ഉടക്ക് വാസു 2014-04-04 04:24:20 News
വിട്ടുകള ബാബുകുട്ടി! മലയാളത്തിലെ ഒരു വാക്ക് ശരിയാതുകൊണ്ട് ഒന്നും ശരിയാകാൻ പോകുന്നില്ല. ശരിയാ മലയാളം"ശിവ സോൾജിയേഴ്സ്" എന്നാണു. യു അണ്ടർസ്റ്റാന്റ്?
  
Mathew Varghese, Canada 2014-04-03 20:33:33 News
വിദ്യാധരന്റെയും വായനക്കാരന്റെയും കൊയിത്തുകാലം! ധാരാളംപേർ എഴുതുന്നുണ്ട് 
വിദ്യാധരൻ 2014-04-03 20:27:40 News
എന്തിനാണ് അമേരിക്കൻ സ്ത്രീകൾ മാധവിക്കുട്ടിയെക്കുരിച്ചു  ഇത്ര ആവേശംകൊള്ളുന്നതെന്ന് മനസിലാകുന്നില്ല. കാരണം അത്രയ്ക്ക് വൈരുദ്യവും അസ്ഥിരവുമായിരുന്നു  അവരുടെ ജീവിതം. കേരളത്തിലെ പുരാതനമായ ഒരു കുടംബത്തിൽ, മാതൃഭൂമി പത്രത്തിന്റെ എഡിറ്ററായിരുന്നു വി എം നായരുടെയും പ്രശസ്ത കവയിത്രി ബാലാമണി അമ്മയുടെയും മകളായ മാധവിക്കുട്ടിയെ പതിനഞ്ചാം വയസ്സിൽ കല്യാണം കഴിപ്പിച്ചു...... കല്യാണം കഴിഞ്ഞപ്പോൾതന്നെ ഭർത്താവ് അവുരുടെ തല്പ്പര്യമായ എഴുത്തിനെ പ്രോത്സാഹിപ്പിച്ചു എന്നാണു ചരിത്രത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്.  ഒരു ടീനെജരുടെ ദുശാട്യങ്ങൾ എത്രയെന്നു നമ്മൾക്ക് മനസില്ലാക്കാവുന്നതെയുള്ള് . അങ്ങനെയുള്ള അവസ്ഥയിൽ ഭർത്താവ് പറഞ്ഞുകാണും എഴുത്താണ് നിനക്ക് ഇഷ്ടം എങ്കിൽ അത് ചെയ്യേതോ എന്ന്. അല്ലാതെ അതിനെ പ്രോല്സാഹിപ്പിക്കലാണ് എന്ന് പറഞ്ഞാൽ പൊട്ടന്മാർ വിശ്വസിച്ചെന്നിരിക്കും. ഇവരുടെ ദാമ്പത്യ ജീവതം അപസ്വരങ്ങൾ നിറഞ്ഞതായിരുന്നു എന്ന് അവരുടെതന്നെ ഒരു കവിത വ്യക്തമാക്കുന്നു. അതിൽ പുരുഷന്മാരോടുള്ള അവരുടെ മനോഭാവം വളരെ വ്യക്തമായി എഴുന്നു നില്ക്കുന്നു ."നിന്റെ നീലകൂന്തളത്തിന്റെ സുഗന്ധവും, നിന്റെ മാറിടങ്ങളുടെ ഇടയിലെ വിയർപ്പും നിന്റെ ആര്ത്തവ രക്തത്തിന്റെ ചുവപ്പും, ഒടുങ്ങാത്ത നിന്റെ കാമാസക്തിയും അവനു സമ്മാനമായി നല്കു" എന്ന് സ്ത്രീകളോട്  ആവശ്യപ്പെടുമ്പോൾ.. . അവരുടെ ദാമ്പത്യ ജീവിതത്തിൽ പ്രണയം ഒന്ന് ഇല്ലായിരുന്നു എന്നതിന്റെ തെളിവാണ് അവർ അവരുടെ ഭര്ത്താവിന്റെ മരണ ശേഷം മറ്റൊരു പുരുഷനിൽ ആ പ്രണയം കണ്ടെത്താൻ ശ്രമിച്ചത് . ആ പുരുഷന് പ്രണയത്തേക്കാൾ അയ്യാളുടെ മതത്തെ ആയിരുന്നു ഇഷ്ടം അതുകൊണ്ട് മത പരിവർത്തനത്തിന് ആവശ്യപ്പെട്ടു. പിലക്കാലത്ത്  മാധവിക്കുട്ടി അതിനെക്കുറിച്ച് പരിതപിച്ചിട്ടുണ്ട്. ഇതൊക്കെ ജീവിതത്തിൽ അരങ്ങു തകർക്കുമ്പോൾ അവരുടെ പ്രായം അറുപത്തിയഞ്ചു വയസ്സായിരുന്നു എന്ന് ഓർക്കുന്നത് നല്ലത് . ഒരു സ്ത്രീക്ക് അവരുടെ പ്രണയത്തെയോ ലൈഗംഗിക ആസക്തിയെയോ പിന്താങ്ങാൻ ഗ്രന്ഥികൾ രാസവസ്തുക്കൾ നിർമ്മിക്കാത്ത സമയം. പ്രണയം എന്നൊക്കെ അവർ പച്ചക്കള്ളം പറഞ്ഞതാണ്.   "എന്റെ കഥയിൽ' പലതും അവരുടെ കൽപ്പനികതയിൽ കുരുത്തതാണെന്ന് അവർ തന്നെ സമ്മതിച്ചിട്ടുള്ളതാണ് . അവർ അവരുടെ മതമാറ്റത്തിലൂടയും വിവാഹത്തിലൂടയും തേടിയത്  അവരുടെ അസ്വസ്ഥമായ മനസ്സിന് സുരക്ഷയാണ് . എഴുപതമാത്തെ വയസ്സിൽ അവർ മരിക്കുമ്പോൾ അവർ അത് നേടിയിട്ടില്ലായിരുന്നു എന്നതിന് സംശയം വേണ്ട.
vaayanakkaaran 2014-04-03 18:57:13 News
 പ്രബന്ധ വിഷയം മാധവിക്കുട്ടിയോ രതീദേവിയോ? ആകെ ഒരു കൺഫ്യൂഷൻ!
BABUKUTTY DANIEL 2014-04-03 15:56:00 News
സൈനികർ?! you mean soldiers? ശിവ സേന യെ ആണ് ഉദ്ദേശിക്കുന്നത് എങ്കിൽ മലയാളത്തിൽ ശിവസേനക്കാർ എന്നാണ് പറയേണ്ടത് 
വിദ്യാധരൻ 2014-04-03 13:57:56 News
ഭരണകർത്താക്കളേയും അവർക്ക് ഹോശാന പാടുന്ന ഭരണതന്ത്ര ന്ജരെയും ഞങ്ങൾ രാപകൽ വിശ്വസിക്കുന്നില്ല. സരിതയൂദെ സാരിയും സൗന്ദര്യവും ആസ്വതിച്ചോട്ടെ പക്ഷേ സാരി അഴിച്ചിട്ടുണ്ടോ എന്നാണു ജനത്തിനു അറിയണ്ടത്? അഹറോനെപ്പോലെ പരിശുദ്ധനായ ക്ലിന്റനു വോട്ടു ചെയ്യ്തവനാണ് ഞാൻ. അത് മോണിക്കയേ കാണുമ്പോൾ കാണുമ്പോൾ കളസം ഊരാനല്ല. ഉമ്മൻ ചാണ്ടി അഗ്നിയിൽ ചാടി പരിശുദ്ധി തെളിയിക്കട്ടെ അതുവരെ രാഷ്ട്രീയത്തിന്റെ സര്വ്വ തരികടയും പഠിച്ച ബാബുപ്പോളിനെ പോലുള്ളവർ നിശബ്ദം ആയിരിക്കണം. സരിതപുരാണം ഒരപ്പുപ്പ്ൻതാടിയായി ഊതി പറത്തി കളയാൻ വരട്ടെ.
വിദ്യാധരൻ 2014-04-03 12:07:22 News
പത്മശ്രീ നിരസിച്ച ഡോക്ടർ. സുകുമാർ അഴിക്കോടിനെ ഓർക്കുന്നില്ലേ വായനക്കാരാ? പിന്നെയാണോ ഈ അവാർഡ്!
വിദ്യാധരൻ 2014-04-03 11:35:29 News
വായനക്കാരൻ വാചാലനാകുമ്പോൾ വാക്കുകൾക്കും മൂർച്ച കൂടുന്നു! ചെന്ന് കൊള്ളട്ടവ ലക്ഷ്യസ്ഥാനങ്ങളിൽ എന്നിട്ടവ പൊട്ടിതെറിക്കുട്ടുള്ളിൽ അമ്മിട്ടുപോലെ ചിന്നിചിതറട്ടെ ലക്ഷ്യബോധമില്ലാത്ത മലയാളിനേതൃത്വം 'വസ്തുനിഷ്ഠ'മായെഴുതാത്ത കൂട്ടരും അസ്വസ്തരാകട്ടെ ഞെരിപിരികൊള്ളട്ടെ അതുവരെ തുടരുക നിങ്ങൾതൻ താണ്ഡവം. പരിച എടുത്തു പൊടി തട്ടിവച്ചോളു തെറിവിളി വരുവാൻ സമയമായി സ്നേഹിതാ. പതറണ്ട നിങ്ങൾ അത് കേട്ടിട്ടല്പവും പതിരുപോലുള്ള പാവങ്ങളാ കഥയില്ല കൂട്ടരാ വിദ്യാധരൻ
Tom abraham 2014-04-03 08:18:03 News
Mr babu Paul is right. Legal professional, judges must have a high sense of Ethics. It was unethical to deviate from the main issue. The judge should vacate his seat, if US law comparisons are to be drawn in. Thampuran s comparison is unacceptable.
vaayanakkaaran 2014-04-03 07:55:02 News
പ്രഥമ മുട്ടത്തുവര്‍ക്കി പ്രവാസി സ്മാരക അവാര്‍ഡിന്  അര്‍ഹയായ പ്രശസത നോവൽ എഴുത്തുകാരി വന്നിരുന്നില്ലെന്നോ?
Tom Abraham 2014-04-03 07:40:56 News
Mr Paul is one hundred percent reasonable. No reasonable mind can see in this Judge any relevance for some of his so- called opinion. Why compare US courts with the Kerala HC. The scenarios are different. This Judge should tell the truth, and resign from the HC.
vaayanakkaran 2014-04-03 06:26:04 News
സംഘടനകൾ ഇപ്പോൾ ആർക്കും കൊട്ടാവുന്ന ചെണ്ടയായിരിക്കുന്നു. മൂല്യച്ച്യുതി വന്നിരിക്കുന്ന ഒരു സമൂഹത്തിന്റെ വികാര പ്രകടനങ്ങൾ മാത്രം. നിർമ്മല പറയുന്നതിനോട് യോജിക്കുന്നു, എഴുത്തുകാരിലും ഒക്കെ സാമൂഹിക പ്രതിബദ്ധത കാണണം. പക്ഷെ സമൂഹ മനസ്സാക്ഷിയെ മരവിപ്പിച്ച ജാസ്മിന്റെ മരണവും, റെനിയുടെ തിരോധാനവും ഉത്തരം കണ്ടെത്തിയില്ലെങ്കിൽ എന്ത് വിശ്വസിച്ച്  കുട്ടികളെ നമ്മൾ കോളേജിൽ പറഞ്ഞുവിടും? ഷിക്കാഗോയിൽ നടക്കുന്നതിൽ കൂടുതൽ ചെയ്യുവാൻ കഴിവുള്ള നേതാക്കന്മാരും സംഘടനകളും ന്യൂ യോർക്കിൽ ഉണ്ട്. അവർ ഒന്നൊരുമിച്ചു തോളോട് തോൾ ചേർന്നു നിന്നാൽ ഇതിനൊരു പരിഹാരം ഉണ്ടാകും. ഇപ്പോൾ മൊയ്തീൻ പുത്തൻചിറ, മീനു എലിസബത്ത് , ജോജോ തോമസ്‌, ഷെവലിയാർ ചെറിയാൻ വേങ്കടത്ത്, ചെറിയാൻ ജേക്കബ്‌, പി പി ചെറിയാൻ  സരോജ വറുഗീസ്, ജോസ് പിന്റോ തുടങ്ങി പലരും ഇതേ പൊതുവികാരം തെൽമ എഴുതുന്നതിന് മുൻപ് എഴുതി. പക്ഷെ ഇതുവരെയും 'ശങ്കരൻ തെങ്ങേൽ തന്നേ' എന്ന സ്ഥിതിയിലാണ്. നേതാക്കൾ ഒരു മേശക്ക് ചുറ്റുമിരുന്ന് അവരുടെ വിഴുപ്പലക്ക് നിർത്തി സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കിയില്ലെങ്കിൽ അവർ ഇതിൽ കൂടുതൽ വിമർശനങ്ങളെ നേരിടേണ്ടി വരും. വീട്ടുകാരുടെ വിഷമം മനസിലാക്കുന്നു, പക്ഷെ ഓരോ ദിവസവും നീറി നീറി മക്കളെ സ്കൂളിലും കോളേജിലും പറഞ്ഞു വിടുന്ന സാധാരണക്കാരായ ഞങ്ങൾ ആരോട് പറയും ഞങ്ങളുടെ വിഷമങ്ങൾ? നേതാക്കളെ കുത്തിയപ്പോൾ വിഷമം വന്നാൽ അവർ പരസ്യമായി പണി നിർത്തി പോകട്ടെ. മനുഷ്യനെ മണ്ടനാക്കുന്ന ഇത്തരം നേതാക്കളും സംഘടനകളും സമൂഹത്തിന് തന്നേ അപമാനമാണ്. ഒന്നും എഴുതാതെ ഇരുന്ന എന്നെപ്പോലുള്ള വായനക്കാരെക്കൊണ്ടും മിക്കവാറും എഴുതിപ്പിക്കും. അത്രക്ക് ഹൃദയം നൊന്താണ് ഓരോ ദിവസവും മക്കളെ പറഞ്ഞ് വിടുന്നത്.  സാധാരണ ജനങളുടെ വികാരം പച്ചയായി എഴുതാൻ തെൽമ കാണിച്ച ധൈര്യം അപാരം തന്നേ, മേൽപ്പറഞ്ഞ ലേഖകരെല്ലാം പഞ്ചസാരയിൽ മുക്കി ആരെയും വേദനിപ്പിക്കാതെ പറഞ്ഞു, തെൽമ പച്ച പച്ചയായി പറഞ്ഞു.

  സോറി കമന്റ് തന്നെ ലേഖനത്തിന്റെ അത്രയുമായി, ഞങ്ങൾക്ക് പറയുവാനുള്ളത് ഇങ്ങനെയല്ലേ പ്രകടിപ്പിക്കുവാൻ പറ്റു. ലേഖനം എഴുതിയ മനസ്സിന് നന്ദി. ഒരു പുതിയ എഴുത്തുകാരിയെ ഉണർത്താൻ ഈ ലേഖനങ്ങൾ സഹായിച്ചെങ്കിൽ അതിന് നന്ദി പറയുക. കൂടുതൽ കൂടുതൽ എഴുതുക. ഇടക്കൊക്കെ ഒരു കുത്തും കൊടുക്കുന്നതിൽ തെറ്റില്ല, ആരും മനപപൂർവമല്ല, അൽപ്പം കൊട്ട് കിട്ടിയാലേ ഇവരൊക്കെ എഴുന്നേക്കൂ. സ്വർഗ്ഗത്തിൽ ആ കടമൊക്കെ അങ്ങ് ക്ഷമിച്ചു തരും, ഒന്നുമില്ലേലും നമ്മൾ ഭൂമി ജീവികളല്ലേ.
vaayanakkaaran 2014-04-03 06:22:08 News
 പത്രത്തിൽ പടത്തിനും പ്രശസ്തിതിക്കും വേണ്ടി ചില ‘നേതാക്കന്മാർ’ കാട്ടിക്കൂട്ടുന്നതും എഴുതിവിടുന്നതും പോലെ ചില എഴുത്തുകാരും പടത്തിനുവേണ്ടി എഴുതിവിടുന്നു. എഴുത്തിൽ ഉണ്ടായിരിക്കേണ്ട വസ്തുനിഷ്ടതയെക്കുറിച്ച് ഓർപ്പിച്ച എഴുത്തുകാരിക്കു നന്ദി.
babu Menon Ottappalam 2014-04-03 05:50:33 News
പ്രസിഡന്റിന്റെ വെള്ളി മെഡൽ ആദ്യം കിട്ടിയത് നീലക്കുയിലിനല്ലേ?
Anthappan 2014-04-03 04:35:03 News
An article which makes sense.  Hope people will search their God inward rather than chasing him outside.