Reader 2017-06-09 06:08:49 News
ഇതുപോലത്തെ ഒരു ലേഖനം ജീവിതത്തിൽ വായിച്ചിട്ടില്ല. കഷ്ടം ! 

Tom Abraham 2017-06-08 16:31:11 News

President Trump won today again. Comey caused

It, Comey leaked information. ' Thief in ship ' 

Trump did not collude with Putin ! 

He will make America great, Christopher will, FBI.Trump bhakth 2017-06-08 15:37:57 News
മോഡിയും അനുകൂലികളും പറയുന്നതെട്രമ്പും ഇവിടത്തെ വര്‍ഗീയ വാദികളും പറയുന്നുള്ളു. മോഡി ആകാം. ട്രമ്പ് പറ്റില്ല എന്നു പറയുന്നത് ഇന്ത്യാക്കാരുടെ കാപട്യം. 
fanatic-Christian 2017-06-08 15:34:32 News
ക്രിസ്തുവും ക്രിസ്തുമതവും ശരിയല്ല എന്ന് ഒരു കൂട്ടര്‍. മറ്റു മത വിശ്വാസങ്ങളെ അംഗീകരിക്കാന്‍ അസഹിഷ്ണുതയുള്ള അക്കൂട്ടര്‍ പറയുന്നത് നിങ്ങള്‍ നിരീശ്വര വാദികള്‍ ആകാനാണ്. അത് ഓരോരുത്തരും തീരുമാനിക്കേണ്ട കാര്യമല്ലെ? ക്രൈസ്തവ വിരോധം നേരിട്ടു പറയാന്‍ വയ്യ. അതിനാല്‍ വളഞ്ഞ വഴി.എല്ലാ വിശ്വസങ്ങളും പല വഴികളാണെന്ന തത്വം ഹിന്ദുത്വ അനുകുലികള്‍ മറക്കുന്നു 
ദൈവം 2017-06-08 13:51:49 News

ഞാൻ ദൈവം
ഉച്ച ഉറക്കത്തിനു കിടന്നതാണ്
താഴെ ബഹളം കേട്ട് ഞെട്ടി ഉണർന്നു
ഈ-മലയാളിയിലെ പ്രതികരണ കോളം
സ്ഥിരം യുദ്ധക്കളം
ഞാൻ ഉണ്ടെന്നും ഇല്ലെന്നും വാദം
എന്റെ കാവൽക്കാരൻ മാത്തുള്ള ഒരു വശത്ത്
അന്ത്രയോസ് വിദ്യാധരൻ
ബാബു തെക്കേലും വടക്കേലും
വായനക്കാരനും മറ്റൊരു വശത്ത്
നടുക്ക് എന്റെ ചങ്ങാതി കാലൻ
അന്തപ്പനെ കണ്ടില്ല
മാത്തുള്ള വാളെടുത്ത് വെട്ടിയതായിരിക്കും
എന്തായാലും കാഹള ധ്വനി കേൾക്കുന്നു
മരിച്ചവർ ഉയർത്തെഴുന്നേൽക്കുമായിരിക്കും
എന്തായാലും ഞാൻ പിടിക്കോടപ്പെടും
ഇത്രയുനാൾ എന്റെ കാവൽക്കാർ
എന്നെ കാത്തു ഇപ്പോൾ മാത്തുള്ള മാത്രം
എത്ര അച്ചന്മാർ ബിഷപ്പുമാർ ഉണ്ടായിരിക്കുന്നു
ഒന്നിനേം കാണുന്നില്ല
ഇടയനെ വെട്ടുന്നതും ആടുകൾ
ചിതറുന്നതുമായ ദിവസം എത്തിയിരിക്കുന്നു
എന്റെ കാര്യം കട്ടപ്പുക!
പാവം മാത്തുള്ള! എന്താവുമോ എന്തോ


കാലൻ 2017-06-08 12:37:19 News
ഇതാ വേറൊരു മതഭ്രാന്തനും അടിമയും സകലവും സൃഷ്‌ടിച്ച ദൈവത്തിന്റെ കഥയും പറഞ്ഞു വന്നിരിക്കുന്നു. തത്തമ്മേ പൂച്ച പൂച്ച എന്ന് പഠിപ്പിച്ചു വിട്ടത് അതേപടി പ്രതികരണത്ത കോളത്തിൽ കൊണ്‌ടുവന്നു ശർദ്ദിച്ചിരിക്കുന്നു. തത്ത്വമസിയുടയും ദൈവരാജ്യം നിന്നിൽ എന്ന് പരാജത്തിന്റെയും അർഥം മനസ്സിലാക്കാത്ത ഇവന്മാരെ കണ്ടാൽ യേശുപോലും മൂക്കത്ത് വിരലുവച്ചുപോകും യേശു വെള്ളത്തിന്റെ മീതെ നടന്നോ മരിച്ചവരെ ഉയർപ്പിച്ചോ എന്ന് ചിന്തിച്ചു സമയക്കളയാതെ ജീവിച്ചിരിക്കുന്നടത്തോളം കാലം മനുഷ്യ ജീവിതത്തെ ഉല്കൃഷ്ടമാക്കാൻ ശ്രമിക്കുക.  ഞാൻ അതുഭുത പ്രവർത്തികൾ ചെയ്യുന്നതുകൊണ്ട് നിങ്ങൾ എന്നെ തിരയുന്നു എന്ന് പറഞ്ഞതിന്റെ അർഥം അങ്ങനെ അദ്ദേഹം ചെയ്യിതില്ലാരയിരുന്നെങ്കിൽ ആംഡ്‌റൂസിനെ അന്തപ്പനേം ഒക്കെ നിരീശ്വരവാദികൾ എന്ന് വിളിക്കുന്നതുപോലെ യേശുവിനെയും നിരീശ്വരവാദി എന്ന് വിളിച്ചേനെ.  അതുഭുതങ്ങൾ ചെയ്യുന്നവരെ ഒക്കെ നിങ്ങൾ ദൈവം ആക്കിയുട്ടുണ്ട്.  'അമ്മ ദൈവം അച്ചൻ ദൈവം അങനെ എത്ര എത്ര ദൈവങ്ങൾ വന്നു മനുഷ്യനെ ചൂഷണം ചെയ്യുത് കടന്നുപോയി.  നിനക്ക് നിന്നിൽ വിശ്വാസം ഇല്ലാതെ വരുമ്പോൾ എല്ലാം തലതിരിയും. അപ്പോൾ മറ്റുള്ളവരുടെ നിയന്ത്രണത്തിൽ നീ ആകുകയും ഇങ്ങനെ വിഡ്ഢിത്തരങ്ങൾ പുലമ്പിക്കൊണ്ടിരിക്കും. ഭയമാണ് മനുഷ്യനെ ഈ അവസ്ഥയിൽ എത്തിക്കുന്നത്. ഒരു കാര്യം ഞാൻ ഉറപ്പിച്ചും പറയാം. ഞാൻ കാലത്തിന്റെ ദൈവമായ കാലനാണ്. ഒരു ദിവസം ഞാൻ വരും നിന്നെ ഒക്കെ കൂട്ടികൊണ്ടു പോകാൻ. അതുവരെ അടിച്ചുപൊളിച്ചു ജീവിച്ചോ. പപരസ്പരം സ്നേഹിച്ചോ വെറുത്തോ എങ്ങനെ വേണേലും പക്ഷെ ഒരു ദിവസം 'സമയമാം രഥത്തിൽ യാത്ര ചെയ്യാൻ തയാറായി ഇരുന്നോ

THOMAS THEKKEL 2017-06-08 10:17:52 News
യേശുയോഗ അഭ്യസിച്ചിട്ടില്ല അതിന്റെ ആവിശ്യവും ഇല്ല.സകലവും സൃഷ്‌ടിച്ച ദൈവത്തിനു വെള്ളത്തിന് മീതെ നടക്കാൻ മാത്രമല്ല കൊടുങ്കാറ്റിനെ ശാന്തമാക്കാനും മരിച്ചവരെ ഉയർപ്പിക്കാനും കഴിയും.ദൈവത്തിനു അസാധ്യമായി ഒന്നും ഇല്ല.മനുഷ്യന്റെ ബുദ്ധി ഉപയോഗിച്ച് ദൈവത്തെ അളക്കാൻ ശ്രമിക്കുന്ന ബുദ്ധി ഹീനരെ നിങ്ങള്ക്ക് കടലിലെ വെള്ളം ചിരട്ട കൊണ്ട് കോരി പറ്റിക്കാൻ കഴിയില്ല .ദൈവം മനുഷ്യനെ സൃഷ്ടിച്ചു മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു എന്നാതാണ് ശരി.വയലാറിന് തെറ്റ് പറ്റിയതാണ്.ക്ഷമിക്കുക.അതെ ചിത്രത്തിൽ തന്നെ "കുളിക്കുമ്പോൾ ഒളിച്ചു ഞാൻ കണ്ടു" എന്നും പാടിയിട്ടുണ്ട്.അതൊന്നും കാര്യമായിട്ട് എടുക്കേണ്ടതില്ല ."പൊട്ടിത്തെറി,പരിണാമ" സിദ്ധാന്തങ്ങൾ വെറും മുത്തശ്ശി കഥകൾ മാത്രം.പൊട്ടിത്തെറി യിൽ കൂടി ഈ ലോകത്തു ഒന്നും ഉണ്ടായിട്ടില്ല.പൊട്ടിത്തെറി ഒരു നശീകരണം മാത്രം .മനുഷ്യനോടുകൂടി പരിണാമ0 നിന്നുപോയതു എന്തുകൊണ്ട്.A പരിണമിച്ചു B ആയെങ്കിൽ A യുടെ സ്ഥാനം എവിടെ ?ബൈബിൾ വെറും കഥകൾ അല്ല അത് ചരിത്രം ആണ്.അത് എഴുതിയത് മനുഷ്യരാണ്.മനുഷ്യരാൽ എഴുതപ്പെട്ട നിത്യ സത്യങ്ങൾ ആണ്.യേശു മരിക്കുക മാത്രമല്ല മൂന്നാം നാൾ ഉയർത്തെഴുനേൽക്കുകയും നാല്പതാം നാൾ സ്വർഗാരോഹണം ചെയ്യുകയും ചെയ്തു."ഗലീല പുരുഷന്മാരെ നിങ്ങൾ ആകാശത്തേക്ക് നോക്കി നില്കുന്നത് എന്ത്".അവൻ പോയതുപോലെ തിരിച്ചു വരും.എന്നാൽ ഇനി വരുന്നത് രക്ഷിക്കാനാണ് ന്യായ വിധിക്കാനാണ്.         
Ninan Mathullah 2017-06-08 10:07:15 News

Appreciate Vidhyadharan trying to explain it calmy based on his knowledge to the best of his ability. About Thomas Vadakkel I do not have much hope. Most of the arguments are ‘muttatharkam’, the same strategy used by the intolerant group in India. The hatred towards priests and pastors and thus to Christians is clearly evident in the writing. In the words of Sukumar Azhikode, in his book ‘Tatvamasi’ it is foolishness to think that Vedas written a thousand years before Christ and Sancharacharyar’s commentary written a thousand years ago can explain all the things as we see and understand it today. Still some act as if it is the solution to all the problems we face. Such people live in the past boasting about their heritage, and they have nothing to contribute to people living now. They use that past to come to power, and exploit others. When Jesus said the kingdom of heaven is in you, it meant the experience of the kingdom of heaven and not literally heaven. To give literal meaning for symbolic expressions is not right. We are not here to win argument. People need to live in peace and all need to prosper. To prosper peace and love is necessary. With the current climate in India one group trying to impose its views on another is not the way for peace and prosperity.

me, parabrahmam 2017-06-08 07:53:02 News
ആരാ ഈ പരബ്രഹ്മം? അതിന്റെ ആവശ്യം എന്ത്? ആ കക്ഷി എവിടെ ജീവിക്കുന്നു? അതോ ജീവനില്ലെ?
മനുഷ്യനും ജീവ ജാലങ്ങളും സ്വയം ഉണ്ടായി എന്നു വിശ്വസിക്കുന്നര്ക്കു വിശ്വസിക്കാം. അതിനു സ്രുഷ്ടാവ് ഉണ്ടേന്നു കരുതുന്നവര്‍ക്ക് അങ്ങനെയും.
യേശു ദൈവ പുത്രനാണെന്നും മരിച്ച് ഉയിര്‍ത്തു എന്നതുമാണു അടിസ്ഥാന ക്രൈസ്തവ വിശ്വാസം. യേസു വെറും മനുഷ്യനായിരുന്നു എന്നു വിശ്വസിക്കുന്നവര്‍ക്ക് അങ്ങനെയും ആകാം. ഇസ്ലാം രൂപം കൊണ്ടതു തന്നെ ആ തത്വം പറഞ്ഞാണ്. എന്നിട്ട് പ്രവാചകനു അവര്‍വലിയ പ്രാധാന്യം കൊടുത്തിരിക്കുന്നു 
Thomas Vadakkel 2017-06-08 07:40:49 News

ശ്രീ നൈനാൻ മാത്തുള്ള 'തത്ത്വമസി'യെപ്പറ്റിയും മനുഷ്യനെ സൃഷ്ടിച്ചതാരെന്നും വിവരിക്കാൻ ശ്രീ വിദ്യാധരനോടും വായനക്കാരനോടും ആവശ്യപ്പെട്ടിരിക്കുന്നു. ഒരു മനുഷ്യനെ സൃഷ്ടിക്കുന്നത് അവന്റെ അപ്പനും അമ്മയും എന്നറിഞ്ഞാൽ പോരെ. കൂടുതൽ സംശയം വരുമ്പോഴാണ് നമ്മളെ സൃഷ്ടിച്ചവനെപ്പറ്റി അതിലുപരി അന്വേഷിച്ചു നടക്കുന്നത്? അതിനുത്തരം കിട്ടില്ല, മാത്തുള്ള!!! 

കുറച്ചുകൂടി ലോജിക്കായി ചിന്തിച്ചാൽ 'ഞാൻ' എന്ന വ്യക്തിയും ദൈവവും തമ്മിൽ തിരിച്ചറിയാൻ സാധിക്കും. അതിനു ശ്രീ കൂവള്ളൂരിന്റെയടുത്തു പോയി യോഗാ പഠിക്കൂ! സമുദ്രത്തിന്റെ മീതെ യേശുവിനു നടക്കാൻ സാധിച്ചത് യോഗ പഠിച്ചതുകൊണ്ടായിരുന്നു. അപ്പോൾ 'ഞാൻ' ദൈവത്തെയും 'ഞാൻ' എന്ന സൃഷ്ടിയും സ്രഷ്ട്ടാവിനെയും കാണും. തത്ത്വ മസിയും മനസിലാകും.    

യേശു ദൈവമായിരുന്നോ? എങ്കിൽ മനുഷ്യനായ ദൈവം എങ്ങനെ സൃഷ്ടിയും സൃഷ്ടാവും ആവും. അങ്ങനെ വിശ്വസിക്കാൻ നൈനാൻ മാത്തുള്ളയ്ക്ക് കഴിയുമെങ്കിൽ 'തത്ത്വമസി'യുടെ ബാല പാഠം പഠിച്ചെന്നു വിചാരിക്കാം. 

'ഞാൻ' ദൈവം എന്ന് ചിന്തിക്കുന്നവൻ സ്വന്തം മക്കൾക്കെങ്കിലും ജന്മം കൊടുക്കുന്നുണ്ട്. യേശു അതുപോലും ചെയ്യാതെ അവിവാഹിതനായി ജീവിച്ചു. എന്നിട്ടു പറയുകയാണ് 'ഞാനും പിതാവും ഒന്നാണെന്ന്'. അത് തന്നെയാണ് തത്ത്വമസി. യേശു മരിച്ചു. ദൈവം അവിടെ മരിക്കുകയായിരുന്നു. അതുപോലെ 'ഞാൻ' ദൈവവും മരിക്കും. സ്വർഗ്ഗവും പരമാത്മാവും പിന്നീടുള്ള കഥ. മനുഷ്യൻ ദൈവത്തെ സൃഷ്ടിക്കുകയായിരുന്നു. അല്ലാതെ ദൈവം മനുഷ്യനെ സൃഷ്ടിക്കുകയല്ലായിരുന്നു. ബൈബിൾ സദാ സമയം വായിക്കാതെ വയലാറിന്റെ പാട്ടുകൾ നൈനാൻ മത്തുള്ളായ്ക്ക് ഒന്നുറക്കെ പാടാമോ? 

വിസ്ഫോടന തത്ത്വങ്ങൾക്കും പരിണാമ വാദങ്ങൾക്കും ലോജിക്കുണ്ട്. അസത്യങ്ങളായ പഴയ ബൈബിൾ കഥകളിലെ ആ ദൈവത്തിന്റെ ലോജിക്കെവിടെ? ഇന്നുള്ള തെളിവുകൾ വെച്ചുകൊണ്ട് ദൈവം ഇല്ലെന്നും പറയാൻ സാധിക്കില്ല; അതുപോലെ ദൈവം ഉണ്ടെന്നും പറയാൻ സാധിക്കില്ല. യേശുവിനെ എനിക്കിഷ്ടമാണ്. പക്ഷെ യേശുവിനെ പഴയ നിയമത്തിലെ യഹൂദന്റെ ദൈവവുമായി വെള്ളപൂശാതെ നോക്കുക. 

ബൈബിൾ എന്ന് പറയുന്നത് മനുഷ്യരെഴുതിയ വെറും കഥകൾ മാത്രമാണ്. അന്ന് ആ പുസ്തകം എഴുതിയവരുടെ ഉദ്ദേശ്യം ജീവിതത്തെപ്പറ്റി മനസിലാക്കാൻ വേണ്ടിയായിരിക്കാം. ഇന്ന് ആ പുസ്തകം കാണിച്ചു ഭയപ്പെടുത്തിക്കൊണ്ടു പാസ്റ്റർമാർക്കും പുരോഹിതർക്കും പണമുണ്ടാക്കണം. ദൈവത്തിന്റെ വചനമെന്നു പറഞ്ഞു കൊട്ടിഘോഷിച്ചുകൊണ്ടു ഉപദേശികൾ നാടുമുഴുവൻ വയറ്റിൽ പിഴപ്പിനായും വചന പുസ്തകത്തെ ദുരുപയോഗം ചെയ്യുന്നു.

പഴയ നിയമത്തിലെ ദൈവത്തെ തിന്മയായും നാശമായും അസന്മാർഗിയായും ചിത്രീകരിച്ചിട്ടുണ്ട്. അതിലും എത്രയോ നല്ലതാണ് ഒരു അന്വേഷകന്റെ ഉള്ളിലുള്ള നല്ലവനായ 'ഞാൻ' എന്ന ദൈവം!  അതാണ്‌ തത്ത്വമസി. ആരുമെന്നെ സൃഷ്ടിച്ചതല്ല. ഞാൻ ആരെയും സൃഷ്ടിക്കുന്നുമില്ല. ഒരു അന്വേഷകന് പരബ്രഹ്മത്തെ തേടാം. അതും അവന്റെ യേശുവെന്ന ദൈവംപോലെ ഒരു ഭാവന മാത്രം. 

ആയിരക്കണക്കിന് വർഷങ്ങൾക്കു മുമ്പെഴുതിയ പഴയ നിയമത്തിലെ അസന്മാർഗിയായ ദൈവത്തെക്കാൾ എന്നിലെ സന്മാർഗിയായ ദൈവത്തെ കണ്ടെത്തുകയല്ലേ മെച്ചം? എന്നെ ആരും സൃഷ്ടിച്ചില്ല. ഞാൻ ആരെയും സൃഷ്ടിക്കുന്നുമില്ല. ഞാൻ അങ്ങനെ ഉണ്ടായി എന്നു മാത്രം ചിന്തിച്ചാൽ മതിയാകും. 

ദൈവം അനാദിയെന്നു പറയുന്നു. ആരാണ് അനാദിയായി അദ്ദേഹത്തെ കണ്ടത്? അതും മനുഷ്യന്റെ ഭാവനയിലെ യുക്തി രഹിതമായ ചിന്തകൾ മാത്രമാണ്. ദൈവം കാണപ്പെടാതെ മേഘങ്ങൾക്കുള്ളിൽ വസിക്കുന്നുവെന്നു വിശ്വസിക്കുന്നു. എന്ത് വിഡ്ഢിത്വം? ആർക്കും നിത്യമായി ജീവിക്കാൻ സാധിക്കില്ല. 

മരിച്ച യേശുവിനു ലോകത്തെ രക്ഷിക്കാൻ ഇനി വരാൻ കഴിയില്ല. അദ്ദേഹം മനുഷ്യനായിരുന്നു. ശരിയല്ലേ? എങ്കിൽ മരിച്ച മനുഷ്യൻ എങ്ങനെ മടങ്ങി വരും? മരിച്ചു പോയെങ്കിൽ ഇന്ദ്രിയങ്ങളില്ലാതെ സ്വർഗം എങ്ങനെ കാണും.? എല്ലാവരും പറയുന്നു, സർവ്വ ജീവജാലങ്ങളെയും സൃഷ്ടിച്ചത് ദൈവം ദൈവം എന്ന്. എന്നാൽ ഞാൻ പറയുന്നു, അവകൾ സ്വയം ഉണ്ടായി. നൈനാൻ മാത്തുള്ള അത് സമ്മതിച്ചില്ലെങ്കിലും എനിക്ക് ഒരു ചുക്കുമില്ല. എന്നാൽ ഒരു ദൈവ വിശ്വാസിക്ക്, പാസ്റ്റർക്ക് ഒരു മനുഷ്യൻ ദൈവമെന്നു പറഞ്ഞു വിശ്വസിപ്പിച്ചേ മതിയാവൂ. കഴിയുന്നതും കുടുംബത്തിൽ പാസ്റ്റർമാരെ  അടുപ്പിക്കാതെയിരിക്കുക! 
വിദ്യാധരൻ 2017-06-08 07:34:42 News
 ഗുരുവിനെ തേടി ചെല്ലുന്നവന് ഗുരു ഉപദേശിച്ചു കൊടുക്കുന്ന വാക്യമാണ് തത് ത്വം അസി (അതു നീ ആകുന്നു ). നീ ഏതൊന്നിനെ തേടുന്നു അത് നിന്നിൽ ഉണ്ട്.  വായനക്കാരൻ പറഞ്ഞ 'ദൈവരാജ്യം നിന്നിൽ തന്നെ' എന്ന ഉപദേശവുമായി ഇതിന്  വളരെ സാമ്യമുണ്ട്. 'ദൈവരാജ്യം' അല്ലെങ്കിൽ 'തത് ത്വം അസി' എന്നിൽ ഉണ്ട് എന്ന് തിരിച്ചറിയുന്ന നിമിഷം എനിക്ക് മറ്റുള്ളവരെയും സ്നേഹിക്കാൻ കഴിയും. കാരണം സ്നേഹം എന്നിലെ ദൈവത്തിന്റ ഏറ്റവും വലിയ സവിശേഷതയാണ്.  എന്റെ അയലത്തുക്കാരനെ (അത് നൈനാൻ മാത്തുള്ളയായാലും ) ദൈവമായി കണ്ടെങ്കിലേ എനിക്ക് അവരെ സ്നേഹിക്കാൻ കഴിയുകയുള്ളു. ഈ തത്വമാണ് യേശുവിന്റെ പഠനത്തിലെ കേന്ദ്രബിന്ദു എന്നാണ് ഞാൻ മനസ്സിലാക്കിയിരിക്കുന്നത്.
          എന്നാൽ ദൈവം പുറത്തുള്ള ഒരു വ്യക്തിയാണ് എന്ന് സങ്കൽപ്പിച്ചു തുടങ്ങുമ്പോൾ എല്ലാ പ്രശനങ്ങളൂം ആരംഭിക്കുന്നു.  അപ്പോഴാണ് ദൈവം ആരാണ് എങ്ങെനെയുണ്ടായി എന്നൊക്കെ ചോദ്യങ്ങൾ ഉയരുന്നത്. മനുഷ്യന്റെ മനുഷ്യന്റെ പരിമിതമായ അറിവുകൊണ്ടു അവൻ സൃഷ്ടിക്കുപിന്നിലെ സാങ്കേതിക തത്ത്വം എപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കും. 1:2 അനുപാതത്തിൽ ഓക്സിജനും (അമ്ലജനകവും) ഹൈഡ്രജനും (ജ്വലനി) യും ചേർന്നാണ് വെള്ളം ഉണ്ടായിരിക്കുന്നത് എന്ന് കണ്ടുപിടിച്ച മനുഷ്യന് ആ കഴിവ് അവനിൽ നിക്ഷിപ്‌തമായിരിക്കുന്നു എന്ന് അംഗീകരിക്കാൻ എന്തെ പ്രയാസം? നിങ്ങൾ എന്നിൽ വിശ്വസിക്കുന്നു എങ്കിൽ ഞാൻ ചെയ്യുന്നത് ഒക്കെയും നിങ്ങൾക്ക് ചെയ്യാൻ കഴിയും എന്ന് ശിഷ്യന്മാരെ പഠിപ്പിച്ച ഗുരു യേശു ശിഷ്യന്മാരോട് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചത് സൃഷിടിക്കാനും പുലർത്താനും നശിപ്പിക്കാനും കഴിവുള്ള ദൈവം നിന്നിൽ തന്നെയുണ്ട് അല്ലെങ്കിൽ 'തത് ത്വം അസി' അല്ലെങ്കിൽ ദൈവരാജ്യം നിങ്ങളിൽ തന്നെയുണ്ട് എന്നാണ്. 'നമ്മളുടെ ഉള്ളിരിക്കുന്ന ഈ സത്യത്തെ തിരിച്ചറിയുമ്പോൾ അത്  നിങ്ങളെ എല്ലാവിധ അന്വേഷണങ്ങളിൽ നിന്ന് വിമുക്തമാക്കും" 

Ponmelil Abraham 2017-06-08 04:30:04 News
Vadikoduthe adimedikunnu.
Ponmelil Abraham 2017-06-08 04:00:55 News
Part of law and order initiative.
Ninan Mathulla 2017-06-08 03:36:14 News
I wish Vaayanakkaran will explain what is 'Tatvamasi' instead of misleading people. Please connect it then with creation and explain where man came from if both man and God the same. My question was to Vidhyadharan and he choose not to respond, and now Vaayanakkaran is talking for andrew. Nothing is personal here or against any religion. I am trying to make sense of 'Tatvamasi'. Is it intolerance that make a person respond like this without answering the question?
Just a Reader 2017-06-07 16:58:07 News
Where is "THAMPA" in USA???? There is a Tampa in Florida I think.