Ardent Hindu 2015-03-16 06:35:05 News
ഇത് ക്രുസ്താനികളെ സുഖിപ്പിക്കാൻ എഴുതിയതാണെന്ന് ഞാൻ പറഞ്ഞാല വര്ഗീയത എന്ന് പറയരുത്. ഞങ്ങൾ ഹിന്ദുക്കളെ അപഹസിക്കരുത്.
jep 2015-03-16 04:37:05 News

കപട മാന്യ തയും ,മരിയാദയും കാണിച്ചു ,അതിനെക്കാൾ ഗുരുതരമായ അഴിമതിയും മറ്റും മറച്ചുവക്കാനും നിസ്സാരവൽകരിക്കാനും നടത്തുന്ന കുത്സിത പ്രവർത്തനങ്ങൾ ഗൌരവമായീ  കാണണം .ശ്രദ്ധിക്കേണ്ടകാരിയം, ആരോപണ വിധേയർ തന്നേ ആണ് ഇതിനു മുൻപിൽ നില്ക്കുന്നത് എന്നതാണ് .

ആകുലൻ 2015-03-15 20:12:09 News
ഇതൊരു ലേഖനമാക്കി വിവേകാന് പത്രാധിപർക്ക് അയച്ചു കൊടുക്കാൻ വയ്യായിരുന്നോ. ഒട്ട്കത്തെപ്പോലെ ആകരുത് ഒരല്പ്പം സ്ഥലം തന്നാൽ പിന്നെ ഉള്ളത് മുഴുവൻ അടിച്ചുകൊണ്ടുപോകുന്ന പരിപാടി. ഞങ്ങൾക്കും അഭിപ്രായം പറയാനുള്ള ഇടം തരണേ 
കാളരോദനം 2015-03-15 20:05:48 News
ഞാനൊരു കാള 
എന്നെക്കുറിച്ചാർക്കും ചിന്തയില്ല 
പശുക്കളാണ് ഇന്നേവർക്കും തലയിൽ  
കാളവണ്ടി വലിക്കുവാനും 
പിന്നുഴുവാനും മാത്രം ഞാൻ 
മോഹങ്ങളുണ്ടെനിക്കും നിങ്ങളെപ്പോൽ 
മുതുക്കനായാലും 
പക്ഷെ നിങ്ങൾ പരിഹസിക്കുന്നു 
പശുക്കളെ മിനക്കെടുത്തും 
മുതുകാളയെന്ന്. 
വായനക്കാരനും വിദ്യാധരനും പറയും 
മുതുകാള മുക്രയിടുന്നെന്നു.
പശുക്കളെ നിങ്ങൾ ഭാഗ്യവതികൾ 
നിങ്ങൾക്കായി വിലപിക്കുന്നമേരിക്കൻ 
സാഹിത്യവൃന്ദം. 
ഓർക്കണേ ഞങ്ങൾ പാവം കാളകളെ 
പൊള്ളാച്ചി വഴി കേരളത്തിലേക്ക് 
ചാട്ടവാറടിച്ചു നടത്തിടുമ്പോൾ 
അങ്ങകലെ കശാപ്പു ശാലയിൽ 
ഞങ്ങളുടെ ഗളഛെദത്തിനായി 
കത്തികൾ ഉയർന്നു താഴുമ്പോൾ 
നിങ്ങളുടെ തീൻ മേശകളിൽ 
പശുവിൻ ഇറച്ചി എന്ന് പറഞ്ഞ് 
ഞങ്ങളുടെ ഇറച്ചി കള്ളടിച്ചു 
കൂട്ടുമ്പോൾ സാഹിതകാരന്മാരെ 
Gandhian 2015-03-15 18:31:17 News
ഗാന്ധിയുടെ സ്ഥാനം ഗൊഡ്‌സെ കൈക്കലാക്കുന്ന കാലമാണിത്. സത്യം, ധര്‍മ, ദയ, ക്ഷമാശീലം, അക്രമ രാഹിത്യം ഇതൊന്നുമല്ലഇപ്പോള്‍ കുട്ടികള്‍ പഠിക്കുന്നത്. വെറുപ്പ്, ആക്രമണം, അടിച്ചൊതുക്കല്‍, ഇതൊക്കെയാണു ഫാഷന്‍.
ഒരു വിഭാഗത്തെ മുഴുവന്‍ രാജ്യദ്രോഹികള്‍ എന്നും മോശക്കാര്‍ എന്നും വിദേശികളെന്നുമൊക്കെ ഉളുപ്പില്ലാതെ വിളിക്കുന്നു. അതിന്റെ പ്രതിഫലനമാണു നാഗാലാന്‍ഡില്‍ ജയിലില്‍ നിന്ന് ഒരാളെ പിടിച്ചിറക്കി നടുറോഡില്‍ കുരുതി കൊടുക്കാന്‍ കാരണം.
എന്തു ചെയ്യാനും ന്യായങ്ങള്‍ ധാരാളം
keralite 2015-03-15 18:08:12 News
വിവിധ മതങ്ങളിലെ വര്‍ഗീയ വാദികളാണു ഇതു കേരളത്തില്‍ കൊണ്ടു വന്നത്. മറ്റുള്ളവരെ വെറുക്കുന്നതും ആക്രമിക്കുന്നതും കീഴ്‌പെടുത്തുന്നതും ഒരു സുഖമുള്ള കാര്യമായി വര്‍ഗീയക്കാര്‍ പഠിപ്പിക്കുമ്പോള്‍ ഇതിലപ്പുറം സംഭവിക്കും.
ഇടതു പക്ഷം കേരളത്തില്‍ ഇത്ര ദുര്‍ബലമായോ?
Ninan Mathullah 2015-03-15 16:00:30 News
I am a little ashamed to admit that the religious leaders everywhere have brainwashed people to think that politics is corrupt and so they need to stay out of it. The advantage was for the religious leaders as they were the center of attention or got all the recognition and  prestige in gatherings as there were no politicians to share it with.
NON-NON 2015-03-15 14:42:49 News
Vivekan points out many facts. But why only cow? buffalo or goat are also the same.
By nature human beings are non-vegetarian. It is the truth. Only those who do not do any manual labor like the upper castes in India can survive on veg food. others cannot. Let the western man go vegetarian in the cold climate? Can he survive? exceptions may be there.
vedas speak of eating cow meat. Sri Rama ate it. There was animal sacrifcice in Hindusim. even now. we recenelt read about it in Nepal.
But if some people want to non-vegetarin, it is up to them. If they want to worship, cow, it is ok. But why insist others do the same?
Vivekan 2015-03-15 14:32:43 News
ഗോപാലന്മാരുടെ കളിക്കുപരിയായി പശുവിനെ മറ്റുള്ളവർ നേരിട്ടത് നോക്കുന്നതു കൂടി കൌതുകകരമായിരിക്കും. ഗുഹാമനുഷ്യൻ ഇറച്ചി തീറ്റിയാണു ആദ്യം തുടങ്ങിയതെന്നു നമുക്കറിയാം (മൃഗങ്ങളെയും പക്ഷികളെയും വേട്ടയാടി). പല മൃഗങ്ങളെ ഇണക്കി വളർത്താനും കൂടെ നിറുത്താനും കഴിയുമെന്നു പഠിച്ചതോടെ പശു, ആട്, പട്ടി, കുതിര, പന്നി എല്ലാം മനുഷ്യവലയിൽ കുടുങ്ങി. അവയുടെ കഷ്ടകാലവും അതോടെ ആരംഭിച്ചു.
 
നമുക്കെല്ലാം അറിയാവുന്നപോലെ, പശു അതിന്റെ ക്ടാവിന് കുടിക്കാൻ പ്രകൃതി അതിനു നല്കിയ പാല് മനുഷ്യനു സ്നേഹത്തോടെ നല്കുന്ന ഒരു സമ്മാനമല്ല.  മനുഷ്യൻ നിർദ്ദയം അതു കവർന്നെടുക്കുകയാണു ചെയ്യുന്നത്. മനുഷ്യക്കുഞ്ഞിന്റെ അനേകമിരട്ടി വലുപ്പവും തൂക്കവുമുള്ള പശുക്കിടാവിനു കുടിക്കാൻ പര്യാപ്തമായി പ്രകൃതി പാകപ്പെടുത്തിയ പാലാണ് മനുഷ്യൻ കുടിക്കാനും തന്റെ കുഞ്ഞുങ്ങൾക്ക്‌ കൊടുക്കാനും പശുവിൽ നിന്നു ചോർത്തുന്നത്.  തള്ളയുടെ പാലു കുടിക്കാൻ വെമ്പുന്ന പശുക്കിടാവിനെ ബന്ധിച്ചു നിറുത്തി, കുഞ്ഞിന്റെ വിശപ്പും വേദനയും കണ്ടു എതിർക്കാനാവാതെ നിസ്സഹായകയായി വെമ്പുന്ന തള്ളപ്പശു വിനെയും ബന്ധിച്ചു കൊണ്ടാണ് പാൽ ചോർത്തുന്നത്. ചുര വലിക്കുന്ന പശുവിനെ, 'ചുരത്തു പശുവേ' എന്നു പറഞ്ഞു കോപം പൂണ്ട കറവക്കാരൻ അതിനെ മർദ്ദിച്ചവശയാക്കി പാൽ കവരുന്നതും ഞാൻ കണ്ടിട്ടുണ്ട്.
 
കാളകളെ  'കാളവണ്ടി'കളിൽ പലപ്പോഴും അമിതമായ ഭാരം അടി കൊടുത്തു മൈലുകളോളം വലിപ്പിച്ചു അതിന്റെ വായിൽ പതവരുത്തി പണിയെടുപ്പിക്കുന്നു. ഭാരം വലിക്കാൻ കഷ്ടപ്പെടുന്ന കാളകളെ ചാട്ടവാറു കൊണ്ടു അടി നല്കി വലിപ്പിക്കുന്നു. കൃഷിപ്പണികൾക്കു കലപ്പയിൽ കൊളുത്തി അതേപോലെ വലിപ്പിച്ചു അതിന്റെ പതക്കേടു വരുത്തുന്നു. നിരന്തരമേൽക്കുന്ന കഷ്ടപ്പാടും ദുരിതവും കൊണ്ട് ക്ഷീണിച്ചു തളരുന്നതോടെ അതിന്റെ കഴുത്തു വെട്ടി മാസം നുറുങ്ങിയെടുത്തു ബർഗറും, ഡോഗും, ബീഫക്കറിയും, പൊരിച്ചും, ഉലത്തിയും, പരത്തിയും ഉരുട്ടിയും നീട്ടിയും ഉണ്ടാക്കി അകത്താക്കി മനുഷ്യൻ തൃപ്തിപ്പെടുന്നു. തൊലിയും കൊമ്പും കുളമ്പും എല്ലാം നാനാവിധ ഉപയോഗങ്ങൾക്കായി വിപുലീകരിച്ച് വൻപിച്ച തോതിൽ പണവും തൊഴിലും നല്കുന്ന വ്യവസായമാക്കിയിരിക്കുന്നു.
  
ദൈവത്തെ പോലെയിരിക്കുന്ന ദൈവത്തിന്റെ സ്വന്തം മക്കൾ  എന്നു പറയുന്ന മനുഷ്യരാണ് ഒരു മൃഗത്തോടു ഇത്രയും വലിയ അനീതിയും അക്രമവും നടത്തിപ്പോരുന്നത്. അതു ശരിയല്ല എന്ന് പറയുന്നവരോട് പരിഹാസമാണു പലർക്കും പറയാനുള്ളത്. ഒരു കാര്യം വ്യക്തമാണ്. ന്യൂട്ടന്റെ 'മോഷൻ തീയറി' തന്നെ എടുത്തോളു (To every action there is always opposed an equal reaction), മനുഷ്യന്റെ പ്രവർത്തികളെയും അങ്ങനെ താരതമ്യ പ്പെടുത്തിയാൽ പല സത്യങ്ങളും നമുക്ക് ബോധ്യപ്പെടും. കന്നുകാലി വളർത്തലു കൊണ്ടു ഭൂമിയുടെ സമനില തെറ്റുന്നത്, കാടും, പച്ചപ്പും, വെള്ളവും, വായുവും മലിനീകരിക്കപ്പെടുന്നത്, അസുഖങ്ങൾ ഉണ്ടാവുന്നത്, ടോക്സിക്കു കെമിക്കലുകൾ കയറ്റിയ മൃഗത്തിന്റെ പാലും ഇറച്ചിയും മനുഷ്യശരീരത്തിൽ കടക്കുന്നുണ്ടാക്കുന്ന നിരവധി അസുഖങ്ങൾ എല്ലാം തന്നെ വലിയ തോതിൽ പഠനങ്ങൾ നടന്നു കഴിഞ്ഞിട്ടുണ്ട്. എന്നിട്ടും എന്തു കൊണ്ട് പശുപ്പാലും ഇറച്ചി തീറ്റയും മനുഷ്യൻ നിറുത്തുന്നില്ല?  ഇറച്ചി തിന്നുന്നതു പാപം എന്നു ബോധ്യപ്പെട്ടു പാലു മാത്രം കുടിക്കുന്ന വെജിറ്റേറിയനും അതിൽ നേരിടുന്ന വിനയറിയുന്നുണ്ടോ?
 
ഹിന്ദുവിന്റെ ഇക്കാര്യത്തിലുള്ള സങ്കല്പം എന്നാൽ മെച്ചമായിരുന്നുവെന്നു കാണാനാവും. സസ്യാഹാരത്തിൽ ഊന്നിയുള്ള മനുഷ്യജീവിതം സുഖകരമായും മെച്ചമായും സാധ്യമെന്ന് ആദ്യം ഉപദേശിച്ചത് അവർ തന്നെ. അത്തരത്തിൽ ജീവിതം നടത്തി യോഗവിദ്യകളിലൂടെ മനസ്സും ശരീരവും സൂക്ഷിച്ചു ഒരു ജീവിത രീതി അവർ മെനഞ്ഞെടുത്തു. അതു വാസ്തവത്തിൽ പിന്നീടു മറ്റു പലരും ഏറ്റെടുത്തു പോരുന്നു, പലപ്പോഴും പ്രശ്നങ്ങളിൽപ്പെട്ടു കഴിഞ്ഞു. മെച്ചമായ ഒരു ജീവിത രീതി മനുഷ്യനു സാധ്യമെന്ന് ഇപ്പോഴും അവർ അങ്ങനെ ജീവിച്ചു തെളിയിച്ചു കൊണ്ടിരിക്കുന്നു. എന്നാൽ മൾടി-ബില്ല്യൻ ഡോളർ ബിസിനസ്സായി മാറിക്കഴിഞ്ഞ ഇറച്ചി വ്യവസായവും ഉപയോഗവും അത്തരത്തിൽ മെച്ചമായ ഒരു ജീവിതത്തെയല്ല നോക്കുന്നത്. പണമാണവിടെ പ്രാധാന്യം. ഹിന്ദുക്കളെ പരിഹസിക്കാനും പരാജയപ്പെടുത്താനുമാണ് അവർ ശ്രമിച്ചു പോരുന്നതും. ടോക്സിക്ക് കെമിക്കലുകളുടെ ബുദ്ധുമുട്ടു സഹിച്ചും ഇറച്ചി തിന്നാൻ അമേരിക്കയും യൂറോപ്പും ഇപ്പോൾ ലോകത്തിലെ രണ്ടാമത്തെ ബീഫു കയറ്റുമതിക്കാരനായി മാറിയിരിക്കുന്ന ഇന്ത്യാ മഹാരാജ്യം തന്നെയും ശ്രമിക്കുന്നത് ആ സാഹചര്യത്തിലാണ്.

പശുവിനെ പോലെ സസ്യാഹാരം കഴിക്കുന്ന ജീവികളെയും മാംസാഹാരികളെയും പ്രകൃതി സൃഷ്ടിച്ചത് എന്തുകൊണ്ടെന്ന് അനുമാനിക്കയെ നിവൃത്തിയുള്ളൂ. എന്നാൽ മനുഷ്യന്റെ വായും, പല്ലിന്റെ (പരന്ന) ഘടനയും, ചവച്ചരച്ചു ആഹരിക്കുന്ന രീതിയും, അവനെ മാംസാഹാരിയായിട്ടല്ല സൃഷ്ടിച്ചെതെന്നു പറയാം. പാലും മാസവും തീർത്തും ഒഴിവാക്കി ജീവിക്കാൻ അവനു കഴിയും. ഒരു പട്ടിയും, കുതിരയും, പശുവും ചേർന്ന് മനുഷ്യനും മൃഗങ്ങളുമായി സഹകരിച്ചു ഇരുവരും നേട്ടമുണ്ടാക്കുന്ന തരത്തിൽ ഒരു വ്യവസ്ഥയാണ് ഇന്ത്യയിൽ  ഉണ്ടായിരുന്നതെന്നു സൂക്ഷിച്ചു പരിശോധിച്ചാൽ മനസ്സിലാക്കാനാവും. ഒന്നോ രണ്ടോ പശുക്കളെയും കുഞ്ഞുങ്ങളോടൊപ്പം വളർത്തി അതിന്റെ പാൽ അതിന്റെ കുഞ്ഞിനു കൊടുത്തു വയറു നിറച്ച  ശേഷം, പിന്നെയും അല്പം ചോർത്തി തരാൻ പശുവിനു കഴിയും. അതു നമ്മുടെ ആവിശ്യത്തിനു ധാരാളം; ഒന്നു രണ്ടു കുപ്പി പാൽ ഒരു നേരം, അല്ലെങ്കിൽ ദിവസം. പശുവിനു നല്ല തീറ്റിയും കുടിയും നല്കി സ്നേഹത്തോടെ അന്വേഷിക്കുന്ന ഒരു വീട്ടുകാരന് പശു അറിഞ്ഞുതന്നെ അതു നല്കുന്നതെന്നു പശുവിനെ വളർത്തിയിട്ടുള്ളവർക്ക് മനസ്സിലാവും. പശു മനുഷ്യനോടു ചേർന്ന് കഴിയാൻ താല്പ്പര്യപ്പെടുന്നു. അതുപോലെ കുതിര, പട്ടി, പൂച്ച എന്നിവയും. കടുവയും പുലിയും സിംഹവും അങ്ങനെ ചെയ്യാൻ തയ്യാറല്ലതാനും. നാനാവിധ ചർച്ചകൾ ഇതിനെപ്പറ്റി ഇന്റെർനെറ്റിലുണ്ട്. താൽപ്പര്യമുള്ളവർക്ക് അന്വേഷിക്കാം.

മൂഷികൻ 2015-03-15 13:50:21 News
എലി കടിച്ചാൽ ഭയങ്കര വിഷം ആണെന്ന് പാഷാണം വർക്കി അറിഞ്ഞിരിക്കുന്നത് നന്ന്!
വിദ്യാധരൻ 2015-03-15 13:35:35 News
എഴുത്തുകാർക്ക് മാർഗ്ഗദർശിയായ ഒരു ലേഖനം എന്ന ആണ്ട്രൂസിന്റെ അഭിപ്രായത്തോട് തികച്ചും യോചിക്കുന്നു.   എഴുത്തുകാരാൻ കാര്യകാരണ സഹിതം വിഷയം അവതരിപ്പിക്കുന്നതിനോടൊപ്പം, വായനക്കാരെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്ന്. ലേഖകന്റെ പരന്ന വായനയുടെ അനുഭവങ്ങളെക്കൊണ്ട് പ്രബന്ധം സമ്പുഷ്ടവും ശ്രേഷ്ടവുമായിരിക്കുന്നു.  ഇ-മലയാളി അവാർഡിന് തികച്ചും യോഗ്യമായത്തന്നെ.  ലേഖകന് അഭിനന്ദനങ്ങൾ.  

സാരാനാർഘ പ്രകാശ പ്രചുരിമ പുരളും 
              ദിവ്യരത്നങ്ങളേറെ -
പ്പരാവാരത്തിനുള്ളിൽ പരമിരുൾ നിറയും 
              കന്ദരത്തിൽ കിടപ്പൂ 
ഘോരാരണ്യച്ചുഴൽക്കാറ്റടികളിലിളകും 
               തൂമണം വ്യർത്ഥമാക്കു -
ന്നോരപ്പൂവെത്രയുണ്ടാമവകളിലൊരു നാ-
                 ളൊന്നു കേളിപ്പെടുന്നു    (വി.സി . ബാലകൃഷണപ്പണിക്കർ -ഒരു വിലാപം )

സാരവത്തും അമൂല്യമായ പ്രകാശധിക്യത്തോടുകൂടിയതുമായ എത്രയോ ദിവ്യരത്നങ്ങൾ സമുദ്രത്തിനുള്ളിലെ ഇരുൾ നിറഞ്ഞ അഗാധതലങ്ങളിൽ കിടപ്പുണ്ട്. ഘോര വനങ്ങളിലെ കൊടുങ്കാറ്റുകളിൽ സുഗന്ധം വ്യർത്ഥമാക്കുന്ന എത്രയോ പൂവുകൾ ഉണ്ട്.  അവയിൽ ഏതെങ്കിലുമൊന്നു ഒരു നാൾ പ്രസിദ്ധമായെങ്കിലായി.   അമേരിക്കയുടെ ഉദ്ദണ്ട സാഹിത്യ കൊടുങ്കാട്ടിൽ ഇതുപോലുള്ള എഴുത്തുകാർ ഉണ്ടെങ്കിലും, അവരാരും അവാർഡുകളുടെയും, സ്തുതിപാടകന്മാരുടെയും, സംഘടനകളുടെയും. പുറം ചൊറിയുന്നവരുടെയും, അതുപോലെ വേദികളുടെയും അഭാവമൂലം അജ്ഞാതരായി കഴിയുന്നു. അങ്ങനെയുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ഇ-മലയാളി മുന്നോട്ട് വരുമെന്ന് താത്പര്യപ്പെടുന്നു .

Andrew 2015-03-15 12:12:32 News

A great humorous,educative, full of great thoughts and a classical example how an article should be written. Thoughts are deep and inspiring and facts but the humility and deep knowledge of the author is glittering all through. The great thing about this article is; it is intoxicating and soothing like a bottle of wine. Let the power behind the cosmos give you and other great minds like Anthappan, Vidhyadharan, Puthenkurish, inspiration and intuition to create sublimated thoughts like this. Thank Sri. Sudhir.

Here below is my humble opinion:

HINDUISM IS IT A PRIVATE PROPERTY OF A FEW?

Most people get confused what Hinduism is. Hinduism is one of the greatest thoughts in the world. It is very broad, vast like the mighty ocean. It is not a particular religion. It is a collection of all different kind and even contradicting thoughts. Atheism, monotheism, polytheism, cosmo-theism, micro-theism; Jainism,Buddhism and even Indian Christianity & Islam is part of Hinduism. Middle eastern/ Mediterranean thoughts and even Christianity was influenced by Hinduism.

Many of the sayings of Jesus, that is narrated in the gospels are borrowed from Buddhism. So Hinduism is not an isolated or secluded religion within in the geographical boundaries of the Indian Sub-continent. The literature of Hinduism is so vast a human many need several lives to read them. All the scholars of Hinduism were never able to learn even a small fraction of Hinduism.

So it is unfortunate that Hinduism is understood as it is practiced by a Hindu religious man or devote. The temple Hinduism is very confusing and it is very far away from the core of Hinduism. People measure religion by what is practiced and performed by its members. “ The holy books” has great ideas and thoughts. But that doesn’t mean that what ever is done by a member of that particular religion is what is said in those books.

You cannot identify the deeds of any devote to his religion.

A cunning devote { not a true one} will always try to associate his deeds to the religion and the god of that religion. That was one of the major draw backs of all religion. '' In the name of god”- the cruel, cunning and selfish did evil. Wars in the name of god has killed more humans than the total of all political wars combined.

Religion and the deeds of the devotee must be seen separate. Christian priests are getting arrested world wide for crimes they did. Several pastors are in American prisons for crimes and fraud. But in India; things are different. Politicians and religious leaders commit crime and seek shelter under the party or religion. That is evil. It must not be tolerated in order for the civilization to survive.

arunpjohn2010@gmail.com 2015-03-15 12:12:19 News
ഈ കഥ എന്റെ വരാനിരിക്കുന്ന പ്രണയകാലം ആണ് എന്ന് ഒരു തോന്നൽ ..... അങ്ങനെ ആയിരിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു .... നന്ദി ജെയിൻ ...
Joseph Padannamakkel 2015-03-15 11:49:13 News
'പാഷാണം വർക്കി സാറിന്റെ' കമൻറ് കണ്ടപ്പോഴാണ് ഏതാണ്ട് 1976-ൽ നടന്ന ഒരു സംഭവം എന്റെ മനസ്സിൽ ഓർമ്മ വന്നത്. അന്ന് ഭൂരിഭാഗം മലയാളികളും പൗരത്വമുള്ളവരായിരുന്നില്ല. യോങ്കെഴ്സിൽ അക്കാലത്ത് മലയാളികൾക്കും മെക്സിക്കോക്കാർക്കും മിനിമം വേജിൽ തൊഴിൽ നല്കുന്ന ഒരു ഫാക്ടറി ഒർമ്മിക്കുന്നുണ്ട്. ഒരു സുപ്രഭാതത്തിൽ ആ ഫാക്റ്ററിയ്ക്കുള്ളിൽ പോലീസ് അനേകരുടെ കൈകളിൽ വിലങ്ങു വെച്ചതും വാർത്തയായിരുന്നു. വിലങ്ങു കിട്ടിയവരിൽ നാട്ടിൽനിന്നുള്ള ഒരു നിയമ ബിരുദധാരിയുൾപ്പടെ ഡസൻ കണക്കിന് മലയാളികളും ഉണ്ടായിരുന്നു. അവരിൽ ചിലർ വിശ്രമ ജീവിതത്തിൽ ഇന്നും ആ പരിസരങ്ങളിൽ തന്നെ താമസിക്കുന്നുണ്ട്. നിയമത്തിന്റെ ഗൌരവം മനസിലാക്കാതെ ഇതൊക്കെ അന്ന് മലയാളി സമൂഹത്തിന് ഒരു തമാശയായിരുന്നു. ഡോക്ടർ, നേഴ്സിംഗ് മുതലായ പ്രൊഫഷണൽ ജോലികൾക്ക് ശ്രമിക്കുമ്പോഴേ ഗൌരവമല്ലാത്ത ഈ കുറ്റ കൃത്യങ്ങൾ പ്രശ്നമാകുള്ളൂ. ഇങ്ങനെയുള്ള കേസുകൾ അതാത് സ്റ്റേറ്റുകളുടെ നിയമം അനുസരിച്ച് ' അഡ്മോണീഷ്' ചെയ്യുകയോ 'എക്സ് പഞ്ച്' ചെയ്യുകയോ ചെയ്യാം. കുറ്റകൃത്യങ്ങൾ ഫയലിൽ രഹസ്യമായി സൂക്ഷിക്കുന്നതിന് 'അഡ്മോണിഷ്മെന്റ്' (താക്കീത്) എന്നു പറയുന്നു. എങ്കിലും കുറ്റം ഫയലിൽ തന്നെ കിടക്കും. സർക്കാരൊഴികെ മറ്റാർക്കും വ്യക്തിപരമായ ഈ വിവരങ്ങൾ കണ്ടുപിടിക്കാൻ സാധിക്കില്ല. 'എക്സ് പഞ്ച്' ചെയ്യാൻ സാധിച്ചാൽ സ്ഥിരമായി ഈ റിക്കോർഡ് ഇല്ലാതായി ക്ലീനായി എന്തു ജോലിക്കും അപേക്ഷിക്കാം. ഈ നിയമങ്ങൾ ഓരോ സംസ്ഥാനങ്ങളിലും വ്യത്യസ്തമായി കാണുന്നു. നമ്മുടെയിടയിലുള്ള അറ്റോർണിമാർ എന്തുകൊണ്ട് ഇങ്ങനെയുള്ള പൌരനിയമങ്ങൾ മലയാളി സമൂഹത്തെ മനസിലാക്കാൻ മുമ്പോട്ടു വരാത്തതെന്നും മനസിലാകുന്നില്ല. സാധാരണക്കാരായവർ സാമാന്യ നിയമങ്ങളിൽ അജ്ഞരുമായിരിക്കും.
G. Puthenkurish 2015-03-15 10:03:53 News
A well written article.  Kudos to Mr. Sudhir.