Ninan 2017-06-10 05:49:50 News

Grudge of a disgruntled/fired former employee towards his BOSS.


No doubt, Trump is the winner here. All understood it is common from fired employees.

Joseph 2017-06-10 04:27:53 News
തൊഴിലിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചവരെ ചാതുർ വർണ്യത്തിലുള്ളവരെന്നു പറയുന്നു. നായർ ജാതിയെ ഒരിക്കലും തൊഴിലിന്റെ അടിസ്ഥാനത്തിൽ വിഭജിച്ചിട്ടുണ്ടായിരുന്നില്ല. രാജകൊട്ടാരങ്ങളിൽ അവർ സേവകർ മുതൽ കാര്യസ്ഥന്മാർ വരെ എല്ലാ തൊഴിലുകളും ചെയ്തിരുന്നു. 

കേരളത്തിൽ ഏഴാം നൂറ്റാണ്ടിൽ നമ്പൂതിരിമാർ വരുന്നവരെ ഇവിടെ വർണ്ണവ്യവസ്ഥയുണ്ടായിരുന്നില്ല. ചാതുർ വർണ്ണ്യം ആര്യന്മാരുടെയിടയിൽ ഉള്ള സംസ്‌കാരമാണ്. നായന്മാർ ദ്രാവിഡരായിരുന്നു, അവർ ആര്യന്മാരായി ഇവിടെ കുടിയേറിയവരല്ല. ആ സ്ഥിതിക്ക് 'നായർ' എന്ന് പേരിന്റെ കൂടെ ചേർക്കുന്നത് തൊഴിലിന്റെ അടിസ്ഥാനത്തിലായിരിക്കില്ല. നാഗന്മാരെ (സർപ്പങ്ങളെ) പൂജിച്ചിരുന്നതു കൊണ്ട് അവരെ നായന്മാർ എന്ന പേരിൽ പ്രത്യേക വർഗമായി കണക്കാക്കിയിരുന്നു. നമ്പൂതിരിമാരുടെ വരവോടെ അമ്പല പൂജകളിൽ നായന്മാരെയും ഉൾപ്പെടുത്താൻ തുടങ്ങി. അങ്ങനെയാണ് അവരിൽ 'ഐത്യം' വരുവാൻ കാരണമായത്. 

ചതുർ വർണ്ണത്തിൽ നായന്മാർ ഉണ്ടായിരുന്നെങ്കിൽ അവർ എന്നും ഒരേ തൊഴിൽ ചെയ്യേണ്ടതായിരുന്നു. വേദിക്ക് സമൂഹത്തിലായിരുന്നു വർഗ വർണ്ണ വ്യവസ്ഥയുണ്ടായിരുന്നത്. നായന്മാർ ഒരിക്കലും വേദിക്ക് സമൂഹത്തിന്റെ ഭാഗമായിരുന്നില്ല. 

നായന്മാർ രാജാവിന്റെ പടയാളികളായിരുന്നുവെന്നു അഭിമാനിക്കാറുണ്ട്. അങ്ങനെയെങ്കിൽ ഈഴവരുടെയിടയിലും പുലയരുടെ ഇടയിലും സേവകരും പടയാളികളുമുണ്ടായിരുന്നു. അതുകൊണ്ടു തൊഴിലിന്റെ അടിസ്ഥാനത്തിലാണ് നായരെന്ന് അഭിമാനിക്കുന്നതിൽ അർത്ഥമില്ല. നായന്മാർ ചതുവർണ്ണത്തിൽ അഭിമാനിക്കുന്നുവെങ്കിൽ തന്നെ അവർക്ക് ശൂദ്രന്മാരായി മാത്രമേ അഭിമാനിക്കാൻ സാധിക്കുള്ളൂ. അങ്ങനെയെങ്കിൽ നായന്മാർക്ക് 'സവർണ്ണർ' എന്ന ആഭിജാത്യം  ലഭിക്കില്ല. എന്നാൽ ശൂദ്രരെന്നു പറഞ്ഞാൽ അവർക്ക് ലജ്ജ പോലെയാണ് തോന്നുന്നത്. മനസ്സ് പാകത വരാത്തതുകൊണ്ടാണ് അങ്ങനെ അഭിമാനക്ഷതം അനുഭവപ്പെടുന്നത്. ഇന്നും തെക്കേ മലബാറിലുള്ള 'നമ്പിയാർമാർ' നായന്മാരെയും കുറുപ്പുമാരെയും വിവാഹം കഴിക്കില്ല.

"കേരള ചരിത്രത്തിലെ ഇരുളടഞ്ഞ അദ്ധ്യായങ്ങൾ" എന്ന ബുക്കിൽ ചരിത്രകാരനായ ശ്രീ ശ്രീധര മേനോൻ ഒരു കഥ വിവരിച്ചിട്ടുണ്ട്. "കൊച്ചി രാജാവിന്റെ കീഴിലുണ്ടായിരുന്ന ഒരു കൂട്ടം നായർ പട്ടാളക്കാർ യുദ്ധത്തിൽ പരാജിതരായി, പലരും മുറിവേറ്റു ക്ഷീണിതരായിരുന്നു. ഒരു നെൽപ്പാടത്തിനു സമീപം വെച്ച് ഒരു കൂട്ടം പുലയത്തൊഴിലാളികളുമായി അടിപിടി കൂടേണ്ടി വന്നു. അടിപിടുത്തത്തിൽ നായന്മാർ തോറ്റോടേണ്ടി വന്നു. രാജാവ് ഇത് മനസിലാക്കി അന്ന് വിജയിച്ച പുലയരെയെല്ലാം 'നായന്മാരായി' ഉയർത്തി. അവരല്ലാം ഇന്ന് കൊച്ചിയിലെ അസൽ നായന്മാരായി അറിയപ്പെടുന്നു."

ഏതു മലയാളിയും തമിഴ് നാട്ടിൽ ചായക്കട നടത്തിയാൽ 'നായർ ചായക്കട'യെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. കാലക്രമേണ അവരും നായന്മാരായി അസൽ നായന്മാരുമായിട്ടു ബന്ധുത തുടങ്ങി. അതുകൊണ്ടു ഈഴവരെപ്പോലെയും പുലയരെപ്പോലെയും നമ്പൂതിരിയെപ്പോലെയും നായന്മാർക്ക് ഒരു പാരമ്പര്യാവകാശം പറയാൻ കഴിയില്ല. 
CID Moosa 2017-06-09 21:20:36 News
ഫോർ മലയാളി' പറഞ്ഞതുപോലെ നല്ല ഒരു ശതമാനം മലയാളിക്കും അമേരിക്കൻ രാഷ്ട്രീയത്തെക്കുറിച്ച് യാതൊരു വിവരവും ഇല്ല. അവർക്ക് പറ്റിയ പണി കേരള രാഷ്ട്രീയമാണ്.  എന്തിനിവനൊക്കെ ഈ രാജ്യത്തിലേക്ക് കുടിയേറി എന്ന് എനിക്ക് മനസിലാകുന്നില്ല. അതുപോട്ടെ .  വളരെ നാളുകൾക്ക് ശേഷമാണ് ഒരു സത്യസന്ധവും, യുക്തിപരവും അതുപോലെ സംഗതികളെ വ്യക്തമായി മനസിലാക്കിയുള്ള ഒരു അഭിപ്രായം കാണുന്നത്. അതിന് 'ഫോർ മലയാളിക്ക് അഭിനന്ദനം'

കോമിയുടെ സെനറ്റ് കമ്മറ്റിക്ക് മുന്നിലുള്ള സാക്ഷ്യപ്പെടുത്തലുകൾ അമേരിക്കൻ ഇലക്ഷനിൽ റഷ്യ ഇടപെട്ടിട്ടുണ്ടോ ഉണ്ടങ്കിൽ അതിന് ട്രംപിന്റെ തിരഞ്ഞെടുപ്പുംമായി ബന്ധപ്പെട്ട ആർക്കെങ്കിലും ബന്ധമുണ്ടോ എന്നുള്ള കേസന്വേഷണത്തിലുപരിയായി കോമിയെ 'ഫയർ' ചെയാനുള്ള കാരണവുമായി ബന്ധപ്പെട്ടതാണ് .  റഷ്യൻ ഇടപെടലിലിലെ പ്രധാന കണ്ണിയായ ജെനെറൽ ഫ്‌ളിന്നിനെ  രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രസിഡന്റ് ട്രംപ് കോമിയെ ഡിന്നറിനു വിളിച്ചതും പരോക്ഷമായി ജനറൽ ഫ്‌ളിന്നിന്റെ കേസ് മറന്നു കളയണം എന്ന് പറഞ്ഞതും.  ട്രംപ് ഭരണകൂടത്തിൽ നിന്ന് തെറിച്ചാൽ അതിനു കാരണക്കാരൻ ഫ്ലിന്ന് ആയിരിക്കും.  

ആരാണ് സത്യം പറയുന്നത് ? ട്രമ്പാണോ അതോ കോമിയാണോ? കോമിയെപ്പോലെ പരിചയ സമ്പന്നനും അതുപോലെ ഒരു പ്രോസിക്കൂട്ടറുമായ വ്യക്തി ഒരിക്കലും സത്യമേ പറയു എന്ന പ്രതിജ്ഞാ വാചകം ചൊല്ലിയതിനു ശേഷം പച്ച കള്ളത്തരം വിളിച്ചു പറയും എന്ന് പറയാൻ ട്രമ്പിനും അതുപോലെ അയാളെ സപ്പോർട്ട് പമ്പര വിഡ്ഢികളെക്കെ കഴിയു 

കോൺഗ്രസ്സിന്റെ അന്വേഷണം സെനറ്റിന്റെ അന്വേഷണം ഇതിലെല്ലാം ഉപരിയായി സ്‌പെഷ്യൽ പ്രോസിക്കൂട്ടർ മുള്ളറുടെ അന്വേഷണവും പുരോഗമിക്കുകയാണ്. മുള്ളറുടെ അന്വേഷണത്തിലെ സുപ്രധാനമായ ഒന്നാണ് ട്രംപിനും കുടുമ്പത്തിനും പൂട്ടിന്റെ സുഹൃത്തും ബങ്കറുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അന്വേഷണം 

ട്രംപിന്റെ കയ്യിൽ ഉണ്ടെന്ന് പറയുന്ന ടേപ്പ് ഇല്ലെങ്കിൽ ട്രംപ് കള്ളം പറഞ്ഞാതാണെന്നു നമ്മൾക്ക് അനുമാനിക്കാം. പക്ഷെ ഉണ്ടെങ്കിൽ ആ ടേപ്പ് സെനറ്റ് കമ്മറ്റിക്ക് കൊടുക്കേണ്ടിയിരിക്കുന്നു.  അത് ട്രംപാണോ കോമിയാണോ സത്യം പറയുന്നത് എന്നുള്ളതിനെ വിലയിരുത്താൻ സഹായിക്കും .  

ട്രംപിന്റെ ക്യാമ്പയിനുമായി ബന്ധമുള്ള ഏകദേശം ഇരുപത്പേരാണ് റഷ്യക്കാരുമായി ബന്ധമുള്ളത്.   കൊമേഴ്‌സ് സെക്രട്ടറി വിദ്യാഭ്യസ സെക്രട്ടറി ഇവർക്കൊക്കെ നേരിട്ടോ പരോക്ഷമായോ റഷ്യൻ ബാങ്കുകളുമായി ബന്ധമുണ്ടെന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത് 

അറ്റോർണി ജനറലായ ജെഫ് സെഷൻ റഷ്യൻ അന്വേഷണത്തിൽ നിന്ന് മാറി നിന്നത് ട്രംപിന് രസിച്ചില്ല, കാരണം ഇവരെയെല്ലാം വളരെ സുപ്രധാനമായ സ്ഥാനങ്ങളിൽ നിയമിച്ചത് പ്രത്യക ലക്ഷ്യത്തോടെയാണ് . അയാളാണെങ്കിൽ സെനറ്റ് കമ്മറ്റിയുടെ അറിവ് കൂടാതെ മൂന്ന് പ്രാവശ്യം റഷ്യൻ ചാരാനും അമേരിക്കയിലെ അമ്പാസിഡറുമായ കസിലായ്ക്കുമായി കണ്ട്മുട്ടിയത് .  

അതുകൊണ്ടു ഇടക്കിടക്ക് ട്രംപിനെപ്പോലെ വാ തുറന്ന് വിഡ്ഢിത്തരം പറയുന്ന മലയാളികൾ   അവാരുടെ വാപൂട്ടി വയ്ക്കുന്നതായിരിക്കും നല്ലത് . നിക്‌സൺ നിഷ്‌കാസനം ചെയ്യാൻ രണ്ടു വർക്ഷം എടുത്ത് .  

സംശയം മലയാളി 2017-06-09 20:15:47 News
ആരെ വിശ്വസിക്കണം ? ജീവിതം മുഴുവന്‍ അടുക്കും ചിട്ടയോടും ജോലി ചെയിത കൊമിയെയോ ?
ജീവിതം മുഴുവന്‍ കള്ളം പറഞ്ഞ  മാഫിയ തട്ടിപ്പുകരനെയോ ?
1500 ഡോളര്‍ ഒരു മണിക്കുറിനു ലോയര്‍ക്ക്  കൊടുക്കുന്നവന്‍  സത്യം പറയുന്നു എന്ന് കരുതുന്നത്  പഴയ മാടക്കട ബഞ്ചില്‍ കുത്തി  ഇരുന്നു രാഷ്ട്രീയം പറഞ്ഞ മലയാളി  മാത്രം .
for malayalees 2017-06-09 19:12:34 News

For trump malayalees even though you cannot understand politics 

Eric Trump: Democrats are "not even people"


trump -I will be nominating Christopher A. Wray, a man of impeccable credentials, to be the new Director of the FBI. Details to follow. He is Chris christy's lawyer on bridge gate


trump made 492 false statements in first 100 days. I can't wait for Trump to testify under oath before trained FBI agents. #TrumpMustTestify. But he said he will release his tax, where is it ?

Trump's a 70-year old businessman who's been involved in 100s of lawsuits; he knows when he's obstructing an investigation.

No question. You cannot ask the person investigating you to pledge loyalty to you then fire them when they don't w/o obstructing justice.

NY State AG’s Office investigating Eric Trump Foundation after questions were raised about the charity. http://abcn.ws/2sLWTPN 

GOP lawmaker on Trump's tweets: "Republicans, you're going down with the ship" http://hill.cm/QKLhDJ0 

നാരദന്‍ 2017-06-09 17:56:55 News
ആദുനികം എന്നാല്‍ ഇന്ന് നമ്മുടെ മുന്നില്‍ കാണുന്നവ എന്ന് കണക്കില്‍ ആക്കാന്‍ എന്താണ് വിമുഗത ?
സനാതനം , ദര്‍മ്മ൦  ഒക്കെ മണ്ണാന്‍ കട്ട . സ്ത്രി പീഡനം , സതി , ബഹു ഭാരിയ, പിണ്ഡം വൈകല്‍ , വര്‍ണ്ണ വിവേചനം .......ഇവ ഒക്കെ ഹിന്ദു മതത്തിന്‍റെ  സൊന്തം അല്ലെ ?
ഞാന്‍ എന്ന ഭാവം  താഴെ വച്ച് , സന്ന്യാസിക്ക്‌   .
andrew 2017-06-09 17:43:26 News
അവാര്‍ഡുകള്‍  ലഭിക്കും  വരെ  മീന്‍ കൊട്ടയുടെ  ചുറ്റിലും ഉള്ള ഈച്ച പോലെ 
അവാര്‍ഡുകള്‍  കിട്ടി ഇല്ലെങ്കില്‍  ' ഭ ആര്‍ക്കുവേണം  ഈ അവാര്‍ഡുകള്‍'
ഇ മലയാളി , വിചാരവേദി  അവാര്‍ഡുകള്‍ നല്ല selection തന്നെ നടത്തി .അഭിനന്ദനങ്ങള്‍ .
ശ്രി. ജോണ്‍ മാത്യു  നല്ല എഴുത്തുകളുടെ ഉടമ തന്നെ .
വീണ്ടും താങ്കളുടെ  തൂലിക ചലിക്കട്ടെ 
Dr.Sasi 2017-06-09 17:28:27 News
മനുഷ്യനെ മനുഷ്യനായി കണ്ടാൽ ആരാണ് ഈ അപരൻ ? ഹിന്ദു ധർമ്മത്തിൽ അപരൻ എന്ന ശബ്ദത്തിനു സ്ഥാനമില്ല .ഹിന്ദു ധർമ്മം സനാതനമായതു കൊണ്ട് ഇന്നലെയും ,ഇന്നും  നാളെയും മാറ്റമില്ലാതെ അത് സത്യസ്വരൂപമായി ഇന്നും എന്നും  സ്ഥായിഭാവത്തോടെ നിലകൊള്ളുന്നു .ധർമ്മം ഒന്നേയുള്ളു .ആധുനിക  ഹിന്ദു ധർമ്മം ,അത്യന്താധുനിക ഹിന്ദു ധർമ്മം  എന്ന അവസ്ഥയില്ല .അച്ചടി തെറ്റാണു സംഭവിച്ചതെന്നാണ് വാർത്ത ! മനഃപൂർവമാണെങ്കിൽ പരാതിപറയാതെ സ്വാമി എന്ന നാമത്തിനു താങ്കൾ അർഹനെങ്കിൽ വേണ്ടപെട്ടവരുമായി ചർച്ചചെയ്തു പരിഹാരം കണ്ട് സാമാജിക ശരീരത്തിന് മാതൃകയാവുകയാണ്  ഒരു ഉത്തമ പുരുഷൻ അനുഷ്ഠിക്കേണ്ട ധർമ്മം .അപ്പോൾ മാത്രമേ 'സ്വാമി 'എന്ന ശബ്ദത്തിനു താങ്കൾ തീർച്ചയായും യോഗിനാകു.ധർമ്മം ചെയ്താണ് (ധർമ്മം ചര)കാണിക്കേണ്ടത് , അല്ലാതെ പറയുനുള്ളതല്ല .
(ഡോ.ശശിധരൻ )
Sudhir Panikkaveetil 2017-06-09 16:36:54 News
ഇ മലയാളിയുടെ 2016 ലെ ഏറ്റവും നല്ല ലേഖകനുള്ള പുരസ്കാരം കൊടുത്തത് ജോൺ മാത്യുവിനാണ്.  അംഗീകാരങ്ങളും അവാർഡുകളും കൊടുക്കുന്നവരെയും കിട്ടുന്നവരെയും ആക്ഷേപിക്കുന്നവർ ഒന്നും വായിക്കാത്തവരാണ്. പരദൂഷണ വീരനും പാദസേവകരും പറയുന്നത് കേട്ട് ബഹളം വയ്ക്കുന്നവർ.  അവരോട് ക്ഷമിക്കേണ്ട കാര്യമില്ല. ഇതേപോലെ നല്ല ലേഖനങ്ങൾ എഴുതി അവരെ വിഷമിപ്പിക്കുക. അഭിനന്ദനം ശ്രീ ജോൺ മാത്യു.
korachaayan 2017-06-09 12:07:53 News
ഇതെന്താ സാറെ ക്രിസ്തീയ വാത്സല്യവും കായിക വാശിയും ...ക്രിസ്ത്യാനികൾക്കുള്ള പുതിയ ഐറ്റം വല്ലതുമാണോ 
പോൾ 2017-06-09 08:32:28 News
അവസാന വിജയി നമ്മുടെ പ്രസിഡന്റ്!! ചാനലുകാർ കുറെ ശ്രമിച്ചു നോക്കി, വിവരം കെട്ടവർ നെഗറ്റീവ് ന്യൂസിൽ വിശ്വസിച്ചു. അല്ലാത്തവർക്ക് ഉറപ്പുണ്ടായിരുന്നു.

റഷ്യക്കാർ വന്നു കള്ളവോട്ട് ചെയ്തു, എന്തൊക്കെ മണ്ടത്തരങ്ങളാ ഇവർ പടച്ചു വിടുന്നത്, അതു സത്യമാണെന്നു കരുതുന്ന ചില മല്ലൂസും 
mathew v zacharia 2017-06-09 08:28:29 News
Well written to reflect our sojourn.
Mathew V. Zacharia, NEW YORK 
Philip 2017-06-09 07:46:37 News
എത്ര ധനവാൻ ആയാലും, ഇന്ന് ദാരിദ്ര്യം അനുഭവിക്കുന്നു . ഒന്നുകിൽ സമാധാനത്തിനു  അല്ലെങ്ങിൽ സന്തോഷത്തിനു . അവിടെയാണ് ആത്മീയ ജീവിതത്തിന്റെ പ്രാധാന്യം വർത്തിക്കുന്നത് . ഓർത്താൽ ജീവിതമൊരു ചെറിയ  കാര്യം , ആർത്തി കാണിച്ചിട്ടെന്തു കാര്യം. ചെറിയവനും വലിയവനും ഒരുപോലെ ചോദിക്കുന്നു , ഈ ജീവിതമെനിക്കെന്തിന് തന്നു എന്ന് ...?
THOMAS THEKKEL 2017-06-09 07:20:57 News
സഹോദരാ താങ്കൾക്ക് ഒരിക്കലും കാലൻആകാൻ കഴിയില്ല.താങ്കൾ കാലന്റെ അടിമ മാത്രം.സ്വന്തമായി മതം (അഭിപ്രായം) ഇല്ലാത്ത വെറും അടിമ.ഞാൻ ദൈവത്തിൽ വിശ്വസിക്കുന്നു.എന്നാൽ മത ഭ്രാന്തൻ അല്ല.എനിയ്ക്ക് യുക്തമെന്നു തോന്നുന്നത് വിശ്വസിക്കാനും അതനുസരിച്ചു പ്രവർത്തിക്കണതും എനിക്ക് അവകാശം ഉണ്ട്.ആ അവകാശം ഞാൻ ഒരു കാലനും പണയം വെച്ചിട്ടില്ല.ദൈവം ഇല്ല എന്ന് മൂഢൻ തന്റെ ഹൃദയത്തിൽ പറയുന്നു എന്ന് ഡേവിഡ് പറഞ്ഞത് അന്നുള്ളവരെ മാത്രം ഉദ്ദേശിച്ചല്ല ഇനി വരാനുള്ള കാലൻ മാരെ കൂടി ഉദ്ദേശിച്ചാണ്.അവർ അരാജക വാദികൾ ആണ്.അവർ സമൂഹത്തിനു ശാപം ആണ്.അവർ കാലന്റെ അടിമ നുകത്തിൽ നിന്നും പുറത്തു വരട്ടെ എന്ന് ആത്മാർത്ഥമായി പ്രാർഥിക്കാം .കാലന്റെ എല്ലാ അടിമകൾക്കും സ്വാതന്ദ്ര്യം ആശംസിക്കുന്നു.  
Philip 2017-06-09 06:10:13 News
കൊള്ളാം. ഇനി മദ്യകുപ്പികളിൽ മദ്യം ആരോഗ്യത്തിനു ഗുണകരം എന്ന് എഴുതണം. എല്ലാ പോഴക ഗുണങ്ങളും വിറ്റാമിനുകളും ഉള്ള മദ്യം ലഭ്യമാക്കുന്ന സർക്കാരിന് എല്ലാ വിധ അഭിനന്ദനങ്ങളും ....