My Heart felt Condolences
NG JEROME
....എണ്ണവില അന്താരാഷ്ട്ര കമ്പോളത്തില്‍ $45 ഡോളറായി താഴ്ന്നിട്ടും അതിന് അനുപാതമായി വില കുറയ്ക്കാന്‍ തയ്യാറായില്ലെന്നു മാത്രമല്ല എക്സൈസ് തീരുവ വര്‍ധിപ്പിച്ച് വില പഴയപടി നിലനിര്‍ത്താനാണ് മോഡി ശ്രമിച്ചത്.
പെട്രോള്‍ വിലനിയന്ത്രണം UPA സര്‍ക്കാര്‍ എടുത്തുകളഞ്ഞപ്പോള്‍ അതിനെ വിമര്‍ശിച്ച മോഡി അധികാരം ലഭിച്ചപ്പോള്‍ ഡീസല്‍ വിലനിയന്ത്രണം നീക്കി.
ആണവദുരന്തമുണ്ടായാല്‍ ഇരകള്‍ക്ക് കോടതിയെ സമീപിച്ച് നീതി ലഭ്യമാക്കാമെന്ന ആണവബാധ്യതാനിയമത്തിലെ വ്യവസ്ഥയില്‍ അമേരിക്കന്‍ കമ്പനികളുടെ സമ്മര്‍ദത്തിനു വഴങ്ങി വെള്ളം ചേര്‍ത്തു.
എല്ലാ അര്‍ഥത്തിലും കോര്‍പറേറ്റുകള്‍ക്കു വേണ്ടിയാണ് മോഡി ഭരിക്കുന്നതെന്ന് ജനം തിരിച്ചറിഞ്ഞു.
അതുകൊണ്ടുതന്നെ ഡല്‍ഹിയിലേത് കിരണ്‍ബേദിയുടെ പരാജയമല്ല മോഡിയുടെയും BJP യുടെയും പരാജയമാണ്. കോണ്‍ഗ്രസും ബിജെപിയും ഒരേ നാണയത്തിന്റെ രണ്ടു വശം മാത്രമാണെന്ന് തിരിച്ചറിഞ്ഞ ജനത പുതിയ ബദലിന് അനുകൂലമായാണ് വോട്ട് ചെയ്തതെന്ന പാഠവും ഇതിലടങ്ങിയിട്ടുണ്ട്.
ഡല്‍ഹിയില്‍ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത ബദല്‍ശക്തിയായി ആംആദ്മി പാര്‍ടിക്ക് വളരാന്‍ കഴിഞ്ഞതുകൊണ്ടാണ് അവര്‍ക്ക് വിജയിക്കാനായത്.
മൃഗീയ ഭൂരിപക്ഷം ലഭിച്ച ആംആദ്മി പാര്‍ടി ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവര്‍ത്തിച്ചില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ആവര്‍ത്തിക്കുമെന്ന മുന്നറിയിപ്പും ഈ വിജയത്തില്‍ ഒളിഞ്ഞിരിപ്പുണ്ട്......
ഇങ്ങനെഒരു കാലം കേരളത്തിൽ എന്നാണോ വരുന്നത് ?വി എം സുധീരന് തന്റെ ആദര്‍ശ രാഷ്ടിയം സഫലമാക്കാൻ ഒരു വഴി തുറന്നു വന്നിരിക്കുകയാണ് .കോണ്‍ഗ്രസ്സിൽ നിന്നുകൊണ്ട് തന്റെ സ്വപനം ഒരിക്കലും നടക്കാൻ പോകുന്നില്ല .ആദര്‍ശ മാണ് വലുത്, അത് താൻ നില്ക്കുന്ന പാർടിയിൽ നിന്ന് കൊണ്ട് ഒരിക്കലും സാധിക്കില്ല എങ്കിൽ എന്തിനു വെറുതേ എരിഞ്ഞടങ്ങണം.