വിദ്യാധരൻ 2013-10-23 20:13:29 News
പണ്ടൊരുത്തൻ ഒരിടത്ത് 
ഉണ്ടായിരുന്നൊരു കള്ള നാണയം 
കട്ടെടുത്തു ഒരിക്കലൊരു തിണ്ണയിൽ  നിന്നവൻ 
വെട്ടി തിളങ്ങുന്ന കിണ്ണമൊരെണ്ണം 
ഒളിപ്പിച്ചവനാ കിണ്ണം ഉടൻ അവന്റെ 
ഉടുപ്പിന്റെ ഉള്ളിൽ ആരുമേ കാണാതെ 
നടന്നു അകന്നു എന്നിട്ടവൻ മാന്യനായി
തലയും ഉയർത്തി പിടിച്ചു അറിയാത്ത പോൽ 
അല്ലപ്പ ദൂരം മണ്ടി കഴിഞ്ഞപ്പോൾ 
വന്നൊരുത്തൻ എതിരെ നിന്ന് 
ഒന്ന് നോക്കി ചിരിച്ചിട്ടുടൻ 
വന്ന വഴിയെ പോയാ വഴിപോക്കൻ 
വന്നു പിന്നെയും വഴിപോക്കർ 
വന്നവർ ഒക്കെ ചിരിച്ചിട്ട് പോയി 
എന്തെടാ ഇവരൊക്കെ 
എന്നെ നോക്കി ചിരിപ്പെതെന്നായി കള്ളൻ 
കണ്ടതാവാം ഇവരൊക്കെ ഞാനാ 
കിണ്ണം മോഷ്ടിപ്പതെന്നു സംശയമായി
പിന്നവൻ വന്ന വഴിപോക്കനെ 
മുന്നിൽ കേറി തടഞ്ഞു നിർത്തി 
ചൊല്ലുക വഴിപോക്കാ എൻ  മുഖം നോക്കി 
കിണ്ണം കട്ടവൻ എന്ന് പറയുമോ കണ്ടാൽ?
അമ്പെട പെരും കള്ളാ ഭയങ്കരാ 
എടുക്കടാ എന്റെ കിണ്ണം ഉടൻ തന്നെ 
പല നാൾ കള്ളൻ ഒരു നാൾ അകത്താകും 
മോഷ്ടിച്ച കഥകളും കാവ്യവുമായി 
വിലസുന്നു പല തിരുടരും ഇവിടൊക്കെ 
കൂട്ടിനായ് വ്യാജ ബിരുതങ്ങളും 
കൂടാതെ പ്ലാക്കും  പൊന്നാടയും വേറെ
സരസ്വതി ദേവി വരുമോ നീ  ഉടൻ തന്നെ 
പിടികൂടാനീ  കള്ള നാണയ തിരുടരെ 
vincent emmanuel 2013-10-23 19:55:47 News
treasurer is varughese  philip... please correct it accordingly
vincent emmanuel 2013-10-23 19:53:11 News
with all this leadership when can we expect a reasonable change in ones' applying for a simple tourist visa to India.?..come on guys... forget the big issues like idukki dam...can you do something so that we can get a visitors visa to India ....please....what happens with those rules does not make sense..
Moncy. Kodumon 2013-10-23 18:08:10 News
Very nice poem
JOSEPH NAMBIMADAM 2013-10-23 12:49:42 News
Thank you for the comment.
Sudhir Panikkaveetil 2013-10-23 09:05:02 News
കേരളത്തിലെ പ്രശ്നം ജനപെരുപ്പമാണു~. അതും ഒരു മുപ്പത് കൊല്ലം കൊണ്ടുണ്ടായ പണപ്പെരുപ്പും ജന്പെരുപ്പവും. അതിനനുസരിച്ച് ഭൂമിക്ക് വിസ്താരം പോരാ.

നമുക്ക് ബൈബിൾ കഥയിലേക്ക് പോകാം. ഒരാണും ഒരു പെണ്ണും അതിൽ കൂടുതൽ ഉണ്ടാകാൻ ദൈവം ഇഷ്ടപ്പെട്ടിരുന്നില്ല. അത് കൊണ്ട് ഒരു വിലക്കപെട്ട കനി വിളയുന്ന മരവും ദൈവം നട്ടു. മനുഷ്യൻ അതു പൊട്ടിച്ച് തിന്നു ലോകത്തിൽ പെരുകി. ജലപ്രളയത്താൽ മനുഷര്യരെ കൊല്ലുകയില്ലെന്നു മഴവിൽ കാണിച്ച്  കരാർ ചെയ്തത്കൊണ്ട് ഇനി അഗ്നിയാൽ ( ഒരു നൂക്ലിയർ സംഹാരം) മനുഷ്യരെല്ലാം ഇരയാക്കപ്പെടും, പുതിയ ആകാശവും പുതിയ ഭൂമിയും ഉണ്ടാകും. അത് വരെ രക്ഷയില്ല. ഇത് ഒരു മതത്തെ അനുകൂലിച്ച പറയുകയല്ല. ഇത് വരെ കാണുന്ന സംഭവവികാസങ്ങൾ അടിസ്ഥാനമാക്കി പറയുന്നതാണ്. മതത്തിന്റെ ഉദാഹരണം എടുത്തു എന്ന മാത്രം,.
Bgeorge 2013-10-23 09:00:29 News
Very good article.Malayalee diaspora should encourage the community members to go for routine medical tests like mamogram, papsmear ,colonoscopy etc etc.Let this article be an eye opener to community.
വിദ്യാധരൻ 2013-10-23 08:32:19 News
ഉരുക്ക്‌ പാളങ്ങള്‍ മരണത്തിന്റെ കറ കഴുകി കളഞ്ഞ്‌ അടുത്ത ദുരിത ജീവിതക്കാരനെ നോക്കി നിശ്ശബ്ദം കാത്തു കിടക്കുന്നുണ്ട്‌. "സമാന്തര രേഖകള്‍ കൂട്ടി യോജിപ്പിക്കാനുള്ളവയല്ല എന്ന്‌ ഓര്‍മ്മപ്പെടുത്തിക്കൊണ്ട്‌. പാളങ്ങളിലും പാഠങ്ങള്‍ എഴുതിയിട്ടുണ്ട്‌ എന്ന്‌ ഓര്‌മിപ്പിച്ചു കൊണ്ട്‌." ശക്തമായ സന്ദേശം നല്കുന്ന ചിന്തിപ്പിക്കുന്ന കവിത
Anthappan 2013-10-23 07:54:37 News
Mr. Vidhyadharan’s satirical poem reflects the true state of Kerala. First thing the government has to do is to educate the people about the importance of cleanness and hospitality. Government should make it a priority to clean up the scattered waste from Kerala and dispose it appropriately. Next step is to make sure the roads are gutter free, build rest rooms and install waste disposals, especially, the places where the tourists are attracted more. Our land is beautiful with mountains, vegetation’s, water falls, wild life etc. and the possibilities for tourism is immense. I visited Athiranpuzha water fall once and saddened after seeing the waste thrown all over the place and plastic bags floating in the water stream. There were some ladies trying to swim in their Sarees with their children uncomfortably. There must be bath rooms built close by so that anybody can go and take a shower and get changed their dress in privacy. Security is a must because some of the antisocial elements wandering around to pounce on ladies and children. Government should encourage people to sit together in the bus rather separating them with ladies only sign. This will create only sexual tension rather than reduce it. If you travel in north India it is a common practice. Without taking care of these basic things, how can the government adopt some of the good things from countries like United States? Corruption in all level of life is a stumbling block which hinders the growth of Kerala. There are no good leaders to educate the people and lead them into prosperity. I hope Malayaalees taking pride in associating with the Minister travelling with him would also tell him the truth about what the expatriates think about Kerala. Now I know someone is going to raise questions that, is it possible in Kerala? Yes, if Malayalees can do hooliganism without out any shame can do these things easily and make that land, truly, a Gods own country. All we have to do is change our attitude and outlook towards life. Hats off to Vidhydharan, for his poignant comments through the poem. Hope people will get the right message embedded in it.
വിദ്യാധരൻ 2013-10-23 04:18:16 News
മലയാള ഭാഷയെ ശ്രേഷ്ഠ ഭാഷയാക്കുന്നതിൽ ആര് നടത്തുന്ന ശ്രമവും ശ്ലാഘനീയം തന്നെ. അങ്ങനെ ഒരു ശ്രമം ആതമാർതമായി നടക്കുന്നുണ്ടോ എന്നതു ഒരു ചോദ്യമായി നിലകൊള്ളുന്നു. ഭാഷയും സംസ്ക്കാരവും ഇഴ ചേർന്ന് കിടക്കുന്നു എങ്കിലും കാലത്തിന്റെ മാറ്റങ്ങൾക്കു അനുസരിച്ച് ഭാഷയും മാറികൊണ്ടിരിക്കുന്നു. ആഗോളവത്ക്കരണവും അതിനോടോട്ടി നില്ക്കുന്ന അഭിവൃദ്ധിയും ഏവരും നെഞ്ചോട്‌ ചേർത്തു പിടിച്ചിരിക്കുന്നു. കാരണം ഭൗദികമായാ ഉയർച്ചയിൽ എല്ലാവരും കണ്ണ് നട്ടിരിക്കുന്നതുകൊണ്ട്. കേരളത്തിൽ ഭാഷ മഗ്ലീഷു ആകുന്നെങ്കിൽ അതിനു കാരണം ആഗോളവത്ക്കരണം തന്നെ. പ്രവാസികൾ മലയാള ഭാഷയെ കൊളംമാക്കുന്നെങ്കിൽ അതിനു കാരണം, മുതലാള വ്യവസ്ഥതിയിൽ കേരള ജനത കണ്ടെത്താൻ ശ്രമിക്കുന്ന സുഖം പ്രവാസികൾ അവർ ജീവിക്കുന്ന ഇടങ്ങളിൽ കണ്ടെത്തിയതുകൊണ്ടും ഇനിയും പേരും പെരുമയും മാത്രം നേടാൻ ഉള്ളതുകൊണ്ടും പ്രവാസികൾ എഴുത്തിന്റെ മേഖലയിലേക്ക് ചേക്കേറിയിരിക്കുകയാണ്. നൂറ്റാണ്ടുകളായി ഋഷിവര്യന്മാരും ആചാര്യന്മാരും തപസ്സു ചെയ്യുതും മനനം ചെയ്യുതും മാനവരാശിയുടെ സംസ്ക്കരണത്തിനും ന്മക്കുമായി സംസ്ക്കരിച്ചെടുത്തു  അദ്ധ്യാത്മികത ഉൾക്കൊണ്ട ഭാഷയെ കരിമ്പിൻ കാലായിൽ ആന കയറിയതുപോലെ കയറി ഒരുകൂട്ടർ നശിപ്പിക്കുകയാണ്. ഇവർക്ക് ഭാഷയോടുള്ള സ്നേഹം അല്ല ഒരു കവി, സാഹിത്യകാരാൻ, കഥാകൃത്ത്‌ എന്നൊക്കെ കേൾക്കാനുള്ള ഒടുങ്ങാത്ത അത്യാർത്തിയാണ്‌.  ഓരോത്തുരു പടച്ചുവിടുന്ന കഥ കവിതയൊക്കെ അതിനു സാക്ഷിയാണ്.  ഇതിനെ പ്രോത്സാഹിപ്പിക്കാൻ അങ്ങോട്ടും ഇങ്ങോട്ടും കൊള്ളാം കൊള്ളാം എന്ന് യാതൊരു ഇളിഭ്യതയും ഇല്ലാത ഈ പോത്തച്ചന്മാർ തട്ടിവിടും. പ്രോഫെസർ പിള്ളയുടെ ആത്മാർതതക്കു കൂപ്പുകൈ. പക്ഷേ മലയാള ഭാഷയുടെ കാവൽക്കാർ എന്നൊക്കെ വീമ്പിളക്കി നടക്കുന്ന സ്വദേശമലയാളിക്കോ വിദേശമലയാളിക്കോ മലയാള ഭാഷയെ ലോകതലത്തിൽ എത്തിക്കാൻ കഴിയും എന്ന്  തോന്നുന്നില്ല. അതിനു ഭാഷയോട് ആതമാർത്തമായ സ്നേഹവും വിനയവും കൂടിയേ തീരു.  എങ്കിലും അങ്ങയുടെ ശ്രമത്തിനു സർവ്വഭാവുകങ്ങളും നേരുന്നു.


Anilal 2013-10-22 20:08:31 News
പാർ ലമെന്റ്  സമ്പ്രദായത്തെയും ജനാധിപത്യ മര്യാദകളേയും മാനിക്കാത്ത ഒരു നിയോ ഫാസിസ്റ്റ്‌  ഗവന്മേന്റ്റ് ആയി മാത്രമേ ഈ സര്ക്കാരിനെ കാണാൻ കഴിയുകയുള്ളൂ. ഒരു ജനതയുടെ ഗതികേട്. സര്ക്കാരിന്റെ വിധേയത്വം പൌരനോടല്ല, ലോബികളോടും ജാതിമാതതാൽപ്പര്യങ്ങലോടും സ്വജനങ്ങലോടുമാണ്‌ . അവസാനത്തെ സോളാർ തട്ടിപ്പിന് ജുഡിഷ്യൽ അന്വേഷണം ഇത്രയേറെ നീട്ടിക്കൊണ്ടു പോയതെന്തിനാണ്‌ ? cc - tv ദൃശ്യങ്ങൾ എവിടെപ്പോയി? അതുപോലെ മറ്റൊന്ന്  ഗോൾഫ്‌ താരമായിരുന്ന Tiger Woods -നു എതിരെ അപവാദമുണ്ടായപ്പോൾ കമ്പനികൾ ആദ്യം ചെയ്തത് അദ്ദേഹവുമായുണ്ടായിരുന്ന പരസ്യ കരാറുകൾ റദ്ദുചെയ്യുകയായിരുന്നു. എന്തെങ്കിലും അന്വേഷണം നടക്കുന്നതിനു മുന്പുതന്നെ...ഈ സര്ക്കാരിന്റെ പ്രതിശ്ചായ തകര്ക്കാൻ പ്രധാന കാരണക്കാരനായ "ഒരു അപഥ സഞ്ചാരി" ( ഇത് എന്റെ പ്രയോഗമല്ല ) ഇന്ന് പുതിയ രൂപത്തിലും ഭാവത്തിലും TV -യിൽ പുതിയ കുടുംബപരിപാടികളിൽ അവതാരകൻ  ആയി വിലസ്സുംപോൾ, സരിതയും ബിജുവും മാത്രം അഴികൾക്കുള്ളിൽ..
theckemury 2013-10-22 19:30:12 News
excelent...ormakal marikkunnilla! anubhavangale nanni!

christian 2013-10-22 18:50:23 News
When the jacobites wanted to build a church in parumala, the Orthodox opposed.
Supreme cort asked to keep Babri masjid as it was. What is the situation there now, all know.
Sodaran 2013-10-22 18:29:28 News
ഇവർ എന്നും അത്യാഗ്രഹികളാണ് , എത്ര കിട്ടിയാലും മതി വരില്ല. നമ്മുടെ പിതാക്കമാർ പള്ളികൾ പണിഞ്ഞത് അവരുടെ തലമുറകള്ക് വേണ്ടിയും കൂടിയാണ്. ഇ പള്ളിയിൽ ഭൂരിപക്ഷത്തെ പുറത്താക്കി ന്യൂനപക്ഷം പിടിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. അതുപോലെ എത്ര എത്ര പള്ളികൾ. നഷ്ടപെടുന്നവനെ വേദന തോന്നുകയുള്ളൂ. കിട്ടുന്നവെൻ പിന്നെയും പിടിച്ചെടുക്കാൻ ശ്രമിച്ചു കൊണ്ടിരിക്കും. അങ്ങനെ പിടിച്ചെടുക്കുന്ന പള്ളികളിലെ ആരാധന ദൈവികമാകുമോ?
ഒരു മെംബർ 2013-10-22 17:10:31 News
യാക്കൊബാ സഭ ആരു പറഞ്ഞാലും രക്ഷ പെടും എന്ന് തോന്നുന്നില്ല. കപട ഭക്തരും പരീശന്മാരും, അവർക്ക്  മണി അടിക്കുന്ന വിവരധോഷികളായ സഭാ കമ്മറ്റികളും മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. നമ്മുടെ പോന്നു ചീത്ത ആയതിനു തട്ടാനെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം. മിടുക്കന്മാരാനെങ്കിൽ അതിനു അടുത്തു തന്നെ ഒരു പള്ളി വേറെ പണിയണം.  സഹനം കൊണ്ടും ക്ഷമകൊണ്ടും സ്നേഹം കൊണ്ടും മാർഗ്ഗ ദ്ര്ശിയായ യേശുവിന്റെ പ്രതിപുരുഷന്മാരുടെ കയ്യിൽ ഇരുപ്പു ശരിയല്ല.  ഒരു ദേശത്തെ നീതിപീടത്തെ മാനിക്കാൻ കഴിയാത്തവരും ദൈവ നീതിക്ക് കീഴടങ്ങാത്തവരുമായ എന്റെ സഭാ നേതാക്കളോട് എനിക്ക് പുച്ഛമാണ്.  നിങ്ങള് കൊമ്പത്തെ പ്രസ്താവന ഇറക്കി വെറുതെ പേരു നാട്ടിക്കാം എന്നാല്ലാതെ വേറെ എന്ത് ചെയ്യാൻ കഴിയും