വിദ്യാധരൻ 2014-07-08 17:37:32 News
മലയാളത്തിന്റെ കാവ്യവിഹായസ്സിൽ ഒരു ജ്യോതിസ്സായി വിളങ്ങി നില്ക്കുന്ന മഹാകവി കുമാരനാശാൻറെ കവിതകളായ ലീല, നളിനി, ദുരവസ്ഥ തുടങ്ങിയ കവിതകളിലൂടെ ഒരു ഓട്ടപ്രതിക്ഷണം നടത്തി സഹൃദയരായ വായനക്കാരുടെ ചിന്തയെ മറ്റൊരു ദിശയിലേക്കു തിരിച്ചു വിട്ടതിന് ആദ്യമായി ശ്രീ . സുധീർ പണിക്കവീട്ടിലിനു നന്ദി.കവി കാലയവനികക്കുള്ളിൽ മറഞെങ്കിലും കവിതയ്ക്ക് പരിണാമം സംഭവിക്കാതെയും പുതുമ നശിക്കാതെയും ഏതുകാലത്തിനും ഉതകുന്ന രീതിയിൽ ആശാന്റെയും അതുപോലെയുള്ള കവികളുടെയും കവിതകൾ ഇന്നും തുടരുന്നു. നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വേദങ്ങളിലേയും, ഗീതയിലെയും, സംങ്കീർത്തനങ്ങളിലേയും കാവ്യശകലങ്ങൾ മനുഷ്യർ ഹൃദ്യസ്ഥമാക്കുകയും ജീവിതത്തിന്റെ പ്രതിസന്ധികളിലും വിഷമഘട്ടങ്ങളിലും ഉരുവിടുകയും ആശ്വാസം കണ്ടെത്തുകയും ചെയ്യുന്നത്. ശ്രീ. പണിക്കവീട്ടിൽ പറഞ്ഞത്പോല്ലേ സ്നേഹത്തിന്റെ 'കാമ' വിമുക്തമായ വശത്തെ വളരെ അധികം സ്ഥലങ്ങളിൽ ഉയർത്തി പിടിച്ച കവിയാണ്‌ ശ്രീ. കുമാരനാശാൻ എന്നത് അദ്ദേഹത്തിൻറെ കവിതകൾ മനസ്സിരുത്തി വായിച്ചിട്ടുള്ള ഏതു വായനക്കാർക്കും മനസ്സിലാകും. "സ്നേഹമാണഖില സാരമൂഴിയിൽ", "ബ്രഹ്മംതൊട്ടണ് ജീവിയല്ല പരമാണുക്കൾക്കും ഉൾക്കാമ്പതിൽ ചെമ്മേ നില്പതഖണ്ഡമായ് വിലസിടുന്ന സ്നേഹമല്ലോ സഖേ' "സ്നേഹവ്യാഹതി (നാശം)തന്നെ മരണം" എന്നൊക്കൊയുള്ള കവിത ശകലങ്ങൾ മേൽപ്പറഞ്ഞ വാദത്തെ സംശയമെന്യ ന്യായികരിക്കുന്നു. എന്നാൽ വിദ്യാസമ്പന്നരും ചില കവിതാ പണ്ഡി തന്മാർ എന്ന് സ്വയം ഉദുഘോഷിച്ചു നടക്കുന്നവരും അതിനു അവരുടെതായ ഭാഷ്യം കൊടുത്ത് അവതരിപ്പിക്കും. ഇതേ വിഷയത്തെക്കുറിച്ച് ഡോക്ടർ ഷീല നൽകിയ വ്യാഖാനത്തിനു ഞാൻ എന്റെ ചില അഭിപ്രായങ്ങൾ രേഖപ്പെടുത്തിയിരുന്നു. നമ്മളുടെ മനസ്സ് ഒരു വലിയ കള്ളനോ കല്ലിയോയാണ്. അവസരത്തിനൊത്തു അത് ചാഞ്ചാടും. കാമപൂർത്തി (ആഗ്രഹം ) ലഭിക്കാതെ വരുമ്പോൾ സാധാരണ മനുഷ്യർ ഇണയെ ചീത്ത വിളിക്കും. അതല്ലെങ്കിൽ മാതാപിതാക്കളെ ചീത്ത വിളിക്കും. എന്തായാലും ആരെയെങ്കിലും ചീത്ത വിളിച്ചിരിക്കണം എന്നത് നിർബന്ധമാണ്. അങ്ങനെയൊരു പ്രതികരണം ആയിട്ടാണ് ഡോക്ടർ ഷീല ഈ വിഷയത്തെക്കുറിച്ച് നടത്തിയ വിശകലനത്തിൽ നിന്ന് എനിക്ക് തോന്നിയത്' അല്ലെങ്കിൽ കുമാരനാശാന്റെ ആണ് കഥാപാത്രങ്ങളെ എടുത്തു കോഞ്ഞാണ്ടൻ. മണ്ണൂണി എന്നൊക്കെ വിളിക്കാൻ കഴിയും? കേരളത്തിൽ ആയിരുന്നെങ്കിൽ അവർക്കിതിനു ചങ്കൂറ്റം തോന്നുകയില്ലായിരുന്നു. ഒരുപക്ഷെ ഇവിടെയുള്ള, പേരിന്റെ അറ്റത്തു ഒരു വാല് കണ്ടാൽ ഉടനെ കവാത്ത് മറക്കുന്ന മലയാളി സായിപ്പിന്മാരായ കൊഞ്ഞാണ്ടന്മാരും, മണ്ണൂണികളും അവാർഡുകൾക്ക് പുറകെ ചെത്തില പട്ടികളെ പോലെ പായുന്ന എഴുത്തുകാർക്ക്‌ ഇത്രയും മതിയെന്ന് വിചാരിച്ചു കാണും. ഇത്തരം എഴുത്തുകൾ കുമാരനാശാനെക്കുറിച്ച് കേട്ടില്ലാത്ത ചില പുത്തൻ എഴുത്ത്കാരെയും വായനക്കാരെയും വഴി തെറ്റിക്കാനെ ഉപകരിക്കുകയുള്ളു. കൂടാതെ യെശ്ശശരീരനായ മഹാകവി കുമാരനാശാനോട് ചെയ്യ്ത കടുത്ത അപരാധവും. എന്തായാലും സുധീർ പണിക്കവീട്ടിൽ ആ കവിയുടെ മാനം കാത്തു . നന്ദി നമസ്ക്കാരം. "ഉള്ളത്തിൽ കനിവൊട്ടുമെന്ന്യെയതി നീചത്വത്തൊടും നല്ല തേൻതുള്ളിക്കൊത്ത മതൃത്തെഴും മൊഴിയൊടും നഞ്ചൊത്ത നെഞ്ചത്തൊടും കള്ളം തന്നെ നിറഞ്ഞു നേരകലെയായി തന്നെഭരിപ്പാൻ സ്വയം തള്ളിക്കേറുംമൊരുത്തനാകിലിവിടെ സൗഖ്യം നിനക്കും സഖേ " (ഒരു എഴുത്ത് -ആശാൻ )
JOSEPH NAMBIMADAM 2014-07-08 17:25:23 News
"വികാര നിർഭരമായ ഹൃദയം നിയതമോ അനിയതമോ ആയ താളത്തിൽ, ഭാഷയിലൂടെ ആവിഷ്ക്കാരം കണ്ടെത്തുന്നതാണ് കവിത.(Poetry is when an emotion has found its thought and the thought has found words)" ഇത് ഭാരതീയ ആചാര്യന്മാരും ആംഗലേയ ആചാര്യന്മാരും പറഞ്ഞ നിർവചനമാണ്‌.ഇവർ പറഞ്ഞതെല്ലാം തെറ്റ്, ഞാൻ പറയുന്ന പോലെ എല്ലാരും കവിത എഴുതണം എന്ന് ചില വിവരദോഷികൾ കവികളോട് ആജ്ഞാപിക്കുന്നു. കവിതയെപ്പറ്റി നിരൂപണം നടത്തും മുൻപ്. കവിത എന്താണ് എന്ന് പഠിക്കുക അതിന്റെ ചരിത്രം മനസിലാക്കുക.
Babu Thekkekara 2014-07-08 17:05:46 News
But where is the prize?  Nobody got anything!
RAJAN MATHEW DALLAS 2014-07-08 16:57:20 News
 എങ്ങനെയാണ് വകുപ്പ് നന്നാവുക ? താഴെയുള്ള ജോലിക്കാർ അനുസരിക്കില്ല ! നടപടി എടുത്താൽ രക്ഷിക്കാൻ വകുപ്പ് മന്ത്രി വരെ ഉണ്ടാവും ! പോലീസിലും union ! ഐ എ എസ്, ഐ പീ എസ് ഉന്നതർക്  'ഗോഡ് ഫാദർ' ! രാജു നാരായണ സ്വാമി വളരെ മിടുക്കനാണ് ...ഒന്നാം റാങ്ക് ...ജെ സീ ബീ യുമായി ഇടുക്കിയിൽ ചെന്നാൽ രക്ഷപെടില്ല എന്ന് നേരത്തെ മനസ്സിലാക്കി , വീ എസ്സിനെ ഉപദേശിക്കാൻ സാദിച്ചില്ല...ശക്തനായ മണിയുടെ അടുക്കൽ രക്ഷയില്ല എന്ന് മുൻകൂട്ടി കണ്ടില്ല.......    
RAJAN MATHEW DALLAS 2014-07-08 16:27:39 News
താഗ്ഗളുടെ നിരീക്ഷനഗ്ഗളോട് പൂർണമായി യോജിക്കുന്നു ! ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു !വളരെ അപകടകരമായ ഒരു ദൗത്യം ഇത്രയും വിജയകരമാക്കിയപ്പോൾ, സീ എമ്മിനെയും ഭാര്യയേയും കാനിക്കാനാനെഗ്ഗിലും, രണ്ടു മുദ്രാവാക്യം വിളിച്ചത്, അത്ര ഗുരുതരമായ തെറ്റാണോ ? 
  വിമതർ സഹായിചെഗ്ഗിലും, അഞ്ചു മണിക്കൂർ ബസ്‌ യാത്രയിൽ, എതിർ കഷിക്കാർ ആക്രമിക്കാതെ രക്ഷപ്പെട്ടത്, തീർച്ചയായും ലോകത്തെഗ്ഗുമുള്ള മലയാളികളുടെ പ്രാർത്ഥന ഒന്നു കൊണ്ട് മാത്രമാണ് !  
thomas thomas 2014-07-08 15:46:22 News
same people and a different  stage. it is not change the community of socieity .waste of time to read and watch. Must change to new attitude. thanks;
PLEASE NOTE 2014-07-08 14:42:39 News
People who write bad things, use ugly language or personally attack or insult others will have no place on emalayalee forum. We will block their IP address. We cannot analyze each sentence and edit it. The writers should show maturity.
EEDITOR, emalayalee.com
JOSEPH NAMBIMADAM 2014-07-08 13:52:36 News
"യഥാർത്ഥത്തിൽ കവിത അല്ല മരിക്കുന്നത്,അതിന്റെ പഴയ രൂപങ്ങളാണ്, എന്ന് കവിതയുടെ ചരിത്രം പരിശോധിച്ചാൽ മനസിലാകും.മനുഷ്യ സൃഷ്ടിയായ കവിത,മനുഷ്യന്റെ പരിണാമത്തോടൊപ്പം പരിണാമം പ്രാപിച്ചു,പുതിയ രൂപ ഭാവങ്ങൾ ഉൾക്കൊണ്ട്‌ കൊണ്ട് മുന്നോട്ടു പോകുന്നു."
JOSEPH NAMBIMADAM 2014-07-08 13:19:36 News
ക്ഷ്രീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ(വിദ്യാദരനു)കൊതുകിനു കൌതുകം. നല്ലത് കണ്ടാൽ തിരിച്ചറിയുന്നവർ ഇവിടെ ഉണ്ടല്ലോ എന്ന സന്തോഷത്തിലാണ് ഇത് കുറിക്കുന്നത്.എന്റെ ലേഖനത്തിന്റെ നന്മ കണ്ടെത്തി കുറിപ്പ് എഴുതാൻ സന്മനസ് കാട്ടിയ വിശാല മനസ്സിന് നന്ദി. Thank You Mr പരമേശ്വരൻ
വിദ്യാധരൻ 2014-07-08 13:00:49 News
ആദ്യമായി ഞാൻ പരമേശ്വരനെ അഭിനന്ദിക്കുന്നു. കാരണം എന്നെ എങ്ങനെയെങ്കിലും കൂട്ടി കെട്ടണം എന്ന വാശിയിൽ നിങ്ങളും വായന തുടങ്ങിയല്ലോ? അത് നല്ല കാര്യം. അങ്ങനെ നിങ്ങൾ എന്നെ 'അവിടെ നിന്നും ഇവിടെനിന്നും മോഷ്ടിച്ച് എടുത്തു എഴുതുന്ന പൂച്ച സാഹിത്യകാരാൻ എന്ന് പറഞ്ഞു അവസാനം നിങ്ങളും ഒരു പൂച്ച സാഹിത്യകാരനായി. നിത്യചൈതന്യയതി പറഞ്ഞതുപോലെ എതോരുത്തൻ വേറൊരുത്തനെ പൂച്ചയാക്കാൻ ശ്രമിക്കുന്ന അവൻ പൂച്ചയായി മാറും. പക്ഷെ വായനക്കാരന് എവിടെനിന്നും ഉദ്ധരിക്കാനുള്ള അവകാശം ഉണ്ട്. പക്ഷെ എഴുത്ത്കാരന് അത് പറ്റില്ല. വായന അവന്റെ ഭാവനയെ വികസിപ്പിക്കുന്നതിനു ഉപയോഗിക്കാം. അതല്ലാത്തത് സാഹിത്യത്തിന്റെ വളർച്ചയെ സഹായിക്കുകയില്ല. ( ശ്രി. ജോണ്‍ മാത്യുവിന്റെ ലേഖനം ഇവിടുത്തെ എഴുത്തുകാരുടെ ചില രോഗ നിർണ്ണയം നടത്തുന്നു) നംമ്പിമഠം ലേഖനത്തോടു നീതി കാണിച്ചിട്ടുണ്ട്. അദ്ദേഹം ഭാരതസാഹിത്യത്തിന്റെ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്നു. പക്ഷെ അവസാനം അദ്ദേഹം എഴുതി എഴുതി " വാറിൽ പൂ വച്ച്" (ഇംഗ്ലീഷു കവിത -വെബ്മലയാളി) പിന്നെ എന്താണോ മല്ബ്രികൂസ്- അല്ലെങ്കീൽ വൃഷണം ശവക്കുഴിയിൽ നിന്ന് വളര്ന്നു വലുതാകും എന്നൊക്കെയുള്ള അദ്ദേഹത്തിൻറെ കവിതകളെ ന്യായികരിക്കാൻ ശ്രമിക്കുകയല്ലേ എന്ന് തോന്നി പോകും. അമേരിക്കയിലെ നല്ല ശതമാനം എഴുത്തുകാരും അവാർഡു അല്ലെങ്കിൽ കേരളത്തിലുള്ള സാഹിത്യകാരന്മാരുടെ ഓരം ചേർന്ന് നിന്ന് സാഹിത്യകാരന്മാരാകാൻ ശ്രമിക്കുന്നവരാണ്. ഇവരെ ഓടിക്കാൻ വായനക്കാർക്കെ കഴിയു. ഒരു വായനക്കാരൻ എന്ന നിലക്ക് ഞാൻ ഇത് തുടർന്നുകൊണ്ടിരിക്കും.
JOSEPH NAMBIMADAM 2014-07-08 12:27:44 News
ക്ഷ്രീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെവിദ്യാദരനു)കൊതുകിനുകൌതുകം
Aniyankunju 2014-07-08 11:55:24 News
Use this site to write in Malayalam: www.google.com/transliterate/malayalam
പ്രൊഫസ്സര്‍ കുഞ്ഞാപ്പു 2014-07-08 11:13:46 News

നല്ല വിശകലനം!  ആശാന്‍റെ നായകന്മാര്‍, വിഷയദാരിദ്ര്യരേഖയ്ക്കു കീഴേ കിടക്കുന്നതുകൊണ്ടല്ല നായികമാരെ ആടുമേയ്ക്കാന്‍ കൊണ്ടുപോകാഞ്ഞതെന്ന കണ്ടെത്തല്‍, പുതിയതല്ലെങ്കിലും, ഓര്‍മ്മ പുതുക്കല്‍ കാലാനുസൃതമെന്നു തോന്നുന്നു.

അമേരിക്കന്‍ മലയാളസാഹിത്യം ആശാനില്‍നിന്ന് ഒരിഞ്ച് മുന്നോട്ടു പോകാന്‍ അനുവദിക്കാത്ത അന്തരീക്ഷത്തിനു നല്ല അനുബന്ധം!

പ്രൊഫസ്സര്‍ കുഞ്ഞാപ്പു    

വിദ്യാധരൻ 2014-07-08 11:09:16 News
ഒരു നല്ല ലേഖനം വായിക്കാം എന്ന് വിചാരിക്കുന്നതിനു മുൻപ് അത് ഇ-മലയാളിയുടെ വലതു വശത്തേക്ക് മാറി. അല്ല മാറിയതാണ്. കാരണം മറ്റൊന്നുമല്ല. വളരെ വേഗതയിൽ തള്ളി കയറി വരുന്ന ഫോക്കാനയുടെയും ഫോമയുടെയും "പ്രൗഡഗംഭീരമാർന്ന സാഹിത്യസ്മ്മേളനത്തെക്കുറിച്ചും, അവാർഡുധാനങ്ങളെക്കുറിച്ചും, ഒക്കെയുള്ള കാപട്യം നിറഞ്ഞ വാർത്തകൾ, ഫോട്ടോകൾ എല്ലാംകൂടി ജോണ് മാത്യുവിന്റെ വളരെ സത്യങ്ങൾ വിളിച്ചു പറയുന്ന ലേഖനത്തെ തള്ളി മൂലയ്ക്ക് ആക്കിയതാണ്. അപ്പോൾ നിങ്ങൾ ചോദിക്കും അതിനും ഇതിനും തമ്മിൽ എന്ത് ബന്ധം എന്ന്? വളരെ ബന്ധം ഉണ്ട്. ഇവിടെ 'പ്രളയകാലമാണ്' അവാർഡുകളുടെ പ്രളയം. ഇവിടെ അവാർഡുകൊടുക്കുന്നവർക്കും വാങ്ങുന്നവര്ക്കും ഒരു മുഖമാണ്. വായനക്കാര് എവിടെ എന്നാ ജോണ് മത്ത്യുവിന്റെ ചോദ്യത്തിന്റെ പ്രസക്തി ഇവിടെയാണ്‌. ലേഖകൻ പറഞ്ഞതിനോട് മുഴുവ്ണ്‍ യോചിക്കാൻ കഴിയില്ല. ഇന്ന് ലോകം മുഴുവൻ ഈ രോഗത്തിന്റെ പിടിയിലാനെന്നുള്ളത് ശരിയല്ല. ഒരു പക്ഷെ ലോകത്തിനു ഈ ചിക്കൻഗുനിയാ കൊടുത്തത് അമേരിക്കയിലെ പ്രവാസ സാഹിത്യകാരന്മാരിആയിരിക്കും.. അനുഭവം ഉള്ളവനും ഭാഷ ശരിക്ക് വശം ഇല്ലാത്തവനും മറ്റുള്ളവരെ കൊണ്ട് എഴുതിക്കുന്നത് മനസിലാക്കാം. പക്ഷെ കാശുകൊടുത്ത് എഴുത്തുകാരനെകൊണ്ട് നിര്ബന്ധിച്ചു ഭാവന വരുത്തി നല്ല ഭാഷയിൽ എഴുതിക്കുന്നവ്ർ അമേരിക്കയിൽ ഒരു സാഹിത്യകാരാൻ എന്ന് പേര് കേള്ക്കാൻ വേണ്ടി പരക്കം പാഞ്ഞു നടക്കുന്ന മലയാളികൾ അല്ലാതെ വേറെ ആരും കാണില്ല എന്നതിന് തര്ക്കം ഇല്ല. കുഞ്ചൻ നബിയാർ പറഞ്ഞതുപോലെ "പുലരെ കട്ട് നടന്നാൽ ഉടനെ തലപോകുമെന്നിവർ ബോധിച്ചാലും" നല്ല ലേഖനത്തിനു നന്ദി.
പരമേശ്വരൻ 2014-07-08 10:49:49 News
വിദ്യാധരന്:
'ഫൊക്കാന'യുടെ ഇപ്പോൾ കഴിഞ്ഞ ഷിക്കാഗോ സമ്മേളനത്തിൽ സാഹിത്യ (കവിതാ) ചർച്ചയിൽ ശ്രീ.ജോസഫ് നമ്പിമഠം അവതരിപ്പിച്ച 'കവിതയും നവമാധ്യമങ്ങളും' എന്ന പ്രബന്ധം ഒരാഴ്ചക്കു  മുമ്പ്‌ ഈ പത്രത്തിൽ  പ്രസിദ്ധീകരിച്ചിരുന്നു. കവിത ഉണ്ടായതു മുതലുള്ള സംഭവ വികാസങ്ങളുടെ ആധികാരികമായ വിവരണങ്ങൾ അടങ്ങുന്ന പ്രസ്തുത ലേഖനത്തിലെ ചില ഭാഗങ്ങൾ ഞാനിവിടെ പകർത്തുന്നു:

"...പ്രകൃതിയിലെ താളങ്ങൾ ഉൾക്കൊണ്ട് ഉരുത്തിരിഞ്ഞതിനാൽ, കവിതയുടെ ആദി രൂപം താള നിബദ്ധമായിരുന്നു. പാട്ടിലും കവിതയിലും താളം ഒഴിച്ചു കൂടാനാവാത്ത ഘടകമായിരുന്നു. ക്ലാസിക് ഗ്രീക്ക്, ലത്തീൻ കവിതകൾ  പ്രാസ നിബദ്ധമായിരുന്നില്ല. കവിതയുടെ ആദി രൂപം, വായ്മൊഴിയായി പാടി നടന്നിരുന്ന നാടൻ പാട്ടുകളാണ് (folklore). ഗ്രീക്ക് പുരാണങ്ങളായ ഹോമെറിന്റെ ഇല്യഡും, Odysseyയും ലോക സാഹിത്യത്തെ, പ്രത്യേകിച്ച് ഇംഗ്ലീഷ് സാഹിത്യത്തെ വളരയേറെ സ്വാധീനിച്ചിട്ടുണ്ട് (Homer lived around 850 BC). ബൈബിളിലെ പല ഭാഗങ്ങളിലും ആധുനിക കവിതയുടെ വേരുകൾ കണ്ടെത്താനാകും, ഉത്തമ ഗീതങ്ങൾ, വെളിപാട് തുടങ്ങിയ ഭാഗങ്ങളിലെ ഗദ്യ കവിതാ ശൈലി ഉദാഹരണം. Hebrew, Aramaya ഭാഷയിലെ കവിതകൾക്ക് വൃത്തവും പ്രാസവും നിർബന്ധമായിരുന്നില്ല. എല്ലാ ഭാഷയിലെയും കവികൾ മറ്റു ഭാഷകളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും ആശയങ്ങളും കവിതാ രീതികളും രൂപങ്ങളും കടം കൊണ്ടിട്ടുണ്ട്. അങ്ങിനെ പുതിയ ശൈലികളും പുതിയ ഭാഷയും പുതിയ രീതികളും കവിതയിൽ ഉണ്ടാകുന്നു...."

ആദ്യ കവിത പുറത്തു വന്നതിന്റെ രീതി പറയുന്നതു ശ്രദ്ധിക്കുക:

"...സംസ്കൃത സാഹിത്യത്തിൽ, ആദി കവിയായ വല്മീകിയിൽ നിന്നും ആദ്യ ശ്ലോകം പിറന്നു എന്ന് കരുതപ്പെടുന്നു. വല്മീകി 500 BC ക്കും100 BC ക്കും ഇടയിൽ ജീവിച്ചിരുന്നതായി കരുതപ്പെടുന്നു..."
"...മാ നിഷാദ, പ്രതിഷ്ട്ടാ ത്വ
മഗമ:ശ്വാശ്വതീ:സമാ:
യത് ക്രൗഞ്ച മിഥുനാദേകം
അവധീ: കാമ മോഹിതം
(അരുത് കാട്ടാളാ, ഇണ ചേർന്നിരിക്കുന്ന കാമ മോഹിതരായ ക്രൗഞ്ചമിഥുനങ്ങളെ കൊന്നതിനാൽ നിനക്ക് ഒരിക്കലും മനസ്വസ്ഥത ലഭിക്കില്ല.)
ഉത്ക്കടമായ മാനസിക വികാരത്തള്ളലിൽ അറിയാതെ ആണ് ഈ വരികൾ അദ്ദേഹത്തിൽ നിന്ന് പുറപ്പെട്ടത്. പിന്നീടു രാമായണം മുഴുവൻ  ഈ വരികളുടെ വൃത്തത്തിൽ എഴുതി പൂത്തിയാക്കി എന്ന് വിശ്വസിക്കപ്പെടുന്നു".

ഈ  'വികാരത്തള്ളൽ' തന്നെയാണ് ഇന്നും പല കവികളിലും നിലനിൽക്കുന്നത്.  'അറിയാതെ വരികൾ' അത്തരം  കവികളിൽ നിന്നു പുറത്തു വരുന്നുണ്ട്, അതു വൃത്തത്തിൽ ഉണ്ടാക്കിയെടുക്കാം, അല്ലാതെയുമാവാം. അതു മനസ്സിലാക്കാൻ കൂടുതൽ വിവരണങ്ങൾ ഈ ലേഖനത്തിൽ ഉടനീളമുണ്ട്. എന്തുകൊണ്ട് വൃത്തം വേണ്ടി വന്നൂ, വേണ്ടാതെ വരുന്നു, എന്തുകൊണ്ട് നിരന്തരം മാറ്റങ്ങൾ ഉണ്ടായി, എന്തുകൊണ്ട് മാറ്റങ്ങൾ ആസ്വദിക്കാൻ മറ്റുള്ളവർക്ക് കഴിഞ്ഞു, ആധുനികതയും ഉത്തരാധുനികതയും ഉണ്ടായതെങ്ങിനെ എന്നെല്ലാം മനസ്സിലാക്കാൻ വേണ്ടുവോളം പഠനങ്ങൾ നടന്നിട്ടുണ്ട്‌. ശ്രദ്ധേയമായ ഒരു ഭാഗം:
 
"...രാമായണം എന്ന ആദി കാവ്യത്തിന്റെ പ്രചരണ മാദ്യമം വാമൊഴി ആയിരന്നു എന്ന് വ്യക്തം. അതായതു ഗ്രീക്ക് പുരാണങ്ങൾ പോലെ തന്നെ ഭാരതീയ പുരാണങ്ങളുടെയും ആദിരൂപം വായ്മൊഴി ആയിരുന്നു (oral form). ഉത്ക്കടമായ മാനസിക വികാരത്തള്ളലിൽ അറിയാതെ ആണ് ഈ വരികൾ അദ്ദേഹത്തിൽ നിന്ന് പുറപ്പെട്ടത് എന്നു സൂചിപിച്ചുവല്ലോ, അതായത് അതു ബോധപൂർവ്വമായ ഒരു രചന ആയിരുന്നില്ല എന്നു ചുരുക്കം....". "...കവിതയുടെ ഉത്ഭവം, അറിയാതെ ഹൃദയത്തില് നിന്ന് പുറത്തേക്കു വരുന്നതാകാം, കണ്ടും അറിഞ്ഞും ഉള്ള അനുഭവങ്ങളിൽ നിന്നും, ഏകാന്തതയിൽ അനുസ്മരിപ്പിക്കപ്പെടുന്നതുമാകാം. എങ്ങിനെ ആയാലും അത് ഒരു പൂവ് വിരിയും പോലെ സ്വാഭാവികമായ ഒരു പ്രക്രിയ ആയിരിക്കണം...".

കവിത 'പുട്ടുകുറ്റി'യിൽ നിന്നെന്ന പോലെ വൃത്തങ്ങളും മറ്റു ചട്ടങ്ങളും ഉണ്ടാക്കിയതിനകത്തു നിന്നു മാത്രമേ കവിത രചിക്കാവൂ അല്ലാത്തതെല്ലാം ചവറാണ്, അങ്ങനെ കവിത എഴുതിയവരെല്ലാം കഞ്ചാവടിച്ചവരാണെന്നും പോക്രികളാണെന്നും തുടർച്ചയായി നിങ്ങൾ ആക്ഷേപിച്ചെഴുതി. ഒന്നിൽക്കൂടുത്തൽ തവണ അങ്ങനെ മാത്രമല്ലാ എന്നു വിശദമാക്കി കമന്റുകൾ എഴുതിയ ശേഷവും. ഇതേപ്പറ്റി ആഴത്തിൽ പഠിച്ചവർ മനസ്സിലാക്കിയിട്ടുള്ളതും മറ്റൊന്നല്ല എന്നും കാണാനാവും. ഈ ലേഖനത്തിലെ വിവരണങ്ങളിൽ നിന്നു ഏതാനും വരികൾ മാത്രം സ്ഥല പരിതികൊണ്ട് താഴെ കുറിക്കുന്നു:
"...മനുഷ്യരെ പോലെതന്നെ കവിതകളും, വലിപ്പത്തിലും രൂപത്തിലും ഭാവത്തിലും വേറിട്ട്നില്ക്കുന്നു..."
"...മലയാള സാഹിത്യത്തിലും, പാട്ട് പ്രസ്ഥാനത്തിൽ നിന്നാണ് കവിതയുടെ ഉൽപ്പത്തി. സർപ്പം പാട്ട്, ഭദ്രകാളിപ്പാട്ട് തുടങ്ങിയവ ഉദാഹരണങ്ങൾ...."
"...ഭാരതീയ കാവ്യശാസ്ത്രത്തിന്റെ ആധാര ശിലയായ രസസിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ് ഭരത മുനിയാണ്. ഭരതൻ രസത്തിനു പ്രാധാന്യം നൽകുമ്പോൾ, വാമനൻ രീതിക്ക് പ്രാധാന്യം നൽകുന്നു. (രീതിരാത്മാകാവ്യസ്യ), ആനന്ദ വർദ്ധനൻ ആകട്ടെ ധ്വനിക്ക് പ്രാധാന്യം കൊടുക്കുന്നു. (കാവ്യസ്യാത്മാ ധ്വനി) വാച്യം അപ്രസക്ത മാകുകയും വ്യംഗ്യം പ്രധാനമാകുകയും ചെയ്യുന്ന അവസ്ഥയാണ് ധ്വനി..."
"...വികാര നിർഭരമായ ഹൃദയം, നിയതമോ അനിയതമോ ആയ താളത്തിൽ, ഭാഷയിലൂടെ ആവിഷ്ക്കാരം കണ്ടെത്തുന്നതാണ് കവിത. (Poetry is when an emotion has found its thought and the thought has found words)..."

തുടർന്നു ഓരോ കാലത്തും "മാറ്റങ്ങൾ" വരുത്തിയ കവികളുടെ വിവരണം നല്കുന്നു. ഇവരെ നിങ്ങൾ ഉപയോഗിച്ച ഭാഷയിൽ അപമാനിച്ചെഴുതാൻ നിങ്ങള്ക്കാവില്ല...

"...ശുദ്ധ മലയാളത്തിലേക്കുള്ള കവിതയുടെ പാത കൂടുതൽ  സുഗമമാകിയതു ചെറുശ്ശേരി ആണ്..."
"...16 17 നൂറ്റാണ്ടിനിടയിൽ ജീവിച്ചിരുന്ന എഴുത്തച്ഛൻ, മലയാള ഭാഷയുടെ പിതാവായി അറിയപ്പെട്ടത് തമിഴിന്റെയും സംസ്കൃതത്തിന്റെയും പിടിയിൽ നിന്ന് ശുദ്ധ മലയാളത്തിലേക്കുള്ള പരിവർത്തനത്തിന്റെ പൂർത്തീകരണത്തിലൂടെയാണ്..."
"...വീണ പൂവ് എന്ന സിംബോളിക് ഖണ്ഡകാവ്യത്തിലൂടെ ക്ലാസ്സിസിസത്തിൽ നിന്നു കാല്പ്പനികതയിലേക്കും മഹാകാവ്യപ്രസ്ഥാനത്തിൽ നിന്നു ഖണ്ഡകാവ്യത്തിലേക്കുമുള്ള വഴി തെളിച്ചു കുമാരനാശാൻ. കാല്പനികത ഉദയം ചെയ്ത ഈ കാലഘട്ടത്തെ ഉദ്ഥാന ഘട്ടം എന്നും വിളിക്കപ്പെടുന്നു...."
"...കുമാരനാശാന് ശേഷം സിംബോളിക് പ്രസ്ഥാനത്തിന് ഏറ്റവും കൂടുതല് സംഭാവന നല്കിയത് ജീ ശങ്കരക്കുറുപ്പ് ആണ്..."
"...ജീ യുടെ കാലത്തും അതിനു ശേഷവും ഉള്ള പ്രധാന എഴുത്തുകാർ, വെണ്ണിക്കുളം, പി. കുഞ്ഞിരാമൻ നായർ, പാലാ, എം പി അപ്പന്, ഇടപ്പള്ളി രാഘവൻ പിള്ള, ചങ്ങംപുഴ, വൈലോപ്പിള്ളി തുടങ്ങിയവർ ആണ്. ക്ലാസ്സിസ്സിസവും റൊമാന്റിസ്സിസവും പിന്നിട്ട കവിത റിയലിസ പ്രസ്ഥാനത്തിലേക്ക് കടന്നത്, വയലാർ, പി. ഭാസ്കരൻ, തുടങ്ങിയവരിലൂടെയാണ്..."
"...ഇടശ്ശേരി, അക്കിത്തം, ഒളപ്പമണ്ണ, കുഞ്ഞുണ്ണി എന്നീ കവികളെയും പിന്നിട്ടു മലയാള കവിത അടുത്ത സാഹിത്യ പ്രസ്ഥാനങ്ങളായ ആധുനികതയിലേക്കും, ഉത്തരാധുനികതയിലേക്കും (Modernism Post Modernism) കടന്നു . ആധുനികതയുടെ തലതൊട്ടപ്പൻ എന്നറിയപ്പെടുന്നതു ഡോക്ടർ അയ്യപ്പപ്പണിക്കാരാണ്. പുതിയ വീക്ഷണം, പുതിയ ശൈലി, പുതിയ ബിംബങ്ങൾ, പുതിയ വിഷയം, പുതിയ ഭാഷ എന്നിവയിലുടെ കവിത കടന്നു പോന്ന എല്ലാ വഴികളെയും നിരാകരിച്ചു കൊണ്ടുള്ള ഒരു മുന്നേറ്റമായിരുന്നു ഇവർ നടത്തിയത്. കവിതയുടെ പഴയ രൂപ ഭാവങ്ങളെ തന്നെ ഇവർ തിരുത്തി കുറിച്ചു. വിഷ്ണു നാരായണൻ നമ്പൂതിരി കടമ്മനിട്ട, ചെറിയാൻ കെ. ചെറിയാൻ, സച്ചിദാനന്ദൻ കെ. ജീ. ശങ്കരപ്പിള്ള ബാലചന്ദ്രൻ ചുള്ളിക്കാട് എ. അയ്യപ്പൻ തുടങ്ങി ധാരാളം കവികൾ ഈ കാലഘട്ടത്തെ പ്രധിനിധാനം ചെയുന്നു..."

ശ്രീ. വിദ്യാധരൻ, നിങ്ങൾ ഇതു വായിച്ചിരുന്നു. എന്നാൽ നിങ്ങളുടെ കണ്ണിൽ ഇപ്പറയുന്നതൊന്നും തട്ടിയില്ല. കണ്ടെങ്കിൽത്തന്നെ നിങ്ങൾക്കതു മനസ്സിലായിട്ടുണ്ടാവില്ല. കാരണം നിങ്ങളുടെ മനസ്സും ഉദ്ദേശവും മറ്റൊന്നിലാണ്. അതുകൊണ്ടാണ്  ആ "പൂച്ച" കമന്റു നിങ്ങൾ ഇതിലും വെച്ചടിച്ചിത്. നിങ്ങൾക്ക് എന്തൊക്കെയോ പറയണം, ഒരു 'പണ്ഡിത'നാണ് എന്നു മറ്റുള്ളവരെ അറിയിക്കണം അല്ലെങ്കിൽ സാഹിത്യകാരനായൊ വിമർശകനായൊ ഒക്കെ കളിക്കയാവണം! പക്ഷെ, കയ്യിൽ മരുന്നില്ല! പകരം എവിടെയോ മറ്റൊരവസരത്തിൽ ആരോ എഴുതിയ കൂട്ടങ്ങൾ വാരിയെടുത്തു, ബന്ധമില്ലാതെ ഇവിടെ വാരി വിതറി നാറ്റിക്കുന്നു... ബെല്ലില്ല, ബ്രേക്കില്ലാ... ഒരു ആരോപണം ഉണ്ടാക്കി, "ആരു പറഞ്ഞൂ..." എന്നു പറഞ്ഞങ്ങു തുടങ്ങുകയാണ്....  ദാ, കേൾക്കൂ:

 "...കവിതകൾ മരിച്ചെന്നു ആരു പറഞ്ഞു? കവിത മരിച്ചിട്ടില്ല കവിത കഥയാകുന്നു കവിത ഗദ്യദ്ധ്യമാകുന്നു വീണ്ടും വലിച്ചു നീട്ടി കവിതാകഥയാക്കുന്നു എന്ന് മാത്രം കവിത എഴുത്ത് നിറുത്തി കവിതയുടെ ചരിത്രം പറയാൻ പഴയ കവിതകളെ ആശ്രയിക്കുന്ന അവസരവാദികൾ. അല്ല കവിതയുടെ അടിവേരുകൾ കരളുന്ന മൂഷികർ കവിതയെ ആധുനികവും ഉത്തരാധുനികാവുമായി കടിച്ചു കീറുന്നവർ കവിതയുടെ ഉറവ വൈകാരിക സ്തോഭക്ഷോഭങ്ങളിൽ എങ്കിൽ കവിതയുടെ ഉറവയുടെ ആരംഭം ചിന്തകളിലാണ് കവിതയ്ക്ക്ചിന്തിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ കവിതക്ക് കണ്പീലികളെ നനയിപ്പിക്കാൻ കഴിയുന്നില്ല എനികിൽ കവിതയ്ക്ക് കണ്പീലികളിലെ നനവ് തുടക്കാൻ കഴിയുന്നില്ലെങ്കിൽ കവിതയ്ക്ക് ചുണ്ടുകളിൽ പുഞ്ചിരി വിടർത്താൻ കഴിയുന്നില്ല എങ്കിൽ കവിതക്ക് ആതമബലം പകരാൻ കഴിയുന്നില്ലയെങ്കിൽ കവിതക്ക് അടിമത്തിത്തിന്റെ ചങ്ങലകളെ പൊട്ടിക്കാൻ കഴിയുന്നിലെങ്കിൽ കവിതക്ക് സ്വാതന്ത്ര്യത്തിന്റെ മധു നുണയിക്കാൻ കഴിയുന്നില്ലെങ്കിൽ കവിതയ്ക്ക് സ്നേഹിപ്പിക്കാൻ കഴിയുന്നില്ലായെങ്കിൽ കവികളെ...."!!!

ഹലോ...ഹലോ...നിറുത്തണം... ആളെറെങ്ങണം...നിറുത്തൂ... ഹലോ...! 

ശ്രീ. നമ്പിമഠം ഒരക്ഷരം മറുപടി പറയാതെ കടന്നു പോയി. ചിരിച്ചു കാണും. ഞാനിതു വായിച്ചിരുന്നുവെങ്കിലും അഭിപ്രായം എഴുതിയില്ല. പക്ഷെ ഇക്കാര്യം തുറന്നു പറയാതിരിക്കാനാവാത്ത വിധം നിങ്ങൾ എന്റെ മുൻപിൽ വന്നു വാളുയർത്തിയിരിക്കുന്നു. വ്യക്തമായി രണ്ടുമൂന്നു തവണ എഴുതിയിട്ടും മനസ്സിലാക്കാനാവാതെ മറുപടി തരുന്നതുകൊണ്ടു ഇത്തരത്തിൽ ബന്ധമില്ലാതെയും മേല്പ്പറഞ്ഞ രീതിയിൽ മറുപടി തന്നാൽ ഈ വിഷയത്തെക്കുറിച്ചു കമന്റു എഴുതാനാവില്ല എന്നുകൂടി പറയാൻ താല്പ്പര്യപ്പെടുന്നു.