rosa 2015-03-27 17:51:01 News

ജീവിത പാതയില്‍ കണ്ടു മുട്ടി അനേകരെ

എല്ലാവരും വലിയ ഭാരം ചുമച്ചു കിതച്ചു ചുമക്കുന്നു

വേദം, വേദാന്തം, വെപ്രാളം, വെകിളി,വിശ്വാസം, വൈദ്യന്‍.

കുറും തോട്ടി ഇല്ലാത്ത നാട്ടില്‍ എന്തു കഷായം


andrew 2015-03-27 17:43:17 News

വിദ്യദരന്‍ ആര്‍ ആയാല്‍ തന്നെ വിചാരവേദി, കാട് അടച്ചു വെടി വെക്കല്‍ നിര്‍ത്തി. ഇതാ ഇവിടെ അതാ അവിടെ -New Yorkil , no in Dallas in a hospital, no in Florida. Finally they gave up and sadid FBI may investigate.

Any way they deserve a candy for their findings like the candy given by our dear actor Sri. Addoor Bhasi.

വായനക്കാരൻ 2015-03-27 16:55:41 News
സ്വന്തം എഴുത്തിന്നടിയിൽ പുകഴ്ത്തി 
കമന്റുന്നവരെ കാണുന്നില്ല  
വിദ്യാധരനും വായനക്കാരനും 
ഒരേ മണ്ണിരയായും കാണും 
നാരദർ മുനിയുടെ കണ്ണിനു തിമിരം, 
ശസ്ത്രക്രിയ  വേണം, ഉടനേ  
ശസ്ത്രക്രിയ വേണം.
jayan 2015-03-27 12:34:16 News
മനുഷ്യത്വം അല്പമെംകിലും മനസ്സില് അവശേഷിച്ചിരിക്കുന്ന വ്യക്തികൾ അന്യമായിക്കൊണ്ടിരിക്കുന്ന ഭൂമിയിൽ ഇതാ ഒരു മനുഷ്യ സ്നേഹി... 
ജാതി മത പോരാട്ടങ്ങളുടെ കുരുക്ഷേത്ര ഭൂമിയിൽ സമാധാനത്തിന്റെ ദൂതുമായി കടന്നു വരുന്ന കര്മയോഗി....
 ഫാദർ ചിറമേൽ, അങ്ങേക്ക് ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നും  ഒരായിരം അഭിനദനങ്ങൾ. 
Vineeth Menon 2015-03-27 12:21:35 News
മാഷ്‌ എന്നൊക്കെ പറയുമ്പോൾ തൃശ്ശൂർ കാരാണോ? എങ്കിൽ പ്രയാസമില്ല. അവിടന്നുള്ളവർ വിരലിൽ എണ്ണാൻ മാത്രം. നമുക്ക് കണ്ടുപിടിക്കാം.
CID Moosa 2015-03-27 12:11:23 News
മലയാളവും സംസ്കൃതവും നാന്നായറിയവുന്ന ഉന്നത വിദ്യാഭ്യാസമുള്ള ഒരാളാണ് വിദ്യാധരൻ.  പുരുഷ നാമം ആണെങ്കിലും സ്ത്രീ ആയിരിക്കാനാണ് ണ് സാധ്യത.   ആരായാലും മോഷ്ട്ടാക്കളേയും (അവിടുന്നും ഇവിടുന്നും മോഷ്ടിച്ച് സാഹിത്യ സൃഷ്ടി നടത്തുന്നവർ) കാശ് കൊടുത്ത് കഥയും ലേഖനവും എഴുതുന്നവരും ) ഭാഷയെ നശിപ്പിക്കാൻ ശ്രമിക്കുന്നവരെയും ഒതുക്കാനായി  പോലീസിന്റെ ജോലി ചെയ്യുന്ന വ്യക്തി പുരുഷനായാലും സ്ത്രീ ആയാലും ഞങ്ങൾക്ക് പ്രശ്നമല്ല.  ഇദ്ദേഹത്തിന്റെ പ്രയോഗങ്ങൾ ചില കപട എഴുത്തുകാർക്ക് തലവേദന ഉണ്ടാക്കുന്നതിൽ കവിഞ്ഞു വായനക്കാർക്ക്അല്പം രസം അല്ലാതെ  വലിയ ഉപദ്രവം ഒന്നുമില്ല.  നാടിന്റെ നാനാഭാഗത്തേക്കും ' ഇയാളല്ലേ' വിദ്യാധരൻ എന്ന് ചോദിക്കുന്നത് കേൾക്കുമ്പോൾ ഏത് പോലീസ്കാരനും സീ. ഐ. ഡി -യും ചിരിച്ചു പോകും . വിദ്യാധര ഭ്രമം കൂട്ടിയതിൽ വിചാര വേദിക്ക് ഒരു വലിയ പങ്കുണ്ടന്നുള്ളത് നിഷേധിക്കാനാവാത്ത ഒരു സത്യമാണ്. 
വായനക്കാരൻ 2015-03-27 11:38:27 News
സെൽഫിയോട് സലാം പറഞ്ഞ്
ലൈക്കുകൾ ക്ലിക്കുചെയ്യാൻ വിസമ്മതിച്ച്
ഉലകംചുറ്റും‌വല(world wide web)യെ അൺഫ്രണ്ട് ചെയ്ത്
നിലത്ത് ചമ്രം പടഞ്ഞിരിക്കുമ്പോൾ.

അന്നേരം
സ്ഥലകാലബോധമുണ്ടാവുമ്പോൾ
സ്ഥലവും കാലവും 
ഒരേ അവിച്ഛിന്നവസ്തുവെന്ന
ഐൻസ്റ്റൈൻ അവബോധമുണ്ടാവുമ്പോൾ
സ്ഥലവും കാലവും
മനസ്സിന്റെ മായാലീലകളെന്ന
അതിന്ദ്രീയ ജ്ഞാനത്തിൽ
കാലവും കർത്താക്കളും
ആശയങ്ങളും ആവേശവും
ഒരു കേന്ദ്രബിന്ദുവിലലിയുമ്പോൾ
അന്നേരം.......
അന്നേരം?
Krisodharan 2015-03-27 10:52:34 News
അതു ശരിതന്നെ നാരദരെ... തരിച്ചും മറിച്ചും വിദ്യാധരനെ നിരന്തരം നോക്കിയിരിക്കുന്ന നാരദർ തന്നല്ല്യോ, ല്ല... ശകുനിയും? 
sangeethasnehi 2015-03-27 10:41:43 News
വിദ്യാധരൻ മാഷും വായനക്കാരൻ മാഷും ഒന്നായാലും രണ്ടായാലും ഞങ്ങൾ വായനക്കാര്ക്ക് പ്രശ്നമില്ല. ഞങ്ങള്ക്ക് ഒരേ ഒരു അപേക്ഷ മാത്രം. നിങ്ങൾ രണ്ടു മാഷു മ്മാരും ഇവിടെ വേണം. ഇ മലയാളീ പത്രം വായനായോഗ്യം ആക്കാൻ. സ്കൂളിൽ ചൂരല വടി ചുഴറ്റി നടക്കുന്ന അധ്യാപകരെ പോലെ ... American എഴുത്തുകാരെ അക്ഷരം പഠിപ്പിക്കാന്‍.
ശകുനി 2015-03-27 10:41:07 News
എഴുത്തുകാരൻ  ലേഖനത്തിൽ വിദ്യാധരനിട്ടു പാര വച്ചിട്ടുണ്ട് ജസ്റ്റിസെ!   ഒരു പക്ഷെ കൊല്ലാൻ ശ്രമിച്ചിട്ട് ചാകാത്തതുകൊണ്ട് അടുത്ത പരിപാടിയായിരിക്കും 

Justice 2015-03-27 10:17:31 News
Why , you are making pain to the writer 
Vidyadaran has anger against the writer because vicharavedi
try to kill vidyadaran .
Prem Kumar Elias 2015-03-27 08:44:25 News
Thakarthoo. Ithu kalakki. Pakshe ezhukaari pandu cinema fieldil work cheithittundaayirunno ennu samshayikkendiyirikkunnu. aa topicine kuriche enthoru njaanmaanu. The novel is getting very interesting. Congratulations.!! Prem Kumar
ഇരുമ്പു ശൌരി 2015-03-26 19:54:19 News
അടിസ്ഥാനപരമായി മനുഷ്യൻ പണ്ടു മുതലേ വേറിട്ട സമൂഹങ്ങളായി  ജീവിക്കാനാണ് ശ്രമിച്ചിട്ടുള്ളത്. മനുഷ്യർ എല്ലാവരും ഇപ്പറയും പോലെ ഒരുപോലല്ല എല്ലാ കാര്യങ്ങളും കാണുന്നതും, താല്പ്പര്യപ്പെടുന്നതും. ജാതികളും മതങ്ങളും ഉണ്ടായതും, ദേശ-ഭാഷ സംസ്കാരമനുസരിച്ചു മനുഷ്യർ വേറിട്ടു  ജീവിച്ചതും അതുകൊണ്ടുതന്നെ. കൂടുതൽ സംതൃപ്തിയും അങ്ങനെ അവര്ക്ക് കിട്ടുന്നു. അതേസമയം സമൂഹത്തിൽ താഴ്ന്നു പോയവരെ മനുഷ്യരെന്ന നിലയിൽ അനുകമ്പയോടെ കാണേണ്ട ആവിശ്യവും ഇതേ മനസ്സിൽ ഉണർന്നു. ഉയർന്നവരിൽ ചിലർക്ക് എല്ലാവരും ഒരുപോലെ ആയിരുന്നെങ്കിൽ എന്നാശിക്കുന്ന ധാർമ്മികാവസ്ഥ ജനിച്ചു. ഒന്നിച്ചു ജീവിക്കാനും മനപ്പൂർവ്വം ശ്രമിച്ചു. പക്ഷെ ഒക്കത്തില്ലാ എന്നല്ലേ കണ്ടത്? ഫലമോ? ഇന്ത്യയിലെ താഴ്ന്ന ജാതികൾ പോലെ എല്ലാ സമൂഹങ്ങളിലും ക്രമേണ ഓരോ വിധത്തിൽ നിലയും വിലയും കല്പ്പിക്കേണ്ട ആവശ്യം ഉണ്ടായി. ഇന്ത്യയിലെ ജാതി-മത-ഭാഷ- ദേശ ചിന്തയും അവരെല്ലാം ഒന്നാണെന്നുള്ള ചിന്തയും അസ്ഥാനത്താണെന്ന് വന്നുകൂടി. ഇതു തന്നെ പൊതുവെ എല്ലായിടത്തു കണ്ടു വരുന്നതും. ചിലരുമായി ഒരു വിധത്തിലും അടുക്കുവാൻ വയ്യാത്ത വിധം അകൽച്ച ഉണ്ടായിക്കഴിഞ്ഞു. പിന്നെ പരസ്പരം ഉപദ്രവങ്ങൾ ഉണ്ടാവാതെയി രിക്കാൻ സമത്വസുന്ദരം പാടാം എന്നല്ലാതെ അതൊന്നും ഒരിടത്തും പ്രാവർത്തികമാവില്ല.     
നാരദർ 2015-03-26 19:34:25 News
വായനക്കാരൻ തന്നെയാണ് വിദ്യാധരൻ അല്ലെങ്കിൽ വിദ്യാധരൻ തന്നെയാണ് വായനക്കാരാൻ, തിരിച്ചിട്ടു നോക്കിയാലും മറിച്ചിട്ടു നോക്കിയാലും രണ്ടും മണ്ണിരെപ്പോലെ തന്നെ .
വിദ്യാധരൻ 2015-03-26 19:23:50 News
"യാത്രേമേ സദസദ്രുപേ
പ്രതിഷിദ്ധേസ്വസംവിദാ 
അവിദ്യയാത്മനികൃതേ 
ഇതി തദ് ബ്രഹ്മ ദർശനം " (ഭാഗവതം 1-2-33 )

അവിദ്യരൂപിണിയായ മായ വെറുതെ ആത്മാവിൽ ഉണ്ടാക്കികാണിക്കുന്നവയാണ് പ്രപഞ്ചത്തിലെ സദസദ്രുപങ്ങൾ. എവിടെയാണോ ബോധം അവ രണ്ടിനേയും പ്രതിക്ഷേധിച്ച് തള്ളുന്നത് അവിടെയാണ് ബ്രഹ്മദർശനം അല്ലെങ്കിൽ യഥാർത്ഥ ജ്ഞാനം വെളിപ്പെടുന്നത്