Impeach him 2018-12-02 19:50:06 News
അമേരിക്കയിലെ പ്രസിഡണ്ടാകാൻ മത്സരിക്കുമ്പോൾ തന്നെ റഷ്യയും പ്രത്യകിച്ച് പൂറ്റിനുമായി കച്ചവട ബന്ധം ഉണ്ടായിരുന്നു .  ഒരു ദിവസം ആറു കള്ളം വച്ച് പറയുന്ന ട്രംപിന്റെ കുറ്റ കൃത്യങ്ങൾ മറക്കണം എന്ന് നിങ്ങൾ പറയുന്നതിന്റെ അർഥം ഞങ്ങൾക്ക് മനസിലാകുന്നില്ല .
ദൈവത്തിനു ജടമോ? 2018-12-02 17:16:50 News

അല്പം ചിന്തിക്കുവാന്‍!!!!!

CE 70ല്‍ യഹോവയുടെ ആലയം റോമന്‍ പട്ടാളം നശിപ്പിച്ചു. യഹോവയുടെ പുരോഹിതര്‍ എങ്ങോ ഓടി രക്ഷപെട്ടു. ഇവര്‍ പിന്നീടു പുതു ക്രിസ്തു മതത്തില്‍ നുഴഞ്ഞ് കയറിയോ? ഇവര്‍ ഉണ്ടാക്കിയ കള്ള ചരിത്രം ആണോ പുരോഹിതര്‍ ഭരിക്കുന്ന അപ്പോസ്തോല പ്രവര്‍ത്തികള്‍?

യഹോവ കൂട്ട കുലപാതകം നടത്തുന്ന കരുണ ഇല്ലാത്ത ഒറ്റയാന്‍ ആയിരുന്നു. ഇ കാട്ടാള ദൈവം എങ്ങനെ ക്രിസ്താനികളുടെ കാരുണ്യം നിറഞ്ഞ പിതാവാം ദൈവം ആയി. ദൈവത്തിനു ഭാര്യയും പുത്രനും ഉണ്ട് എന്ന് പറയുന്നത് യഹോവയുടെ നിയമ പ്രകാരം കല്ല്‌ എറിഞ്ഞു കൊല്ലേണ്ട കുറ്റം ആണ്.

ഇ ഭൂമിയെക്കാള്‍ കോടികണക്കിന് വലുപ്പം ഉള്ള നഷത്രം എങ്ങെനെ ഒരു ചെറു പുല്‍ തൊട്ടില്‍ ചൂണ്ടി കാട്ടും?. കിഴക്ക് ഉദിച്ച നഷത്രം കിഴക്കുള്ള വിധ്യാന്‍മാരെ കിഴക്കോട്ടു കൂട്ടി കൊണ്ട് പോയാല്‍ പടിഞ്ഞാറ് ഉള്ള ബേതലഹേമില്‍ എത്തുമോ അതോ കിഴക്കുള്ള ഇന്ത്യയില്‍ എത്തുമോ?

ബേതലഹേം= അപ്പത്തിന്‍ ഭവനം. റാ എന്ന  ഈജിപ്ഷ്യന്‍ ദൈവത്തിന്‍റെ ഭവനം ആണ് ഇത്. സുവിശേഷം എഴുതിയവര്‍ ഈജിപ്ഷ്യന്‍ പുരാണം കോപ്പിയടിച്ചു, അപ്പോള്‍ പരമോന്നത ദ്വൈവം അയ റായുടെ അപ്പത്തിന്‍  ഭവനം യേശു ജനിച്ച സ്ഥലം ആയി. ഒസിറിസ് എന്ന പിതാവ് ദൈവം, പുത്രന്‍ ഹോറസ് ദൈവം, പുത്രന്ന്‍റെ അമ്മ മിറിയം യേശുവിന്‍റെ തിരുകുടുംബവും ആയി. മിരിം,മിറിയം എന്ന ഈശ ദേവതയെ പറക്കുന്ന പരുന്തിന്‍ രൂപത്തില്‍ കാണാം, അതാണ് സുവിശേഷകരുടെ പരിസുദ്ദ  റൂഹ ദൈവം.

 യെരുസലേം ദേവാലയം നശിപ്പിക്കപെട്ടപോള്‍ ലോകം ഉടന്‍ അവസാനിക്കും എന്ന് എബ്രായര്‍ കരുതി. അതാണ് മര്‍ക്കോയുടെ പേരില്‍ കാണുന്ന സുവിശേഷം. ഇതില്‍ യേശുവിന്‍റെ ജനന കദ ഇല്ല. യേശുവിന്‍റെ ഉയര്‍പ്പ് കണ്ട സ്ത്രികള്‍ അ സുവാര്‍ത്ത ആരോടും പറഞ്ഞില്ല എന്ന ശോചനീയതയില്‍ അവസാനിക്കുകയും ചെയിതു. മര്‍ക്കോ.16:9 മുതല്‍ ഉള്ള ഭാഗം ഇ വിഡ്ഢിത്തരം തിരുത്താന്‍ പിന്നീടു കൂട്ടി എഴുതിയത് ആണ്. യേശുവിന്‍റെ  ക്ര്തിര്‍മ പുരാണം ഉണ്ടാക്കുവാന്‍ വേണ്ടിയാണു മത്തായി, ലൂക്കോ സുവിശേഷങ്ങള്‍ എഴുതിയത്. ഇവയുടെ എഴുത്തുകാര്‍ ആരാണ് എന്ന് അറിവില്ല. പിന്നീടു ചേര്‍ത്തതാണ് ഇ പേരുകള്‍. ഇവ പല തവണ വെട്ടുകയും തിരുത്തുകയും കൂട്ടി ചെര്‍ക്കപെടുകയും ചെയിതു. ആദ്യ രജനകള്‍ എന്താവാം. 5ആം നൂറ്റാണ്ടില്‍ എഴുതി എന്ന് കരുതപെടുന്ന, വത്തിക്കാന്‍ കോപ്പിയില്‍, യേശുവിന്‍റെ വംശവലിയില്‍ ‘യേശു യോസേഫിന്റെ മകന്‍’ എന്നാണ്.

യോഹന്നാന്‍റെ പേരില്‍ കാണുന്ന സുവിശേത്തിലും യേശുവിന്‍റെ ജനന കദ ഇല്ല. ഇത് മൂന്നില്‍ അദികം വിഭാഗങ്ങള്‍ എഴുതിയ സുവിശേഷം കൂടി യോജിപ്പിച്ചത് ആണ്. അതിനാല്‍ പലതരം യേശുവിനെ ഇതില്‍ കാണാം. മത്തായിയുടെയും നിലവില്‍ ഉള്ള മറ്റു സുവിശേഷങ്ങളും കള്ളം പറയുന്നു അതിനാല്‍ സത്യം എഴുതുവാന്‍ വേണ്ടി ആണ് ലൂക്കോ എഴുതുന്നതു എന്നുള്ള പ്രസ്താവനയോട് കൂടി ആണ് ലൂക്കോ തുടങ്ങുന്നത്. എന്നാല്‍ ഇവ എല്ലാം കള്ളം ആണ് എന്ന് യോഹന്നാന്‍ സുവിശേഷ എഴുത്തുകാര്‍.

 വചനം{Logos} മൂര്‍ത്തി രൂപംകൊണ്ടു എന്നതിന് ജഡം ദരിച്ചു എന്നത് പിന്നീടുണ്ടായ തിരുത്തലുകള്‍ ആണ്. കവി ഭാവന മൂര്‍ത്തികരിക്കുമ്പോള്‍ കവിത എന്നപോലെ കരുതിയാല്‍ ഫിലോയുടെ എബ്രായ തത്വശാസ്ത്രത്തിനു നീതി ലഭിക്കും. ആദിസ്യനായ ദൈവം, ഇസ്രയേല്‍ ജനതയെ വഴികളില്‍ നടത്തിയ സെക്കിനെ ഒക്കെ ആണ് ഫലോയോയുടെ ദൈവം. യൂദ തത്വചിന്ത മനസ്സില്‍ ആക്കാന്‍ കഴിയാഞ്ഞ യോഹന്നാന്‍റെ എഴുത്തുകാര്‍ ആകെ കോലാഹലം ആക്കി. സുവിശേഷങ്ങള്‍ എഴുതിയവര്‍ ആരും യേശുവിനെകണ്ടിട്ടില്ല, ജനിച്ച സ്ഥലമോ, യാഹൂദ്യയോ കണ്ടവര്‍ അല്ല. വെറും കേട്ടു കേള്‍വി മാത്രം ആണ് അവരുടെ ആധാരം.

എല്ലാ മതങ്ങളുടെയും തിരുവെഴുത്തുകള്‍ പുരാതീനവും അബദ്ധങ്ങള്‍ നിരഞ്ഞവയും ആണ്. ഭൂമി ആണ് ബ്രമ്മാണ്ടതതിന്‍ കേദ്രം എന്ന് ഭൂമിയില്‍നിന്നു കൊണ്ട് ചില പുരുഷന്മാര്‍ കരുതി. അതിന്‍ കൂടെ പുരുഷ മേല്‍ക്കൊയിമ കൂടി സ്ഥാപിക്കാന്‍ അവര്‍ എഴുതി കൂട്ടിയ കുണ്ടാമണ്ടികള്‍ ആണ് എല്ലാ തിരുവെഴുത്തുകളും. ഇവയെ വെറും സാഹിത്യം ആയി മാറ്റി വെക്ക്കുക. ശാസ്ത്രം കാട്ടിതരുന്ന അറിവിന്‍റെ പാതകളില്‍ വിനീതരായി സത്യം അങ്ങികരിക്കുക. മനുഷര്‍ നല്ലവര്‍ ആയി ജീവിക്കാന്‍ മതവും പുരോഹിതരും തിരുവെഴുത്തുകളും സോര്‍ഗവും നരകവും ഒന്നും വേണ്ട. അതൊക്കെ പണി എടുക്കാതെ വയര്‍ നിറക്കാന്‍ പുരഷന്‍ ഉണ്ടാക്കിയ തട്ടിപ്പുകള്‍ മാത്രം ആണ്. നന്മ്മ മാത്രം ചെയ്യുക, സൂര്യന്‍ പ്രകാശം പോലെ നിങ്ങളിലെ നല്ല പ്രവര്‍ത്തികള്‍ എല്ലാവരിലേക്കും പടരട്ടെ.   ------Andrew    

KHNA അറിഞ്ഞോ? 2018-12-02 13:15:52 News

6 days ago -. InSight touched down on Mars at 11:52:59 AM

KHNA ഇ വിവരം അറിഞ്ഞോ?

ഹിന്ദു പെണ്‍കുട്ടികളുടെ വിവാഹം മുടക്കി ചൊവ്വയില്‍ ആണ് നാസ ഇ നുഴഞ്ഞു കേറ്റം നടത്തിയത്. സബരിമലയില്‍ സ്ത്രികളെ കയറ്റാന്‍ പാടില്ല എന്ന് വിളിച്ചു കൂവി തെരുവില്‍ ഇറങ്ങിയ KHNA എന്താണ് അമേരിക്കക്ക് എതിരെ ഒന്നും ചെയ്യാത്തത്. കല്യാണം മുടങ്ങി ഹിന്ദു വീടുകളില്‍ ധാസ്യ വേല ചെയ്യുന്ന പെണ്ണുങ്ങള്‍ യുറോപിയന്‍ ടൂറിസ്റ്റു അച്ചായന്മാരുടെ കൂടെ ഒളിച്ചു ഓടി കല്യാണം നടത്തുന്നു എന്നും നാരദന്‍ അറിയുന്നു. ഇതിനെല്ലാം കാരണം നാസ തന്നെ, അതിനാല്‍ ഉടന്‍ നാസ പിക്കറ്റ് ചെയണം.ചൊവ ദോഷം ഉള്ള നമ്മുടെ പെണ്‍കുട്ടികള്‍ നമ്മുടെ വീട്ടില്‍ തന്നെ നില്‍ക്കട്ടെ 

ജി . പുത്തൻകുരിശ് 2018-12-02 09:28:39 News
ഡോക്ർ . ഫരീദ് ഫാറ്റാ, ഡിറ്ററായിട്ട് മിഷിഗൺ  നാല്പത്തി അഞ്ചു വര്ഷത്തെക്ക് ശിക്ഷിക്കപ്പെട്ട് ഇന്ന് ജയിലിലാണ് . ക്യാൻസർ ഇല്ലാത്ത രോഗികൾക്ക് ക്യാൻസർ ഉണ്ടെന്ന് ഡയഗണൊസിസ് നടത്തി അനേക മില്ലിയണൻസ് ഡോളർ ഇൻഷുറൻസ് തട്ടിപ്പ് നടത്തിയതിനാണ് ഇയാൾ ശിക്ഷ അനുഭവിക്കുന്നത് .  ഇങ്ങനെയുള്ള ഡോക്ടേഴ്സ് സമൂഹത്തിൽ ഉണ്ടെങ്കിലും ആശുപത്രിയും ഡോക്ടറും കച്ചവട ഏജന്റിന്മാർ എന്ന വാദത്തോട്   യോജിക്കാൻ കഴിയില്ല .  മനുഷ്യത്വം നഷ്ടമാകാത്ത അനേക ഡോക്ടേഴ്സിനെയും നഴ്‌സസിനെയും കാണാനും അവരോടൊപ്പം ജോലി ചെയ്യാനും കഴിഞ്ഞിട്ടുള്ള ഒരു വ്യക്തി എന്ന നിലക്ക് ഈ വാദഗതിയെ   ഞാൻ തള്ളി കളയുന്നു .  ഒന്നോ രണ്ടോ വ്യക്തികൾ ചീത്തയായതുകൊണ്ട് ഒരു സ്ഥാപനവും മുഴുവനായി ചീത്ത ആകുന്നില്ല .  ഇന്ന് രോഗത്തെ ചെറുത്തു നിറുത്താനുള്ള മാർഗ്ഗങ്ങൾ കണ്ടെത്തുന്നതിനും അതിനെ കുറിച്ച് ഗവേഷണങ്ങൾ നടത്തുന്നതിനും പണം കൂടിയേ കഴിയു .എത്ര പണം മുടക്കിയാലും രോഗ വിമുക്തി നേടിയാൽ മതിയെന്ന് ആഗ്രഹിക്കുന്ന അനേകം പേരുണ്ട് .  ഹ്യുസ്റ്റണിലെ എംഡി ആൻഡേഴ്സൺ ഹോസ്പിറ്റൽ മുപ്പത് വർഷങ്ങൾക്ക് മുൻപ് ഒരു കെട്ടിടം മാത്രമായിരുന്നു എന്നാൽ ഇന്ന് അത് മെഡിക്കൽ സെന്ററിന്റെ ഒരു സിംഹഭാഗവും ഉൾക്കൊണ്ട് നിൽക്കുന്ന കെട്ടിട സമുച്ചയമാണ് .    കോടീശ്വരന്മാരായ മനുഷ്യ സ്നേഹികളുടെ സംഭാവന ഇല്ലാതെ ഇതൊന്നും സാദ്ധ്യമാകുകയില്ലായിരുന്നു .   ഇതിനിടയിലും പണം ഇല്ലാത്തവരെ ശുസ്രൂഷിക്കുവാനുള്ള സംവിധാനങ്ങളും ഈ ഹോസ്പിറ്റലുകളിൽ എല്ലാം ഉണ്ട്.  ബ്രസ്റ്റ് ക്യാൻസറിന്റെ വേദന സഹിക്കാതെ കമ്പി പഴുപ്പിച്ചു വച്ച് ഇൻഫെക്ടാടായി വന്ന നാട്ടിൻ പുറത്തുകാരിയായ ബ്ലാക്ക് അമേരിക്കകാരിയെ സഹായിക്കാൻ ഓടി നടന്ന ഡോക്‌ടർ റോർക്കും (മായോ ക്ലിനിക്ക്), ഡോക്ടറാണോ നഴ്സിങ് അസിസ്റ്റണ്ടാണോ എന്ന് തിരിച്ചറിയാതെ ജോലി ചെയ്‍ത ഡോക്ടർ ബ്രോഫിയും (ഡോക്ടേഴ്സ് വിത്തൗട്ട്  ബോർഡർ) ഒക്കെ ഇന്നും മായാതെ മനസ്സിൽ നിൽക്കുന്നു .  മനുഷ്യത്വത്തോടും അർപ്പണ മനോഭാവത്തോടും ആതുര ശുസ്രൂഷ ചെയ്യുന്ന അനേകായിരം മലയാളികൾക്ക് ഇതോടൊപ്പം  പ്രണാമം അർപ്പിക്കുന്നു 

Jyothylakshmy Nambiar 2018-12-02 08:56:26 News
Congratulations 
Toma abraham 2018-12-02 08:26:12 News

Crucify Santa making Money ! Let kids enjoy delicious cakes, shining stars,  hymns, and let us feed the desrving poor.

പ്രേമാനന്ദൻ 2018-12-02 01:57:25 News
ആശുപത്രിയും ഡോക്ടറും സത്യത്തിൽ  കച്ചവടമേഖലയും അവിടുത്തെ ഏജന്റും പോലെയാണ്.  ചൂഷണം ചെയ്യപ്പെടുന്നത് രോഗികളായ ഉപഭോക്താക്കളും. ഈ കച്ചവടമേഖലയിൽ  കൂടുതൽ കൂടുതൽ കാശ് ഉണ്ടാക്കുന്നത് ഡോക്ടർ ആണ്.  കാരണം പലരും കമ്മീഷൻ വ്യവസ്ഥയിലാണ്.   ഡോക്ടർ ഡോക്ടർക്ക് കൊടുക്കുന്ന ചാർജ് "Reference charges" എന്ന് നാമകരണം ചെയുന്നപോലെ ആശുപത്രിയിൽ നിന്നും ഡോക്ടർമാർക്ക് ഈ ചാർജ് കിട്ടാറുണ്ട് എന്തിനെ ഏറെപറയുന്നു പരിശോധന ലാബ് നടത്തുന്നവർ പോലും ഇത് എത്തിച്ചു കൊടുക്കാറുണ്ട്.  അങ്ങിനെ പലതും നമ്മൾ അറിയാതെ അസുഖത്തിന്റെ പേരിൽ ഒരു ഓഹരി നമ്മുടെ പേരിൽ വേണ്ടപെട്ടവർക്ക് എത്തിക്കുന്നു.  അത് ഒരു പക്ഷെ മരണത്തിലൂടെ ആയാലും.  കഷ്ടം.  ഒന്നും വേണ്ട അസുഖം വരല്ലേ എന്ന് പ്രാർഥിക്കാം ഈ അവസരത്തിൽ.  

നല്ലെഴുത്ത് വായനക്കാരുടെ  കണ്ണ് തുറക്കാനും അറിവ് നേടാനും ഇതു പോലുള്ള എഴുത്തുകൾ ഉപയോഗപ്രഥമാകും.  അതാണ്‌ എഴുത്തുകാരന്റെ ധർമം. 

പ്രേമാനന്ദൻ കടങ്ങോട് 
വിദ്യാധരൻ 2018-12-01 23:27:20 News
"കായും ഹൃത്തൊടടുത്തു കേണരുളുവോർ
നേരെ ചിരിച്ചും, തിരി-
ഞ്ഞായുർജ്യോതിഷതത്ത്വവിദ്യകളെ
നോക്കിക്കൊഞ്ഞ്ണംകാട്ടിയും,
ഭീയും ദീനതയും മഹാവിരതിയും
നോട്ടങ്ങളാൽ ചേർത്തുമാ-
ശ്രീയുക്താവയവങ്ങൾ തോറുമൊരുപോൽ 
കൂത്താടിയാർത്തൂ മൃതി!" (പ്രരോദനം -ആശാൻ )
വിദ്യാധരൻ 2018-12-01 23:00:30 News
എന്ത് പിഴച്ചാ കൊച്ചു കുഞ്ഞീവിതം 
അന്ധകാരത്തിൽ ആണ്ടുപോയിടുവാൻ?
എന്താണ്   ദൈവത്തിൻ ഉദ്ദേശ്യമെന്നത് 
ചിന്തിച്ചിട്ടുത്തരം ഒട്ടുമേ കിട്ടുന്നുമില്ല 
ഒന്നു ചീഞ്ഞിട്ടു വേണമല്ലല്ലോ മ-
റ്റൊന്നിനു വളമായി തീരുവാൻ ?
ഇങ്ങനെ ചിന്തിച്ചു നമ്മെളെന്തിനു 
വിങ്ങുന്നു തല പുണ്ണാക്കി മാറ്റുന്നു ?
പാവം ആ കുഞ്ഞിന്റെ ജീവിതം പോയി 
നോവുന്നു നെഞ്ചകം ദൈവം ചിരിക്കുന്നു 
വിദ്യാധരൻ 2018-12-01 22:41:30 News
യേശുവിനെ ഒരു മനുഷ്യനായി സങ്കൽപ്പിക്കുന്നതിൽ എനിക്ക് ബുദ്ധിമുട്ടില്ല .  അതുപോലെ  അദ്ദേഹത്തിന്റ വളരെ ലളിതമായ പഠനങ്ങൾ ജീവിതത്തിൽ പ്രാവർത്തികമാക്കുന്നതിലും എനിക്ക് ബുദ്ധിമുട്ടില്ല. പക്ഷെ എനിക്ക് ദഹിക്കാത്ത ഒന്നാണ്  അദ്ദേഹത്തിന്റ ജനനത്തെ കുറിച്ചുള്ള  കഥകളും, ദൂതന്മാരും, നക്ഷത്രം വഴികാട്ടിയായി എന്നുമൊക്കെയുള്ള  ആഖ്യാനങ്ങൾ .  കാലാകാലങ്ങളിൽ മത കച്ചവടക്കാർ അദ്ദേഹത്തെ ഒരു മാന്ത്രികനാക്കി മാറ്റുകയും, ആ ആചാര്യൻ വിഭാവനം ചെയ്ത ഭൂമിയിലെ 'സ്വർഗ്ഗം മറ്റൊരു ദേശത്താണെന്ന്' വയലാർ പാടിയതുപോലെ ആക്കി തീർക്കുകയും ചെയ്‌തു . അദ്ദേഹം പഠിപ്പിച്ചു എന്ന് വിശ്വസിക്കുന്ന പ്രാർത്ഥനയിൽ സ്വർഗ്ഗം ഭൂമിയിൽ സൃഷിട്ടിക്കണം എന്ന് ആശയം ഒളിഞ്ഞും തെളിഞ്ഞും നിൽക്കുന്നു 

"നിങ്ങൾ ഈവണ്ണം പ്രാർത്ഥിപ്പിൻ: സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ, നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ; 
നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; 
ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ; 
ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; 
ഞങ്ങളെ പരീക്ഷയിൽ കടത്താതെ ദുഷ്ടങ്കൽനിന്നു ഞങ്ങളെ വിടുവിക്കേണമേ. രാജ്യവും ശക്തിയും മഹത്വവും എന്നേക്കും നിനക്കുള്ളതല്ലോ. 
നിങ്ങൾ മനുഷ്യരോടു അവരുടെ പിഴകളെ ക്ഷമിച്ചാൽ, സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു നിങ്ങളോടും ക്ഷമിക്കും. 
നിങ്ങൾ മനുഷ്യരോടു പിഴകളെ ക്ഷമിക്കാഞ്ഞാലോ നിങ്ങളുടെ പിതാവു നിങ്ങളുടെ പിഴകളെയും ക്ഷമിക്കയില്ല.' (മത്തായി 9 :12 .....)

ദൈവവും(പിതാവും ) സ്വർഗ്ഗവും   വസ്തുതകളുടെ വെളിച്ചത്തില്‍ തെളിയിക്കപ്പെടേണ്ട   അനുമാനങ്ങളാണ്  . "നിന്റെ രാജ്യം വരേണമേ; നിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ആകേണമേ; ഞങ്ങൾക്കു ആവശ്യമുള്ള ആഹാരം ഇന്നു തരേണമേ;" എന്ന് പറയുമ്പോൾ സ്വർഗ്ഗത്തെക്കുറിച്ച് വായനക്കാർക്ക് വ്യക്തമായ ഒരു ധാരണ കിട്ടുന്നില്ല നേരെമറിച്ച് ഭൂമിയിൽ മനുഷ്യർ ചെയ്യേണ്ട കർമ്മങ്ങൾക്ക് ഊന്നൽ കൊടുത്ത് സംസാരിക്കുന്നതുകൊണ്ട്  സ്വർഗ്ഗവും ഭൂമിയും ഒന്ന് തന്നെയാണെന്നാണ് മനസ്സിലാകുന്നത്    ദൈവവും(പിതാവും ) സ്വർഗ്ഗവും എന്ന അനുമാനങ്ങളെ യേശു സ്വന്ത ജീവിതകൊണ്ട് തെളിയിക്കാൻ ശ്രമിക്കുകയും, അത് തന്നെ പിന്തുടരുന്നവർ തുടരുകയാണെങ്കിൽ   സ്വർഗ്ഗം ഭൂമിയിൽ  സൃഷിട്ടിക്കാൻ കഴിയുമെന്നും പഠിപ്പിക്കുന്നു.  മനുഷ്യൻ പരസ്പരം സ്നേഹിക്കാനും ക്ഷമിക്കാനും പഠിക്കണം.( "ഞങ്ങളുടെ കടക്കാരോടു ഞങ്ങൾ ക്ഷിമിച്ചിരിക്കുന്നതുപോലെ ഞങ്ങളുടെ കടങ്ങളെ ഞങ്ങളോടും ക്ഷമിക്കേണമേ; ) ഇതൊക്കെ ചെയ്‌താൽ ഈ ഭൂമിയിൽ സ്വർഗ്ഗം സൃഷിച്ച് നമ്മൾക്ക് മൃത്യുവെന്ന നിത്യാനന്ദം അനുഭവിക്കാനും ഈ ഏടാകൂടങ്ങൾ ഭാവിയിൽ ഒഴിവാക്കി നിത്യതയിൽ കഴിയാനും സാധിക്കും  .  പക്ഷെ ഈ സത്യങ്ങൾ വിളിച്ചു പറഞ്ഞവരെ മതത്തിന്റെ കാവൽക്കാർ ക്രൂശിച്ചും, വെടിവെച്ചും കുത്തിയും കൊന്നിട്ട്, കമ്പോളങ്ങളിൽ വില്പന വസ്തുക്കളാക്കി മാറ്റി 

എത്രയോ പാവന പ്രേമ സ്വരൂപികൾ-
ളെത്തി ലോകത്തെത്തുടച്ചു നന്നാക്കുവാൻ,
നിർദ്ദയവഞ്ചന തൻ കുരിശിൽത്തറ-
ച്ചുദ്ദതമർത്ത്യനവരെ ഹിംസിക്കയാൽ,
ചിന്നിപ്പരന്നൊരു ചെന്നിണം ചേർത്തിട്ടു 
മന്നിൽക്കളങ്കമിരട്ടിച്ചതെ ഫലം !
എൻ ചെറു കൈപ്പടത്തേപ്പിനാലിത്തരം 
വൻ  ചെളിയുണ്ടോ മറയുന്നു വല്ലതും 

മണ്ണ് പുരട്ടിക്കൊടുത്തു കുരുടന്റെ 
കണ്ണിന് ജീവനരുളിയ ദിവ്യനും 
എന്തേ കഴിഞ്ഞീല കണ്ണുപൊട്ടത്തോരീ-
യന്ധജഗത്തിന് കാഴ്ചയുണ്ടാക്കുവാൻ ?
അല്ലെങ്കിലെന്നകത്തുള്ളഴുക്കെങ്കിലും
തെല്ലൊന്നു കാണുവാൻ വയ്യാത്തതെന്തു മേ ?

ആവട്ടെ ഭൂവന്നു ശുദ്ധമായ് സൃഷ്‌ടിച്ച 
ദേവന്റെ തൃപ്പദം  വെച്ചു പൂജിക്കുവാൻ, 
എന്മനക്കോവിൽ കഴുകിത്തുടച്ചൊന്നു 
നിർമ്മലമാക്കി വെയ്ക്കട്ടെ ഞാനാദ്യമായ് ! (വിദ്വാൻ -പീ ആർ വാര്യർ )

observer 2018-12-01 16:48:21 News
Slavery is still there
Thomas Koshy 2018-12-01 13:04:35 News
America lost a top diplomat, a true Patriot, one of the best Presidents this country has ever seen and a good family man.  He kept the dignity of the White House. May his soul Rest in Peace!
Tom abraham 2018-12-01 11:23:34 News

Great former President who did what US congress wanted him to do in American interests. Sufficient UN warnings, following Just Priciples of War for a Just Cause in the middle- east. How many American lives sacrificial in all these wars for Peace, as Winston Churchill said long ago. Easow Mathew 2018-12-01 10:24:20 News
In this article too, Jyothylaksmhy is doing a great job of educating the society with the purpose of reforming it by bringing out many real life situations of medical field. Congratulations! Dr. E.M. Poomottil
jyothylakshmy Nambiar 2018-12-01 06:27:18 News
"അമേരിക്കൻ അഴിക്കോടൻ" അനുയോജ്യമായ, കൗതുകമാർന്ന  പദപ്രയോഗം . ശ്രീ ജോസഫ് പടന്നമാക്കലിനും, ശ്രീ സുധീർ പണിക്കവീട്ടിലിനും ആശംസകൾ