ട വലിച്ചെറിയരുതെ നാട്ടാരെ കോഴി-
മുട്ട വലിച്ചെറിയരുതെ നാട്ടാരെ 
മുട്ട വിറ്റ് കാശാക്കിടുവിൻ നാട്ടാരെ  നിങ്ങൾ 
മുട്ട വിറ്റ് കാശാക്കിടുവിൻ നാട്ടാരെ.
പൊട്ട കവിതകൾ വീണ്ടും വന്നിടും ഇവിടെ 
മുട്ട എറിഞ്ഞു നിറുത്താനാവില്ലതിനെ -ചീഞ്ഞ 
മുട്ട എറിഞ്ഞു നിറുത്താനാവല്ലതിന

വായനക്കാരൻ 2015-05-02 10:59:29 News
കവയത്രി തന്റെ ചേതോവികാരങ്ങൾ ഭംഗിയായി പറഞ്ഞിരിക്കുന്നു. പക്ഷേ കവിതയെക്കാൾ മുന്നോട്ടുനിൽക്കുന്നത് ഒരു പ്രസ്താവനയുടെ ഭാവമാണ്.
മലയാളം മുൻഷി 2015-05-02 08:43:59 News
പഠിക്കാൻ വിട്ട നേരത്ത് മാവേൽ കല്ലെറിഞ്ഞും മുട്ടയെറിഞ്ഞും നടന്നാൽ ഇങ്ങിനെ ഇരിക്കും.വീടുകാർ തള്ളിയവരെ മുൻഷി നോക്കിയാൽ നന്നാവുമോ (മലയാളം മുൻഷി)
രാമകൃഷ്ണൻ 2015-05-02 06:01:20 News
'തറ ' യിൽ നിന്ന് മുൻഷി   പ ..'പന ' യിൽ കയറിയപ്പഴെ ഞാൻ വിചാരിച്ചതാ മുൻഷിയെ നാട്ടുകാര് മുട്ട കൊണ്ട് എറിയുമെന്ന് 
vasu 2015-05-01 22:10:46 News
2018-ലേക്ക് സ്ഥാനാർഥികൾ ധാരാളമായി. ഇനി 2020-ലേക്കുള്ള അനൌൺസ്മെന്റ് തുടങ്ങട്ടെ.
Baby George Arookkara 2015-05-01 21:27:56 News
നിരവധി സംഘടനകൾ ഉണ്ടാക്കി പലർക്കും ഒരു ശല്യവും ബോറടിയും മാത്രമായിരിക്കുന്നു ഇവരുടെ പ്രവർത്തനങ്ങൾ എന്നതു സത്യമാണ്. ഈ നേതാക്കളിൽ പലർക്കും ഈ രാജ്യത്തെ പ്പറ്റിയോ, ഇവിടത്തെ സാമൂഹിക ബന്ധങ്ങളെപ്പറ്റിയോ, ചുറ്റു പാടുകളെപ്പറ്റിയോ, ലോക്കൽ നിയമങ്ങൾ തന്നെയോ നിശ്ചയമില്ല. പുതുതായി വരുന്നവർക്കും ചെറുതലമുറയ്ക്കും വേണ്ട ഉപദേശങ്ങൾ നല്കുവാനും മാതൃക കാട്ടാനും ഇവരുടെ കയ്യിൽ യാതൊന്നുമില്ല. സംഘടനയിൽ വന്നാൽ മൈക്കിൽ ആക്രുഷ്ടനാവും. അതിനു വേണ്ടി സ്റ്റേജിൽ കടക്കും. പിന്നെ അവർക്ക് പ്രസംഗിക്കണം. അതിനെല്ലാം നമ്മൾ സമയം ചിലവഴിച്ചു ഇരുന്നു കൊടുക്കണം. നേതാവായി ക്കഴിഞ്ഞാൽ പണം കൈകാര്യം ചെയ്യുന്നതിൽ പങ്കുചേരും. പിന്നെ സ്ഥിരമായി സംഘടനാ പ്രവർത്തനം കയ്യിലാക്കാനാണ് ശ്രമം. സൂട്ടും ടൈയ്യും കെട്ടി അമേരിക്കയിലെ പത്രത്തിൽ ഒരു പടം അടിച്ചു കാണാൻ ഇവർക്ക് വലിയ സന്തോഷമാണ്. അതിനു എന്തു കൊടുത്തും ക്യാമറാക്കാര നെയും പത്രക്കാരനെയും സ്വാധീനിക്കും. അവർക്കെല്ലാം ഇവരെ നന്നായി അറിയാം. പലരും റിട്ടയർ ചെയ്തു, സോഷ്യൽ സെക്ക്യൂരിറ്റി വാങ്ങുന്നുണ്ട്. അതുകൊണ്ട് ചുറ്റിക്കറങ്ങി നടന്നു സംഘടനാപ്പണി കൂടുതലാക്കിയിട്ടുണ്ട്. ശല്യമെന്നല്ലാതെ എന്തു പറയാൻ.
നാരായണൻക്കുട്ടി 2015-05-01 21:26:33 News
പാഞ്ഞു വരുന്ന മുട്ടയെ 
കൈകണ്ട് പിടിച്ച് 
പൊട്ടിച്ച് പൊരിച്ച് തിന്നിട്ടു  
അമേദ്യംകൊണ്ടെറിയുക കവി 
ചാത്തുപോവട്ടെ 
നിരൂപകർ 
വിരൂപർ 
മുട്ട മോഷ്ടാക്കൾ 
തട്ടിപ്പ്കാർ 
വിഭ്രമൻ 2015-05-01 21:12:10 News
മുൻഷി കുട്ടികളെ പഠിപ്പിച്ച സമയത്ത് ശരിക്ക് പഠിപ്പിച്ചില്ല. ഇപ്പോൾ അവന്മാര് മുട്ടകൊണ്ട് മുന്ഷിക്കിട്ട് എറിയാൻ തുടങ്ങി. അതും ചീമുട്ട വച്ച്. എന്നാലും ഇയാളുടെ ക്ലാസിൽ പടിച്ചെതെല്ലാം, ഒരാറേ പോയെതെല്ലാം പൂളോനും മക്കളും എന്ന് പറഞ്ഞതുപോലായിപോയത് ഭയങ്കരം തന്നെ 
foman 2015-05-01 19:59:28 News
ഇതാ ഇപ്പൊള്‍ ബെന്നി വാച്ചച്ചിറയും പറയുന്നു ഇപ്പോഴത്തെ ഭാരവാഹികള്‍ ഭയങ്കര പ്രവര്‍ത്തനം ആണു നടത്തുന്നതെന്ന്. ഇതു തന്നെ തോമസ് ടി. ഉമ്മനും പറഞ്ഞു.
ഇതു വരെ ഒരു പ്രവര്‍ത്തനവും ഞങ്ങളാരും കണ്ടില്ല. ഞാന്‍ പ്രശ്‌നം വച്ചു നോക്കാന്‍ പൊകുകയാണു എന്താണവര്‍ ചെയ്തതെന്നറിയാന്‍.
മലയാളം മുൻഷി 2015-05-01 19:21:30 News
കായിച്ചു നില്ക്കുന്ന മാവുകളിൽ മുട്ട എറിഞ്ഞു കൈ നാറിക്കാതെ ക്ലാസ്സിൽ പോടേ മോട്ടകളെ .... പോയി പുസ്തകം തുറന്നു വായിച്ചു പഠിക്കൂ !! ത... തറ. പ... പന. (മലയാളം മുൻഷി)
വായനക്കാരൻ 2015-05-01 19:11:38 News
പൊതുസ്ഥലങ്ങളിലുള്ള  പ്രേമപ്രകടനങ്ങളെയാണ് അമേരിക്കയിൽ പി. ഡി. എ. എന്നു വിളിക്കുന്നത്. PDA - Public Displays of Affection. തലക്കെട്ടു കണ്ടപ്പോൾ അമേരിക്കയിൽ ചുംബനസമരം സംഘടിപ്പിക്കയാണോ എന്ന് സംശയിച്ചു.
വായനക്കാരൻ 2015-05-01 18:04:24 News
നല്ല കഥ.  തുടക്കത്തിൽ ‘രാധ രാധ മാത്രമായിരുന്നു’ എന്നും, അവസാനം  ‘രാധ വീണ്ടും വീണ്ടും രാധയല്ലാതായി’ എന്നും പറയുന്നത് ശ്രദ്ധിക്കുക. മനുഷ്യൻ  അനുഭവിക്കുന്ന ‘എന്നെ  എനിക്കുതന്നെ  അറിയില്ല’ എന്ന അവസ്ഥയെക്കുറിച്ച്  എം. മുകുന്ദൻ എഴുതിയ ‘രാധ രാധ മാത്രം’  എന്ന കഥയുമായി ബുദ്ധിപൂർവ്വം ബന്ധിച്ചിരിക്കുന്നു.  

Pappy 2015-05-01 14:17:53 News
ആകട്ടെ, അമേരിക്കയിലെ നമ്മുടെ കൂലികൾ അവിടെ കിളക്കുന്നത് സായിപ്പിന് തൃപ്തിയാണേ...? ബാൾട്ടിമോറിലെ കറമ്പനെ ഇട്ടു മെതിച്ച പോലെയുള്ള പോലീസാ എല്ലായിടത്തും എന്നു കേക്കണു...  ശരിയോ? കമനറ്ന്മാർക്ക് ഒന്നും മിണ്ടാനില്ലേ..? ആകെ പേടിച്ചു പേന താഴെ വെച്ചിട്ട്‌ പോയ പോലെ... ഒച്ചയെ ഇല്ലാ...  കുഞ്ഞൂട്ടിയെ നീ എവിഡാടാ...?
Cherian Thomas 2015-05-01 13:28:42 News

എന്റെ ലേഖനത്തിനു പ്രതികരിച്ച എല്ലാ പ്രതികാരികൾക്കും നന്ദി. പ്രശംസകൾക്കൊപ്പം വിമർശനവും വിലപ്പെട്ടതു തന്നെ. വിമർശിക്കുമ്പോൾ അത് കാര്യമാത്ര പ്രസക്തമായിരുന്നാൽ ഞങ്ങളെപ്പോലുള്ളവർക്ക്  ഉപകരിക്കുംഎഴുതി വെച്ചതെല്ലാം ശരിയാണെന്നു വിശ്വസിക്കുന്ന പരമ ബോറനൊന്നുമല്ല ഞാൻ.   എനിക്ക് ഇപ്പോൾ തോന്നിയ ശരികളാണത്.   ഞാനെഴുതിയതിൽ എന്താണ് വിമർശിക്കപ്പെടെണ്ടത് എന്ന് ചൂണ്ടി കാണിക്കുന്നതിനു പകരം എൻറെ മാനസികാവസ്ഥയും ഞാനിത് ന്തുകൊണ്ടാണ് എഴുതിയതെന്നു അവലോകനം ചെയ്യാനുമാണ് രണ്ടുപേരും ശ്രമിച്ചത്.  ഒരാൾ പറഞ്ഞതിനെ എതിർക്കാൻ സാധിക്കാതെ വരുമ്പോൾ പറഞ്ഞവനിട്ട് ചെളി വാരിയെരിയുക എന്നത് ഒരു പഴയ ചീഞ്ഞ പ്രയോഗമാണ്.  പിന്നെ സമാജങ്ങൾ ചെയ്യുന്ന നല്ല കാര്യങ്ങൾ ഒന്നും പരാമർശിച്ചില്ല എന്നൊരു പരാതിക്ക് മറുപടി ഇതിനു മുന്പ് പലരും പറഞ്ഞിട്ടുള്ളതാണ്. മുസ്ലിം കൂട്ടക്കൊലയെ കുറിച്ച് വാർത്ത  വരുമ്പോൾ ഹിന്ദുക്കൾ പരാതിപ്പെടും, "നിങ്ങളെന്തു കൊണ്ട് മുന്പുണ്ടായ  ഹിന്ദു കൂട്ടക്കൊലയെ കുറിച്ച് ഇതിന്റെ കൂടെ എഴുതിയില്ലയെന്ന്."

ഇട്ടി 2015-05-01 11:53:02 News
മുട്ട വച്ചെറിയുവാൻ 
കുട്ടൻ വാങ്ങിയ 
മുട്ട 
കുട്ടയിൽ
തട്ടിവീണ് 
മുട്ട് 
പൊട്ടി 
മുട്ടയായിരുന്നു 
കുട്ടയിൽ 
പൊട്ടി മുഴുവൻ 
മുട്ടയും 
കിട്ടി രണ്ടു
മുട്ട 
പൊട്ടാതെ 
പൊട്ടിച്ചു ചീന 
ചട്ടിയിൽ 
ഇട്ട് പൊരിച്ചു 
തട്ടി ഞാൻ
കിട്ടി രണ്ടു അടി 
കുട്ടനിൽ നിന്നും